൪൩
ഗംഗ - കള്ള പൊ - മഹാദെവിമാരെ ഇവൻ പണക്കാരനല്ല ഇങ്ങു
വന്നു നൊക്കുവിൻ - ഭൎത്താക്കന്മാർ മൂവരും ചെന്നു അനസൂയ
യ്ക്കു പാതിവ്രത്യ ഭംഗം വരുത്തുവാൻ നൊക്കുമ്പൊൾ അവൾ അ
വരെ ശപിച്ചു കുഞ്ഞുകളാക്കി മാറ്റി ഇരിക്കുന്നു
ബ്രഹ്മ - അമ്മമ്മാ അസാരം കിങ്കു
വിഷ്ണു - താ താ ചക്കര
ശിവ - എ യെ യെ യെ
സരസ്വതി മറ്റും - ഹൊ ദുൎന്നടപ്പുകാരെ നിങ്ങൾ്ക്ക നന്നായി - പ്രിയയായ
അനസൂയെ ഈ ഒരു വുരു ക്ഷമിക്കെണമെ - ഈ കള്ളന്മാർ
ഞങ്ങളുടെ ഭൎത്താക്കൾ തന്നെ
ചെട്ടി - അവൾ കനിഞ്ഞു നൊക്കുവിൻ വെള്ളം തളിച്ചു ൩ കുഞ്ഞുക
ളെയും മുമ്പെ പൊലെ വലിയവരാക്കി വെക്കുന്നു
ലക്ഷ്മി - ഹരി എന്തിന്ന ഈ ഭവനത്തിൽ പൊയതു കരവാൻ സംഗതി
ഉണ്ടു കരഞ്ഞാലും
സരസ്വ - മൂൎഖ നീ പിന്നെയും ഇങ്ങിനത്തെ പണി ചെയ്താൽ നൊക്കി
ക്കൊ
പാൎവ്വതി - പന്നഗാഭരണ ഈ കുമ തന്നെ നിണക്കു പൊ
ശിവൻ - അയ്യയ്യൊ പെണ്ണടിച്ചാൽ വിഴുങ്ങെണമൊ
ബ്രഹ്മ - പ്രിയ ശിവ വെണ്ടതില്ല ആരും കണ്ടില്ല ഞങ്ങൾ ആരൊടും പ
റക ഇല്ല - നാം വീട്ടിൽ പൊക
ഊരാളി - ഇല്ലത്തിലും കിരിയത്തിലും നടക്കുന്ന പ്രകാരം ദെവകൾ്ക്കും
ഉണ്ടെ–
6