താൾ:CiXIV284.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

ന്റെ സൂക്ഷ്മതയെ കാണ്മാൻ ദിവ്യ ചക്ഷുസ്സിനെ കല്പിച്ചി
രിക്കുന്നു - ശാസ്ത്രികളെ നിങ്ങൾ ആ ദിവ്യ യൊഗം അറി
ഞ്ഞാൽ ഒരു ശ്ലൊകത്തിന്റെ അൎത്ഥം പറകയും വെണം മമ
യൊ നിർ മഹൽ ബ്രഹ്മതസ്മിൻ ഗൎഭം ദധാമ്യഹം എന്നുണ്ട
ല്ലൊ - ആ പുരുഷൊത്തമൻ ബ്രഹ്മാദിഭൂതങ്ങളെ സൃഷ്ടിക്കെ
ണ്ടതിന്നു താൻ പൊരാ - മഹൽ ബ്രഹ്മ പ്രകൃതി മായ എന്നി
ങ്ങിനെ പെരുള്ള പെണ്ണു തനിക്ക വെണം ഭഗവാൻ ബീ
ജ പ്രദനായ പിതാവല്ലൊ സൎവ്വ മൂൎത്തികളും ഉളവാകുന്ന
യൊനിയൊ പരബ്രഹ്മം തന്നെ - എല്ലാം ഒന്ന എന്ന പറഞ്ഞു –
എങ്ങിനെ രണ്ടായി –

ആശ - ഭാഗവതരെ ൟ പരമാത്മാവു സത്തൊ അസത്തൊ ആ
ൎക്കറിയാം ശാത്രിയാരും മിണ്ടുന്നില്ല - നാം എല്ലാവരും
വെണ്ടു വൊളം കണ്ടിരിക്കുന്നു ഇപ്പൊൾ വാവിട്ടു നില്ക്കുന്നു-
നാട്ടുക്കാൎക്കയുന്ന നല്ല കളികാണിക്കെണ്ടു - നന്നനന്നെത്രയും
തിരികൾ കത്തിച്ചു - ചലൊ പരമാത്മാവെ

ചെട്ടി - ഈ പുതുതായി വന്നവർ ആർ

ഗംഗാര - കഴുതമെൽ ഇരുന്നു തീ വിതരി കൊണ്ടു നല്ല വെഷം ധരി
ച്ചവൾ ചാമുണ്ഡി - വെട രൂപൻ കരിഞ്ചാത്തൻ അവൻ
താൻ തന്നെ ശ്രീ മഹാദെവൻ - അവന്റെ പുത്രൻ ഇതാ
വെട്ടെക്കൊരു മകൻ - കൌമാരി പുത്രൻ തലച്ചിലൊൻ
ശിവന്റെ വിന്ദുവിനാൽ വിഷ്ണുവിന്റെ തിരുവയറ്റിൽ
നിന്നു തൃത്തുടമെൽ പിറന്നവൻ ഐയപ്പൻ ഭൂതനാഥൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/102&oldid=187204" എന്ന താളിൽനിന്ന് ശേഖരിച്ചത്