൧൫
ന്നവരും ചതിക്കുന്നവരും മറ്റും പല വിധത്തിലുള്ളവരും
ഉണ്ടു ഇവരുടെ ഭാവ വിവരങ്ങളെ ഒക്കെയും ഈ പുസ്തക
ത്തിൽ എഴുതി കാണുന്ന പ്രകാരം തന്നെ കാണുന്ന സകല
ത്തിന്റെ അന്തൎഭാവത്തെ തുറന്നു വെളിവാക്കുന്നത ഈ
ദെവവചനം തന്നെ ഈ ഹൃദയാനുഭവം കൊണ്ടു പറ
ഞ്ഞതു നിങ്ങൾ വിട്ടു മറ്റെ ന്യായത്തെ മാത്രം ഖണ്ഡിച്ചി
രിക്കുന്നു അങ്ങിനെ ചെയ്തു കൊള്ളട്ടെ എല്ലാ തൎക്കയുക്തി
കളെക്കാളും വെറും സത്യത്തിന്നു തന്നെ ബലം ഏറി
ഇരിക്കുന്നു
ശാസ്ത്രി - കൊപം വെണ്ടാ നിങ്ങളുടെ വെദം സത്യമായിരിക്കും
അതു കളവു എന്നു പറയെണ്ടതിന്നു ഞാൻ നിൎമ്മൎയ്യാദ
ക്കാരനല്ല നിങ്ങളൊ ഞങ്ങളുടെ ശാസ്ത്രപുരാണങ്ങൾ
കളവു എന്ന പിന്നെയും പിന്നെയും പറയുന്നു അതിൽ എ
ന്തസാരം മഹൎഷികൾ പണ്ടെ വരുത്തിയ വ്യവസ്ഥെക്കു
നീക്കം വരിക ഇല്ല
പാതിരി - ഇല്ലയൊ ഇതു വിചാരിയാതെ പറഞ്ഞതു ഗൊ മെധം
നരമെധം അശ്വമെധം മുതലായതു വെദശാസ്ത്രങ്ങളി
ൽ ഉണ്ടല്ലൊ ഇപ്പൊൾ മൂരി കുതിര മനുഷ്യർ മുതലാ
യ പ്രാണികളെ വധിച്ചു ബലികഴിക്കുന്നുണ്ടൊ നാലാശ്ര
മമുള്ളതിനാൽ വാനപ്രസ്ഥാശ്രമത്തെ ആർ ആചരിക്കു
ന്നു ബ്രഹ്മചാരികൾ ഇന്നും കുടം എടുത്തു കൊണ്ടു നടക്കു
ന്നുവൊ-അതിഥിസല്ക്കാരത്തിന്നായി ബ്രാഹ്മണൻ മൃഗങ്ങ