താൾ:CiXIV284.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

രു മുട്ട ബ്രഹ്മാണ്ഡം തന്നെ - വലത്തു വിഷ്ണുവും എടത്തു ഐ
മുഖനായ ശിവനും ഉണ്ടു - ഇന്ദ്രൻ അഗ്നിയമൻ തുടങ്ങിയുള്ള
ദിൿപാലകരും വന്നു - ഈ ജടയർ ഋഷികൾ ഈ കറുത്ത ദെ
ഹങ്ങൾ അസുരകൾ വഴിയൊട്ടു തിരിഞ്ഞ അടിയുള്ളവർ
പിശാചുകൾ - ഈ വലിയ സൎപ്പം മഹാശെഷൻ ഈ മഞ്ഞ
ളിച്ച പക്ഷി ഗരുഡൻ കുതിരമുഖമുള്ളവർ കിന്നരന്മാർ ചി
റകല്ലാതെ മാനുഷരൂപം പൂണ്ടവർ ഗന്ധൎവ്വർ ഈ വികൃതി
രൂപികൾ യക്ഷന്മാർ ഈ ഭയങ്കരന്മാർ അരക്കർ തന്നെ

ജനങ്ങൾ - അഹൊ എത്ര പാവകൾ ഇതു വിശെഷമായ കളി ഹൊ

ഗംഗാ—ശിശി മൎയ്യാദവെണം ദെവ സ്ത്രീകൾ വരുന്നു മഹാദെവി
കളെ ഞാൻ തൊഴുന്നു

സരസ്വതി - അഹൊ നാം എവിടെ ആയി പൊയി ഭൎത്താവ എ
വിടെ

പാൎവ്വതി - എന്തിന്നു പെടിക്കുന്നു മുന്നൊക്കി പൊവിൻ പതികൾ
ഉണ്ടു

ബ്രഹ്മാ - വാണി ഞാൻ ഇവിടെ ഇരിക്കുന്നു അച്ചം വെണ്ടാ - ഇങ്ങുവാ

വിഷ്ണു - മലർ മകളെ എന്നെ കണ്ടുവൊ ഈ ഗന്ധൎവ്വരെ പതുക്കെ
കടന്നു അടുക്കെവാ

ശിവൻ – ഹെ പ്രമഥരെ മാൎഗ്ഗം നല്കുവിൻ - മലമകളെവാ

ആശാരി - അതാശചീദെവിയും വരുന്നു - ഇന്ദ്രൻ ജാര വൃത്തി
യുള്ളവൻ എന്നറിഞ്ഞു നൊക്കി കൊൾ്വാൻ വന്നുവൊ എ
ന്തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/74&oldid=187164" എന്ന താളിൽനിന്ന് ശേഖരിച്ചത്