താൾ:CiXIV284.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ല്ലെന്റെ കാന്തൻ

ലക്ഷ്മി - മൎത്യനായുള്ളൊരു പാൎത്ഥൻ കുമെച്ചപ്പൊൾ ചത്തു പെ
കാഞ്ഞതു നിന്റെ ഭാഗ്യം

പാൎവ്വ - വീരനാം പാൎത്ഥന്റെ തെരു തെളിച്ച അപാരം ഭയപ്പെ
ട്ടു തൊന്നുന്നില്ലെ

ല - ബ്രഹ്മഹത്യ ചെയ്ത ദുൎമ്മതി അല്ലയൊ നിൎമ്മലെ നിന്നു ജീ
വനാഥൻ

പ - സ്ത്രീകളെ കൊന്നതു ലൌകികം എന്നുണ്ടൊ

ല - ഇഛ്ശയില്ലാത നിൻ അഛ്ശനാം ദക്ഷനെ തച്ചു കൊനില്ല
യൊ നിൻ കണവൻ

പ - താതനെ കൊന്നതിൻ പാതകം പൊക്കുവാൻ മാതുലനെ
കൊന്നതു ഒൎത്തില്ലയൊ

ല - ബാലെ നിൻ കാന്തന്നു ചെലയില്ലാഞ്ഞിട്ടൊ തൊലും ഉടു
ത്തു നടന്നീടുന്നു

പ - ചെലാ ഇല്ലാഞ്ഞീട്ടൊ നീള അപ്പെണ്ണങ്ങൾ ചെലാക്കവൎന്നി
ല്ലാ എൻ കണവൻ

സരസ്വതി - അയ്യൊ ബ്രഹ്മാ നീ എവിടെ

ചെട്ടി - ഭാൎയ്യമാരുടെ ഉപദ്രവം ബ്രഹ്മാദികൾ്ക്കും സഹിച്ചു കൂടാ

ഊരാളി - നെർ തന്നെ ഓരൊ കാലത്തു വീട്ടിൽ നിന്നു ഓടിപൊ
വാൻ സംഗതി ഉണ്ടാകും

ശാസ്ത്രി - മിണ്ടാതിരു ത്രി മൂൎത്തികൾ അനസൂയയെ കാണ്മാൻ
പൊയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/45&oldid=187123" എന്ന താളിൽനിന്ന് ശേഖരിച്ചത്