Jump to content

താൾ:CiXIV284.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

തന്നെ - ഉയൎന്ന ശരീരമുള്ളവൻ ഗുളികൻ - മഹാലൊക
ൎക്കു വരുന്ന അല്ലലും മഹാവ്യാധിയും ഒഴിച്ചു കാത്തു രക്ഷി
ച്ചിരിക്ക എന്ന അനുഗ്രഹം വാങ്ങി ഇരിക്കുന്നു - ഉച്ച മാളൻ
അന്തി മഹാകാളൻ മുണ്ടിയൻ ബ്രഹ്മരാക്ഷസൻ ഒളിയമ്പൻ
പൊട്ടൻ ഭ്രാന്തൻ കൾ്ക്കുടിയൻ പുള്ളിപ്പുലിയൻ ദണ്ഡൻ കയ
റൻ ഘണ്ടാകൎണ്ണൻ ക്ഷെത്ര പാലൻ കരിങ്കാളി രക്തെശ്വ
രി ഇങ്ങിനെ ഉള്ള പരദെവതമാരും വനദെവതന്മാരും ഭൂ
മിയിൽ നിറയപ്പെട്ടിരിക്കുന്നുവല്ലൊ വിശെഷിച്ച പരശു
രാമക്ഷെത്രത്തിൽ വസിക്കുന്നു - ആൎക്കെണ്ണാം ഭൂതങ്ങൾ ആ
ൎക്കുന്നു ശിവ ശിവ രക്ഷ രക്ഷ

ശിവ - എന്തു വെണം ഭൂതങ്ങളെ

ഭൂത - അയ്യൊ വയറ്റിന്നു പൊരാ - അഹൊ വൃത്തിക്ക മുട്ടു വന്നിരി
ക്കുന്നു

ശിവ - നിങ്ങൾ പൊയി എന്തു ജനങ്ങളെ ഉപദ്രവിക്കാതു - അവ
രെ അസഹ്യപ്പെടുത്തിയാൽ ആടു കൊഴി മുതലായതു
വളരെ കിട്ടും

മാച്ച - ഞാൻ വിതാനം തൂക്കി കളം വരെക്കട്ടെ - പാണ്ടികൈവെലി
പുറപ്പൊള കറുത്തതും ചുവന്നതും സകല മുതിച്ചകളും വെ
ക്കെണം - ആയി - ഹര ഹര - ശിവനെ പൊറ്റി

ആമ്പൂട്ടി - മാച്ചാൻ മലയൻ തന്നെയൊ - അവൻ എങ്ങിനെ തുള്ളു
ന്നു ഇപ്പൊൾ അരിയും തിരിയും കൂട്ടി ഉഴിയുന്നു

മാച്ച - സൎവ്വ ശത്രു സംഹാരം സൎവ്വ ദെവതാഹരം ഭൂതങ്ങ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/103&oldid=187206" എന്ന താളിൽനിന്ന് ശേഖരിച്ചത്