താൾ:CiXIV284.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ശുവത്രെ എന്നു ബൊധം വരുത്തി ദുഃഖം മാറ്റി എ
നിക്കു വെണ്ടി മരിച്ചവനെ ഞാനും മരണത്തൊളം
സ്നെഹിക്കെണം എന്ന നിശ്ചയം ഉണ്ടാക്കി തന്നൊടു
ഇണക്കി ഇരിക്കുന്നു ഈ രാജ്യത്ത വന്നു യെശു നാമം
അറിയിക്കുന്നത എന്റെ സെവ തന്നെ എന്നു തെ
ളിഞ്ഞു വന്നപ്പൊൾ ഞാൻ നാടുവിട്ടു ഇവിടെ വന്നു
ദൈവം തരുന്ന പ്രാപ്തിക്ക തക്കവണ്ണം ആ ശുശ്രൂഷ
നിവൃത്തിച്ചു വരുന്നു ഇപ്രകാരം ചെയ്യുമ്പൊൾ ഈ
വചനം സത്യം എന്ന ഹൃദയത്തിൽ നിത്യ അനുഭ
വം കൊണ്ടു കണ്ടു വരുന്നു

ശാസ്ത്രി - നിങ്ങൾ കെട്ടുവൊ ഇവൻ പ്രമാണിക്കുന്ന വെദം
പാരമ്പൎയ്യ ത്താലെ തനിക്കു വന്നതിനാൽ പരമാൎത്ഥം
എന്നു നിശ്ചയിച്ചു നമ്മുടെ പാരമ്പൎയ്യ ന്യായങ്ങ
ളെ തള്ളി പുതിയ പുതിയ വഴിയെ ഉപദെശിക്കുന്നു-
ആഗമം ഐതിഹ്യം മുതലായതല്ലാതെ സത്യപ്രമാ
ണം ഇല്ലയൊ ആത്മ ജ്ഞാനം തന്നെ പ്രബലം പാതിരി
യെ നിങ്ങൾ മീ മാംസാ തൎക്കശാസ്ത്രങ്ങളെയും ഇമ്മാത്രം
പഠിച്ചു ഈ രാജ്യത്തിൽ വന്നതിനാൽ ലൊക പശു
ക്കളൊടു പറയെണ്ടതിന്നു മതിയായിരിക്കും ശാസ്ത്രാഭ്യാ
സം തികഞ്ഞവരൊടു പൊരുമൊ

പാതിരി - നിങ്ങളുടെ തൎക്കയുക്തികളെ ഞാൻ ഒരു നാളും അ
ഭ്യസിക്കയില്ല സത്യം പ്രതി പറയുന്നതിൽ ഒരംശം എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/65&oldid=187152" എന്ന താളിൽനിന്ന് ശേഖരിച്ചത്