താൾ:CiXIV284.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

വാന്മീ - ഛീ ഭ്രഷ്ട ഇവിടെ എന്തു വെണം

മാച്ച - വസിഷ്ഠർ അയച്ചിട്ടു വന്നു

വാന്മീ - എന്തിന്നു അയച്ചു

മാച്ച - ഒഹൊ മറന്നു പൊയി - ഞാൻ ചൊദിക്കട്ടെ വസിഷ്ഠരെ എ
ന്തിന്ന എന്നെ അയച്ചു

വാന്മീ - ഇത എന്തൊരു ദൂതൻ

മാച്ച - ഞാൻ വന്നു എന്നു പറയെണം

വാന്മീ - കണ്ടു - വാതുക്കൽ നിന്നു കൊൾ

മാച്ച - ഹാ വസിഷ്ഠരെ ഞാൻ വന്നു എന്നു പറഞ്ഞപ്പൊൾ എ
ന്നെ വാതുക്കൽ നിറുത്തി

വസിഷ്ഠ - (പുറത്തു) - എന്തു പറഞ്ഞു

മാച്ച - ഞാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു

വസി - ഛീ നീ അല്ല ഞാന്തന്നെ വന്നു എന്നു പറ

മാച്ച - വാന്മീകിയാരെ നീ അല്ല ഞാൻ തന്നെ വന്നു

ജനങ്ങൾ - ഹ ഹ ഹ വളരെ രസം

ഗംഗാര - മാച്ചാൻ പൊ നിന്നെ ആർ വിളിച്ചു

മാച്ച - ചൊടിക്കെണ്ടാ ഞാൻ പൊകുന്നു

ഗംഗ - ഈ മര വിരി ധരിച്ചവൻ വസിഷ്ഠൻ ഈ കൊങ്കണ്ണൻ
വിശ്വാമിത്രർ രാമന്റെ കൂടെയുള്ള വില്ലാളി ലക്ഷ്മണ
ൻ - ഈ സുന്ദരി സീത - ഈ കിഴവൻ ൬൦൦൦൦ വൎഷം വാണി
ട്ടുള്ള ദശരഥൻ - കൈകെയിയും മറ്റും അതാ നില്ക്കുന്നു
സുഗ്രീവഹനുമാൻ മുതലായ വാനരശ്രെഷ്ഠമാരും ഇതാ


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/39&oldid=187115" എന്ന താളിൽനിന്ന് ശേഖരിച്ചത്