൧൯
ത്രം യാഗത്തിന്നു നല്ല മുഹൂൎത്തം
ഗംഗാര - കണ്ടൊ - മഹൎഷീ യാഗ സംഭാരങ്ങളെ വെക്കുന്നു
മാച്ചാൻ - ഞാൻ സാഹിത്യം ചെയ്യുന്നു - സ്ഥണ്ഡിലകുണ്ഡം സമി
ത്ത ദൎഭചൂതപത്രം തണ്ഡുലംതിലംജലം ആജ്യം ഈ യാ
ഗ സാധനങ്ങളെ വെക്കുന്നു
ആശാരി - യാഗം ആകുമൊ - അഗ്നിക്കു വെണ്ടിയ അരണിമ
രത്തെ നിങ്ങൾ മറന്നുവല്ലൊ
മാച്ച - രെ മൎത്യപ്പുഴുവെ വായി പൊത്തു നമ്മെപൊലെ ഉള്ള
വരൊടു ഇങ്ങിനെ പറയാമൊ - ഇതാ അരണിയാൽ അ
ഗ്നി ഞാൻ ഉണ്ടാക്കി ഇരിക്കുന്നു കാൺ പുകയുന്നു ജ്വലി
ക്കുന്നു - അവിഘ്ന മസ്തു
അമ്പൂട്ടി - അപ്പാതീപ്പൊരി പാറുന്നു അഹ ഹാ
മാച്ച - യജ്ഞ ഭൃദ്യജ്ഞ കൃദ്യജ്ഞെയജ്ഞ ഭുഗ്യജ്ഞ സാധനം
യജ്ഞാന്ത കൃദ്യ ജ്ഞഗുഹ്യം അന്നം അന്നാദം ഏവച
ഊരാളി - ഇത എന്തു യജിനയജിന എന്നു കൂവുന്നു ഋഷിയവൎക
ളെ തീനൊക്കപ്പാ
മാച്ച - വിനഷ്ടൊഭവദുൎബുദ്ധെ ശീഘ്രം ത്വംവചനാന്മമ
ഊരാളി - മതി നിങ്ങളുടെ പണിനൊക്കുവിൻ
മാച്ച - അഗ്നയെസ്വാഹാ ഇന്ദ്രായാ സ്വാഹാ - പൂൎണ്ണാഹുതിയായ്തീ
രെണം - മംഗല വാദ്യാനിഭവന്തു - ആടുവാ
ആടു—ബെബെബെ
അമ്പൂട്ടി ചന്തു അയ്യൊ നമ്മളെ ആടിനെ കൊല്ലുന്നു
3