൪൫
ആവാരീ - പിന്നെയൊ - എല്ലാം ഒരു കീടയത്രെ ദൈവം മനുഷ്യ
രെ ഉണ്ടാക്കിയാൽ ദെവഗുണങ്ങൾ മനുഷ്യരിലും കാണും - മനു
ഷ്യർ തന്നെ ദെവകളെ ഉണ്ടാക്കും ദിക്കിൽ തങ്ങളുടെ ഗുണ
ദൊഷങ്ങളെ അവരിലും ആരൊപിക്കും - എന്ത ഒച്ച കെൾ്ക്കുന്നു
എല്ലാ പാവകളും തമ്മിൽ പിണങ്ങുന്നു - ദെവതകൾ അയ്യൊ നമു
ക്ക ഒരു രക്ഷയും ഇല്ല എടൊ ബ്രഹ്മൻ - അവൻ കെൾ്ക്കുന്നില്ല - അ
ല്ലയൊ വിഷ്ണൊ അവൻ ഒടിപ്പൊയി ഹൊ ഗംഗാരാമരെ ര
ക്ഷിക്കെണമെ
ഗംഗ - രാമരാവണന്മാരെ നില്പിൻ കൌരവ പാണ്ഡവന്മാരെ സ്വസ്ഥ
രായിരിപ്പിൻ
രാമൻ - ഞാൻ ചത്താലും നിന്നെ വിടുക ഇല്ല
ഗംഗ - പാവകളെ ചെവികെൾ്ക്കുന്നില്ലയൊ ഭ്രാന്ത പിടിച്ചുവൊ ഇനി
യും ശബ്ദിച്ചാൽ ഞാനടിക്കും
ഊരാളി - നല്ല തമാശ എത്ര മറിച്ചൽ - അവൻ തല്ലുന്നു ഹൊ
അമ്പൂട്ടി - ഇന്നലെ ഇതു പൊലെ തന്നെ സിപ്പായികളുടെ കുട്ടികൾ്ക്കു
കഠൊരമായ അടിപിടി ഉണ്ടായി
മാച്ച - ഗംഗാരാമരെ ഞാനും തുണ നില്ക്കട്ടെ അടി അട എടാ പാ
പാവകളെ ഇപ്പൊൾ ഞങ്ങൾ തന്നെ വലിയവരായി ഹാ ഹാ
ചെട്ടി - തിര വീണു കളിചലൊ
ജനങ്ങൾ - ഹ ഹ ഹ മാച്ചാൻ വിടാതെ തച്ചു തകൎക്കുന്നു കെൾ്പിൻ
പാതിരി - അല്ലയൊ മലയാളികളെ നിങ്ങളുടെ ദെവകൾ തമ്മിലും മ
നുഷ്യരൊടും ചെയ്യുന്ന ക്രിയകളെ വിചാരിച്ചാൽ അസഹ്യവും
6