താൾ:CiXIV284.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ഗംഗാര - മാച്ചാൻ പഞ്ചസാര മതിയാവൊളം തിന്നു - ഇപ്പൊ
ൾ പറ

മാച്ച - നിങ്ങൾ കല്പിച്ച പൊലെ കളിച്ചുവല്ലൊ ഞാൻ അല്പം തനി
യെ കളിക്കാമൊ

ഗംഗാര - തിര വീഴുവൊളം കളിക്കാം

മാച്ച - ഖബൎദാർ ദെവകളെ എനിക്ക അസാരം തുള്ളെണം
കൈകാൽ നൊക്കി കൊൾ്വിൻ ഞാൻ വടി വീശി സ്ഥലം ഉണ്ടാ
ക്കട്ടെ തെറ്റിയൊ

ചന്തു - അപ്പാ പാവകൾ എല്ലാം പിൻ വാങ്ങി പൊയി ഇപ്പൊൾ എ
ന്തു കളിക്കും

മാച്ച - ധിമിഘിടതൈഥൈഥാ - ഗംഗാ രാമരെ ഈ വടി പിടി
ക്കുമൊ കാല്ക്ക തടയുന്നു

ഗംഗാര - പിടിച്ചു

മാച്ച - താതാഥൈഥൈ - അഹൊ രാക്ഷസരെ നിങ്ങളുടെ
മെൽ വീഴുന്നു കാണുന്നില്ലയൊ

രാക്ഷ - ഹ്രാവൂ

മാച്ച - നിങ്ങൾ എരുമ പൊലെ മുക്കിറയിടെണ്ട ധിക്കതാം ധിക്ക
താം ഖബർ ദാർ

ഋഷി - അയ്യയ്യൊ എന്റെ കഴുത്തിൽ ചാടല്ലെ അപ്പാ രുദ്രാ
ക്ഷമാല പാറിപ്പൊയി

മാച്ച - അഹൊ മഹൎഷികളെ പൊറുക്കെണ്ടു വസിഷ്ഠരെ ഞാൻ
കണ്ടില്ല തത്രപ്പാടു വെണ്ടാ - ഞാൻ ഇറങ്ങാം അയ്യൊ ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/82&oldid=187176" എന്ന താളിൽനിന്ന് ശേഖരിച്ചത്