താൾ:CiXIV284.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ഒതി ഒതിക്കുന്നതും യാഗം ചെയ്തു ചെയ്യിക്കുന്നതും ദാനം
കൊടുത്തു വാങ്ങുന്നതും ബ്രാഹ്മണ ധൎമ്മം തന്നെ

ബ്രാഹ്മ - ഓ മനുവെ ഇപ്രകാരം ചെയ്തു കൊണ്ടാൽ ലൊകം എങ്ങിനെ
നടക്കും

മാച്ച - വെദയാഗദാനങ്ങൾ നിങ്ങൾ്ക്കുള്ളത യാതൊരു ക്ലെശവും അ
ദ്ധ്വാനവും നിങ്ങൾ്ക്ക അരുത രാജാക്കന്മാർ മറ്റും നിങ്ങ
ളെ ഇടവിടാതെ ബൂജീച്ചനുസരിക്കും ഘനവും ധനവും നി
ങ്ങൾ്ക്കായി - ഞാൻ ഉടനെ രണ്ടു മൂന്നുപെരെ വിളിച്ചു നിങ്ങ
ൾ്ക്ക ഹിതമാംവണ്ണം കല്പിക്കാം - ഇക്ഷ്വാവാ

ഗംഗാരാ - നൊക്കുവിൻ - ഇക്ഷ്വാകുചക്രവൎത്തി സാഷ്ടാം വണങ്ങുന്നു

ഇക്ഷ്വ - സ്വാമി എന്ത കല്പന

മാച്ചാൻ - അരചനെ നൊക്കു സൎവ്വ ദെവന്മാരും സാക്ഷികൾ ആയി നി
ല്ക്കുന്നു നമ്മുടെ കല്പെക്ക അവിധെയമായാൽ നരക പ്രാപിയെ
ഉള്ളു

ഇക്ഷ്വ - വിധെയനായിരിക്കും എനിക്ക സ്വാമിയുടെ ദയ അത്രെ
വെണം

മാച്ചാൻ - പ്രജാനാം രക്ഷണം ദാനം ഇജ്യാദ്ധ്യയനം ഏവച
വിഷയെഷ്വ പ്രസക്തിഞ്ചക്ഷത്രീയസ്യ സമാസതഃ

സന്ന്യാസി - രാജ ധൎമ്മം എന്ത എന്നു കെട്ടുവൊ - പ്രജാപരിപാ
ലനം ദാനം ഓത്തു വിഷയ വിരക്തി എന്നിങ്ങി
നെ

ഇക്ഷ്വ ബുദ്ധികൃതാൎത്ഥനായി ഭവിച്ചെൻ


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/31&oldid=187104" എന്ന താളിൽനിന്ന് ശേഖരിച്ചത്