താൾ:CiXIV284.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ഗംഗ - ഇന്ന അപ്രകാരമല്ല നിങ്ങളും കണ്ടു സന്തൊഷിപ്പാ
ന്തക്കവണ്ണം കളിക്കും നിങ്ങളുടെ പ്രസംഗത്തിലെ അ
ഭിപ്രായത്തൊട ഒത്തു വരും - നില്ക്കരുതൊ

പാതിരി - അങ്ങിനെ എങ്കിൽ കൊള്ളാം ഞാൻ നില്ക്കാം

ശിവദിൻ - അരെ തു ക്യാ കാം കൎത്താഹൈ മൈ ബാത്ത കൎന്നെ
ക്കു ബൊലാഹും (പൊട്ട നീ എന്തു ചെയ്യുന്നു സംസാരിപ്പാ
ൻ കല്പന ഉണ്ടൊ)

ഗംഗര - ഞാൻ കളിക്കാം - ഹൊ ജനങ്ങളെ വായി പൊത്തി കണ്ണും
ചെവിയും തുറന്നു കെൾ്പിൻ ദെവകളും അസുരകളും ഭൂത
ങ്ങളും ഋഷികളും ഇവരെ എല്ലാം നിറുത്തി സന്തൊഷം വരു
ത്താം

ജനങ്ങൾ - ചുമ്മയിരു - മിണ്ടാതിരു - പറയരുതു - കളി തുടങ്ങുന്നു ചന്തു
അപ്പാ അവർ ഉന്തുന്നു - നാം വീഴുമപ്പാ

വാണിയൻ - ഞാൻ നിന്നെ പിടിച്ചു നില്ക്കും പെടിക്കല്ലെ

ജനങ്ങൾ - ഹൊതിര തൂക്കി ഹഹൊ നൊക്കീൻ

ഗംഗ - അല്ലയൊ ജനങ്ങളെ ആദ്യ ദെവകൾ ഇവിടെ നില്ക്കുന്നത
കാണ്മിൻ ഇവർ ഇ മെച്ചമിഴിയില്ലാത്തവർ കാലും നിലം
തൊടുന്നില്ല ശരി നൊക്കുവിൻ ഈ നടുവിലെ സഹസ്ര
ശീൎഷനും സഹസ്രാക്ഷനും ആയവൻ വിരാൾ പുരുഷ
ൻ - അവന്റെ വലത്തുള്ള ചതുൎഭുജൻ വിഷ്ണു - അവ
ന്റെ വലത്തു നില്പവൻ സഹസ്രകിരണൻ സൂൎയ്യൻ - ഈ
ശീത രശ്മിയുള്ളവൻ ചന്ദ്രൻ - ഇവരുടെ മുമ്പിൽ നില്ക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/21&oldid=187084" എന്ന താളിൽനിന്ന് ശേഖരിച്ചത്