താൾ:CiXIV284.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

വസത്തിന്നു മുമ്പെ ൫ കള്ളന്മാരൊടുകൂട കാട്ടിൽ നിന്നു
ആ കുലയും കവൎച്ചയും ചെയ്തത ഇവൻ തന്നെ എന്റെ കൂടവ
ന്നവൻ ബാല്യക്കാരന്റെ അച്ശൻ - ൧൫ വൎഷത്തിനു മുമ്പെ
ഈ ഉത്സവത്തിന്നു വന്നു സുവിശെഷം അറിയിച്ചപ്പൊൾ ആ
ഡാക്കർ ൟ കുട്ടിയെ കട്ടുകൊണ്ടുപൊയിഇത്രകൊല്ലം
പൊറ്റികളിയെ വശാക്കി കൊടുത്തുഒരു തടവുകാരൻ പകലം
അനുസരിച്ചു പറഞ്ഞതു കൊണ്ടു ആ കൂട്ടരുടെ പണി എല്ലാം
തെളിവായി-ഈ ൧൫ വൎഷം അച്ശൻ കുട്ടിക്കുവെണ്ടി ദൈവ
ത്തൊടുപ്രാൎത്ഥിച്ചുപൊന്നതു ഇപ്പൊൾ സഫലമായിവന്നിരി
ക്കുന്നു

ജനങ്ങൾ—ഈ ഡാക്കർ എത്രയും വല്ലാത്തവർ

പാതിരി—തന്നെ-ഇങ്ങിനെ ഉള്ളവരുടെ കൈകാൽ അകപ്പെട്ടാൽ
ആശ്ചൎയ്യമുള്ള വഴിയിൽ വിട്ടു പൊയില്ലെങ്കിൽ നാശം എ
ന്നെ വെണ്ടു-അയ്യൊ ഞാൻ നിങ്ങളെ നൊക്കിയാൽ മനസ്സലി
ഞ്ഞു പൊകുന്നു-ഗംഗാരാമനെ പൊലെ നിങ്ങളും ഒരു കള്ള
ന്റെ വശത്തായിരിക്കുന്നു-എല്ലാ ഡാക്കരിലും വല്ലാത്തവൻ ശൈ
ത്താൻ തന്നെ അവൻ നിങ്ങളെ ചെറുപ്പത്തിലെ തന്റെ വലയിൽ
കുടുക്കി ചെൎത്തു ബിംബാരാധനയാകുന്നപാവക്കളിയെ പഠിപ്പി
ച്ചു തന്റെ ശാപത്തിന്ന അംശക്കാരാക്കിവെച്ചിരിക്കുന്നു- നിങ്ങ
ളെയും വളരെ വൎഷം തിരഞ്ഞു നൊക്കുന്ന ഒർ അച്ശനുണ്ട ഗം
ഗാ രാം ഇന്നു അച്ശന്റെ വിളികെട്ടു ഒൎമ്മ വന്നു ഡാക്കരന്റെടുത്ത്
വന്നിട്ടു സന്തൊഷിച്ച അച്ശന്റെ കൂട ചെന്നപ്രകാരം നിങ്ങ


1922 g 9992

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/108&oldid=187214" എന്ന താളിൽനിന്ന് ശേഖരിച്ചത്