൧൪
ടുത്തു ഖണ്ഡിക്കയും മറ്റെതു മറക്കുകയും ചെയ്യുന്നത
ഞങ്ങളുടെ മൎയ്യാദയല്ല യെശുവിന്റെ ആദ്യ ശിഷ്യ
ന്മാരുടെ ചരിതങ്ങളെ ഞാൻ വായിച്ചു വിചാരിച്ചതും
അല്ലാതെ ഹൃദയാനുഭവം കൊണ്ടു ഈ മാൎഗ്ഗം സത്യം എ
ന്നു കണ്ടിരിക്കുന്നു പറഞ്ഞുവല്ലെ ഇങ്ങിനെ എനിക്കു ൨ പ്ര
മാണം ഉണ്ടു ആ ശിഷ്യന്മാരുടെ സാക്ഷ്യം വിചാരിച്ചാ
ൽ അവർ കണ്ണാലെ കണ്ടതും ചെവിയാലെ കെട്ടതും
ഉപദെശിച്ചും എഴുതിവെച്ചും ഇരിക്കുന്നു എന്നും ആ
സാക്ഷി പറയുന്നതിനാൽ അവൎക്ക ഹിംസയും ഉപദ്രവവും
അല്ലാതെ മറ്റ ഒരു ലാഭവും വന്നില്ല എന്നും അറിഞ്ഞു
കൊണ്ടു വിശ്വസിപ്പാൻ സംഗതി ഉണ്ടു ഹൃദയാനുഭവമൊ
ഇതെ ആ ശിഷ്യന്മാർ പറഞ്ഞ പ്രകാരം തന്നെ ഞാൻ എ
ന്നിലും പാപത്തെ കണ്ടു യെശുവെ വിശ്വസിച്ചതിനാൽ അ
വൎക്കും എനിക്കും ഒരു പൊലെ പാപ പരിഹാരവും നിൎഭയ
മായ സമാധാനവും വന്നു അവർ ചെയ്ത കണക്കെ ഞാനും
യെശുവിന്റെ പിതാവെ എന്റെ പിതാവ എന്നു വിളി
ച്ചു ഞാൻ അവന്നു മകനായി എന്നു ദിവസെന പ്രാൎത്ഥ
നയിൽ അറിഞ്ഞും അവൻ എന്റെ ചൊദ്യങ്ങളെ
കെട്ട ആശ്വാസം വരുത്തുന്നു എന്നു സംശയം കൂടാ
തെ ഗ്രഹിച്ചും കൊണ്ടിരിക്കുന്നു മറ്റെവരിലും കാണു
ന്നത അപ്രകാരം തന്നെ ഒക്കുന്നു ഞങ്ങളുടെ വചനം
കെട്ടു ചിരിക്കുന്നവരും ദുഷിക്കുന്നവരും അനുസരിക്കു