താൾ:CiXIV284.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ളെ കൊന്നു പാകം ചെയ്യുന്നുവൊ-ശ്രാദ്ധത്തിങ്കൽ മാം
സം തിന്നുന്നുവൊ- സൌത്രാമണിയിലും ബ്രാഹ്മണന്നു
മദ്യം സെവിക്കാമൊ ജ്യെഷ്ഠൻ മരിച്ചാൽ അനുജ
ൻ അവന്റെ ഭാൎയ്യയെ എടുക്കുന്നതും ഭൎത്താവമരിച്ചാ
ൽ രാജസ്ത്രീവെറെ പത്രിയെ വരിക്കുന്നതും മറ്റുള്ള പുരാ
ണ വിധികളും എവിടെ നടക്കുന്നു. മനുവിന്റെ കാലത്തി
ൽ ബ്രാഹ്മണർ അനുസരിച്ച ഭക്ഷണ നിയമങ്ങളെ ഇപ്പൊ
ൾ തള്ളി ഇരിക്കുന്നു. ആയിരം ദ്വിജന്മാരിൽ ഒരുവൻ എ
ങ്കിലും മനുവിന്റെ സംഹിത വായിച്ചാൽ ആശ്ചൎയ്യം തന്നെ
വായിച്ചാലും അൎത്ഥം അറിയുന്നില്ല-ഇപ്പൊൾ അഴിയുന്ന
മൎയ്യാദകൾ പുരാതന മല്ല നൂതനമായി ഉണ്ടായതത്രെ

വാണിയൻ - ഒ സായ്പെ സമയമായി - തിരശ്ശീലയുടെ പിന്നിൽ
വിളക്കുകൾ കത്തുന്നുണ്ടു കളിക്ക എല്ലാം തയ്യാറായി നി
ങ്ങളും ശാസ്ത്രിയാരും വിശെഷം പറഞ്ഞു പൊന്നാൽ കളി
നടക്കയില്ല

പാതിരി - ശാസ്തികളെ നാം ഈ കുളങ്ങര ചെന്നു നിന്നു പറക ഇ
വർ കളി കണ്ടു കൊള്ളട്ടെ

ഗംഗ - ഹൊ പാതിരികളെ പൊകെണ്ടാ ഞാൻ ഒരൊ സമയം നി
ങ്ങളെ അടുക്കെ വന്നല്ലെ നിങ്ങളും ഒരിക്കൽ എന്റെ
അടുക്കെ വരരുതൊ

പാതിരി - വല്ലാത്ത കളി കണ്ടും അസഭ്യ വാക്കുകളെ കെട്ടും
കൊൾ്വാൻ ഞാൻ നില്ക്കെണമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/20&oldid=187083" എന്ന താളിൽനിന്ന് ശേഖരിച്ചത്