താൾ:CiXIV284.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രി മൂൎത്തികളുടെ കാൎയ്യവും ഈ സാരം ഇല്ലാത്ത അഹൊ
വൃത്തിയും രണ്ടും നെരമ്പൊക്കത്രെ എന്നറിഞ്ഞതിന്റെ
ശെഷം എന്റെ വാക്ക അല്പം പരീക്ഷിക്കെണ്ടെ എല്ലാവ
രൊടും നിന്നൊടും ഞാൻ പറയുന്നു പാപപരിഹാരവും നിത്യ
ജീവത്വവും ലൊക രക്ഷിതാവായ യെശു ക്രിസ്തങ്കൽ വി
ശ്വസിക്കുന്ന ദൊഷികൾ്ക്ക ദൈവത്തിൽ നിന്നുണ്ടാകും നി
ന്റെ വഴിയിൽ നടക്കുന്നതിനാൽ ക്ലെശവും ദാരിദ്ര്യവും
അടുത്തിരിക്കുന്നതല്ലാതെ മരണശെഷം അധികമായ
ചെതവും വരും യെശുവിൽ വിശ്വസിച്ചാൽ ആയവൻ ലൊക
പാപത്തിന്നും നിന്റെ ദൊഷങ്ങൾ്ക്കും വെണ്ടി തന്റെ പ്രാ
ണനെ വിട്ടു സമ്പൂൎണ്ണമായ ഒരു ബലിയെ കഴിച്ചതിനാൽ
പാപ മരണ നരകങ്ങളിൽ നിന്നും തെറ്റി പൊകുന്ന മാൎഗ്ഗം
ഉളവായി കൊടി ജനങ്ങൾ ദെവ കരുണയെ നിരസിച്ചാ
ലും നീയും അവിശ്വാസത്താൽ നശിച്ചു പൊകെണമൊ

ഗംഗ - ഞാൻ വിചാരിക്കട്ടെ

പാ - അതെ ആലൊചന വെണം നാള ഇവിടെ ഇരിക്കുമൊ

ഗംഗ - അറിഞ്ഞു കൂട അഛ്ശനിരുന്നാൽ ഇരിക്കും പൊയാൽ
പൊകും ഇപ്പൊൾ വിളക്കു കത്തിക്കെണം സമയമായി

ചെട്ടി - തന്നെ ഭാഗവതരെ കത്തിച്ചുവൊ നല്ല കളികാട്ടു ഉത്സ
വം തീൎന്നു നാളെ ഞങ്ങൾ പൊകും

വാണിയൻ - എടാ ചന്തു ഇക്കല്ലിന്മെൽ നല്ലവണ്ണം കുത്തിരു ഇ
രുന്നുവൊ - അമ്പൂട്ടി നിണക്കും ഇടം ഉണ്ടു ഇങ്ങു വാജ്യെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/58&oldid=187142" എന്ന താളിൽനിന്ന് ശേഖരിച്ചത്