താൾ:CiXIV284.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷ്ടം തിരിയുന്നത ഇങ്ങിനെപ്രാപ്തിയുള്ള കുട്ടിക്ക തക്ക
തല്ല

ഗംഗ - ഞാൻ എന്ത ചെയ്യും അഛ്ശന്റെ പണി ഞാൻ വശാക്കി
കൊണ്ട അഛ്ശന്റെ ഒരുമിച്ചു പൊയി അവൻ ചെയ്യു
ന്നതിനെചെയ്തു നടക്കെണ്ടെ നിങ്ങൾ എനിക്ക അന്ന വ
സ്ത്രങ്ങൾ തരുന്നുണ്ടൊ

പാതി - എന്റെ വാക്കു കെട്ടു കൂട വന്നാൽ തരാം പിന്നെ അഛ്ശ
ന്ന അറിയാത്ത സത്യ വഴിയെ കാണിച്ചു രക്ഷ വരുത്തുന്ന
ജ്ഞാനത്തെയും ഗ്രഹിപ്പിക്കാം

ഗംഗ - ഒഹൊ നിങ്ങളുടെ മനസ്സ അറിഞ്ഞ രണ്ടു മൂന്നു വട്ടം ഞാൻ
തെരുവിൽ വെച്ചു ഈ വാക്കു കെട്ടിരിക്കുന്നു അതു നല്ലതു
നെർ എങ്കിൽ നല്ല വെദം തന്നെ പത്തു നൂറു ജനങ്ങൾ അ
തു കെട്ടു ധൎമ്മ പുസ്തകങ്ങളെ വാങ്ങിസലാം ചെയ്തു ഉടനെ
ഇപ്പുറത്തു വന്നു ഞങ്ങളുടെ കളിനൊക്കി സന്തൊഷിച്ചു
ചിരിച്ചു പൈസയും തന്നിരിക്കുന്നു പിന്നെ രഥൊത്സ
വത്തിന്നു പൊയി ക്ഷെത്രത്തിൽ തൊഴുതു വഴിപാടു ക
ഴിപ്പിച്ചു നടക്കും ദെവ പൂജ പാവക്കളിമുതലായനെര
മ്പൊക്കുകളെ കണ്ടു രസിക്കുന്നു നിങ്ങളുടെ വാക്ക ആരുടെ
മനസ്സിലും ചെരുന്നില്ല

പാതി - അതു നെർ തന്നെ അയ്യൊ പാപം എന്നെ ഉള്ളു ഈ പ്രപ
ഞ്ചമായയാൽ അന്ധത പിടിച്ച ഹൃദയത്തിങ്കൽ ദെ
വതെജസ്സും തത്വ ജ്ഞാനവും ബൊധിക്കുന്നില്ല എങ്കിലും നീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/57&oldid=187141" എന്ന താളിൽനിന്ന് ശേഖരിച്ചത്