Jump to content

താൾ:CiXIV284.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണി എല്ലാം തീൎത്ത ഓടിപൊവാൻ ജറൂർ ഊണ്ടു എന്റെ
ഗ്രഹദൊഷത്തെ നൊക്കെണമെ മാദെവി ഞാൻ ന
ല്ലവണ്ണം പൂജിക്കും

ഗംഗ - ഔർ ഏക്കീ ചബാത സുനൊ - ഒരു വാക്കു കെൾ്ക്കു എല്ലാം
വില്ക്കെണമൊ എതു വഴി പൊകെണം

ശിവ - സബസബ ഗദ്ധെ - എല്ലാം വിറ്റു വിടു നരകത്തിൽ പൊ
കട്ടെ

ഗംഗ - ഇവൻ എനിക്ക നല്ല അഛ്ശൻ തന്നെ എനിക്ക ഒരു ഗതി
യും ഇല്ല അമ്മയെ കാണ്മാനില്ല അഛ്ശന്ന കാലുനില്പില്ല
നിത്യം സഞ്ചാരം കുലമില്ല കുഡുംബവും ഇല്ല അഛ്ശൻ
അവീൻ തിന്നുകയൊനാണം കെടുക്കയൊ അടിക്കയൊ
രാത്തെണ്ടലിന്നു പൊകയൊ മറ്റെന്ത എന്നെ പൊ
ലെ ആശ്രയമില്ലാത്തവനുണ്ടൊ ഹൊ ജനങ്ങൾ വന്നു
രാത്രിയായി ഇന്ന എല്ലാ പാവകളെയും കാട്ടുന്നു വലി
യ കളി വെണം അപ്പാ പാതിരിയും ഉപദെശിയാരും
കൂടവന്നു

പാതിരി - എടൊ ഇന്നും ഈ ഊരിൽ ഇരിക്കുന്നുവൊ കഷ്ടം ദി
നം ഈ നിസ്സാര കളികളെ കാട്ടുന്നതിനാൽ മടിപ്പുവ
ന്നില്ലയൊ

ഗംഗ - വന്നാലും എന്ത വയറു നിറെക്കെണ്ടെ

പാതി - നല്ല പണി എടുത്തു ദിവസം കഴിക്കാമല്ലൊ ജനങ്ങളുടെ
ബുദ്ധിയെ വഷളാക്കുന്ന ഈ കള്ളകളികളെ കാട്ടി ന


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/56&oldid=187140" എന്ന താളിൽനിന്ന് ശേഖരിച്ചത്