൩൩
അഹങ്കരിക്ക ഇല്ല
ചെട്ടി - അയ്യൊ ഞങ്ങളുടെ ദെവകളെ പൂജിച്ചാൽ കുറ്റം എന്നു
പറയുന്നു പരിഹസിച്ചാലും തെറ്റു എന്നു പറയുന്നു ഞങ്ങൾ എ
ന്തു വെണം
ഊരാളി - അതൊ നൊക്കു തിര എടുത്തിരിക്കുന്നു
ശിവൻ - പാൎവ്വതി എന്തിന്നു മടിച്ചു നില്ക്കുന്നു - വാ
പാൎവ്വ - എനിക്ക ഒരു സംശയം തൊന്നി - ആരെ ചെരെണം അ
ങ്ങെക്കും ബ്രഹ്മാവിന്നും ഒരു പൊലെ ൫ മുഖം ഉണ്ടല്ലൊ
ശിവൻ - നിന്റെ ശല്യം എടുക്കാം നൊക്കു ഞാൻ നഖം കൊണ്ടു
ബ്രഹ്മാവിന്റെ ഒരു തലയെ നുള്ളി എടുക്കട്ടെ ഇപ്പൊൾ എ
ത്ര തല കാണുന്നു
പാൎവ്വ - അഹൊ നാലു തല മാത്രമായി
ബ്രഹ്മ - എടൊ ശിവ ഇന്നു തൊട്ടു നീ ഈ കപാലത്തെ നിത്യം
കൈയിൽ പിടിച്ചിരിക്കെണം അല്ലാഞ്ഞാൽ ബ്രഹ്മഹത്യ
നിന്മെൽ വരും
ഊരാളി - എന്തു മൎയ്യാദ - ദെവന്മാർ തമ്മിൽ തല ചെത്തുന്നു ശ
പിക്കുന്നു ഉണ്ടൊ
ആചാരി - വെണ്ടതില്ല രക്തം വരുന്നില്ല നാല തലയും മതി
ചെട്ടി - അതാ ഒരു മീൻ വരുന്നു
വാണിയൻ - മീനിൻ വഴിയെ അതാ ഒരാമ
ചന്തു - അയ്യൊ ഒരു പന്നിയും വരുന്നു
ശാസ്ത്രി - നരസിംഹവും വന്നു ദശാവതാരങ്ങളൊ എത്തുന്നതു