താൾ:CiXIV284.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

വൻ ഭീമ സെനൻ വില്ലാളി അൎജ്ജുനൻ വിനീതരായ നകു
ല സഹദെവന്മാരും പാഞ്ചാലൻ കൃഷ്ണൻ മുതലായ ചങ്ങാ
തികളും കൂട നില്ക്കുന്നു

മാച്ച - അന്നവും പാൽ പഴം നീർ ഇറങ്ങാത നാൾ വെണ്ണ കട്ടുണ്ട
വൻ വന്നു താങ്ങെണമെ

സരസ്വതി ലക്ഷ്മി - അയ്യൊ ഭൎത്താക്കന്മാർ ചതിച്ചു പൊയ്ക്കളഞ്ഞു

പാൎവ്വതി - അതു വിഷ്ണുവിന്റെ മറിമായം തന്നെ

ലക്ഷ്മി - പണ്ടെന്റെ കാന്തന്റെ സുന്ദര വെഷത്തെ കണ്ടു വ
ലഞ്ഞീലെനിൻ കണവൻ

പാൎവ്വ - എണ്ണു രണ്ടായിരം പെണ്ണുങ്ങൾ തമ്മുടെ പിന്നാലെ പൊയ
തില്ലെന്റെ കാന്തൻ

ലക്ഷ്മി - ഉത്തമെ ഗംഗയാം നാരിയെ സംഗിച്ചു മൂൎദ്ധാവിൽ കൊ
ണ്ടങ്ങൊളിച്ചതെന്തെ

പാൎവ്വ - മംഗല കാന്തയെ തുംഗനാം രാക്ഷസൻ എങ്ങാനും കട്ടു
കൊണ്ടൊടായ്വാനായി

ലക്ഷ്മി - പ്രെതഗണങ്ങൾ്ക്കും ഭൂത ഗണങ്ങൾ്ക്കും നാഥനല്ലൊ നി
ന്റെ ജീവ നാഥൻ

പാൎവ്വ - മുഖ്യന്മാരാരായുള്ള വാനരന്മാരുമായി സൌഖ്യമാ
യി വാണതു നന്നുവാരം

ലക്ഷ്മി - ആനമുകവനും ആറുമുകവനും മാനിനിനിൻ കാന്ത
ൻ താ തനല്ലൊ

പാൎവ്വ - മീനിനും ആമെക്കും പന്നി സിംഹാദിക്കും നൂനം ജനകന

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/92&oldid=187191" എന്ന താളിൽനിന്ന് ശേഖരിച്ചത്