താൾ:CiXIV284.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ബ്രാഹ്മ - തത്സവിതുർവരെണ്യം ഭൎഗ്ഗൊദെവസ്യധീമഹീ-ധി
യൊയൊനഃപ്രചൊദയാൽ

ഊരാളി - ഇത ഒരു മന്ത്രമൊ എന്തൊ-

ശാസ്ത്രി - ഛി ഛി നിനക്ക എന്തു

പാതിരി - ഞാൻ പറയാം ഇത ഗായത്രി എന്ന മൂല മന്ത്രം ഈ മുക്കാ
ൽ ശ്ലൊകത്തിന്റെ അൎത്ഥമാവിത - പ്രകാശമുള്ള സൂൎയ്യ
ന്റെ വന്ദ്യമായ വെളിച്ചത്തെ നാം ധ്യാനിക്കുന്നു അതു
നമുക്ക അന്തഃകരണങ്ങളെ ഉദ്യൊഗിപ്പിക്കട്ടെ

ചെട്ടി - ആ സൂൎയ്യൻ എവിടെ

ഊരാളി - നിങ്ങൾ്ക്ക കണ്ണു കണ്ടു കൂട - അവിടെ ബ്രഹ്മാവിന്റെ
പക്കൽ പൊന്നുപൊലെ മിന്നുന്നല്ലൊ

മാച്ച - നൈവെദ്യത്തിന്നു കൊപ്പിടുവിൻ മടി വെണ്ടാ

ബ്രഹ്മ - ഞങ്ങൾ എന്തു ചെയ്യെണ്ടു

മാച്ച - ബ്രഹ്മചാരി അന്നം കൊണ്ടൊ - അവിഘ്ന മസ്തു

ബ്രഹ്മച - കൊണ്ടു വന്നിതാ

മാച്ച - ഹെ ഗൃഹസ്ഥ ഇലക്കറി കൊണ്ടാ

ഗൃഹസ്ഥ - ഇതാ ഞാൻ വെച്ചിരിക്കുന്നു

മാച്ച - വാനപ്രസ്ഥനെ രാജീമത്സ്യത്തെ കൊണ്ടാ

വാന - താൻ പിടിച്ചു കൊണ്ടു നില്ക്കന്നു

ചെട്ടി - ഇവർ മീൻ തിന്നുന്നുവൊ

ഗംഗ - മീൻ എന്നു വെണ്ടാ നൊക്കുവിൻ-

മാച്ച - സന്ന്യാസിയെ ആടിട്ടിഭപ്പുൾ കൊണ്ടുവെച്ചകറികൊണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/28&oldid=187099" എന്ന താളിൽനിന്ന് ശേഖരിച്ചത്