൯
മയങ്ങി എവിടുന്നു വന്നുവെന്നും എവിടെക്ക പൊകും
എന്നും ബൊധിക്കാതെ ഗതിയില്ലാത്തവരായി വല
ഞ്ഞു തിരിഞ്ഞു ദുൎന്നടയിലും ഉപദ്രവത്തിലും മുങ്ങി വെ
റുതെ ജീവകാലം കഴിക്കുന്നു ഉത്സവഘൊഷം നിമി
ത്തം അങ്ങാടിയിൽ വന്നിട്ടുള്ള ഈ കളിക്കാരെ കാണെ
ണ്ടതിന്നു എട്ടു പത്തു ദിവസം വളരെ ഭ്രാന്ത പിടിച്ച
വരെ പൊലെ വന്നു തിങ്ങി വിങ്ങി നിന്നു സ്വസ്ഥ ബുദ്ധി
കൊണ്ട ഒന്നും വിചാരിയാതെ പാവകളുടെ കളിവി
നൊദത്തിൽ ലയിച്ചു പൊകുന്നു
ഊരാളി - നിങ്ങൾ്ക്ക അറിഞ്ഞ കൂട ഞാൻ വെറുതെ വന്നില്ല ചന്ത
യിൽ ൨ എരുമ മെടിച്ചു കൊണ്ടു പുരെക്കു മടങ്ങി
പൊകുന്നു
ഇടയൻ - സയ്പെ എന്ത പറഞ്ഞപ്പാ പെണ്ണുങ്ങൾ്ക്ക വസ്ത്രം
വെണ്ടെ പത്തു പതിനൊന്നു മാസം കന്നാലികളെ നൊക്കി
ട്ട അല്പം ഒരു തമാശ കാണ്മാൻ വന്നാൽ എന്ത
പാതിരി - ചത്ത കാൎയ്യം ദൊഷം എന്നല്ല എല്ലാ വിനൊദവും
ദൊഷം എന്നല്ല സത്യ ദൈവത്തിന്റെ സെവ ഉപെക്ഷി
ച്ചു സാരമില്ലാത്ത ദെവകളെ പൂജിക്കുന്നത ദൊഷം
ആശാരി - ഹൊ പാതിരിയെ വിലാത്തിയിൽ ഇ പ്രസംഗം
ചെയ്താൽ കൊള്ളാം ഈ രാജ്യത്ത വന്ന ജനങ്ങൾ്ക്ക ബു
ദ്ധി ഭ്രമം ഉണ്ടാക്കുന്നത എന്തിന്നു ഈശ്വരൻ നിങ്ങൾ്ക്ക
ഒരു വഴി കാണിച്ചിരിക്കുന്നു ഞങ്ങൾ്ക്കും ഒരു വഴി കാ