Jump to content

താൾ:CiXIV284.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

മാച്ചാൻ - എടൊ വൈശ്യവാദെവകല്പനകൾ്ക്ക പശൂനാം രക്ഷ
ണം ദാനം ഇജ്യാദ്ധ്യയനം ഏവചണീക്പഥം കുസീദ
ഞ്ച വൈശ്യസ്യകൃഷിം ഏവച

വൈശ്യ - അടിയൻ എല്ലാം ചെയ്യാം ഒന്നും ഒഴിക്ക ഇല്ല എങ്കി
ലും അറിയെണെ

ബ്രഹ്മചാരി - ഗൊരക്ഷദാനം വ്യാപാരം പലിശെക്കു പണം കൊ
ടുക്ക കൃഷി മുതലായത നിന്റെ വെല ആകുന്നു

വൈശ്യ - സ്വാമി സ്വാമി

പാതിരി - ഹൊ ചതിച്ചു - വെദം കൂട ഒതെണം എന്നു ശ്ലൊകത്തി
ൽ ഉണ്ടല്ലൊ

ആശാരി - നല്ലതു പാതിരിയെ ബ്രാഹ്മണർ അവനെ ഒതിക്ക ഇല്ല
നിങ്ങൾ പഠിപ്പിക്കെണം

മാച്ചാൻ - വൈശ്യ ശൂദ്രനെ വിളിക്ക

വൈശ്യ - എടാ ശൂദ്ര വെഗം വാ

ഗംഗാര - ജനങ്ങളെ നൊക്കുവിൻ - ശൂദ്രൻ ഒടി വരുന്നു

വാണിയൻ - ബ്രാഹ്മണാദികൾ്ക്ക വന്നു ഇപ്പൊൾ നമുക്ക വിധി ആകും

വൈശ്യൻ - ഹെ ശൂദ്ര കെൾ - അകത്തു വരല്ലെ മഹാ സ്വാമികൾ
ഉണ്ടു– അവിടെ നിന്നുകൊ

ഗംഗാര - ശൂദ്രൻ വിറെച്ചു വന്നു കുമ്പിട്ടു വാതുക്കൽ നില്ക്കുന്നു
കാണ്മിൻ

മാച്ച - ശൂദ്ര നീ വലിപ്പവും ആസൂയയും ഒക്ക വിട്ടു ബ്രാഹ്മണർ ക്ഷ
ത്രീയർ വൈശ്യർ ഇവരെ സെവിച്ചു മറ്റൊരു ധ


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/32&oldid=187105" എന്ന താളിൽനിന്ന് ശേഖരിച്ചത്