താൾ:CiXIV284.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ന്നു കൊണ്ടാൽ നാം ഒന്നാകെണം എന്ന ആഗ്രഹത്തി
ന്നു നിവൃത്തി വരുമല്ലൊ ഇങ്ങെ പക്ഷത്തിൽ വളരെ ആൾ
ഉണ്ടു നിങ്ങൾ ചുരുക്കമത്രെ

ശാസ്ത്രി - ശി- ഇവൻ പൊട്ടൻ സായ്പെ ഒന്നു ചൊദിപ്പാനുണ്ടു അ
തിന്നു ഉത്തരം കൊടുത്താൽ കൊള്ളാം യേശു ക്രിസ്ത
ന്റെ വചനം നിങ്ങൾ്ക്ക ഉറപ്പിച്ചു കൊടുത്തത ആർ

പാതിരി - അവന്റെ വചനം നെർ എന്നു ഞാൻ ദിവ്യവെദം
കൊണ്ടും അനുഭവം കൊണ്ടും രണ്ടു വിധെന ഉറപ്പിച്ചി
രിക്കുന്നു -

ശാസ്ത്രി - നല്ലതു ഈശ്വരൻ ഈ പുസ്തകം ദെവലൊകത്തിൽ നി
ന്നു അച്ചടിച്ചു തൊലിൽ കെട്ടി നിങ്ങളുടെ കൈയിൽ
ഇറക്കി തന്നിരിക്കുന്നുവൊ ഇപ്പൊൾ എന്തവരും ജന
ങ്ങൾ കെൾ്പിൻ

പാതിരി - ഈ കൈയിലുള്ള പുസ്തകത്താൽ എനിക്കു സത്യബൊ
ധം വന്നു എന്നു ഞാൻ പറഞ്ഞില്ല ഇത അച്ചടിച്ചതും
തൊൽ കെട്ടിയതും ഹിന്തു രാജ്യത്തിൽ നിന്നു തന്നെ ഇ
തിലുള്ള വചനങ്ങളൊ ജീവനുള്ള ദൈവം ഒരൊ
രൊ കാലങ്ങളിൽ പണ്ടു പണ്ടെ ലൊകത്തിൽ പരസ്യമാ
ക്കി ഇരിക്കുന്നു ഈ യുഗത്തിന്റെ ആരംഭത്തിങ്കൽ ദെ
വപുത്രനായ യെശു ക്രിസ്തു മനുഷ്യനായി ജനിച്ചു മനു
ഷ്യൎക്ക പ്രത്യക്ഷനായി സഞ്ചരിച്ചു നിത്യ ജീവവചനങ്ങ
ളെ ശിഷ്യന്മാൎക്ക ഉപദെശിച്ചു തന്റെ നാമം ലൊക


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/63&oldid=187149" എന്ന താളിൽനിന്ന് ശേഖരിച്ചത്