താൾ:CiXIV284.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ൾ എന്റെ കാലം ആകുന്നു നിണക്കിപ്പൊൾ തപസ്സു നല്ലു

പരശു - ഞാൻ അറിഞ്ഞില്ല ഇപ്പൊൾ കാണുന്നു ഞാൻ പൎവ്വതം
പൂകി പാൎക്കും - എന്റെ തെജസ്സ അതാ നീ വാങ്ങിക്കൊ

ഗംഗാ - വെണ്മഴു വെന്തൻ തപസ്സിന്നാമ്മാറു പൊയി - ഒണത്തിന്നവ
രും - കണ്ടുവൊ മഹാവ്യാസർ എഴുന്നെള്ളുന്നു

മാച്ച - വ്യാസരെ നമസ്കാരം അയ്യാ നമസ്കാരം

ശാസ്ത്രീ - ഹൊ - ഇരപ്പു ഈ മാച്ചാൻ ബ്രാഹ്മണനായി വന്നു

ഗംഗ - വ്യാസൻ തന്റെ ജനങ്ങളെ കൂട്ടി കൊണ്ടു വന്നു സൎപ്പം
കൊടിയിൽ ആക്കിയ കൌരവൻ ദുൎയ്യൊധനൻ തന്നെ നൂ
റ്റവർ ഇതാ കലശ സംഭവനായ ദ്രൊണാചാൎയ്യർ ഈ കി
ഴവൻ തന്നെ പൊന്നിറമുള്ളവൻ കൎണ്ണൻ അവൻ ആദി
ത്യന്റെ മകനല്ലെ ശല്യരും ദ്രൌണിയും ഉണ്ടു– മറ്റെ ഭാ
ഗത്തിൽ ൟ ശാന്ത മുഖൻ യുധിഷ്ഠരൻ

വാണി - ശാസ്ത്രികളെ യുധിഷ്ഠരൻ ആർ

ശാസ്ത്രി - ധൎമ്മരാജാവല്ലൊ - അവനും ആ നൂറ്റവരും ഒരു ഗൊ
ത്രം തന്നെ - നൂറ്റവർ അവനെ ചൂതിൽ ചതിച്ചു പാണ്ഡ
വൎക്കവരെണ്ടുന്ന രാജ്യം തങ്ങൾ അടക്കി കൊണ്ട ഇവരെ
൧൨ വൎഷത്തൊളം കാട്ടിൽ ആക്കി പിന്നെ അജ്ഞാതവാ
സം കഴിപ്പിച്ചതിന്റെ ശെഷം മടങ്ങി വന്നപ്പൊൾ രാജ്യം
എല്പിച്ചു കൊടുക്കാതെ ൧൮ ദിവസം കൊണ്ടു പൊരാടി
എല്ലാവരും പട്ടു പൊയി

ഗംഗാ - ധൎമ്മ രാജാവിന്റെ അനുജന്മാരെ ക്കണ്ടൊ പൊന്നിക പിടിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/91&oldid=187189" എന്ന താളിൽനിന്ന് ശേഖരിച്ചത്