വില്വംപുരാണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വില്വംപുരാണം (1864)

[ 3 ] ശ്രീ
വില്വം‌‌പുരാണം

ഇത
മഹാ-രാ-രാ
ചതുരം‌പട്ടണം‌കാളഹസ്തിയപ്പ
മുതലിയാര‌അവർകളുടെ‌മകൻ
അരുണാചലമുതലിയാര
പിഴതീൎപ്പിച്ച
തന്നുടെ
വിദ്യാവിലാസ
അച്ചുക്കൂടത്തിൽ
അച്ചടിപ്പിച്ചത

കൊഴിക്കൊട്ട ൧൮൬൪–ാം വൎഷം ജൂലായി മാസം

പ്രിൻടർ – യശായാ

വില‌അണ– [ 5 ] വില്വം‌‌പുരാണം

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

ഗണനായകനെയും വാണി മാതാവിനെയും പ്രണിമിച്ചിരിപ്പൊരു
ശുകബാലികെഭദ്രെ ഫണിനായ കശായി ചരിതം പറകനി പണിയാ
കിലും മമദുരിതമകലുവാൻ പുരുഷൊത്തമൻ കഥാ പറവാൻ മടിയില്ല പു
രുഷാൎത്ഥമതു ചൊല്ലവൻ കെൾക്കുന്നാകിൽ നരപാലകനായ ജനമെജ
നന്തന്നൊ ടരുളി ചെയ്തു മഹാമുനി വൈശമ്പായനൻ ഭാരതയുദ്ധമെല്ലാം
കഴിഞ്ഞൊരനന്തരം വൈരാഗ്യം ഭവിച്ചിതു ധൎമ്മപുത്രനുമെന്മെൽ ബന്ധു
വൎഗ്ഗത്തെ വധം ചെയ്തതു നിമിത്തമാ യ്സന്താപം മുഴുത്തു ഗംഗാതീരം പ്രാപി
ച്ചപ്പൊൾ ആരൊടുമൊന്നുമുരിയാടാതെവിഷണ്ഡനായ്പാരമുൾച്ചൂടുകൊ
ണ്ടകുമ്പിട്ടവസിക്കുമ്പൊൾ വെദവ്യാസനും ചെന്നുദുഃഖത്തെക്കളവാനാ
യാദരവൊടുപലകഥകളരുൾ ചെയ്തു ബൊധമുണ്ടാവാൻ ശരശയനത്തി
ന്മെൽ വാഴും വെദാന്തവിത്താംഭീഷ്മർ തന്നെനീവണങ്ങുക തല്പുരൊഭാ
ഗെചെന്നാൽ ധൎമ്മാധൎമ്മങ്ങൾനിനക്കെപെരുമുപദെശിച്ചിടുമെദെവ
വ്രതൻ എന്നതുകെട്ടുചെന്നു ഭീഷ്മരെനമസ്കരിച്ചൊന്നൊഴിയാതെധൎമ്മാ
ധൎമ്മങ്ങൾചൊദ്യംചെയ്യാൻ രാജധൎമ്മാദിഫലം പലവും കെട്ടധൎമ്മ രാജ
നനനന്താനും സന്തുഷ്ടഹൃദയനായ്വന്ദിച്ചവിനീതനായ്പിന്നെയും ചൊദ്യം
ചെയ്താ നൊന്നരുൾ ചെയ്കവെണമിനിയും മഹാമതെ മുമ്പിനാൽ കൃത
ത്രെതദ്വാപരയുഗങ്ങളിൽ സമ്പ്രതിനാരായൻണപ്രാണികൾക്കനുഗ്രഹം
വരുത്തിരക്ഷിച്ചവാറരുളിച്ചെയ്തിതെല്ലൊ പെരുത്തപാപാകരമാം കലി
യുഗത്തിങ്കൽ അല്പമായ്വരുമായുൎബ്ബലധൎമ്മാദിസത്യ മപ്പൊഴെങ്ങിനെ
യനുഗ്രഹത്തെവരുത്തുന്നു അപ്രകാരത്തെയരുൾചെയ്യെണമെന്നുകെട്ടു
തപ്പാതെയരുൾ ചെയ്തുശ്രീഭീഷ്മർതിരുവടി കെൾക്കനീകൃതത്രെതദ്വാപ
രയുഗങ്ങളിൽ മുഖ്യമായതുകലിയുഗമെന്നറിഞ്ഞാലും മുമ്പിലെയുഗങ്ങളി
ൽ ധൎമ്മം ചെയ്തവൎക്കെല്ലാം സംഭവിച്ചീടും പുണ്യം പാപികൾക്കധൎമ്മവും ഇ [ 6 ] ങ്ങിനെയല്ലകലിയുഗത്തിലറികനീ മംഗലംവന്നുകൂടുമല്പധൎമ്മം കൊണ്ടെ
ടൊ അങ്ങിനെയിരിപ്പൊരുമഹത്വമുണ്ടുകലി ക്കങ്ങിനെയാക കൊണ്ടുമു
ഖ്യ മായ്വന്നുകെൾനി പാപങ്ങളനെക മാൎജ്ജിച്ചവനെന്നാകിലും താപങ്ങ
ളകന്നുപൊമല്പധൎമ്മം കൊണ്ടെടൊ പിന്നെയും വിചാരിച്ചാൽ ധൎമ്മജജൻ ഭീ
ഷ്മർ തന്നൊടെന്നൊടു ഭവാനരുൾ ചെയ്യെണം വഴിപൊലെ അത്യന്തം ക
ഷ്ടകാലമാങ്കലി യുഗത്തിങ്കൽ സിദ്ധിക്കുമല്പധൎമ്മം കൊണ്ടു സൽഗതിയെന്നു
ചൊന്നതിന്മൂലമരുൾ ചെയ്യെണം മന്നൊടിപ്പൊൾ മന്നവധൎമ്മാത്മജ
ചൊല്ലുവനെല്ലാമെങ്കിൽ പാൎവ്വതി മഹെശ്വരസംവാദ രൂപെണ ഞാൻ
കെവലം സംക്ഷെപിച്ചു ചൊല്ലുവൻ കലിധൎമ്മം. നിയ്യെന്നൊടിപ്പൊൾവി
ചാരിച്ചതു പൊലെ ശ്രീ കാൎത്ത്യായനി മഹെശ്വരന്തന്നൊടു വിചാരിച്ചു സ
മസ്ത കൎമ്മങ്ങളു മരുള ചെയ്തു കെട്ടു സമത്വംഭവിച്ചിതു മനസമിനക്കിപ്പൊ
ൾ ഇനിയെന്നൊടു കലി ധൎമ്മങ്ങൾ കെൾപ്പിക്കെണം മനസ തെളിഞ്ഞുകെ
ട്ടീടു നീ ഗിരിസുതെ പൃത്വിയിലുള്ള ജന്തുക്കൾക്കുടൻ കലിദൊഷാൽ സത്യ
വും ബലം ധൎമ്മമായുസ്സും ബുദ്ധി ശക്തി എന്നിവ കുറഞ്ഞതി കുണ്ഠിതചിത്ത
ന്മാരായ്വന്ദീടും തീയെന്നുള്ള തെഴുമെയറിയാതെ തന്നുടെ പിതാമാതാവി
ദ്വാൻ ബ്രാഹ്മണൻ ഗുരു വെന്നിവർകളെയുള്ളിലാദരിയാതെനിത്യം ജന്തു
ക്കൾ വിഷം മായവയുമാൎക്കുമില്ല സന്തതം ബ്രാഹ്മണരുമായുധപാണിക
ളായ്തങ്ങൾക്കു വിധിച്ച കൎമ്മങ്ങളുമുപെക്ഷിച്ചു സംഗിച്ചുവെശ്യാഗൃഹത്തി
ങ്കലെവസിച്ചിടും. അവനായുള്ള വന്തന്നെത്താൻ ബഹുമാനിച്ചത്യ
ൎത്ഥം പരന്മാരെ നിന്ദിച്ചുവസിച്ചീടും അജ്ഞാനചിത്തന്മാരായ്ധൎമ്മവുമുപെ
ക്ഷിച്ചു വിജ്ഞാനി ജനങ്ങളായും ബഹുമാനിയാതെ ജനകജനനിപുത്ര
ഭ്രാതൃഭൎത്തൃ പത്നീ ജനങ്ങളിവർ തമ്മിലല്പാൎത്ഥനിമിത്തമായ്നിസ്നെഹമതികളാ
യ്ദൊഷസംയുക്തന്മാരായ്ദുൎബലന്മാരെപ്രബലന്മാർ നിഗ്രഹിക്കയും ഭാൎയ്യാഭ
ൎത്താക്കൾ തമ്മിലന്യൊന്യം രാഗമില്ല പരനാരികളെ സംഗിച്ചീടും ഭൎത്താക്ക
ന്മാർ ജാരന്മാരെയും പ്രാപിച്ചീടുന്നു ഭാൎയ്യമാരും രക്ഷിതാവായരാജാവുരക്ഷിക്ക
യില്ല രാജ്യം ഭക്ഷിക്കും പ്രജകളെപ്പീഡിപ്പിച്ചനുദിനം ബ്രഹ്മസ്വംബലാ
ലപഹരിക്കും ദെവസ്വവും ബ്രഹ്മദ്വെഷവുമതുമൂലമായ്വൎദ്ധീച്ചീടും അൎത്ഥ [ 7 ] മെല്ലാമെവെശ്യമാൎക്കുദാനവുംചെയ്തു വ്യൎത്ഥമായ്ക്കഴിച്ചീടുമുള്ളകാലവുമെല്ലാം
വെശ്യാസംഗമം പുരുഷാൎത്ഥമെന്നുറച്ചിടും ആശ്രിതന്മാരെ കുറഞ്ഞൊന്നുര
ക്ഷിക്കയില്ല ദാനധൎമ്മാദിതപൊയൊഗങ്ങളുപെക്ഷിച്ചു മാനസെശൊകങ്ങ
ളും വ്യാധിയും വൎദ്ധിച്ചീടും ബ്രഹ്മഹത്യാദിദൊഷമെതുമെയറിയാതെ ബ്ര
ഹ്മദ്വെഷത്താൽ വധം ചെയ്യും ബ്രാഹ്മണരെയും ശ്രീ നാരായണ സ്വാമിതിരു
നാമങ്ങളൊന്നും മാനസെനിനക്കയില്ലാരുമയൊരിക്കലും വൃദ്ധതയൊ
ടും പിതൃമാതൃക്കളിരിക്കവെ പുത്രന്മാർ മരിച്ചിട്ടു ദുഃഖിച്ചു കിടക്കയും വെദശാ
സ്ത്രാദിപുരാണാദികാവ്യാദികളെ എതുമഭ്യസിയാതെ കാമപീഡിതന്മാരായി ജ്ഞാ
നികളെയും നിരസിച്ചു ദുൎഭാഷണഞ്ചൈതാനന്ദം വെശ്യാലാപം കൊണ്ടുപൂ
ണ്ട നാരതം ഹീനജാതിയിൽ പുത്രൊല്പത്തിയെചെൎത്തു കൊണ്ടു പാനഭൊജന
മൂലമന്യായ കൎമ്മം ചെയ്തു വിപ്രന്മാർ വിവാഹം ചെയ്കെന്നതുമൎത്ഥാൎത്ഥമായ്സ്വ
ല്‌പ്രായമായിട്ടുള്ളഭൊഗാൎത്ഥമായും പക്ഷെ സംബന്ധമിത്രാൎത്ഥമായ്ചെയ്തുകൊ
ള്ളുകിലുമാം ധമ്മാൎത്ഥമായി വിവാഹം ചെയ്കയില്ലാൎതമെ ആധിവ്യാധിക
ളാലെ പീഡിത ഹൃദയരായാതുരന്മാരായ്പഞ്ച പാതകങ്ങളും ചെയ്തു വൎണ്ണസങ്കര
വും സംഭവിച്ചു വസിച്ചിടും വൎണ്ണിപ്പാൻ പകൽ പൊർകലിദൊഷങ്ങളെ
ല്ലാം സാധുക്കളായുള്ളവരല്പായുസ്സുകളായ്പൊം വെദനിദിതന്മാൎക്കു വൎദ്ധി
ക്കുമായുബ്ബലം ഉചിതാനുചിതങ്ങളെതുമെയറിയാതെ ഭജനമൊരിക്കലുമി
ല്ലടെവന്മാരെയും മാനസെശുദ്ധിയുമില്ലാൎക്കുമെയൊരീക്കലും പ്രാണിപീ
ഡയും ചെയ്തുനരകം പൂക്കീടുവൊർ ൟ വണ്ണമുള്ളകലിദൊഷങ്ങളുർചെയ്‌വാ
നാവതല്ലനെകംസംവത്സരംകൂടിയാലും എവമീശ്വരവാക്യംകെട്ടൊരുഭ
ഗവതീ പാൎവ്വതി ജന്തുക്കളിൽ കാരുണ്യവിവശയായിങ്ങിനെവൎത്തിക്കു
ന്നമാസഷാൎദകൾക്കെല്ലാമെങ്ങിനെയനുഗ്രഹം ചെയ്യുന്നു നാരായണൻ
എന്നരുൾചെയ്തീടെണമിന്നിഹജൎഗല്പതെ പന്നഗഭരണനുമന്നെരമരു
ൾചെയ്തു ചില്പുമാൻകലിയുഗകാലത്തുമാനവന്മാൎക്കല്പധൎമ്മംകൊണ്ടൎദ്ധ്വ
ലൊകപ്രാപ്തിയും നൽകും വിഷ്ണുപൂജകന്മാരായ്‌വിഷ്ണുലൊകം പ്രാപിക്കും മഭ
ക്തന്മാരെല്ലാരുമ്മല്പദം പ്രാപിച്ചീടും നരന്മാൎക്കെല്ലാം കൃതയുഗത്തിൽ ആ
റായിരം വരിഷമായുസ്സുണ്ടെന്നറികശൈലാത്മജെ ചെന്നീടുതത്രതായു [ 8 ] ഗെപതിനായിരം വൎഷം പിന്നെദ്വാപരയുഗത്തിന്നൊരായിരം വൎഷം
അന്ത്യമാംകലിയുഗത്തിങ്കൽ നൂറ്റാണ്ടുചെല്ലും ജന്തുക്കൾ കലിയുഗത്തിലെ
ന്നൊരുനെരംചെയ്തൊരുധൎമ്മം കൊണ്ടു മുമ്പിലെ യുഗങ്ങളിൽ ചെയ്തൊരു
ധൎമ്മത്തിന്റെ ഫലവുമൊൎത്തുവരും ഇത്ഥമാകൎണാവിചാരിചിതഭഗവ
തി ഭക്തിയെക്കൊണ്ടൊകൎമ്മംകൊണ്ടൊസൽഗതിവരു കൎമ്മങ്ങൾക്കെല്ലാം
സാക്ഷിയുണ്ടെന്നു ധരിക്കെടാ ബ്രഹ്മാവു തന്നാൽ സൃഷ്ടിക്കപെട്ടലൊക
മെല്ലാം കൎമ്മത്തെയാശ്രയിച്ചതിലിതെന്നറികനീ നിൎമ്മലമായയജ്ഞാദി
കളിലുണ്ടാകുന്ന ഹവിൎഭാഗം ദെവകൾ ഭുജിച്ചതൃപ്തരായാൽ സൎവ്വഷ്ടാദി
കളായ ഫലങ്ങൾ കൊത്തീടും കലികാലത്തുകൎമ്മം കൈവരികയുമില്ല ഫലവു
മതപൊലെയിരിക്കുമതുമൂലം കലികാലത്തുസിദ്ധിവരുത്തും പ്രകാരം കെൾ
എന്നെത്താൻ വിഷ്ണുഭഗവാനെത്താൻ യാതൊരുത്തൻ തന്നുള്ളിൽഭക്തി
യൊടെ വിശ്വസിച്ചിരിപ്പവൻ ഭവസാഗരത്തെയും കടന്നു മുക്തീ പദം ഭ
വിക്കാവനെന്നുധരിക്കമഗ്ദ്ധെക്ഷന്നെ സന്തൊഷിച്ചതുകെട്ടചൊദിച്ചുഭ
വതി നിന്തിരുവടിയെ സ്സെവിക്ക നന്നെന്നു ചിലർ സന്തതം വിഷ്ണുവിനെ
സ്സെവിക്കനല്ലതെന്നും ചൊല്ലുന്നു മറ്റും ചിലരെന്നിവരണ്ടിലും വെച്ചു
ത്തമായതെതെന്നതരുളി ചെയ്യീടെണം കെൾക്കനീസത്വഗുണം വിഷമം നീ
നറിഞ്ഞാലും പുഷ്കര സംഭവനുസന്തതരജൊഗുണം. ഇനിക്കുതമൊഗുണം
ഞങ്ങൾ മുവ്വൎക്കും പിന്നെ പ്രവൃത്തിയാകുന്നതുരക്ഷയും സൃഷ്ടിക്കയും സം
ഹാര കൎമ്മമിനിക്കാകുന്നതിവറ്റിനു പാതമാമെല്ലാറ്റിലും വൎത്തീചീടുന്നു
ഞങ്ങൾ ഞങ്ങൾമുവ്വൎക്കും മെലെനില്പതപരബ്രഹ്മം ഞങ്ങളും സെവിക്കു
ന്നു പരബ്രഹ്മത്തെയെല്യൊ ഇ ചൊന്നകൎമ്മങ്ങൾക്കു സാമൎത്ഥ്യമുണ്ടാവാനാ
യ്സച്ചിദാനന്ദമുപാസിക്കുന്നഞങ്ങൾ നിത്യം ഞങ്ങളെ സെവിക്കുന്ന മാനു
ഷരെല്ലാവരും ഞങ്ങൾ വാഴുന്ന ലൊകം പ്രാപിക്കുമറികനീ യാതൊരുപ
മാൻ പിന്നെയൊഗം കൊണ്ടനുദിനം ഭെദം കൂടാതെ പരമാത്മാനമപാസി
പ്പൂ അവനുമാനന്ദമാം ലൊകത്തെപ്രാപിച്ചീടും ദെവകളെല്ലാം തങ്ങൾത
ങ്ങൾക്കുള്ളൊരുപദം സെവിക്കും ജനത്തിനുനൽകുമെന്നറിയണം
മൊക്ഷത്തെയൊഴിഞ്ഞുള്ളതെല്ലാമെനൽകുമവർ മൊക്ഷം നൽകുവാൻ [ 9 ] ണ്ടാനും വിഷുവുന്തന്നെയുള്ളു ദ്ധ്യാനത്തെകൊണ്ടൊജപംകൊണ്ടൊകൎമ്മ
ത്തെ കൊണ്ടൊ ശ്രീ നാരായണപ്രീതി വന്നിടുംഭഗവാനെ ഇവറ്റിൽ
ശ്രെഷ്ഠം ധ്യാനം രണ്ടാമതെല്ലൊജപം നിവൃത്തിയൊടെഫലൊപെക്ഷ കൂ
ടാതെ നിത്യം ബ്രാഹ്മണിലയ്യപ്പിച്ചുചെയ്തിടുന്നാകിൽമൊക്ഷം കൎമ്മത്തെ
ക്കൊണ്ടുവരുമതിനും പാരംമണ്ഡം ഭക്തികൊണ്ടെന്നിയെളുതല്ലമൊക്ഷത്തി
നെടൊ ഭക്തവത്സലൻ വിഷ്ണുമൊക്ഷത്തെകൊടുത്തീടും പാൎവ്വതിയതു
കെട്ടുപിന്നെയും ചൊദ്യംചെയ്തു ദെവദെവെശനായവിഷ്ണുവിനെല്ലായി
ലും പ്രീതിവന്നീടുവാനായുള്ളൊരുകൎമ്മങ്ങളിൽ ഏതെന്നുമുഖ്യമെന്നൊടരു
ളിച്ചെയ്തീടെണം വല്ലഭെഅഷ്ടാക്ഷരിതുല്യമായൊരുമന്ത്ര മില്ലെന്നുംധ
രിക്കനീസംശയമില്ലബാലെ പ്രണവൊപെതമഷ്ടാക്ഷരിയെ ജപിക്കു
ന്ന മനുജന്നൈഹികപാരത്രികസിദ്ധിയുമുണ്ടാം ഭക്തിയൊടഷ്ടാക്ഷരിജ
പിച്ചുമുനീന്ദ്രന്മാർ മുക്തിയെലഭിച്ചിതുപലരും പത്മെക്ഷണെ മുഖ്യമായി
രിക്കുമഷ്ടാക്ഷരിമന്ത്രത്തിന്റെ അക്ഷരമൊരൊന്നിന്റെ മഹത്വം ചൊ
ല്ലിക്കൂടചൊല്ലുവനഷ്ടാക്ഷരമാഹാത്മ്യമറിവാനാ യ്നല്ലൊരുകഥായിതു
കെട്ടുകൊള്ളുകഭദ്രെ പണ്ടൊരുവിപ്രൻ വാരാണസിയിൽഗ്രഹസ്ഥനാ യു
ണ്ടാവാൻ ബഹുവെദശാസ്ത്രജ്ഞൻ ദയാപരൻ ആധാനാദ്യനെകയജ്ഞ
ങ്ങളും ചെയ്തൊരുത്തൻ ആദരാലതിഥിപൂജയുമാചരിച്ചവൻ അശ്രാന്തമ
ഷ്ടാക്ഷരമന്ത്രത്തെജ്ജപിച്ചവൻ വിശ്രുതനായ വിപ്രെന്ദ്രൊത്തമനതു
കാലം സന്തതിയുണ്ടാകാഞ്ഞുമാനസത്തിങ്കലെറ്റം ചിന്തയുമുണ്ടായ്വന്നു
പിതൃകൊപവുമുണ്ടാ യെന്തെന്റെഭഗവാനെയിങ്ങിനെവരുത്തിയ തെ
ന്തൊന്നു ചെയ്ക നല്ലസന്തതിലഭിപ്പാനാ യിങ്ങിനെവിചാരിച്ചുകല്പിച്ചാ
നകക്കാമ്പിൽ ഗംഗാതീരം പ്രാപിച്ചുപിതൃപ്രീത്യൎത്ഥമിനി ശ്രാദ്ധം ചെ
യ്തൃഷികളെയും ദ്വിജെന്ദ്രന്മാരെയു മാസ്ഥയാപൂജിച്ചാശീൎവാദവും ലഭിച്ചു
ടൻ സന്തതിയുണ്ടാക്കുവനെന്നുകല്പിച്ചതാനും പത്നിയും താനും ചിലബ്രാ
ഹ്മണരൊടും കൂടി യത്നം ചെയ്തതിനുള്ള ധനധാന്യങ്ങളൊടും പുറപ്പെട്ട
നെകദെശം കഴിഞ്ഞനന്തരം ഇരുട്ടായൊരുമഹാവനത്തിലകപ്പെട്ടാ ര
ക്കാട്ടിലിരിക്കുന്നകാട്ടാളൻ കണ്ടാനപ്പൊ ളൎക്കതെജസാവിപ്രന്തന്നെയും [ 10 ] പത്നിയെയും ദുഷ്ടനാം കിരാതനും വിപ്രപത്നിയെകണ്ടു മട്ടലർബാണപ
രവശനായ്വന്നാനെല്ലൊ ഇക്കണ്ടവിപ്രന്തന്നെനിഗ്രഹിച്ചിവളെയും
കൈകൊണ്ടെൻ പക്കണത്തിൽ കൊണ്ടുപൊകെണമിപ്പൊൾ ഇത്ഥമൊൎത്ത
വൻ വില്ലുമമ്പുമായടുത്തപ്പൊൾ വിത്രസ്തന്മാരായൊടിപ്പൊയാർമറ്റുള്ളൊ
രെല്ലാം സ്തബ്ധമാനസനായ്നിന്നീടിനാൻ വിപ്രന്താനു മെത്രയും ഭയത്തൊ
ടും നിന്നിതുപത്നിതാനും വ്യാധനും വിപ്രാന്തന്നെയെയ്തു കൊല്ലുന്നനെരം
ചെതസിഭീത്യാനമൊനാരായണ യെത്യെവംഭക്തിപൂണ്ടഷ്ടാക്ഷരംപ്രണ
വസഹിതമായത്രസ്തനായ്തെരുതെരജ്ജപിച്ചുമരിച്ചിതു വിഷ്ണുദൂതന്മാർവിമാ
നത്തിന്മെലെറ്റിക്കൊണ്ടു വിഷ്ണുലൊകത്തെ പ്രാപിപ്പിച്ചിതു വിപ്രന്ത
ന്നെ വിത്തവുമവളെയും കൊണ്ടുപൊയ്ക്കിരാതനും മത്തനായവളെതൻ
പത്നിയായ്ചെൎത്തുകൊണ്ടാൻ ഭൂദെവന്മരിക്കുമ്പൊൾ ചൊല്ലിയനാമം കെ
ട്ടു ഭീതനായ്പത്നിതന്നെവിളിക്കയെന്നൊൎത്തവൻ ബ്രാഹ്മണനാരിക്കു
നാളായണിയെന്നുന മം താൻ മറ്റുള്ളവരൊടുചൊല്ലിനാൻ കിരാതനും
അങ്ങിനെ ചിലകാലം കഴിഞ്ഞൊരനന്തരം തങ്ങളിലൊത്തുവിചാരിച്ചിതു
കിരാതന്മാർ ബ്രഹ്മസ്വമായുള്ളതും ബ്രഹ്മദാരവുമെല്ലാം നിൎമ്മരിയാദമാ
പഹരിച്ചാൻ ദുഷ്ടനിവൻ ദുഷ്കീൎത്തിയതുമൂലം നമുക്കമുണ്ടായ്വന്നു ദുൎഗ്ഗ
തിവരും നമുക്കിതിനാലെന്നുനൂനം എന്നാൽനാമിവളെയും ദുഷ്ടനാമി
വനെയും കൊന്നു ദുഷ്കീൎത്തി കളഞ്ഞിടെണം മടിയാതെ ഇത്ഥമൊൎത്തവരു
വൻ തന്നെയുമവളെയും ബദ്ധരാഷെണവധിച്ചീടിനാരതുകാലം അ
ന്തകദൂതന്മാരും വന്നിതുകൊണ്ടുപൊവാ നന്തികെകാണായ്വന്നു വിഷ്ണു ദൂത
ന്മാരെയും അന്തകദൂതർ വിഷ്ണുദൂതന്മാരൊടുചൊന്നാ രെന്തുകാരണം നി
ങ്ങളിവിടെ വന്നീടുവാൻ എത്രയും പാപിയെല്ലൊ ചണ്ഡാലനാകുമിവൻ
ഭ്രഷ്ടയാമെല്ലൊപുനര വളുന്നിരൂപിച്ചാൽ യാതനദണ്ഡത്തിനുയൊ
ഗ്യതയിവൾക്കെന്നാൽ മാധവദൂതന്മാരാം നിങ്ങളെന്തിനു വന്നു എന്നതു
കെട്ടുവിഷ്ണുദൂതന്മാരുരചെയ്താരിന്നതുനിങ്ങളൊടു ചൊല്ലീടാം കെൾപ്പിനെ
ങ്കിൽ നിത്യവുമഷ്ടാക്ഷരമന്ത്രസംബന്ധാക്ഷര മുക്തമാമിവന്തന്നാല
തിനാൽ ശുദ്ധിവന്നു ഭ്രഷ്ടയാമിവൾ മുന്നം ഭൎത്താവു ജപീച്ചിടു മഷ്ടവൎണ്ണാ [ 11 ] ഖ്യമന്ത്രംകെട്ടുകെട്ടിരുന്നീടും അതിനാലാത്മശുദ്ധിയുണ്ടായീതിവൎക്കെറ്റം
ങ്ങധുനാവൈകുണ്ഠലൊകത്തിനുപാത്രമായാർ കാലദൂതന്മാരതു കെട്ടുവി
സ്മയം പൂണ്ടു കാലനൊടിവയെല്ലാംചെന്നുടനറിയിച്ചാർ അന്തകന്താ
നുമന്നുതുടങ്ങിയഷ്ടാക്ഷരം സന്തതം ജപിച്ചിരുന്നീടിനാൻ ഭക്തിയൊടെ
വിഷ്ണുദൂതന്മാർ ചണ്ഡാലനെയുമവളെയും വിഷ്ണുലൊകത്തിങ്കലാക്കീടിനാ
രതുകാലം അത്രമാഹാത്മ്യമുണ്ടഷ്ടാക്ഷരമന്ത്രത്തിനെ ന്നദ്രികന്യകയൊ
ടു ഭഗവാനരുൾ ചെയ്തു ചിത്രമെന്നൊത്തുദെവീവിസ്മയപ്പെട്ടുപാരം മൃത്യു
നാശനനൊടുപിന്നെയും ചൊദ്യംചെയ്തു ബ്രാഹ്മണൻ വിഷ്ണു ഭക്തൻ വൃ
ത്തവനാത്മജ്ഞാനാ ധാൎമ്മികനുരുപൊദാനയാഗാദികൎമ്മം ചെയ്തു നിത്യ
വുമഷ്ടാക്ഷര മന്ത്രവും ജപിച്ചാത്മശുദ്ധിയും വന്നുമൊക്ഷപരമായിരിപ്പവ
നെന്തൊതമൂലം നിഷാദൻ കയ്യാൽമരിപ്പാനും ബന്ധമുണ്ടായ തരുൾചെ
യ്യെണം ഭഗവാനെ കെൾക്കനീയെങ്കിലതിങ്കാരണം ചൊല്ലാമെല്ലൊ നീ
ക്കാമല്ലൊരുവൎക്കും കൎമ്മത്തിൻ ഫലമെടൊ എങ്കിലബിജൻ മുന്നന്തന്നുടെ
ഗൃഹത്തിങ്കൽ പങ്കങ്ങളെല്ലാം നീക്കിവസിച്ചീടിനകാലം മാതഗേജാതി
യായൊരച്യുതഭക്തൻ വന്നാ നാതങ്കം പൂണ്ടുവിശന്നൊദവും ദാഹത്തൊ
ടും മാതംഗജാതിയെന്നൊത്തെറ്റവും നിന്ദയോടും എതുമെ കൊടുത്തി
ലപൈദാഹമടക്കുവാൻ പിന്നെ മറ്റൊരെടത്തുചെന്നവന്ദിരന്നപ്പൊ
ൾ തണ്ണീരും ചൊറും കൊടുത്തിടിനാരവർകളും ഭൂദെവൻ വിഷ്ണുഭക്തനാ
കിയൊരതിഥിയെ മാതംഗജാതിയെന്നൊത്തവമാനിൎക്കമൂലം വ്യാധനാ
ലകപ്പെട്ടുമരണമറികനീ ജാതിഭെദങ്ങളില്ല വിഷ്ണുഭക്തന്മാൎക്കെതും വിഷ്ണു
ഭക്തന്മാർ വസിച്ചീടിനദെശം കണ്ടാൽ ജിഷ്ണു മുഖ്യത്മാരായദെവകൾ വ
ന്ദിക്കുന്നൂ വിഷ്ണു ഭക്തിക്കുള്ളൊരുമഹത്വം കെട്ടുദെവീ വിസ്മയപ്പെട്ടുവ
ന്ദിച്ചമ്പൊടുചൊദ്യംചെയ്തു കലിദൊഷത്താലെറ്റജ്ഞാനനിമഗ്നരാ
യ്മലിനചിത്തന്മാരാമ്മാനുഷജാതികൾക്കു മംഗലന്നൽകുമഷ്ടാക്ഷരിയെ
ജ്ജപിപ്പതിനെങ്ങിനെയവകാശം വരുന്നൂ ഭഗവാനെ ഉത്തമൻമാരാ
യെറ്റംസാത്വീകഗുണമുള്ള മൎത്യന്മാൎക്കൊഴിഞ്ഞതിനെത്തുവാൻ പണിയെ
ത്രെ എങ്കിലൊപരഗതിവരുവാൻപെരുവഴി പങ്കജവിലൊചനെക [ 12 ] ട്ടുകൊണ്ടാലും ഭദ്രെ സാത്വികഹൃദയനായ്വിദ്വാനായ്വിനീതനാ യ്സ്വാദ്ധ്യായ
നിരതനായ്ക്കരുണാസംയുക്തനാ യ്വൃത്തവാനായുള്ളൊരുപരമാചാൎയ്യന്ത
ന്നെ ശുശ്രൂഷചെയ്തുസെവിച്ചാലവൻ പൊക്കൽനിന്നു കെട്ടുകൊണ്ടീടാ
മെല്ലൊഭഗവൽകഥകളെ ഭഗവൽകഥാകെട്ടാലാത്മജ്ഞാനവുമുണ്ടാം സ
കല ജന്തുക്കളിൽ കൃപയുമുണ്ടായ്വരും എങ്കൽ താൻ വിഷ്ണു ഭഗവാങ്കൽ താനക
താരിൽ സഗങ്ങൾനശിച്ചൊരുഭക്തിയുമുണ്ടായ്വരും ഭക്തിവിശ്വാസങ്ങ
ളുണ്ടായ്വന്നാലവനൊടു പറ്റുകയില്ല കമ്മബലങ്ങളൊന്നുന്നാഥെ പണ്ടുദു
ശ്വരന്നുമൊക്ഷം ലഭിച്ചതുപൊലെ യുണ്ടായ്വന്നീടും മൊക്ഷം കലികാല
ത്തിങ്കലും ദുശ്വരനാകുന്നതാരെന്നരുൾചെയ്തീടെണം നിശ്ചലയായഭ
ക്തിസിദ്ധിച്ചപാറുമെല്ലാം കെട്ടുകൊൾകെങ്കിലഹിഞ്ഛത്രമാം ഗ്രാമത്തിങ്കൽ
ശ്രെഷ്ഠനായിരിപ്പൊരുഭൂദെവനുണ്ടായ്വന്നു ഗൃഹസ്ഥാശ്രമത്തെയും രക്ഷി
ച്ച വഴി പൊലെ മഹത്വമെറുമഗ്നിഷ്ഠൊമാദികൎമ്മഞ്ചെയ്തു നിത്യമായതി
ഥിപൂജകളും ചെയ്തുകൊണ്ടു വൃത്തവാൻ വ്രതൊപവാസാദികളനുഷ്ഠിച്ചു
ഭക്തനായ്വാഴും കാലമുണ്ടായാനൊരുപുത്രൻ ദുശ്ശീലനവൻ ചെറുപ്പത്തി
ലെയതുകൊണ്ടു നിശ്ശെഷമായശിക്ഷചെയ്തിതുജനകനും ദുശ്ചരിത്രങ്ങ
ൾ കൊണ്ടു സജ്ജനങ്ങളുമെല്ലാം ദുശ്ചരനിവനെന്നുനാമവുമുരചെയ്താർ താ
തനുംതനയന്റെ ദുശ്ശീലം സഹിയാഞ്ഞു ജാതനിൎവ്വെദം പരിത്യജിച്ചാന
തുകാലം കാട്ടിൽ പൊയ്ചെന്നുപക്കുകാട്ടാളരൊടുംകൂടി കാട്ടാളനാരിയെയും
വെട്ടു കൊണ്ടടാവിയിൽ പക്ഷികൾ മൃഗങ്ങളെന്നിവറ്റൈകൊന്നുകൊ
ന്നു ഭക്ഷിക്കന്ദിനമനുദുഷ്കൎമ്മങ്ങളെച്ചെയ്തു പാന്ഥന്മാരെയും കൊന്നു പറി
ച്ചധനമെല്ലാം കാന്താരനായകനായിരുന്നാൻ പലകാലം അന്നൊരുകാ
ലം സത്യധൎമ്മവും ശിഷ്യകള അന്യന്മാരായിട്ടുള്ള സബ്രഹ്മചാരികളും കൂ
ടവെഗുരുവിനെവന്ദിപ്പാൻ പുറപ്പെട്ടാർ ഗാഢകൌതുകം ബദൎയ്യാശ്രമ
ത്തിനു പൊവാൻ ദുശ്ചരപാലിതമാം കാടകം പുക്കനെര മുച്ചനാദത്തൊടടു
ത്തീടിനാർകാട്ടാളരും പാന്ഥന്മാരാകുമിവരെകൊന്നു പറിക്കെണം കാന്താ
രത്തിങ്കൽ നിന്നു പൊവാനുമയക്കെണ്ട് ഇത്ഥമൊരെന്നെപറഞ്ഞടുത്താ
ചണ്ഡാലന്മാർ വിത്രസ്തന്മാരായൊടിപ്പൊയിതു ചിലരപ്പൊൾ കയ്യി [ 13 ] ലുള്ളൊരുകമുണ്ഡലവും ദണ്ഡുമെല്ലാം മയ്യൊഹാവിധിയെന്നുകൊടുത്താര
വരപ്പൊൾ നമ്മുടെഗുരുതന്നെ കൊല്ലുകിലവൻ കയ്യാൽ നമ്മുടെമരണ
വുമെന്നുറച്ചതിൽച്ചിലർ ആചാൎയ്യന്തന്നെയതിന്നടുവിലാക്കിച്ചുറ്റും
നീചരൊടഭിമുഖന്മാരായിദണ്ഡുമൊങ്ങി സന്നദ്ധന്മാരായ്നിന്നുതങ്ങളിൽ
പറയുന്നൊരിന്നിവൻ ദിവ്യനായനമ്മുടെ ഗുരുവിനെ വന്നു തീണ്ടുകിൽ തി
യ്യിൽ വീണപാറ്റകൾപൊലെ ഒക്കവെ ദഹിച്ചു പൊകെണമിച്ചമണ്ഡാല
ന്മാർ മുഖ്യനാകിയഗുരുവതിന്നുപൊരുമെല്ലാ സത്യശൎമ്മാവുതന്റെ ശി
ഷ്യർ ചൊന്നതുകെട്ടു ചിത്തശുദ്ധിയും ചെറുതുണ്ടായിദുശ്ചരനും അത്രൈവ
നില്പിൻ നില്പിൻ കുറഞ്ഞൊന്നിനിനിങ്ങൾ വൃത്താന്തമെന്നെപ്പറഞ്ഞറിയി
ക്കയുംവെണം. ഇപൊഴിവരുന്നതിലെത്രയും ദിവ്യനൊരു വിപ്രസത്തമ
ൻ ഗുരുലൊകവിഖ്യാതനെന്നൊ. ചൊല്ലിയതെങ്കിൽ ഞാനൊനിങ്ങളെ
ത്തീണ്ടന്നീല നല്ലതുവരുമെന്നാലിനിക്കുമെങ്കിലെന്നക്കാട്ടാളരായതന്റെ
ഭൃത്യന്മാരെയും മെല്ലാം കൂട്ടിക്കൊണ്ടകലെപൊയ്ത്തിരിഞ്ഞുനിന്നുചൊന്നാൻ
വിശ്വവിശ്രുതനായൊരാചൎയ്യനെങ്കിലിപ്പൊൾ വിശ്വസിച്ചീടുന്നെൻ
ഞാനിനിക്കുംഗുരുവെല്ലൊ എന്നുടെഹൃദയശൈഥില്യത്തെനീക്കുന്നാകി
ലിന്നുതൊട്ടിനിക്കുമാചാൎയ്യനെന്നറിഞ്ഞാലും അവ്വണ്ണമാകിലിപ്പൊൾ ദ്രൊ
ഹിച്ചീടുകയില്ല നിൎവൃതനായെനഹമെന്നുരചെയ്തുവെഗാൽ തന്നുടെവി
ല്ലുമമ്പുമൊട്ടുദൂരവെവെച്ച നിന്നിതുവിനീതനായ്ദശ്ചരനതുനെരം സത്യശ
ൎമ്മാവുമെറദുവിഷണ്മാഹൃദയനാ യ്ചിത്തത്തിൽ നിരൂപിച്ചാൻ വൈഷമ്യ
മെല്ലൊപാൎത്താൽ എതാനുമുപദെശിച്ചീടുവാൻപാത്രമല്ല പാതകിയാകു
മിവന്നുപദെശിച്ചീടുകിൽ പാതകിയായ്വന്നധഃപതനം വരുമെല്ലൊവെ
ദജ്ഞനാകുമിനിക്കെന്തുചെയ്യാവതിപ്പൊൾ വല്ലതുചയ്തും പ്രാണരക്ഷ
ണത്തിനുദൊഷ മില്ലെന്നുനാനാസ്മൃതികളിലുമുണ്ടുതാനും എന്നാൽ നാമി
വനൊടിങ്ങെതാനും വിചാരിപ്പു തെന്നുകല്പിച്ചുസത്യശൎമ്മാവുമുര ചെയ്താ
ൻ എന്തുവെണ്ടതുഭവാനെന്നുരചയ്ക പുനരെന്തൊന്നുഹൃദയശൈഥില്യമാ
കുന്നതെന്നും ചൊദിച്ചനെരം പറഞ്ഞീടിനാൻ ദുശ്ചരനും വെദജ്ഞൊത്ത
മമമവൃത്താന്തഞ്ചൊല്ലാമെങ്കിൽ ഞാൻ മുന്നമഹിഞ്ഛത്രമാം ദ്വിജഗ്രാമ [ 14 ] ത്തിങ്കൽ ബ്രാഹ്മണൊത്തമനുടെപുത്രനായ്ജന്മം ചെയ്തെൻ ദുശ്ചരിത്രങ്ങ
ൾ ചെറുപ്പത്തിലെകാണ്കമൂലം മുശ്ചരനെന്നുപെരുമിട്ടിതു സാധുക്കളും മ
ല്പിതാവിനാൽ പരിത്യക്തനായ്ചമഞ്ഞു ഞാൻ പില്പാടുവനം പുക്കുകാട്ടാളരൊ
ടും ചെൎന്നു. പക്ഷികൾമൃഗങ്ങളെന്നിവറ്റെക്കൊന്നുകൊന്നു ഭക്ഷണം
കഴിച്ചൊരു കാട്ടാളനാരിയോടും ദുഷ്കൃതം പലതരം ചെയ്തുകാനനമതാൽ പ
ക്കണമുണ്ടാക്കി വാഴുന്ന ദുഷ്ടാത്മാവുഞാൻ നിന്തിരുവടിതന്നെ കണ്ടുകിട്ടി
യമൂലം സന്താപന്തിരുമൂൎദ്ധ്വഗതിയും വരുമെല്ലൊ പാപങ്ങളെല്ലാന്തീൎത്തു
സല്ഗതിവരുത്തെണം താപസശ്രെഷ്ഠഭവാൻ കരുണാശാലയെല്ലൊ സ
ത്യശൎമ്മാവുമതുകെട്ടരുൾചെയ്തിടിനാൻ സത്യം ഞാൻ ചൊല്ലുന്നുണ്ടു കെൾ
ക്ക ദുശ്ചരഭവാൻ മുമ്പിനാൽ വെണ്ടുന്നതുകാട്ടാളന്മാരൊടുള്ള സമ്പൎക്കമക
റ്റെണമെന്നാൽ നല്ലതുവരും അന്തരാത്മാവു ശാന്തമായ്വരും പിന്നെയൊരു
മന്ത്രവും ജപച്ചിരുന്നീടുക ഭക്തിയൊടെ എന്നതുകെട്ടുചൊന്നാൻ ദുശ്ചര
നതുനെരം മെന്നുടെ ദുഷ്കൃതങ്ങളകറ്റും ദെവമെതു മന്ത്രമാകുന്നതെന്തുജ
പിപ്പാനിവയെല്ലാം ചിന്തചെയ്തരുൾ ചെയ്കവെണന്നിന്തിരുവടി സത്യം
ശൎമ്മാവുമതുകെട്ടരുൾ ചെയ്തീടിനാൻ നിത്യനാം നാരായണസ്വാമിയെ
ഭജിക്കെണം മന്ത്രമായതു നമൊനാരായണായെതിനി സന്തതം ജപി
ച്ചു കൊൾകെന്നാൽ മുക്തിയും വരും സത്യശൎമ്മാവിൻ വാക്യം കെട്ടു ദുശ്ചര
നപ്പൊൾ ഭക്തിപൂൎവ്വകം വീണുനമസ്കാരവും ചെയ്താൻ എന്തെകഷ്ട
മെഞാനും നിങ്ങളെ കൊണ്ടുവാനായ്വന്നതുനീരൂപിച്ചാലെന്നുടെപാപ
മെല്ലൊ സൎവ്വാപരാധങ്ങളും ക്ഷമിച്ചുകൊള്ളെണമെ ദെവന്മാരായനിങ്ങ
ൾ കരുണാത്മാക്കളെല്ലൊ അശ്രുക്കളൊടും നമസ്കരിച്ചു കിടക്കുന്ന ദുശ്ചര
നൊടു സത്യശൎമ്മവുമരുൾചെയ്തു ഉത്തിഷ്ടൊത്തിഷ്ടഭദ്രസ്വസ്ത്യസ്തുഭവാന്മ
മ സത്വരമിനിബദൎയ്യാശ്രമത്തിനു പൊവാൻ മാൎഗ്ഗന്നീ കാട്ടിത്തരികെന്ന
തുകെട്ടനെരം മാൎഗ്ഗെണ ചാപധരനായിതുദുശ്ചരനും മുന്നിലാന്മറുനട
ന്നീടിനാൻ വഴികാട്ടിപിന്നിലെ പൊന്നീടുവിനെതുമെപെടിക്കെണ്ട ഇ
ത്തരഞ്ചൊല്ല ബദൎയ്യാശ്രമമടുത്തപ്പൊൾ സത്വരം തിരിഞ്ഞു നിന്നവനുമുര
ചെയ്താൻ അത്രൈവകാണായിതുബദൎയ്യാശ്രമമിനിക്കത്രെയങ്ങടുക്കാവു [ 15 ] യൊഗ്യ നല്ലകം പൂവാൻ അടിയനിനിയങ്ങുവിടകൊള്ളുന്നെനെന്നു വി
ടയുംതൊഴുതവനനുജ്ഞവാങ്ങീടിനാൻ വീണ്ടുപൊന്നിങ്ങുവന്നുതന്നുടെ
ഗൃഹം പക്കു തീണ്ടുന്നചണ്ഡാലരെദൂരവെനീക്കി നിത്യം വിഷ്ണുദ്ധ്യാന
വും ചെയ്തുവിഷയങ്ങളിലുള്ള തൃഷ്ണയുമുപെക്ഷിച്ചുനാമകീൎത്തനം ചെയ്തു
ശുദ്ധനായുപാസിച്ചവസിച്ചചിരകാലം ചിത്തത്തിലധിവസിച്ചിതുനാ
രായണനും ദുരിതങ്ങളുമെല്ലാമകന്നു ചമഞ്ഞിതു പരമാനന്ദം പൂണ്ടുമരുവീ
ടിനകാലം തന്നുടെഹൃദയത്തിലുറച്ചബലാലെവം നന്നല്ലീ വാസമി
നിക്കെന്നുറച്ചകതാരിൽ തന്നുടെപത്രമിത്രകളത്രാദികളെയും നന്നായി
പരിത്യജിച്ചെകദാപുറപ്പെട്ടാൻ എതൊരുദിക്കിന്നുപൊകാവിതെന്നൊ
ൎത്തനെരം ചെതസിതൊന്നീ പുരുഷൊത്തമനനുഗ്രഹാൽ ദിവ്യക്ഷെത്ര
ങ്ങൾതൊറുംചെന്നുസെവിച്ചിടെണം നിൎവൃതി ലഭിച്ചീടുമതിനുവെണ്ടതി
പൊൾ മമ്പിനാൽഗുരുവിനെച്ചെന്നുകണ്ടനുജ്ഞയും സമ്പ്രാപിച്ചിട്ടുവെ
ണമെന്നൊൎത്തുനടകൊണ്ടാൻ ബദൎയ്യാശ്രമത്തിനുചെന്നുതന്നാചാൎയ്യന്ത
ൻ പാദപങ്കജംകൂപിവീണുടൻ വണങ്ങിനാൻ അടിയനിതെല്ലൊദുശ്ച
രൻ നിന്തിരുമല രടിയെന്നിയെ പനരാശ്രയമില്ലപൊറ്റി ഇത്തരംചൊ
ല്ലിനമസ്കരിച്ചദുശ്ചരനെ സത്യശൎമ്മാവുകണ്ടുസന്തൊഷിച്ചരുൾ ചെയ്താ
ൻ ഉത്തിഷ്ടൊത്തിഷ്ടഭദ്രമസ്തുതെഭദ്രമതെ ചിത്തശാന്തിയുന്തവവന്നതു
ശ്ചിതംചിത്രം അന്നെരമെഴുനീറ്റുതൊഴുതുനിന്നുചൊന്നാ നൊന്നിനി
യനുഗ്രഹിക്കെണം നിന്തിരുവടി കൈവല്യം വരുവതിന്നായ്വ‌രന്നൽകീടെ
ണം ദൈവജ്ഞൊത്തമഭവാൻ മറ്റൊന്നുംവെണ്ടീലമെ ഇത്ഥം ദുശ്ചരവാ
ക്യം കെട്ടുടനരുൾ ചെയ്തു സത്യശൎമ്മാവുകാരുണ്യാൎദ്രമാനസത്തൊടും ഉൎവ്വി
യെപ്രദക്ഷിണം ചെയ്തു വൈകാതെയൊരൊ ദിവ്യക്ഷെത്രങ്ങൾ തൊറും
സെവിച്ചുതീൎത്ഥസ്നാനം നിത്യവുംചെയ്തുദെഹചിത്തശുദ്ധിയും ചെൎത്ത ഭ
ക്ത്യാ നീകൊകമുഖം പ്രാപിച്ചവസിച്ചാലും തത്രൈവതപസ്സുചെയ്തിരു
ന്നാലാശുതവ മുക്തിസിദ്ധിക്കുമതിനില്ലസംശയമെതും സത്യശൎമ്മാവി
ൻ നിയൊഗത്തെയും പരിഗ്രഹി ച്ചെത്രയും മുഴുത്തൊരുഭക്തിയുമുറപ്പിച്ചു
ഭൂമിയെ പ്രദക്ഷിണം ചെയ്തൊരൊപുണ്യക്ഷെത്രം കാമമൊഹാദിംവെ [ 16 ] ടിങ്ങുസെവിച്ചുടൻ ചെന്നിതുകൊകമുഖമാകിയപുണ്യക്ഷെത്രെ നന്നാ
യിത്തവസ്സുംചെയ്തിരുന്നാൻപലകാലം തത്രൈവഭഗവദ്ധ്യാനം ചെയ്തു
മരിച്ചുടൻ മുക്തിയുംസിദ്ധിച്ചിതുദുശ്ചരനതുകാലം പരമെശ്വരനിത്ഥമരു
ളിച്ചെയ്തനെരം പരമെശ്വരിചൊദിച്ചീടിനാൾഭഗവാനെ ഇങ്ങിനെ
കൃപയുണ്ടായ്വരുവാനവനങ്ങു മുന്നമെന്തൊരുപുണ്യം ചെയ്തും തന്നതു
മെല്ലാം അരുളിച്ചെയ്തീടെണമെന്നപ്പൊൾഭഗവാനു മരുളിച്ചെയ്തുഭദ്രെ
പാൎവതികെട്ടാലും നീ ദുശ്ചരനുടെപൂൎവജന്മം കെട്ടാലുമെങ്കിൽ ഭിക്ഷയുമെ
റ്റുനടപ്പൊരുവാഷണ്ഡിയെല്ലൊ ഭിണ്ണികിയെന്നു പെരും പറയും മഹാ
ലൊകർ ഒദനമെല്ലാവരുംകൊടുക്കും കൃപയാലെ ഹാസ്യമായുള്ളൊരനുകാ
രങ്ങളവക്കൊണ്ടു ലാസ്യവുംകാട്ടിച്ചിരിപ്പിക്കുമെല്ലാവരെയും. അന്നൊരു
ദിനമൊരുവിഷ്ണുക്ഷെത്രത്തിങ്കൽ പൊയന്നെരവിടെക്കാണായിതു പ
ലരെയും ദ്വാദശിദിനമുപവസിച്ചുവസിക്കുന്ന തൊദനം കിട്ടുമെന്നു ക
ല്പിച്ചാൻ ഭിന്ധികിയും എതാനുംവിശെഷമുണ്ടിവിടെ കൂടപാൎത്താൽ സാ
ദരം ചൊറുംകിട്ടുമെന്നുറച്ചവനപ്പൊൾ മനസ്തൊഷത്തൊടുപവസിക്കു
ന്നവർകളൊ ടിനിക്കും നൊമ്പെന്നവരൊടുരചെയ്തുപാൎത്താൻ അന്നുപ
വാസംചെയ്തു പിറ്റെന്നാളുഷക്കുമ്പൊൾ തന്നുടൊഗെഹന്തൊറും പൊയാ
രങ്ങവർപിന്നെ ഭിണ്ഡികിക്കാരും ചൊറുകൊടുത്തിലെല്ലൊതാനും വൈഷ്ണ
വക്ഷെത്രത്തിങ്കൽ ദ്വാദശിനൊറ്റഫലം വൈഷ്ണവനായ സത്യശൎമ്മാ
വിനെക്കണ്ടപ്പൊൾ ഉദിച്ചുമുന്നമുപവസിച്ചഫലമതുമ്മധുദ്വൈഷിയെ
സ്സെവിച്ചാലതുപഴുതാക മൌനമൊടന്യശ്രദ്ധരഹിതനായിത്തന്നെ ദാ
നവാരാതിക്ഷെത്രെദ്വാദശിദിനം ബലാൽ നൊറ്റതുമൂലം നല്ലജന്മങ്ങ
ളാറുംകഴിഞ്ഞെറ്റവു മുഖ്യമായ ഭൂദെവജന്മംകിട്ടി അന്നുമൊക്ഷവും വ
ന്നു പാൎവ്വതികെട്ടാലുന്നീ പന്നഗശായിമാഹാത്മ്യങ്ങളാൎക്കറിയാവു
എന്നതുകെട്ടുചൊദ്യം ചെയ്തിതുഭഗവതീ ചന്ദ്രശെഖരപരമെശ്വരഭഗവാ
നെ എന്തിനുസത്യശൎമ്മൻ ദുശ്ചരനൊടും ചൊല്ലി സന്തതം കൊകമുഖത്തി
ങ്കൽ ചെന്നിരുന്നെവം ചിന്തിച്ചു ഭഗവാനെത്തപസ്സുചെയ്തുതത്ര ബ
ന്ധവും തീൎക്കെന്നതിൻ കാരണമരുൾ ചെയ്ത പാൎവ്വതിയുടെ ചൊദ്യമിങ്ങി [ 17 ] നെകെട്ടനെരം ദെവദെവനുമരുൾചെയ്തിതുവഴിപൊലെ ധാത്രിയി
ൽ രണ്ടു വിധമുണ്ടെല്ലൊധരിച്ചാലും ക്ഷെത്ര അളവറ്റിന്റെ ഭെദവും
ചൊല്ലാമെടൊ ഊഷരക്ഷെത്രമെന്നുംബീജക്ഷെത്രമെന്നതും ദൊഷ
ങ്ങളകലുവാൻ മാനുഷൎക്കറികനി ഊഷരക്ഷെത്രങ്ങളിൽ മുഖ്യമായുള്ളൊ
ന്നുകെ ളൂഴിയിൽകൊകമുഖമാകിയദിവ്യക്ഷെത്രം അതിനാൽ സത്യശൎമ്മ
ൻ ദിശ്ചരനൊടുപര ഗതിയെവരുത്തുവാനുപദെശിച്ചുഭദ്രെ പാരതിൽര
ണ്ടു കൂട്ടം ക്ഷെത്രങ്ങളുണ്ടാവാനും കാരണമെന്തുതമ്മിൽഭെദമെന്തെന്നുമെ
ന്നൊ ടരുളിച്ചെയ്തീടെണമെന്നുചൊദിച്ചനെര മരുളിച്ചെയ്തു പരമെശ്വ
രൻ തിരുവടി ഊഷരക്ഷെത്രങ്ങളിലിരുന്നുതപസ്സുചെ യ്തെഷണാദികൾ
നീക്കിദെഹത്യാഗവും ചെയ്താൽ പുണ്യപാപങ്ങളെല്ലാന്നശിച്ചുമൊക്ഷം
വരും പിന്നെയുണ്ടാകയില്ല ജന്മമെന്നറികനീ ബീജക്ഷെത്രത്തിങ്കൽ
നന്നാദരാൽ ചെയ്യും കൎമ്മം വ്യാജമെന്നറിയെ പുനരൊന്നിനുനൂറായ്വരും ഊ
ഷരക്ഷെത്രമാഹത്മ്യങ്ങൾ ഞാൻ ചൊല്ലീടുവൻ യൊഷമാർകുലമൌലി
മാലികെശൈലാത്മജെ യക്ഷകിന്നരസിദ്ധചാരണവിദ്യാധര മുഖ്യദെ
വബ്രാഹ്മണതാപസരെല്ലാം മുന്നം ദിവ്യമാംകൊകമുഖം പ്രാപിച്ചു ശുദ്ധ
ന്മാരാ യ്സൎവ്വദാപഞ്ചാഗ്നി മദ്ധ്യസ്ഥന്മാരായെനിത്യാ തപസ്സുചെയ്തുമൊ
ക്ഷഗതിയെ പ്രാപിച്ചാർകെൾ ചൊല്ലെറും കൊകമുഖമാകിയക്ഷെത്രത്തി
ങ്കൽ നല്ലൊരുപൊയ്കയുമുണ്ടെത്രെയുമഗാധമാ യ്വാരിജകുമുദനീലൊല്പ
ലാദകളായ ചാരുപുഷ്പങ്ങൾ കൊണ്ടുശൊഭിപ്പിച്ചിരിപ്പെടം പീനകായ
ന്മാരായി പെടികൂടാതെനിത്യം മിനങ്ങളുണ്ടുതമ്മിലറ്റമില്ലാതവണ്ണം അ
ന്യൊന്യമൊരുമിച്ചുകളിച്ചുസുഖിച്ചെറ്റ മന്നങ്ങൾ കാരണങ്ങൾ ചക്രവാ
കാദികളും ആനകൾപിടികളും മക്കളും കൂടിവന്നു ദീനമെന്നിയെനല്ലതാ
മരവളയലും പറിച്ചുതിന്നുകളിച്ചെറ്റവും പുളക്കുമ്പൊൾ പറക്കും കരങ്ങു
കൊണ്ടൊരൊരൊപക്ഷികളും അവറ്റിന്നാദം കൊണ്ടുമെത്രയുമ്മനൊഹ
രം വിബുധസ്ത്രീകൾവന്നു നിത്യവും കുളിക്കയാൽ കൊങ്കകൾതൊറും തെ
ച്ചകുങ്കുമപ്പങ്കംകൊണ്ടു പങ്കജാദ്യങ്ങളായ കുസുമങ്ങളെക്കൊണ്ടും ദിക്കൊ
ക്കപ്പരന്നൊരുകുസുമഗന്ധം കൊണ്ടു മെറ്റമുൾക്കാമ്പിലാനന്ദത്തെവൎദ്ധി [ 18 ] പ്പിച്ചീടും അക്കാലമൊരുപരുന്നപ്പൊയ്കതന്നിൽനിന്നു തക്കത്തിൽ വ
ലിയൊരുമത്സ്യത്തെപ്പിടിപെട്ടാൻ തെറ്റന്നുമത്സ്യത്തെയുംകൊണ്ടവൻ
പറക്കുമ്പൊൾ മറ്റൊരുപരുന്നതുകണ്ടുചെന്നെതിരിട്ടാൻ ഇനിക്കുഭ
ക്ഷിക്കെണമിതിനെത്തരുന്നീല നിനക്കുഭക്ഷിപ്പാൻ ഞാനെന്നുറച്ചവ
നപ്പൊൾ പക്ഷങ്ങൾകൊണ്ടുംകൊക്കുകൊണ്ടുംകാൽനഖംകൊണ്ടും പു
ഷ്കരമാൎഗ്ഗെനിന്നുപൊരുതാർഭയങ്കരം അന്യൊന്യം തുണ്ഡങ്ങളെകൊ
ണ്ടുഭെദിച്ചമത്സ്യ മന്നെരം പിടിപഴുതിപതിച്ചിതുബലാൽ പ്രാണനും പി
രിഞ്ഞുകൊകമുഖക്ഷെത്രസ്ഥലെ വീണിതുമത്സ്യദെഹം സകൃതബലവ
ശാൽ വീണതിൽ പിന്നെപ്രാണൻ പൊയിതെന്നാകിൽ പിന്നെ ക്ഷൊ
ണിയിലൊരുജന്മമുണ്ടാകയില്ലനൂനം താഴത്തുവീഴും മുന്നെജീവൻ പൊ
യതുമൂലം ഊഴിയിലൊരുജന്മം പിന്നെയുമുണ്ടായ്വന്നു ഊഷരക്ഷെത്രത്തി
ന്റെ മാഹാത്മ്യമെവമിന്നും യൊഷമാർകുലമൌലിമാലികെകെട്ടാലും നീ
ജാതനായിതുബലസാരനെന്നൊരുനൃപൻ ഭൂതലെധൎമ്മിഷ്ഠനായും പൂൎണ്ണ
ഗണവാനാ യവനുതനയനായിറന്നാനൊരുപമാൻ അവനുംഹരിവ
ൎമ്മാവെന്നെല്ലൊപെരാകുന്നു അവനുപൂൎവ്വജന്മസ്മരണമുണ്ടായ്വന്നു ഭുവ
നാധിപനായഭഗവാന്തങ്കലെറ്റം ഭക്തിയുമുണ്ടായന്നു ചെറുപ്പത്തിലെ
പിന്നെ സക്തിയമിലവിഷയങ്ങളിലൊന്നിങ്കലും ജാതകൎമ്മാദികളാം
ഷൊഡശക്രിയചെയ്ത ദ്ദെവാദിവിദ്യകളും പഠിച്ചപതിനെട്ടും യൌവനം
പരിപൂൎണ്ണമായ്യന്നുകുമാരനും ദിവ്യനെത്രയുമെന്നുലൊകരും പകഴ്ത്തിനാ
ര ഓരൊരൊഗുണഗണം നാൾ തൊറും കണ്ടുകണ്ട പൌരന്മാൎക്കുള്ളിൽ പര
മാനന്ദം വളരുന്നു അക്കാലം സപരതനായിതുജനകനും സംസ്കാരാദ്യഖി
ലകൎമ്മങ്ങളും ചെയ്തസുതൻ സാമന്തപുരൊഹിതാമാത്യാദിപൌരന്മാരും
ഭൂമിപാലിപാനഭിഷെകം ചെയ്വതിനായെ ഭാവിച്ചനെരമതിന്നനുവാദം
ചെയ്തീല സെവിച്ചുമരുവിനാൻ വിഷ്ണുപാദാംഭൊരുഹം ഞാനിനിരാജാ
വായിരാജ്യൈശ്വൎയ്യങ്ങൾകണ്ടാൽ ജ്ഞാനവും നശിച്ചുപൊം രാജഭൊഗ
ങ്ങൾകണ്ടാൽ രാജ്യവാസികൾ ചെയ്യും ദുഷ്കൎമ്മങ്ങളുമെല്ലാം പൂജ്യനാം രാജാ
വിനെപ്രാപിക്കുമെന്നുനൂനം ദണ്ഡനീതികളുടെ സൂക്ഷ്മമാം ലൊകത്തി [ 19 ] നു ദണ്ഡമുണ്ഡതിനാലുംദുരിതമകപ്പെടും സാക്ഷാൽ ശ്രീ നാരായണപാ
ദങ്ങൾ സെവിച്ചുടൻ മൊക്ഷവും പ്രാപിക്കെണമതിനുരാജാവായാൽ പാ
മല്ലാതെവരുമില്ലസംശയമെതും ശാസ്ത്രാൎത്ഥവിചാരവും നഷ്ടമായ്വന്നു
കൂടും കൊപരാഗാദികളും വെറിട്ടുപൊകയില്ല. താപസവെഷം പൂണ്ടുകാ
നനെവസിക്കെണാ ഭൊഗങ്ങളെല്ലാമുപെക്ഷിച്ചുകാനനത്തിനു പൊ
കെണമെന്നുതന്നെനിശ്ചിത്യമരുവിനാൻ അന്നെരം വരുന്നതുകാണാ
യിതൊരുത്തനെ തന്നുള്ളിൽ നിരൂപിച്ചാനാരിവനാക്കുന്നതു ദിവ്യ
നെത്രയുമൊരുദെവനൊ ഗന്ധൎവ്വനൊ ഹവ്യ വാഹനന്താനൊസൂൎയ്യ
നൊശശാങ്കനൊ സൎവ്വദാപൂജാഹനെന്നുറച്ചുസിംഹാസന മുൎവ്വീന്ദ്ര
നു കൊടുത്തൎഗ്ഘ്യപാദ്യങ്ങൾനൽകീടിനാൻ. ശ്രീപാദങ്ങളിൽവീണുനമ
സ്കാരവുംചെയ്താൻ താപസനാശീൎവാദഞ്ചെയ്തുടനിരുത്തിനാൻ എന്നെ
യും രാജ്യത്തെയും ശുദ്ധമാക്കീടുവാനാ യ്വന്നനിന്തിരുവടിതന്നെഞാന
റിഞ്ഞീല ബൊധമില്ലാതൊരെന്നെനിന്തിരുവടിയെല്ലാം ബൊധിപ്പി
ക്കെണം നെരെതത്വമായുള്ളതിപ്പൊൾ എന്നതുകെട്ടനെരം നാരദനരു
ൾചെയ്തു മന്നവധരിച്ചാലുംതത്വമായുള്ളതെല്ലാം ഞാനിഹപതിന്നാ
ലുലൊകങ്ങളെല്ലാടവും ജ്ഞാനൊപദെശം ചെയ്തുസഞ്ചാരിപ്പിതുനിത്യംവി
ഷ്ണുഭക്തന്മാൎക്കാത്മജ്ഞാനൊപദെശഞ്ചെയ്വാൽ വിഷ്ണുപാദാൎബ്ജങ്ങളുമാ
ശ്രയിച്ചുള്ളൊരുത്തൻ നാരായണാംഘ്രിപത്മഭക്തരിൽമുമ്പനെല്ലൊ നാ
രദനെന്നുമമനാമവുന്ധരിക്കനീ ശ്രീ നാരായണഭക്തന്മാരൊരന്യായം
ചെയ്വാൻ മാനസെനിരൂപാക്കിലതിനെമുടക്കെണം നാരായണാംഘ്രി
പത്മഭക്തൻ നീയതുകൊണ്ടു പാരാതെനിന്നെകാണ്മാനായ്വന്നെനിവിടെ
ഞാൻ ന്യായമല്ലാതകൎമ്മം ചെയ്വതിനാരംഭിച്ചു നിയ്യുമെന്നതും കൊണ്ടുനി
ന്നെശിക്ഷിപ്പാൻ വന്നെൻ ഹരിവൎമ്മാവുമതു കെട്ടുവിസ്മയം പൂണ്ടു തര
സാവീണുനമിച്ചീടിനാൻ ഭക്തിയൊടെ ഞാനൊരന്യായം ചെയ്വാനാ
രംഭിച്ചതുമിപ്പൊൾ മാനസെതൊന്നീലതുമരുളിച്ചെയ്തീടെണം എങ്കി
ലൊകട്ടാലും നീനിന്നുടെപൂൎവ്വന്മാരാൽ സങ്കടന്തീൎത്തുരക്ഷിക്കപ്പെട്ടരാജ്യ
മിദം ഇപ്പൊഴീരാജ്യം പരിപാലിപ്പാൻ വിധാതാവു കല്പിച്ചു ഭവാനെയെ [ 20 ] ന്നെതുമെയറിഞ്ഞീലെ പൂൎവന്മാരെല്ലാന്തവവിഷ്ണുഭക്തന്മാരെല്ലൊ സൎവ
ഭൌമന്മാരായിരക്ഷീച്ചാരെല്ലാവരും നിന്നുടെതാതൻ വിഷ്ണുലൊകം പ്രാ
പിച്ചശെഷ മിന്നുനീരാജ്യമുപെക്ഷിപ്പാനൊൎത്തതുകഷ്ടം മുന്നം നിന്നു
ടെ പിതാമഹന്മാരെല്ലാവരു മിന്ദ്രിയങ്ങളെ ജയിച്ചാത്മജ്ഞാനികളായെ
ധൎമ്മാൎത്ഥമായി വിവാഹം ചെയ്തു പത്നിയുമാ യ്ക്കൎമ്മങ്ങളനുഷ്ഠിച്ചഗ്രഹസ്ഥാ
ശ്രമത്തെയും പരിപാലിച്ചപരസ്ത്രീധനവിമുഖരാ യ്വരദ്രവ്യത്തെത്തൃണ
ത്തൊളവും കൈക്കൊള്ളാതെ ഭുക്താപശിഷ്ടമൎത്ഥന്ദാനഞ്ചെയ്തനുദിനം
സത്യതല്പരന്മാരായസത്യം പറയാതെ പ്രാണികൾക്കൊരുമനൊവ്യഥയും
വരുത്താതെ അനുകൂല്യത്തൊടവരൊടുരഞ്ജിച്ചനിത്യം കൎമ്മങ്ങൾഫലൊ
പെക്ഷകൂടാതെ നിത്യം പര ബ്രഹ്മണി സമൎപ്പിച്ചചെയ്തകൊണ്ടനുദിനം
കൃത്യങ്ങളെല്ലാം വിഷ്ണു പൂജയെന്നുറപ്പിച്ച് ചിത്തവും ഭഗവാങ്കൽ ദത്തംചെ
യ്തനാരതം ഭൂതലം പരിപാലിച്ചിരുന്നുസദാകാലം മാധവപാദങ്ങളിൽ
ചെൎന്നിടുമെല്ലാവരും അവ്വണ്ണം നിയ്യും പരിപാലിക്കരാജ്യം പിന്നെ നി
വ്വണ്ണനായിമൊക്ഷം പ്രാപിക്ക കുമാരനീ ഹരിവൎമ്മാവും നാരദൊക്തി
കളെവംകെട്ടു പെരികസ്സന്തുഷ്ടനായ്വീണുടൻ വണങ്ങിനാൻ ശിരസിതൃ
ക്കൈകൾ വെച്ചാശീൎവ്വാദവും ചൊല്ലി തരസാമറഞ്ഞിതനാരദമുനിന്ദ്രനും
ഹരിവൎമ്മാവും കൃതാൎത്ഥാത്മനാപുരൊഹിത പരവാസികളമാതിപ്രധാനന്മാ
രൊടും അഭിഷെകവും ചെയ്തചക്രവൎത്തിത്വം പാപി ചഭിമൊദെനരാ
ജ്യം പാലിച്ചമരുവിനാൻ ഇന്ദ്രനെപ്പൊലെ ഭൂമി മണ്ഡലെവാണാഞ്ചിരം
നന്ദനന്താനുമുണ്ടായ്വന്നിതുഗുണവാനായ്തൊരുകൎമ്മാദികളാം ഷൊഡശ
ക്രിയചെയ്തു ജാതകൌതുകമഭിഷെകവും ചെയ്തീടിനാൻ രാജാവും തന
യങ്കൻസമൎപ്പിച്ചെല്ലാമൊക്ക ത്യാജ്യമെന്നുറച്ചസന്തുഷ്ടനായ്വരപ്പെട്ടാൻ
ശൊഭിച്ചദിവുംക്ഷെത്രമാകിയകൊകമുഖം പ്രാപിച്ചതപസ്സുചെയ്തീടിനാ
ൻ ചിരകാലം തത്രൈവദെഹത്യാഗം ചെയ്തുവൈകണ്ഠലൊകം സിദ്ധി
ച്ചഹരിവൎമ്മാവിന്നുപാൎവതിഭദ്രെ ഊഷരക്ഷെത്രമഹിമാനമിങ്ങിനെയു
ള്ള ദൊഷവും ഗുണവുമെല്ലാം നശിച്ചൊടുക്കത്തു മൊക്ഷത്തെക്കൊടുത്തീ
ടുമെന്നറിഞ്ഞാലുമെടൊ സാക്ഷാൽ ശ്രീനാരയണൻ തന്നുടെകൃപയാലെ [ 21 ] പരമെശ്വരനിത്ഥമരുളിച്ചെയ്തുകെട്ടു പരമെശ്വരിതാനും പരമാനന്ദം പൂണ്ടാ
ൾ ഊഷരക്ഷെത്രമാഹാത്മ്യങ്ങളിങ്ങിനെകെട്ട ശെഷമിശ്വരീ ഭഗവാനൊ
ടുചൊദ്യം ചെയ്തു ബീജക്ഷെത്രങ്ങളുടെ മാഹാത്മ്യം കെൾക്കവെണം ബീജ
ക്ഷെത്രങ്ങളിലെതുത്തമമെന്നുമെല്ലാം അരുളിച്ചെയ്കവെണമെന്നതുകെട്ടനെ
ര മരുളിച്ചെയ്തു പരമെശ്വരന്തിരുവടി കെട്ടാലുമെങ്കിൽ ബീജക്ഷെത്രങ്ങ
ളെല്ലാറ്റിലും ശ്രൈഷ്ഠമായതുവില്വം പൎവ്വതമറികനീ ദക്ഷിണദിക്കിലുണ്ടു
വില്വാദ്രിയാകും ക്ഷെത്രം ലക്ഷ്മീവല്ലഭന്തത്രവാഴുന്നുകലിയുഗെ താമരസൊ
ത്ഭവന്താൻ പ്രാൎത്ഥിക്കമൂലവുമങ്ങാമലകന്റെ തപസ്സിൻ പ്രഭാവത്തെക്കൊ
ണ്ടും എന്നരുൾ ചെയ്തനെരം ചൊദിച്ചഭഗവതീ എന്നൊടതെല്ലാമരുൾചെ
യ്യെണം ഭഗവാനെ എന്തുകാരണം ബ്രഹ്മാവൎത്ഥിച്ചഭഗവാനെ എന്തിനായ്വി
ല്വാദ്രിമെൽവസിച്ചനാരായണൻ ആമലകഖ്യെനായതാരെന്നുമവനെന്തു
കാമൊയുഗ്രമായതപസ്സതുടങ്ങുവാൻ നിന്തിരുവടിയരുൾ ചെയ്യെണമെന്ന
നെരം ചന്ദ്രശെഖരന്താനരുളിച്ചെയ്തീടിനാൻ വല്ലഭെകൃതത്രെതദ്വാപര
മെന്നിങ്ങിനെ ചൊല്ലപ്പെട്ടുള്ളയുഗം മ്മൂന്നുമ്പൊയതുകാലം അത്യന്തംകഷ്ട
മായകലികാലത്തുലൊകൎക്കെതയുമനൎത്ഥങ്ങൾ വന്നു സംഭവിച്ചിതു ധൎമ്മനീ
തികളെല്ലാം കുറഞ്ഞു ചമഞ്ഞിതു കൎമ്മങ്ങൾ വഴിയെചെയ്കയുമില്ലാരുമിപ്പൊൾ
ആശ്രമവൎണ്ണങ്ങൾക്കുസങ്ക്രമനൂടങ്ങിതൊരാശ്രയമില്ലരക്ഷിപ്പാനുമില്ലാ
രുമയ്യൊ ക്ലെശിച്ച ചമഞ്ഞിതുഭൂമിയിൽ പ്രജകളും നാശത്തെത്തീൎത്തുരക്ഷി
ച്ചീടുവാനെന്തുനല്ല സൃഷ്ടികൎത്താവാം ചതുൎമ്മുഖനും നിജഹൃദി കഷ്ടകാല
ത്തെക്കണ്ടു ചിന്തിച്ചപലതരം ജന്തുക്കൾക്കുള്ള താപം തീൎത്തുകൊള്ളുവാനി
പ്പൊൾ എന്തുഞാൻപ്രതിക്രിയചെയ്യെണ്ടതെങ്ങിനെ ചിന്തിച്ചക
ല്പിച്ചിതുഞാനിനിവൈകാതെപൊയ്ക്ഷീരസാഗരം പ്രാപിച്ചഖിലെശ്വര
നൊടു പാരാതെയുണൎത്തിച്ചസങ്കടങ്ങളെയെല്ലാം സന്താപമെല്ലാന്തീൎത്തുര
ക്ഷിക്കും പ്രജകളെ തന്തിരുവടിതന്നെ മറ്റൊരുകുഴിയിലെ സൃഷ്ടിക്കെ
യിനിക്കാവുരക്ഷിപ്പാൻ വിഷ്ണുവെണം ദുഷ്ടനിഗ്രഹത്തിനുശക്തിയും
മറ്റില്ലാൎക്കും ഇത്ഥമൊൎത്തുബ്ജൊത്ഭവൻ പാല്ക്കടൽതീരം പൂക്കു ഭക്ത്യാശ്രീ
നാരായണനെസ്തുതിച്ചരുളിനാൻ വെദാൎത്ഥാത്മകജയവെദാന്തവെദ്യ [ 22 ] ജയ ബൊധരൂപകജയദെവദെവെശജയ ശ്രീനാരായണജയശ്രീപ
തെജയജയ ദാനവാരാതെ ജയമാധവജയജയ കൃഷ്ണഗൊവിന്ദജയരാ
മരാഘവജയ വിഷ്ണൊവൈകുണ്ഠജയജിഷ്ണുസാരഥെജയ വിഷ്ണൊകെ
ശവജയജിഷ്ണുസെവ്യാഘ്രെജയ ജന്മനാശാരെജയജഗദുത്ഭവജയ ജ
ഗദുത്ഭവസ്ഥിതിസംഹാരാകാരജയ ജഗന്മാഗലജയജഗദുത്ഭവജയ
ജഗന്മംഗലജയജഗദാകാരജയ ഭക്തവത്സലജയഭഗവൻ ജയജയ മു
ക്തിദാനൈകപരമുകുന്ദജയജയ ഇൎത്ഥന്മൊരൊന്നെ ചൊല്ലിസ്തുതിച്ചൊ
രനന്തരം നിദ്രയുമുണൎന്നരുൾ ചെയ്തിതുമുകുന്ദനും ധാതാവെഭവാനത്ര
വരുവാനെന്തുമൂലം എതാനും താപം പ്രപഞ്ചത്തിങ്കലുണ്ടാകയൊ എന്ന
രുൾ ചെയ്തനെരം ബ്രഹ്മാവുമുണൎത്തിച്ചാനിന്ദിരാപതെതിരുവുള്ളത്തിലെ
റീടെണം നിന്തിരുവടിനിയൊഗത്താൽ ഞാൻ ജഗത്തിങ്കൽ ജന്തുവൃന്ദ
ത്തെയൊക്ക സൃഷ്ടിച്ചെൻ ബഹുവിധം അന്നന്നുഭവിച്ചീടുമാപത്തുതീൎത്തുതീ
ൎത്തു നന്നായി രക്ഷിക്കയും ചെയ്തു നിന്തിരുവടി വെദങ്ങൾ വീണ്ടുമമനൽ
കുവാൻ മത്സ്യമായി മെദുരകമഠമായ്മന്ദരം പൊങ്ങിച്ചതും സുകരവെഷംപു
ണ്ടുഹിരണാക്ഷനെക്കൊന്നു ഭൂഗൊളം ജലധിയിൽ നിന്നങ്ങുപൊങ്ങിച്ച
തും നരസിംഹാകാരെണഹിരണ്യകശിപത നരസിനഖം കൊണ്ടുഭെദിച്ച
വധിച്ചതും വാമനമൂൎത്തിയായിച്ചെന്നുടൻബലിയൊടു സാമവാദെനമൂ
ന്നുലൊകവും വാങ്ങിയതും ഭാൎഗ്ഗവനായികാൎത്തവീൎയ്യനെവധിച്ചതും ഭാൎഗ്ഗ
വിയൊടും കൂടിരാമനായ്പിറന്നതും രെവതീരമണനായ്തു ഭാരംകുറച്ചതും ശ്രീ
വാസുദെവനായകൃഷ്ണനായ്പിറന്നതും അന്നന്നീവണ്ണമൊരൊദിവ്യാവതാ
രം പൂണ്ടു വന്നീടുമാപത്തുകൾ തീൎത്തതുമറ്റാരൊൎത്താൽ ഒരൊരൊയുഗന്തൊ
റുമൊരൊരൊവെഷം പൂണ്ടു പാരിടം പരിപാലിച്ചീടിനാൻ കാരുണ്യത്താ
ൽ ഇക്കാലം പാപിയായ കലിയും സമ്പ്രാപിച്ച് ദുഃഖവും പ്രജകൾക്കു വൎദ്ധി
ച്ചിതതുമൂലം അതുകണ്ടെതും സഹിയാഞ്ഞുഞാനുണൎത്തിപ്പാ നധുനവന്നെ
നെന്നുചൊന്നതുകെട്ടനെരം പുരുഷൊത്തമന്താനുമരുളിച്ചെയ്തീടിനാ
ൻ സരസീരുഹഭവാന്തന്നൊടുസരസമായ്സൃഷ്ടിക്കയെല്ലൊ തവധൎമ്മമായതു
ഭവാൻ സൃഷ്ടിച്ചജനങ്ങളെരക്ഷിക്കമമധൎമ്മം ഒക്കസ്സംഹരിക്കെന്നു പൂ [ 23 ] രമെശ്വരധൎമ്മം ഇക്കാലം കലിതന്നാലുണ്ടായദുഃഖമെല്ലാം നീക്കുന്നുണ്ട
തിൻ പ്രകാരത്തെയും കെട്ടുകൊൾക ദീൎഘകാലത്തു ഭൂമിതന്നിൽ വാഴുവ
നെല്ലൊ ഉണ്ടൊരുമുനിസുതനാമലകാവ്യനെന്നെ കണ്ടുകൊൾവതിന്നാ
യിത്തപസ്സുചെയ്തീടുന്നു ആമലകനെയനുഗ്രഹിപ്പാനായിക്കൊണ്ട ഭൂമി
യിൽ പ്രജകൾക്കുസങ്കടം തീൎപ്പാനായും വില്വാദ്രിതന്നിൽ ശിലരൂപിയായ്വ
സിപ്പൻ ഞാൻ അല്ലലെല്ലാമെതീരും പിന്നെയെന്നറിഞ്ഞാലും അതുകെട്ടര
വിന്ദസംഭവൻ ചൊദ്യഞ്ചെയ്താൻ മധുസൂദനഭവാനരുളിച്ചെയ്തീടെണം
ആമലകാഖ്യനായതാരെന്നുമവനെന്തു കാമമായതുതപസ്സിന്നെന്നും കെൾ
ക്കവെണം കെട്ടാലുമെങ്കിൽ ഭവാൻ കാശ്യപസുതനെല്ലൊ വാട്ടമില്ലാത്തതപ
സ്സെന്നെകാണ്മതിനെല്ലൊ വില്വാദ്രിപാൎശ്വത്തിങ്കൽ ദിവ്യമായിരിപ്പൊ
രു നെല്ലിയുണ്ടതിൻ താഴത്തിരുന്നു സദാകാലം തപസ്സുചെയ്യുമവനതിന്റെ
ഫലമെല്ലാം ഉപജിവനത്തിനിന്നവനുദിനംന്തൊറും അതിനാലാമലങ്ക
നെന്നുപെരുണ്ടായതു മധുനാശിലമയമായന്നുശരീരവും സംഗവമൊ
ന്നിങ്കലും കൂടാതെസമാധിപൂണ്ടിങ്ങിനെ തപസ്സുചെയ്തീടിനാൻ ചിരകാലം
അക്കാലം ചിലബലവാന്മാരാമസരകളൊക്ക ചെന്നടുത്തിതപസ്സമുട
ക്കുവാൻ എതുമെകുലുക്കമുണ്ടായിതില്ലവനപ്പൊൾ ദൈതെയന്മാരു
മൊക്കകൊല്ലവാനടുത്തപ്പൊൾ ഹുങ്കാരം കൊണ്ടു വീണുപാഷാണരൂപി
കളാ യ്സങ്കടപ്പെട്ടുനിൎജ്ജീവന്മാരായ്വന്നാരവർ വൃത്താന്തമവയെല്ലാം
കെട്ടുള്ളിൽ വിചാരിച്ചാൻ വ്വത്രാരിമുനിസുതൻ നമ്മുടെപദമെല്ലാം പറി
ച്ചകൊള്ളമതതപസ്സുണ്ടവനതു ചെറുപ്പാനുപായമെന്തെന്നതു ചിന്തിക്കെ
ണം ഉൎവ്വശീതിലൊത്തമാരംഭാമെനകായാദി ദിവ്യസ്ത്രീകളെവിളിച്ചിന്ദ്ര
നുമുരചെയ്താൻ കന്ദൎപ്പനൊടുപൂൎണ്ണചന്ദ്രനും വസന്തവും മന്ദമാരുതനുമാ
യ്പൊകെണ്ട നിങ്ങളിപ്പൊൾ വില്വാദ്രിതന്മെലിരുന്നുണ്ടൊരുമുനിസുത
ൻ സ്വൎല്ലൊകം പറിപ്പാനായ്തപസ്സുചെയ്തീടുന്നു വിണ്ണവർനായകനാമെ
ന്നെയും പിഴുക്കീടും നിൎണ്ണയമൈന്ദ്രം പദമടക്കുമവനിപ്പൊൾ നൃത്തഗീത
ങ്ങൾ കൊണ്ടും വെണുവീണാദികൊണ്ടും ചിത്തക്ഷൊഭവും ചെയ്തു തപസ്സു
മുടക്കെണം ഇന്ദ്രന്റെനിയൊഗങ്ങളിങ്ങനെകെട്ടനെരം സുന്ദരീജന [ 24 ] മെല്ലാം വില്വാദ്രിതങ്കൽചെന്നാർ ആമലകനെച്ചുഴന്നൊരൊരൊതരമുള്ള
കാമവൎദ്ധനമായനൃത്തഗാനങ്ങൾചെയ്താർ എതുമെസമാധിക്കൊരിളക്ക
മുണ്ടായീല ചെതസിമുനികുമാരന്നതുകണ്ടനെരം നരനാരായണന്മാർ
തപസ്സുമുടക്കുവാൻ സുരസുന്ദരീജനം പണ്ടുചെന്നതുപൊലെ അപ്സര
സ്ത്രീകളുടെ നൃത്തഗീതാദികളും നിഷ്ഫലമായ്വന്നതുകണ്ടുപെടിച്ചുപൊന്നാ
ർ ദെവെന്ദ്രനൊടുചെന്നുപറഞ്ഞൊരവസ്ഥകൾ ആവരില്ലെതും ഞങ്ങൾ
ക്കവനൊടൊന്നുകൊണ്ടും ഇന്ദ്രനുമതുകെട്ടുദുഃഖിച്ചുനിരൂപിച്ചാ നിന്ദ്ര
ത്വം പറിച്ചുപൊമില്ല സംശയമെതും നമ്മുടെജനകനാംകാശ്യപപ്രജാപ
തി തന്മുന്നിൽ ചെന്നുമമസങ്കടമറിയിപ്പൂ എന്നുകല്പിച്ചുപുറപ്പെട്ടുദെവ
കളുമായ്ചെന്നുകാശ്യപമുനിതന്നെയുംവണങ്ങിനാൻ എന്തുണ്ണിപൊന്നു
നിനക്കെന്തു സങ്കടമെന്നു സന്തൊഷത്തൊടുചൊദിച്ചീടിനാൻ കാശ്യപ
നും നിന്തിരുവടിയുടെപുത്രനാമലകനുണ്ടന്തരംവരക്കുതാരുതപസ്സുചെ
യ്തീടുന്നു എന്നുടപദമെല്ലാമടക്കികൊള്ളുമവനെന്നതുചൊൽവാനാ
യിവന്നിതെന്നറിഞ്ഞാലും ഇന്ദ്രവാക്യങ്ങൾ കെട്ടുകാശ്യപനതുനെരം മ
ന്ദഹാസവും ചെയ്തുവാസവനൊടുചൊന്നാൻ എതും മപെടിക്കെണ്ടനീ
യതുനിരൂപിച്ചു. ബാധയുമെതും നിനക്കുണ്ടാകയില്ല നൂനം ദിവ്യലൊച
നം കൊണ്ടുകണ്ടിതുകാശ്യപനും സൎവ്വജ്ഞനാമലകന്തന്നുടെമനൊരഥം
പിന്നെയുമരുൾചെയ്തുകാശ്യപൻ മുനിസുതൻ തന്നുടതപസ്സുകൊണ്ടെ
തും നീപെടിക്കെണ്ട നിന്നുടെപദമൊരുപുല്ലൊളം പ്രതിപത്തി തന്നുള്ളി
ലവനില്ലകെൾക്കനീയത്രയല്ല ബ്രഹ്മലൊകാദികളും തൃണവൽകൊണ്ടി
ട്ടില്ല ബ്രഹ്മൊപാസത്തെമൊഴിച്ചൊന്നിലും കാംക്ഷയില്ല രാഗദ്വെഷാദി
കളുമൊക്കവെർപെടുത്തവൻ ഭൊഗങ്ങളെല്ലാമുപെക്ഷിച്ചുനിശ്ചലബു
ദ്ധ്യാ ആദിനാരായണനാം ജഗൽക്കാരണരുടെ പാദപംകജമൊഴിച്ചൊ
ന്നിലും കാംക്ഷയില്ല നിയ്യിനിസ്വൎഗ്ഗം പുക്കുസുഖിച്ചുവസിച്ചാലും പൊ
യാലുമിതുനിനച്ചെതുമെപെടിക്കെണ്ട ഇത്ഥ കാശ്യപനരുൾ ചെയ്തതു
കെട്ടനെരം വൃത്യാരിതാനുമമരാവതിപുക്കീടിനാൻ അത്രമാഹാത്മ്യമുള്ളൊ
രാമലകാഖ്യൻ മമഭക്തനെയനുഗ്രഹിച്ചീടുവാൻ ഞാനുംവന്നു വില്വാ [ 25 ] ദ്രിതങ്കൽശിലമയനായവതരി ച്ചല്ലൽമത്ഭക്തന്മാൎക്കുതിൎപ്പാനായ്വാസംചെ
യ്തെൻ പിന്നെത്താനാമലകന്തന്നൊടുചൊദ്യഞ്ചൈതാൻ നിന്നുടെമ
നൊരൎത്ഥം ചൊല്ലിക്കൊൾ മടിയാതെ നിന്നൊളം തപസ്സുള്ളൊരാരുമില്ലറി
ഞ്ഞാലും നിന്നുടെതപൊബലംകൊണ്ടുഞാൻപ്രസാദിച്ചെൻ എന്നതു
മൂലം മുനിബാലകനരുൾചെയ്താൻ വന്നിതുമനൊരഥമെല്ലാമിന്നിനൊക്കി
പ്പൊൾ ജനനമരണമാംസമുദ്രത്തിങ്കൽ നിന്നു കനിവൊടെന്നെക്കരെ
കെരണം നിന്തിരുവടി നിന്തിരുവടിയുടെപാദാരവിന്ദങ്ങളിൽ സന്തത
തിളക്കമില്ലാത്തൊരുഭക്തിവെണം പാപിയാം കലിവന്നു ഭാരതഖണ്ഡത്തി
ങ്കൽ പ്രാപിച്ചു ധൎമ്മാസ്ഥിതി കുറച്ചു ചമക്കുന്നൊൻ വില്വാദ്രിതങ്കൽവ
സിക്കെണം നിന്തിരുവടി കല്യാണം വരുത്തുവാൻ മാനുഷൎക്കെല്ലാവൎക്കും
ഇത്ഥം പ്രാൎത്ഥിച്ചമൂലം വില്വാദ്രിതന്മെൽഞാനും നിത്യമായധിവസിച്ചീടു
ന്നുവിധാതാവെ ഭക്തനാമ്മൎത്ത്യൻശിലരൂപിയാമൊന്നുവന്നു നിത്യമാ
യ്യന്ത്രതന്ത്രസ്തൊത്രാദികൊണ്ടുമെന്മെൽ പുഷ്പഗന്ധാതികൊണ്ടുപൂജിച്ചുവ
സിക്കുന്ന തല്പമാകിലും ഫലമറ്റമില്ലാതവണ്ണം സിദ്ധിക്കും ക്ഷെത്രമാഹാ
ത്മ്യത്തിലതറിഞ്ഞാലും ഭക്തിയും വരുമവൎക്കില്ല സംശങ്കമെതും ധാതാവെന
മ്മിലുള്ള സംവാദകഥയിതു വെദനിന്നിതന്മാരായുള്ളവരൊടുമെങ്കൽ ഭ
ക്തിയില്ലാതവൎക്കും ബ്രാഹ്മണദ്വെഷികൾക്കും വിദ്വാനാമവൻ പറഞ്ഞ
റിയിക്കരുതെടൊ ൟവണ്ണം നാരായണനരുൾ ചെയ്തതുകെട്ടു ദെവനാം
വിധാതാവും സ്തുതിച്ചുഭക്തിയൊടെ സത്യലൊകത്തെ പ്രാപിച്ചീടിനൊര
നന്തരം സത്യപുരുഷനായപുരുഷൊത്തമന്താനും ശംഖചക്രാബ്ജഗദാ
ധരനായനുദിനം ശക്തികളാകും രമാഭൂമിമാരൊടും കൂടി വില്വാദ്രിതങ്കൽ
ശിലമയനായ്മരുവിനാൻ വല്ലഭെയതുമൂലമക്ഷെത്രമത്യുത്തമാ ൟവണ്ണം
മഹാദെവനരുളിച്ചെയ്താനെല്ലൊ പാൎവ്വതീദെവിയൊടുവില്വമാഹാത്മ്യ
മെല്ലാം അന്നെരംവിചാരിച്ചു പാൎവ്വതീഭഗവതീ ഒന്നരുൾചെയ്തീടെണ
മിനിയുംഭഗവാനെ വില്വാദ്രിയെന്നുചൊൽവനെന്തുകാരണമൊരുവി
ല്വവൃക്ഷാധിവാസമദിക്കിലുണ്ടാകയൊ എന്നതുകെട്ടുപരമെശ്വരനരു
ൾ ചെയ്തു ധന്യെകെളിതിന്നുകീഴുണ്ടൊരുവിലപേറും വില്വത്തിൽസ്വൎണ്ണ [ 26 ] പ്രഭയൊടുമുണ്ടൊരുവില്വം ഫലപക്വങ്ങളുമുണ്ടവധിയില്ലാതൊളം ആ
ദിത്യബിംബം പൊലെപക്വങ്ങൾ നിൽക്കുമെറ്റം മാധുൎയ്യരസവുമുണ്ടവ
റ്റിന്നറികനീ വില്വവൃക്ഷം നിൽക്കുന്നീവിലത്തിലെന്നാകയാൽ വി
ല്വാദ്രിയെന്നുചൊൽവാൻ കാരണമറികെടൊ വില്വപക്വത്തെയുപയൊ
ഗിക്കുന്നവർപിന്നെതുല്യമില്ലാതസുവൎണ്ണം പൊലെവരുന്ദെഹം ഗൌരി
യുമതുകെട്ടുചൊദിച്ചാളതിൻ പഴ മാരാനുമുപയൊഗിച്ചിട്ടവരുടെദെഹം
സുവൎണ്ണമയമായിച്ചമഞ്ഞവാറുണ്ടൊചൊൽ കവിടമറിയുമാരഖിലെശ്വ
രപൊറ്റി പൎവതഗുഹയിലുള്ളൊരുവില്വത്തിൻഫലം ദിവ്യനായ്സമ
ൎത്ഥനായുള്ള വനെത്തുമെത്രെ സിദ്ധിച്ചീടുകിൽ സ്വൎണ്ണമയമായീടുംദെഹം
സിദ്ധഗന്ധൎവയക്ഷകിന്നരാദികൾക്കാൎക്കും ദെവതാപസമനുഷ്യാദിക
ളൊരുവൎക്കും ആവതില്ലവിടെക്കുചൊല്ലുവാൻ മുന്നമെടൊ എല്ലാൎക്കുമിതു
കാലം സിദ്ധം ചാരുപായത്താൽ ചെല്ലുമാറായീതതുകാരണമായിട്ടെല്ലൊ
ഭദ്രശൎമ്മാവാദികൾ വില്വപക്വത്തെച്ചെന്നു സിദ്ധിച്ചഭുജിക്കയാലവൎക്കു
ശരീരവും പൊന്മയമായെവന്നിതെന്നതുകെട്ടനെരം അംബികാഭഗവതീ
ചൊദിച്ചതൂഹലാൽ എന്തുകാരണം മനുഷ്യൎക്കു ചെല്ലരുതായ്വാൻ ബദ്ധ
മായതുപിന്നെഇക്കാലം വിദ്യാചരനെന്തുപായങ്കാൽ താതചെല്ലുമാറാക്കിയ
തു മെന്തിനുഭദ്രശൎമ്മാവുപയൊഗിച്ചതെന്നും അരുളിച്ചെയ്തീടെണമെന്നതു
കെട്ടനെര മരുളിചെയ്തപരമെശ്വരൻ തിരുവടി ഭദ്രശൎമ്മാവാം മുനിപരകാ
യപ്രവെശാത്സിദ്ധിച്ചയഥെഷ്ടം താൻ നിനച്ച ശരീരത്തിൽ തന്നുടെയാ
ത്മാവിനെയും പ്രവെശിപ്പിച്ചകൊണ്ടന്യനാനന്ദം പൂണ്ടകളിച്ചനടപ്പവൻ
തന്നുടെ ശരീരത്തെയെങ്ങാനുംസംഗ്രഹിച്ചിട്ടനാദെഹത്തിൽ പുക്കുനാനാ
ദെശങ്ങൾതൊറും പക്ഷികൾമൃഗങ്ങൾമാനുഷരെന്നിത്യാദിമറ്റിക്ഷിതി
തന്നിലുള്ള ജന്തുക്കൾ ശരീരത്തിൽ പുക്കുകൊണ്ടൊരൊഭൊഗങ്ങളെയും ഭുജി
ച്ചൊരൊ ദിക്കുകൾതൊറും നടക്കുന്നവനൊരുദിനം ഹിമവൽ പാൎശ്വ
ത്തിങ്കൽ സഞ്ചരിക്കുന്നനെരം ശമനപുരംപുക്കാൻ പക്ഷിദെഹത്തെക്കണ്ടാ
ൻ പൎവ്വതതുല്യദെഹമായൊന്നിപ്പക്ഷി രൂപംദുൎവ്വാരമായുള്ളൊന്നുമറ്റുള്ള
ജന്തുക്കളാൽ ഭാരൂണ്ഡപക്ഷിയെന്നുനാമമായിരിപ്പൊന്നി താരാലുംകു [ 27 ] ലപ്പെടുവൊന്നുമല്ലെന്നുനൂനം എന്നാൽഞാനതിൽപ്പൂക്കുവെണ്ടുന്ദെശ
ങ്ങളെല്ലാം നന്നായിക്ഷണമാത്രം കൊണ്ടുകണ്ടിങ്ങുവരാം എന്നുടെദെ
ഹമൊരീടത്തുസംഗ്രഹിപ്പതി നന്വെഷിക്കെണമെന്നുകല്പിച്ചുനടക്കു
മ്പൊൾ കാണായീതൊരുമുനി പ്രവരാശ്രമന്തത്ര സ്ഥാണുവൻ കണ്ടാനൊ
രു താപസവരനെയും വീണുടൻ നമസ്കരിച്ചീടിനാൻ മുനീന്ദ്രനെ ക്ഷൊ
ണിദെവനെക്കണ്ടുതാപസന്താനും ചൊന്നാൻ ആരെടൊഭവാനിപ്പൊഴെ
വിടെനിന്നുവന്നു നെരൊടെപറെകെവിടെക്കിനിപ്പൊകുന്നതും. എ
ന്നതുനെരം ചൊന്നാൻ ഞാനൊരുഭൂമിദെവ നെന്നുടെനാമം ഭദ്രശൎമ്മാ
വെന്നാകുന്നിതു പരകായപ്രവെശാലൊരൊരൊദിക്കുതൊറും പരുമാറു
കമമശീലമെന്നറിഞ്ഞാലും തുഹിനാചലപാശ്വെകണ്ടെൻഞാനൊരു
പക്ഷി സഹസമൃതനായിക്കിടക്കുന്നതുമിപ്പൊൾ എത്രയും ഭയങ്കരമാ
യൊരുരൂപമതി നൊത്തൊരുശരീരഞ്ഞാനെങ്ങുമെകണ്ടീലെല്ലൊ ഞാന
തിൽ‌പുക്കുകിയിൽ സഞ്ചരിച്ചിവിടെക്കു ദീനമെന്നിയെവരുവൊളം നി
ന്തിരുവടി എന്നുടെ രൂപമത്രവെച്ചരക്ഷിച്ചീടെണ മെന്നപെക്ഷിപ്പാ
ൻ വന്നെനെന്നതുകെട്ടനെരം ഭദ്രശൎമ്മാവിനൊടുതാപസന്താനും ചൊന്നാ
നെത്രയും ചിത്രമൊരൊമൊഹങ്ങൾ നിരൂപിച്ചാൽ ഞാനും പണ്ടെവം പ
രകായ പ്രവെശം ചെയ്തു കാനനഗിരിക്ഷെത്രരാജ്യഗെഹങ്ങൾ തൊറും
സഞ്ചരിച്ചനെകം നാൾകഴിച്ചെൻ വൃഥാബലാൽ കിഞ്ചനസുഖമില്ല ദുഃഖ
മെന്നിയെനൂനം കൎത്തവ്യം നമുക്കെല്ലാമീശ്വരസെവയെല്ലൊ ചിത്തവി
ഭ്രമമെത്രെമറ്റുള്ളകൎമ്മമെല്ലാം എന്തിനുവൃഥാപ്രയത്നം ചെയ്തു കഴിക്കുന്നു
ബന്ധമൊക്ഷാൎത്ഥം തപസ്സെന്നിയെനന്നല്ലൊന്നും ഞാനൊനിന്നിഷ്ട
മനുസരിക്കാംതാനുമിപ്പൊൾ മാനസഖെദമതുകൊണ്ടെതുമുണ്ടാകെണ്ട ഉ
ണ്ടൊരുമഹാവിലമവിടെയതുഭവാൻ കണ്ടാലുമതിൽസൂൎയ്യരശ്മിയും ചെ
ൽകയില്ല വായുസഞ്ചാരവുമില്ലവിടെത്തന്നെതവ കായവും നിക്ഷെപി
ക്ക ഞാനതുരക്ഷിച്ചീടാം എന്നതുകെട്ടുഭദ്രശൎമ്മാവും നിജദെഹ മന്നെരം മ
ഹാഗുഹതന്നിലും നിക്ഷെപിച്ചാൻ പിന്നെപ്പൊയി പക്ഷീശരീരം പ്ര
വെശിച്ചുപറന്നൎണ്ണവഘൊഷം പൊലെപക്ഷവിക്ഷൊഭത്തൊടും രാ [ 28 ] ജ്യങ്ങൾ നഗരങ്ങൾദെശങ്ങളുദ്യാനങ്ങൾ പൂജ്യങ്ങളായദെവക്ഷെത്രങ്ങ
ളെല്ലാം കണ്ടു സഞ്ചരിച്ചീടും നെരം പൈദാഹം വളൎന്നിതു കിഞ്ചനവസ്തുക
ണ്ടിലുപജീവിപ്പാനെങ്ങും തത്രതത്രൈവനടന്നന്വെഷിക്കുന്നനെരം മ
ത്തെഭ ശരീരത്തെ കാണായിവനാന്തരെ പഞ്ചാസാൻകൊൽകയാലെമരി
ച്ചകിടക്കുന്ന കുഞ്ജരശരീരവും കൊത്തികൊണ്ടുയരുമ്പൊൾ രണ്ടുപൎവ്വ
തം കൂടിപറന്നീടുന്നിതെന്നു കണ്ടവൎക്കുള്ളിൽതൊന്നുമാറതിവെഗത്തൊ
ടെ തുഹിനാദ്രീന്ദ്രനുടെ ശിഖരമടുത്തപ്പൊൾ സഹസാകണ്ടാനതുമറ്റൊ
രുപക്ഷിശ്രെഷ്ഠൻ വിക്രമമവെനൊളമ്മറ്റാൎക്കുമില്ലയെല്ലൊ വക്രതു
ണ്ഡാഖ്യാഞ്ജഗദ്ദ്വിഖാതാന്മഹാബലൻ വാരണദെഹത്തെയും ഭാരുണ്ഡ
പക്ഷിയൊടം ഘൊരനാം വക്രതുണ്ഡൻ കൊത്തികൊണ്ടുയൎന്നുപൊയ്പ
ൎവത ശിഖരത്തെപ്രാപിച്ചയഥാസുഖം ദുൎവാരബലത്തൊടും ഭക്ഷിച്ചുതുട
ങ്ങിനാൻ അന്നെരം നൃപശ്രെഷ്ഠന്തന്നുള്ളിൽ നിരൂപിച്ചാൻ എന്നെക
ഷ്ടമെമമദെഹവും മുടിഞ്ഞതാ യെന്നുടെശരീരവുന്ദുരത്തങ്ങകപ്പെട്ടു പി
ന്നെമറ്റൊരുദെഹംകണ്ടതുമില്ലയെങ്ങും മുന്നമെന്നൊടുമുനിമുഖ്യഞ്ചൊ
ന്നതുസത്യ മെന്നിനിക്കകതാരിലിന്നുബൊധവും വന്നു ദുഃഖമെന്തിയെ
യൊരുസൌഖ്യമില്ലെന്നുമുനി മുഖ്യഞ്ചൊന്നതു മിപ്പൊളിനിക്കു സംഭവിച്ചു
എന്തൊന്നുചെയ്യാവതെന്നൊരൊരൊതരമുള്ളിൽ ചിന്തിച്ചുനൊക്കുന്നെ
രംകാണായിതധൊൎഭാഗെ പൎവതവരനുടെതാഴ്വരയിങ്കലമ്മാ മുൎവ്വിയിൽ
കിടക്കുന്നമാമ്പെടയുടെദെഹം കെസരിനാദംകെട്ടുജീവൻപൊയ്ക്കിടക്കു
ന്നു പൊതമാമ്മാമ്പെടതൻ ദെഹത്തിൽ പ്രവെശിച്ചാൻ മറ്റുള്ളമാങ്കൂട്ട
ത്തൊടൊന്നിച്ചനടന്നുടൻ പറ്റാതചൊലതൊറും നല്ലപൂങ്കാവുതൊറും
കള്ളീവനന്തൊറും കളിച്ചനടന്നീടും മധുരമായിട്ടുള്ള കൊകിലാലാപങ്ങ
ളും മധുപനാദങ്ങളും കുസുമസൌരഭ്യവും കതുകളൊടും മന്മഭവിച്ചൂ നട
ന്നീടും അദൃഷ്ടപൂൎവങ്ങളാം ഭൊഗങ്ങൾ ഭുജിച്ചു കൊണ്ടതു പൂഗമനദെവ
ക്ഷെത്രങ്ങളെല്ലാം കണ്ടു മന്ദം പൊയ്വിദ്യാധര പൎവ്വതം കണ്ടുതത്ര സുന്ദരി വ
ൎഗ്ഗത്തിന്റെ നൃത്തഗീതങ്ങൾ കൊണ്ടും ആനന്ദിച്ചവിടെനിന്നുടനെസിദ്ധ
ഗിരി വാനുലകിനുസമം കണ്ടിരുന്നൊരുശെഷം കിന്നരഗിരിയെപ്രാ [ 29 ] പിച്ചവിടെയു നന്നായ്തന്നുടെസഖികളുമായ്കളിച്ചിരുന്നനാൾ ക്രൂരങ്ങ
ളായിച്ചിലചെന്നായ്ക്കൂട്ടങ്ങൾവന്നിട്ടൊരൊന്നെപിടിച്ചുഭക്ഷിക്കുന്നനെ
രന്തത്ര ഭദ്രശൎമ്മാവായുള്ള മാനിനെക്കൂടക്കടിച്ചെത്രയും പീഡിപ്പിച്ചു ഭക്ഷി
ച്ചുതുടങ്ങുമ്പൊൾ വെദനപ്പെട്ടുവിചാരിച്ചിതുഭദ്രശൎമ്മാ വെതൊരുശരീര
ത്തിൽ പൂകാവീതിനിക്കിപ്പൊൾ ഇത്ഥമൊൎത്തൊരൊദിക്കിൽ നൊക്കി യ
നെരം കണ്ടു മൃത്യുവും വന്നുകിടക്കുന്നൊരുകിളിയുടൽ അക്കിളിതന്നിൽ പു
ക്കുവെഗത്തിൽ പറന്നൊരു വൃക്ഷത്തിൻ കൊമ്പത്തിരുന്നൊരൊന്നെനി
രൂപിച്ചാൻ എന്നെകഷ്ടമെവൃഥാകാലക്ഷെപവും ചെയ്തെൻ എന്നൊളം
നിൎഭാഗ്യനായാരുമില്ലവനിയിൽ അറ്റമില്ലാതവണ്ണം ദുഃഖവും പ്രാപിച്ചെ
ഞ്ഞാൻ മറ്റൊരുഫലം വന്നീലതിനാലയ്യൊപാപം താപസശ്രെഷ്ഠ
ഞ്ചൊന്നതാദരിയായ്കമൂലം താപവുമിനിക്കിപ്പൊഴുണ്ടായ്വന്നിതുപാരം
എന്നുടെശരീരമൊദൂരത്തായിതുകാലം ചെന്നൊളം ചീഞ്ഞുചീഞ്ഞുദുൎഗ്ഗന്ധ
മുണ്ടായ്വരും രക്ഷിതാവായമുനിമുഖ്യനുമുപെക്ഷിക്കും ഭക്ഷിച്ചുകളഞ്ഞീ
ടുമെന്നെരം പിശാചന്മാർ സൃഷ്ടികൎത്താവെഇനിക്കിങ്ങിനെവന്നീടുവാൻ
ദുഷ്ടകൎമ്മത്താനെന്തുചെയ്തതുവിധാതാവെ എത്രയും വലിയൊരു പക്ഷി
ദെഹത്തിൽ പുക്കി ട്ടത്യന്തം കൃശമായൊരിതിലായ്വന്നെനെല്ലൊ ഞാനി
നിഎന്റെശരീരത്തെ പ്രാപിക്കുന്നാകിൽ നൂനമീവിദ്യയൊഴിഞ്ഞെ പുന
രഭ്യസിപ്പു ഇങ്ങിനെ നിരൂപിച്ചും പറഞ്ഞുമ്പൊകുന്നെരം മംഗലപ്രദമായ
സൽ പ്രദെശത്തെക്കണ്ടാൻ കാനനമതിലുള്ള വൃക്ഷാദിജന്തുക്കളും കാണാ
യിസ്വൎണ്ണവൎണ്ണത്തൊടും ശൊഭിച്ചങ്ങെറ്റം ആരണ്യമതിലിരിക്കുന്നതുമാ
രെന്നിനി ക്കറിഞ്ഞീടെണമെന്നു കല്പിച്ചുചെന്നാനപ്പൊൾ ദെവതാപസ
വിദ്യാധരസിദ്ധാദികളാൽ സെവിതനായിട്ടൊരുതാപസന്തന്നെക്കണ്ടാ
ൻ ബ്രഹ്മാവിനൊടുസമമാകിയതെജസ്സൊടും നിൎമ്മലൻ വിഷ്ണുഭക്തന്മാ
രിൽ വെച്ചത്യുത്തുമൻ ഇമ്മുനിദെഹകാന്തികൊണ്ടിക്കാനനമെല്ലാം ചെ
മ്മെകാഞ്ചനവൎണ്ണമായ്ചമഞ്ഞിതുനൂനം ഞാനിവന്താന്നനമസ്കരിച്ചാലിവ
നെന്റെ ദീനതയൊക്കത്തീൎത്തുരക്ഷിച്ചുകൊള്ളുന്നൂനം അതിനുവെണ്ടും
പ്രഭാവം മുനിവരനുണ്ടെ ന്നഭിമൊദെനനമസ്കരിച്ചാൻ ഭക്തിയൊടെ [ 30 ] ഭദ്രശൎമ്മാവുംസിദ്ധചാരനൊടുരചെയ്താ നെത്രയും കൃതാൎത്ഥനായെനഹ
ന്തപൊനിധെ നിന്തിരുവടിയുടെശ്രീപാദംതന്നെയുള്ളു സന്തൊഷംവ
ളൎത്തുവാാൻ കാരുണ്യവാരാന്നിധെ ഇത്തരംചൊല്ലിനമസ്കരിച്ചകിളിയെ
ക്ക ണ്ടുൾത്താരിൽനിരൂപിച്ചാൻസിദ്ധാചാരനുമപ്പൊൾ ചിത്രമെത്രയുമൊരുകിളിവന്നെന്റെ കാക്കൽ സത്വരം നമസ്കരിച്ചിങ്ങിനെചൊന്നതി
പ്പൊൾ ആരെടൊഭവാനെതുദിക്കിൽനിന്നത്രവന്നു നെരൊടെപറഞ്ഞാ
ലുമെന്നതുകെട്ടനെരം വൃത്താന്തമെല്ലാമൊക്കകെട്ടാലുമെങ്കിൽഭവാൻ ഭ
ദ്രശൎമ്മാവെന്നൊരുവിപ്രൻ ഞാനറിഞ്ഞാലും ഞാൻ പരകായപ്രവെശ
ഞ്ചെയ്തുദിക്കുതൊറും സാമ്പ്രതം നടക്കുന്നകാലമന്നൊരുദിനം ഹിമവൽ
പാൎശ്വെചെന്നെനവിടെക്കാണായ്വന്നു ശമനപുരം പുക്കുകിടക്കും പക്ഷി
ദെഹം ഭാരുണ്ഡമെന്നുനാമമെത്രയും ഭയംകരം പാരാതെയതുകണ്ടുഞാ
നുമെന്നുടെദെഹം കാരുണ്യമുള്ളൊഋഷിയാശ്രമന്തന്നിൽ വെച്ചു ഭാരു
ണ്ഡദെഹം പ്രവെശിച്ചുസഞ്ചരിക്കുമ്പൊൾ വക്രതുണ്ഡാഖ്യനായപക്ഷി
ഭാരുണ്ഡത്തെയും നിഗ്രഹിച്ചപ്പൊൾ ഞാനും മൃഗദെഹത്തിൽ പുക്കെൻ
മൃഗദെഹത്തെച്ചിലവൃകങ്ങൾഭക്ഷിച്ചപ്പൊൾ ശുകദെഹത്തില്പുക്കെനെ
ന്നുടെദെഹമിപ്പൊൾ ദൂരത്തായിതുപുനരവിടെച്ചെന്നുകൊൾവാൻ പൊ
രാതെ ചമഞ്ഞിതുശക്തിയുമിനിക്കിപ്പൊൾ നിന്തിരുവടിയുടെകാരുണ്യമു
ണ്ടെന്നാകി ലന്തം വന്നീടാതെമദ്ദെഹവും പ്രാപിച്ചീടും എന്നതുകെട്ടു
സിദ്ധചാരനുമുരചെയ്താൻ ചെന്നാലും വില്വാദ്രിമെൽ വൈകാതെഭവാ
നെന്നാൽ കാണാമൊരാമലകമതിന്റെ ഫലന്തിന്നൽ പ്രാണശക്തി
യും ദെഹശുദ്ധിയുംവരുമെല്ലൊ പിന്നെപ്പൊയ്വില്വപക്വമുപയൊഗി
ക്കഭവാൻ പൊന്നിറമായ്വന്നീടും നിന്നുടെദെഹമെന്നാൽ സിദ്ധിക്കും
മനൊരഥമെല്ലാമെന്നറിഞ്ഞാലും സിദ്ധചാരനുമെവമരുളിച്ചെയ്തനെ
രം ഭദ്രശൎമ്മാവാം ശുകൻപിന്നെയും ചൊല്ലീടിനാൻ എത്രയുണ്ടുള്ളതവിടെ
ച്ചെൽവാൻ ദണ്ഡമിപ്പൊൾ ചെല്ലുവാൻ ദണ്ഡഞ്ചിലവെടരാൽ മുന്നമി
പ്പൊൾ ചെല്ലുവാൻ ദണ്ഡമില്ലാതാക്കിയെന്നവിടെഞാൻ വെടരെയെ
ല്ലാന്നിക്കിസ്സജ്ജനത്തിനുതത്ര പെടികൂടാതെ ചെല്ലുമാറാക്കിച്ചമച്ചെഞ്ഞാ [ 31 ] ൻ എന്നതുകെട്ടുഭദ്രശൎമ്മാവുചൊദ്യഞ്ചെയ്താൻ നന്നായിട്ടരുളിച്ചെയ്യെ
ണമെന്നൊടതിപ്പൊൾ കെട്ടാലുമെങ്കിൽഭവാന്നാരദനിയൊഗത്താൽ
കാട്ടാളപ്രവരരെനീക്കിയവാറുമെല്ലാം വില്വാദ്രിതങ്കൻ ചെല്വാനടുത്തു
ചെല്ലുന്നെരം ചെല്ലുവാൻ ദണ്ഡം ചിലവെടരാലെന്നുകെട്ടു ബാഹ്യദെ
ശെഷുപ്പരുമാറിയെൻ ചിലകാലം ഗ്രാഹ്യമായിതുപെരുവഴിയിൽ നിന്നു
ബലാൽ ഇമ്മലതന്നിൽ വാഴും പുളിന്ദാധിപനായ നിൎമ്മലൻ സഹ്യപാ
ലൻ വ്യാധിമൂച്ശിക്കയാലെ ഇന്നൊനാളെയൊവരും മരണമെന്നാലതു
ചെന്നൊരുമഹാവൈദ്യൻ വ്യാധിയെശമിപ്പിക്കിൽ അവനുവെണ്ടുന്ന
തുകൊടുക്കും സഹ്യപാലൻ അവധിയില്ലാതൊളംധനവുംകൊടുത്തിടും ഇ
ത്ഥമന്യൊന്യം ചിലകാട്ടാളർപറയുന്ന വൃത്താന്തം കെട്ടുഞാനും ദൂതലക്ഷ
ണം പ്പാൎത്തെൻ വ്യാധിതൻ തന്റെവിശെഷങ്ങൾ ചെറ്ററിഞ്ഞപ്പൊൾ
വ്യാധന്മാരൊടുപറഞ്ഞീടിനർനിങ്ങൾചൊല്വിൻ വ്യാധിതനെവി
ടുത്തൊഞ്ഞാനവന്തന്നെക്കണ്ടാൽ വ്യാധിയെല്ല മെമമദ്ധ്യാനം കൊണ്ടൊ
ഴിച്ചീടാം എന്നപ്പൊളവർകളിലൊരുത്തൻ വന്നുതൊഴു തെന്നൊടുവി
നയവും കൈക്കൊണ്ടു ചൊല്ലീടിനാൻ സഹ്യപാലന്റെ സഖിയായൊരു
പുളിന്ദൻ ഞാൻ ഇനിക്കുനാമം നിശാശൂരനെന്നാകുന്നിതു കനക്കപ്രീതി
യുമുണ്ടുസഹ്യപാലനുമെന്നിൽ അവന്റെവ്യാധിയൊഴിച്ചീടുകിലടിയനു
മവൻ നൽകീടുന്നതുകൂടാതെസമ്മാനിപ്പൻ എങ്കിൽ വൈകാതെഎഴുനെ
ള്ളാമെന്നതുകെട്ടു ശങ്കകൂടാതെയവൻ വഴിയെപൊയെൻ ഞാനും അൎദ്ധ
യൊജനവഴിചെന്നപ്പൊൾ കാണായ്വന്നി തദ്രിപാൎശ്വത്തിങ്കലൊരൊപു
ളിന്ദന്മാർഗെഹം പക്ഷികൾമൃഗങ്ങൾ മാനുഷരെന്നിവർകളെ ഭക്ഷിച്ചു
കിടക്കുന്നകുടരുമസ്ഥികളും എത്രയുംഭയംകരന്മാരായികറുത്തിരു ണ്ടു
ദ്ധൂതകെശത്തൊടും രക്തമാംനെത്രത്തൊടും വില്ലുമമ്പുംകൈക്കൊണ്ടുകാല
ദൂതരെപ്പൊലെ പല്ലവം കൊണ്ടുവെഷ്ഠിച്ചുള്ളൊരുനാരികളും വ്യാധന്മാ
രുടെ കുമാരന്മാരും വൃദ്ധന്മാരും ഭീതിയാമെല്ലാവൎക്കും കാണുമ്പൊളവയെ
ല്ലാം അന്നെരം നിശാശൂരനെന്നൊടുചൊല്ലീടിനാൻ നിന്നാലുമിവി
ടെഞാനങ്ങു ചെന്നിഹവന്നെൻ എന്നുരചെയ്തുപുറത്തെന്നെയും നിൎത്തി [ 32 ] യങ്ങു ചെന്നുടൻസഹ്യപാലൻ തന്നെയുംകണ്ടീടിനാൻ തന്നുടെബ
ന്ധുക്കളൊടവനുമറിയിച്ചാ നിന്നൊരുവൈദ്യന്തന്നെക്കൊണ്ടിതവ
ന്നെനിപ്പൊൾ രൊഗത്തെശ്ശമിപ്പിപ്പാനെന്നവൻ‌ചൊന്നനെരം സ്നെ
ഹിച്ചജ്ജനമവനെപ്രശംസിച്ചീടിനാർ നെരത്തുകൂട്ടിക്കൊണ്ടുവരികെ
ന്നപ്പൊൾനിശാ ശൂരനുമെന്നെക്കൊണ്ടുചെന്നവന്തന്നെക്കാട്ടി കണ്ട
പ്പൊളവനുടെമരണലക്ഷണത്തെ കണ്ടുഞാനവരൊടുതെളിഞ്ഞുചൊല്ലീ
ടിനെൻ ആരുമെഭയപ്പെടായ്കെതുമെനിങ്ങളിതു കാരണമിവനെഞാ
ൻ രക്ഷിച്ചുകൊൾവനെല്ലൊ ദ്ധ്യാനംകൊണ്ടൊഴിഞ്ഞിതുസാധിച്ചുകൂടതാ
നും മാനുഷസഞ്ചാരമില്ലാതൊരുഗൃഹംവെണം എന്നപ്പൊൾനിശാശൂര
ൻ ചൊല്ലിനാനിതുകാണ്ക മന്ദിരംവായുസഞ്ചാരം പൊലുമില്ലയെല്ലൊ ജ
ന്തുക്കളൊന്നുമത്രവരികയില്ലതാനും സന്തതന്ധ്യാനത്തിനുയൊഗ്യമാ
യുള്ളൊന്നെല്ലൊ ഗെഹസൌഖ്യത്തെക്കണ്ടുചൊലിയെനവരൊടു രൊ
ഗിതന്തന്നെയുടന വിടെകൊണ്ടരുവിൻ എന്നതുനിയൊഗിച്ചുഞാന
തിൽ പുക്കിരു ന്നൻ അന്നരമാദിത്യനുമസ്തമിച്ചിതുഞാനും അടുത്തു
ണ്ടൊരുചൊലയതിൽ പൊയ്ക്കളിച്ചൂത്തു മുടിച്ചെനെല്ലൊസന്ധ്യാനുഷ്ഠാ
നകൎമ്മങ്ങളും പിന്നെയും നിശാശൂരന്തന്നുടെഗൃഹത്തിൽ പൊയ്ചെന്നി
രുന്നുപായങ്ങളൊരൊന്നെനിരൂപിച്ചെൻ രാത്രിയും രണ്ടുയാമം ഞ്ചെന്ന
പ്പൊൾസഹ്യപാലൻ ശ്രാദ്ധദെവാലയവും പ്രാപിച്ചാൻ വിധിവശാൽ
അതുകണ്ടൊരുകാട്ടാളന്മാരും ദുഃഖത്തൊടെ മൃതനാമവനയുമെടുത്തുകൊ
ണ്ടുവന്നാർ അന്തകപുരം പുക്കുരാജാവെന്നറിഞ്ഞാലും നിന്തിരുവടി
യാലും രക്ഷിക്കാവൊന്നുമല്ലെ ഇങ്ങിനെചൊന്നനെരം ഞാനവരൊടും
ചൊന്നെൻ നിങ്ങൾ ദൊഃഖിച്ചീടായ്കജീവിപ്പിച്ചിടുവൻ ഞാൻ നിങ്ങ
ളെല്ലാരുമകലെപ്പൊയിനിന്നീടുവി നിങ്ങളാരുംവന്നീടാതെ കാത്തുകൊ
ൾകയും വെണം എന്നപ്പൊളവരും ദൂരപ്പൊയാരതുനെരം ചെന്നുഞാ
ൻസഹ്യപാലന്തന്നുള്ളിൽ പുക്കീടിനെൻ പാണിപാദങ്ങൾകുടഞ്ഞെ
ഴുനീറ്റുള്ളിലെതും ക്ഷീണതയെന്യെപിന്നെച്ചൊല്ലിനെനെല്ലാരൊ
ടും മൃത്യുലൊകം പ്രാപിച്ചൊരെന്നെജ്ജീവിപ്പിച്ചതാ രെത്രെയുദി [ 33 ] വ്യനായിട്ടുണ്ടായതാരിന്നിപ്പൊൾ ജ്ഞാനിയായൊരുമുനിയുണ്ടത്രവന്നി
ട്ടിപ്പൊൾ ദ്ധ്യാനംകൊണ്ടൊഴിച്ചീടും സൎവ്വവ്യാധിയുമവൻ ഇന്നിപ്പൊൾ
നിശാശൂരന്തന്നുടെഭവനത്തൽ ചെന്നുതെവാരിച്ചിരിക്കുന്നിതെന്നറി
ഞ്ഞാലും നിങ്ങളെല്ലാരുമെങ്കിലിവിടെത്തന്നെനില്പിൻ അങ്ങുചെന്ന
സ്മൽ പാദംവണങ്ങിവന്നീടുന്നെൻ എന്നുരചെയ്തുനിശാശൂരമന്ദിരം
പുക്കു വന്ദിച്ചുവീണുനമസ്കരിച്ചെൻഭക്തിയൊടെ അന്നെരം ഞാനും മ
മദെഹത്തിൽ പ്രവെശിച്ചു നന്നായിവന്നതെഴുനില്ക്കെന്നുചൊല്ലീടിനെ
ൻ പിന്നെഞാൻ സഹ്യപാലന്തന്നുള്ളിൽ പ്രവെശിച്ചു വന്ദിച്ചുചൊല്ലീ
ടിനെനിന്നുതൊട്ടിന മെലിൽ നിന്തിരുവടിയുടെദാസനായിരിപ്പൻ ഞാ
ന ന്തരമില്ലമെന്നുപറഞ്ഞുപുറപ്പെട്ടെൻ ചൊല്ലിയെൻ കാട്ടാളന്മാരൊ
ടിനിനിങ്ങളാരും ചെല്ലായ്കനിശാശൂരന്തന്നുടെമന്ദിരത്തിൽ ഇവിടെ
യൊരാണ്ടിരിക്കെണമിമ്മുനിവരൻ അവനുനമ്മെക്കണ്ടാൽ തപസ്സിൻബാ
ധാവരും നിന്തിരുവടിക്കിഷ്ടമാംവണ്ണമിരിക്കെണം സന്താപം നമുക്കെ
ന്നാൽതീൎക്കുമീ മുനിവരൻ എന്നെല്ലാഞ്ചൊല്ലിബൊധം വരുത്തിയവൎക്കെ
ല്ലാം നന്നായിസഹ്യപാലനായിരുന്നീടും പകൽ അസ്തമിച്ചാൽ ഞാൻ മ
ദെഹത്തിലകം പുക്കു നിത്യകൎമ്മങ്ങൾ ചെയ്തുവെടരെച്ചെന്നുകണ്ടു സ
ഹ്യപാലന്റെ വ്യാപാരങ്ങൾ ചൊദിച്ചുകൊണ്ടു ഗൃഹ്യമായതും ചെയ്തുനിത്യ
വും രാത്രിതൊറും ഉറക്കം നിശാശൂരൻ ഗൃഹത്തിൽ‌വെണമെന്നു മുറപ്പി
ച്ചെതുമൊരുശങ്കയുമുണ്ടാകാതെ പകലെല്ലാമെസഹ്യപലനായ്വസിച്ചീടും
സുഖമെരാത്രിതൊറും ഞാനായുമിരുന്നീടും ഒരാണ്ടുകാലമെവം കഴിഞ്ഞൊര
നന്തരം ഘൊരമായ്ക്കാണായ്വന്നുദുൎന്നിമിത്തങ്ങളെല്ലാം അപ്പൊൾ ഞാ
നവരൊടുചൊല്ലിയെനെല്ലാരൊടും കല്പിച്ചതെന്തുനിങ്ങൾ ഞാൻ ചൊല്ലു
ന്നതുകെൾപ്പിൻ ഇവിടെകാണ്മാനൊരുദുൎന്നിമിത്തങ്ങളെല്ലാം ഇവി
ടെയിരുന്നാലാപത്തൊഴിഞ്ഞുണ്ടായ്വരാ അതിനുചിലകഥകളെയും പറ
ഞ്ഞൊപ്പിച്ചതിവെഗത്തൊടവർകളെയും കൂട്ടികൊണ്ടു കിഴക്കും ദിക്കുനൊ
ക്കിപ്പൊയൊരുമലയിൽച്ചെ ന്നഴകിയൊരുരാജധാനിയും പണിതീൎത്തു
സുഖിച്ചുചിലദിനംവസിച്ചൊരനെരം ചികിത്സ്യമില്ലാതൊരുരൊഗത്തെ [ 34 ] ക്കാട്ടിക്കൊണ്ടു ദെഹത്തെക്ഷീണമാക്കിബന്ധുക്കളൊടുചൊന്നാൻ മൊ
ഹമില്ലിനിക്കിനിജീവിച്ചുവാണീടുവാൻ വിന്ധ്യധൎമ്മാവെന്നൊരുവെ
ടനെയവിടെക്കു സന്തതം നാഥനാക്കി വാഴിച്ചുരൊഗത്താലെ മരണം പ്രാ
പിച്ചുടനെന്നുടെശരീരത്തിൽ തരസാവുക്കു പൊന്നുവില്വാദ്രിതങ്കൽ വ
ന്നെൻ അതിനുബന്ധം വന്നവാറും ഞാൻ ചൊല്ലീടുവൻ മതിമാനെ
ല്ലൊഭവാൻ കെട്ടാലും പരമാൎത്ഥം ഭദ്രശൎമ്മാവെനിന്നെപ്പൊലെ ഞാൻ ബാ
ല്യകാലെ വിദ്രുതം പരകായത്തെ പ്രവെശിച്ചുമൊഹാൽ കാലക്ഷെപ
ത്തെച്ചെയ്തുക്രീഡിച്ചുനടക്കുന്ന കാലത്തുശ്രീനാരദൻ കാരുണ്യാഹൃദയനാ
യ്വന്നൊരുഹിതൊപദെശഞ്ചെയ്താൻ വഴിപൊലെ നന്നല്ലീവിദ്യയുപെ
ക്ഷിക്കെണമിനിഭവാൻ അന്യായം പരകായത്തെ പ്രവെശിക്കയാലെ
നിന്നുടെ ശരീരവും മ്ലെച്ശമായ്ചമഞ്ഞിതു നാരദനിത്ഥമരുൾ ചെയ്തതുകെട്ടു
ഞാനും പാരാതെചൊദിഞ്ചെയ്തെനെന്തിനിയൊന്നുനല്ലു എന്നുടെ ശരീ
രശുദ്ധ്യൎത്ഥമായെന്തൊന്നുള്ള തെന്നരുൾചെയ്തീടെണമെന്നതുകെട്ടനെ
രം ലൊകെശാത്മജനായനാരദനരുൾചെയ്തു ശൊകനാശം വന്നീടുംകെ
ട്ടാലും വഴിയെനീ ദക്ഷിണദിക്കിലുണ്ടുവില്വാദ്രിയെന്നുപെരായ്മുഖ്യമാം
വിഷ്ണുക്ഷെത്രം വില്വാദ്രിതന്മെലെടൊ അദ്രിതന്നുടെതാഴത്തുണ്ടൊരുമഹാ
വില്വം എത്രയും തെജസ്സൊടുമതിലുണ്ടൊരുവില്വം അതിന്റെ പഴത്താലൊ
ന്നുപയൊഗിക്കുന്നവൎക്കതിനാൽ സ്വൎണ്ണമയമായ്വരും ശരീരവും നാരദനെ
വമുപദെശിച്ചമൂലം ഞാനും പാരാതെവില്വാദ്രിതൻ പാൎശ്വെചെന്നതുനെ
രം വെടരാൽ പ്രവെശിച്ചുകൂടാഞ്ഞുവലഞ്ഞെറ്റം ആടൽ പൂണ്ടുഴന്നൊരു
കാലഞ്ചെന്നതുനെരം എത്രയും പ്രയാസം ചെയ്തവരെയകറ്റിയ നദ്രിമൂ
ൎദ്ധനിചെന്നുനാഥനെവണങ്ങിനെൻ പരശുരാമന്തന്നാല്പ്രതിഷ്ഠിക്കപ്പെ
ട്ടുളൊരു കരുണാകരന്തന്നെത്തപസ്സുചെയ്തെൻ ചിരം കല്യാണമൂൎത്തിനി
യൊഗെനപൊയ്വില്വംപൊക്കു വില്വപക്വവുമുപയൊഗിച്ചെനതുമൂലം
സുവൎണ്ണമയമായിച്ചമങ്ങുശരീരവും അവ്വണ്ണം വന്നുകൂടും നിനക്കുമെ
ന്നുനൂനം സിദ്ധചാരൊക്തികെട്ടുഭദ്രശൎമ്മാവുഞ്ചൊന്നാ നെത്രയും കൃശ
മായൊന്നെല്ലൊയിശ്ശൂകരൂപം എത്രയും ദൂരത്തായിച്ചമഞ്ഞുമമദെഹം [ 35 ] എത്തുവാൻ പണിയിനിയിശ്ശരീരത്തെകൊണ്ടെ ചിത്തകാരുണ്യമതിനു
ണ്ടാകവെണമിപ്പൊൾ എന്നതുകെട്ടുസിദ്ധചാരനുമുരചെയ്താൻ ചെന്നാ
ലും ശുകരൂപത്തൊടെനീയവിടെക്കു നിന്നുടെശരീരത്തെപ്രാപിക്കയ്വരു
മെന്നാൽ നിന്തിരുവടിമമതലയിൽ തൃക്കൈവെച്ചു സന്തൊഷത്തൊടുമനു
ഗ്രഹിച്ചീടുകവെണം സിദ്ധചാരനുമപ്പൊൾ ശുകത്തിന്തലതൊട്ടു സിദ്ധിക്ക
മനൊരഥമെല്ലാമെന്നരുൾ ചെയ്തു അപ്പൊഴെസ്വൎണ്ണമയിമായ തുശുകരൂപം
അത്ഭുതം പൂണ്ടുഭദ്രശൎമ്മാവുമുരചെയ്താൻ നിന്തിരുവടിയുടെ മാഹാത്മ്യമൊ
രുവൎക്കും ചിന്തിച്ചാലറിഞ്ഞുകൂടുകയുമില്ലയെല്ലൊ ജിഷ്ണുശങ്കരബ്രഹ്മാദി
കളാൽ വന്ദ്യന്മാരാം വിഷ്ണു ഭക്തന്മാൎക്കരുതാത്തതില്ലൊന്നുമൊൎത്താൽ എ
ന്നുരചെയ്തുഭദ്രശൎമ്മാവാം ശുകനുപൊ യ്ചെന്നിതുഹിമാചലത്തിങ്കലെന്ന
റിഞ്ഞാലും താപസാശ്രമം പുക്കുതന്നുടെശരീരത്തിൽ പ്രാപിച്ചുമുനിവര
ന്തന്നെയുംവണങ്ങിനാൻ പൊയതിൽ പിന്നെയുള്ളവൃത്താന്തമെല്ലാഞ്ചൊ
ല്ലി പൊയാലുമെങ്കിലെന്നുമുനിയും നിയൊഗിച്ചാൻ ഭദ്രശൎമ്മാവും പരമാ
നന്ദം പൂണ്ടുപൊന്നു വിദ്രുതാവില്വാദ്രിമെൽ വന്നുടെകൈവണങ്ങിനാൻ
നാരദന്തന്നാലൎച്ചിക്കപ്പെട്ടഭഗവാനെ നെരൊടെഭക്തിപൂണ്ടുസെവി
ച്ചാൻ ചിരകാലം വില്വപക്വവുമുപയൊഗിച്ചാൻ വില്വം പുക്കു നല്ലകാഞ്ച
നമായ്വന്നുശരീരവും വില്വാദ്രിക്ഷെത്രമാഹാത്മ്യങ്ങളെവിചാരിച്ചാ
ൽ ചൊല്ലുവാനരുതാൎക്കും പാൎവ്വതിഭക്തപ്രിയെ പരമെശ്വരനിത്ഥമരുളി
ച്ചെയ്തനെരം പരമെശ്വരീഗൌരീ പിന്നെയും വിചാരിച്ചാൾ നിത്യനായ്വി
രഞ്ജനനാകുമാത്മാവെങ്ങിനെ പ്രത്യംഗത്തിൽ പ്രവെശിക്കുന്നവാറുനാ
ഥ നാഥെകെൾജീവനായും പരനാകിയുമെവം ദ്വൈതീഭാവത്തൊടുകൂടി
രിക്കുമാത്മാവുതാൻ ഒരുദെഹത്തിൽനിന്നു മറ്റൊരുദെഹം പുക്കു നരകസ്വ
ൎഗ്ഗാദികൾ ഭുജിച്ചീടുന്നുനാഥെ മനുജാതികളായ ജന്തുക്കൾദെഹം പൂക്കു ജ
നനമരണസംയുക്തനായ്വൎത്തിക്കുന്നൂ എകനായ്സ്വയം പ്രകാശകനായ്നിരി
ഹനാ യ്‌രാഗാദിവിഹീനനായാദ്യന്തരഹിതനാ യ്നിഷ്കളൻ നിരഞ്ജനൻ
നിൎഗ്ഗുണൻ നിത്യൻപരൻ ചിൽഘനൻ സൎവ്വവ്യാപിയായിരിപ്പവനെത്രെ
പരമാത്മാവെന്നിത്ഥം ഭഗവാനരുൾ ചെയ്തു പരമെശ്വരിതാനുമന്നെരം [ 36 ] വിചാരിച്ചാൾ ചിന്മയൻ സൎവവ്യാപിയായീടുമാത്മാവൊരൊ ജന്മത്തെ
പ്രാപിക്കുന്നതെന്തിനുദുഃഖിപ്പാനാ യ്മന്മഥവൈരിതാനുമരുളിച്ചെയ്താന
പ്പൊൾ കൎമ്മയെനുഭവിപ്പാനെന്നുധരിക്കനീ ഒരുദെഹത്തിൽ നിന്നങ്ങ
ന്യദെഹത്തിൽ‌പൂകും പരിചുചൊല്ലുംയൊഗശാസ്ത്രത്തിലറികനീ പാൎവതീ
യതുകെട്ടുപിന്നെയും ചൊദ്യം ചെയ്താ ളാവൊളം വികല്പങ്ങളുണ്ടുള്ളിൽ തൊ
ന്നീടുന്നു സൎവ്വജ്ഞനെന്നും പുനരജ്ഞാനിയെന്നും പിന്നെ സൎവ്വദാജള
നെന്നും വിദഗ്ദ്ധനെന്നുമെല്ലാം സമ്പ്രതിവിരുദ്ധങ്ങളാമിവയൊന്നിങ്ക
ലെ സംഭവിക്കുന്നവാറുമരുളിച്ചെയ്തീടെണം അന്നെരം മന്ദസ്മിതം ചെയ്ത
രുൾ ചെയ്തുനാഥൻ എന്നാലിപ്പരനെന്നുചൊല്ലുമാത്മാവുതന്നെ നിന്നൊ
ടുദൃഢംവരുമാറിഹചൊല്ലീടുന്നെൻ നന്നായികുറിക്കൊണ്ടുകെട്ടുകൊ
ണ്ടാലുംഭദ്രെ വിഷയഗ്രസ്തചിത്തന്മാരാജ്ഞാനികൾക്കു വിഷമഭാ
വന്തൊന്നീടുന്നതുയുക്തമെത്രെ ആത്മജ്ഞാനികൾക്കെവം വിരുദ്ധഭാവ
മൊന്നു മാത്മനീതൊന്നുകയുമില്ലെതറിഞ്ഞാലും ഇച്ചൊന്നവസ്തുവൊ
ന്നും പരമാത്മാവിനൊടു നിശ്ചയംസംബന്ധിക്കയില്ലെന്നുധരിക്കനീ
മായാകാരണമെല്ലാം സംബന്ധിക്കുന്നതെന്നു മായാമൊഹിതന്മാൎക്കുതൊ
ന്നുമെന്നതുനൂനം മായതന്നൊടുവെറിട്ടിരിപ്പൊരുത്തനെത്രെ ജ്ഞെയ
നാം പരമാത്മാവെന്നുനീധരിച്ചാലും വെദവെദാന്തശാസ്ത്രാൎത്ഥങ്ങളെവി
ചാരിച്ചാൽ ബൊധവുമുണ്ടായ്വരുംഭഗവൽഭക്തന്മാൎക്കു പരമാത്മാവുത
ന്നെയൊഴിച്ചുള്ളവറ്റിനു കരുതുമത്യൎത്ഥമുണ്ടെന്നതുശൈലാത്മജെ അ
ല്പതത്വാനുബൊധം കൊണ്ടുമായയെജയി ക്കുന്നവൻ സംസാരദുഃഖങ്ങളെ
ത്യജിച്ചുടൻ പരമമായിട്ടുള്ളപദത്തെപ്രാപിക്കുന്നൊൻ പരമെശ്വരി
യതുകെട്ടുടൻ ചൊദ്യം ചെയ്താൻ ആത്മതത്വാനുബൊധമെങ്ങിനെയുണ്ടാ
കുന്നു താല്പൎയ്യമുണ്ടതറിഞ്ഞീടുവാൻ ദയാനിധെ നാഥെകെളെങ്കിലതീ
ങ്കാരണം ചൊല്ലാമെടൊ വെദാന്തശ്രവണവും ചെയ്തുകൊണ്ടനാരതം
മൊക്ഷകാമികളായവിദ്യാവൃത്തന്മാരെല്ലാം സക്ഷാൽ ശ്രീ നാരായണപാദ
ഭക്തന്മാരെല്ലൊ സാധുക്കളായജനമുപദെശിച്ചാലാത്മ ബൊധവുമുണ്ടാ
മതുമൊക്ഷമാകുന്നതെടൊ ശ്രീമഹാദെവനെവമരുൾചെയ്തതുകെട്ടു ശ്രീ [ 37 ] മഹാദെവിതാനും ചൊദിച്ചാളതുനെരം മാനുഷന്മാൎക്കുനാനാവിഷയ
ങ്ങളിലെല്ലാം മാനസെവൈരാഗ്യമതെങ്ങിനെയുണ്ടാകുന്നു അതിനെയ
രുളിച്ചെയ്യെണമെന്നതുകെട്ടു ക്രതുദ്ധ്വംസിയും തെളിഞ്ഞരുളിച്ചെയ്തീടിനാ
ൻ ഭദ്രെനീ കുറിക്കൊണ്ടുകെട്ടുകൊണ്ടാലുമെങ്കിൽ ചിത്തത്തിൽ വിഷയ
ത്യാഗത്തിങ്കാരണമെല്ലാം സത്തുകളകതാരിൽ വിഷയങ്ങളെയെല്ലാം നി
ത്യവുമനൎത്ഥമെന്നുറച്ചുകണ്ടീടിനാർ ഗൎഭസ്ഥനായജീവന്തന്നുടെദുഃഖങ്ങ
ൾകെ ളെപ്പൊഴുംവീണ്മത്രാദികൊണ്ടുള്ളപീഡകൊണ്ടും മാതുരാഹാരാദൊ
ഷംകൊണ്ടുമുണ്ടാകുന്നൊരു വെദനകൾക്കുമവസാനമില്ലറികനീ മാതാ
വിന്നുദരത്തിലിരുന്നൂനിരൂപിക്കും ചെതസിമുന്നം കഴിഞ്ഞൊരുജന്മ
ങ്ങളെല്ലാം ജനിച്ചാലിനിയൊരുകൎമ്മവും ചെയ്യുന്നീല മനസ്സിൽ മുകുന്ദ
നെദ്ധ്യാനിക്കുന്നതെയുള്ളൂ വ്യസനത്തൊടുമൊരൊന്നൊൎത്തുകൊണ്ടിരിക്കു
മ്പൊൾ പ്രസവവായുബലത്താലധൊമുഖനായെ എതൊരുമാൎഗ്ഗത്തൂ
ടെനിൎഗ്ഗമിക്കാവിതെന്നു വെദനയൊടും പരിഭ്രമിച്ചീടുന്നകാലം മാതാ
വിന്മൂത്രദ്വാരത്തൂടെസങ്കടത്തൊടു മാധിപൂണ്ടാശുപുറത്താമ്മാറുപുറപ്പെ
ടും അന്നെരംമുന്നമുണ്ടായിരുന്നസ്മരണവും നന്നായിമറന്നുടൻ കരഞ്ഞു
തുടങ്ങീടും മലമൂത്രാദികളും പിരണ്ടുകിടന്നീടും പലവുമശക്യമാകുന്നമാ
ക്ഷികകളാം ജന്തുക്കൾകടീക്കുമ്പൊൾ വെദനാസഹിയാങ്ങും സന്താപം
പെരുതായി നിശ്ചെഷ്ടശരീരനാ യിഷ്ടമായതുചെയ്തുകൊള്ളുവാനരുതാ
ഞ്ഞു മൊട്ടുമെപറഞ്ഞുകൊൾവാനരുതാങ്ങും നൂനം മെല്ലവെവളൎന്നൊട്ടു
നടന്നുതുടങ്ങുമ്പൊൾ അല്ലൽ പൂണ്ടഭീഷ്ടമായുള്ളവലഭിയാങ്ങും ദന്തൊല്പാ
ടനംകൊണ്ടുംകൎണ്ണവെധാദികൊണ്ടു മെന്തെല്ലാംദുഃഖംവിദ്യാഭ്യാസവൈഷ
മ്യംകൊണ്ടും യൌവനം പ്രാപിച്ചൊരൊവിഷയങ്ങളിലെല്ലാം ദുൎവ്വാരമാ
യമൊഹം പൂണ്ടുദുഃഖിച്ചുമെറ്റം വാൎദ്ധക്യദുഃഖമെന്തുചൊല്ലാവതല്ലയെതും
നെത്രശ്രൊത്രാദികരണങ്ങളും ശക്തികെട്ടു നിത്യകൎമ്മാദികളും വഴിയെചെ
യ്തുകൂട ബുദ്ധിയും പരവശമായ്ചമഞ്ഞീടുമെറ്റം ഇത്തരം ജന്മദുഃഖം പറ
യാമല്ലയെതു മെത്രെയും വൈരാഗ്യവും ഭവിക്കുമവയൊൎത്താൽ ബൊധ
മുള്ളവൻ ദെഹംഹെയമെന്നുറക്കയാൽ ചെതസീപുനരഹമ്മതിയുമുപെ [ 38 ] ക്ഷിച്ചു പരമാത്മാവിനെയുമറിഞ്ഞുവഴിപൊലെ പരമാനന്ദം പ്രാപിച്ചീ
ടുമദ്രിന്ദ്രകന്യെ പരമെശ്വരീയതുകെട്ടുടൻ ചൊദ്യം ചെയ്താൾ പരമെശ്വ
രഭവാനരുളിച്ചെയ്തിടെണം പരമാത്മസ്വരൂപന്നന്നായിട്ടറിവാനാ യ്പ
രമെശ്വരന്താനുമരുളിച്ചെയ്തീടിനാൻ ഭദ്രെകെളവാങ്മനൊഗൊചരമാ
യൊന്നെത്രെ നിത്യമത്മാനം നിന്നൊടെങ്ങിനെപറയുന്നു നിൎഗ്ഗുണന്നി
രഞ്ജനന്നിൎമ്മല നിരാകലൻ നിഷ്കളന്നിരൂപമന്നിൎമ്മമന്നിരാമയൻ
അദ്വയനെകമ്പരനവ്യയനനാധാരൻ ചിദ്രൂപന്നിത്യനജനവ്യക്തൻ
സനാതനൻ അനന്തനനാദ്യന്നിഗമാന്തം വദ്യ നസംഗൻ നി
രീന്ദ്രിയനച്യുതൻ ഗുണഭൊക്താ സമസ്തചരാചരജന്തുക്കളനുഭാഗെ സ
മത്വം പൂണ്ടുജീവാത്മാവായുമിരിപ്പവൻ അഖണ്ഡൻ പരിപൂൎണ്ണൻ പര
മാനന്ദരൂപി വൈകുണ്ഠൻ പരബ്രഹ്മമെന്നുചൊല്ലുന്നുലൊകം അതി
നെയറിഞ്ഞുപാസിക്കുന്നജനമെല്ലാ മതുലാനന്ദത്തെയും പ്രാപിക്കുമറി
കനീ ഭഗവദ്വചനങ്ങളിങ്ങിനെകെട്ടനെരം ഭഗവല്പാദം കൂപ്പിച്ചൊദി
ച്ചുഭഗവതീ മൎത്ത്യന്മാരമൎത്ത്യരെപ്പൂജിച്ചീടുന്നുനിത്യം കൎത്തവ്യമവരാ
ലെന്തരുളിച്ചെയ്തിടെണം അതുകെട്ടരുൾചെയ്തുപരമെശ്വരനപ്പൊൾ മ
തിനെർമുഖിയാളെകെട്ടുകൊണ്ടാലുമെങ്കിൽ ഞാനും നാരായണനും ഭക്ത
രാം നരന്മാൎക്കും ജ്ഞാനവു മൊക്ഷത്തെയും കൊടുക്കുമറികനീ അന്ന്യദെ
വന്മാരെല്ലാം മൊക്ഷമെന്നിയെമറ്റു തന്നാലായതുകൊടുത്തിടുവൊരെ
ത്രെനാം ഥ സൎവഭീതിയും തീൎത്തുരക്ഷിക്കുന്ദുൎഗ്ഗാദെവി സൎവ്വസംസാരത്തെ
യും ശാസ്താവുരക്ഷിച്ചീടും സൎവവിഘ്നങ്ങളെയും കളയും ഗണാധിപൻ സ
ൎവസമ്പത്തുകളെകൊടുക്കും ലക്ഷ്മിദെവീ സൎവ്വശൌൎയ്യങ്ങൾ നൽകും താരകാ
രാതിഭദ്രെ സൎവലാവണ്യം നൽകും താരകാധിപൻ നാഥെ സൎവ്വരൊഗങ്ങ
ളെയും കളയും ദിനകരൻ സൎവ്വൈശ്വൎയ്യവുന്നൽകും പാവകാദെവനെടൊ
സൎവ്വഭൊഗങ്ങളെയും കൊടുക്കുന്ദിനകരൻ ഇത്ഥമൊരൊരൊഭൊഗന്നി
ത്യമല്ലറികെടൊ നിത്യമാം പുരുഷാൎത്ഥം കൈവല്യമറികനീ അതിനുമൂല
മാത്മാവിങ്കലെരതിയെല്ലൊ അതിനുഹെതുവിഷയങ്ങളിൽ വൈരാഗ്യം
കെൾ വിഷയവിരക്തിക്കുകാരണം വിഷ്ണുഭക്തി വിഷയവിരക്തരായ്മൊ [ 39 ] ക്ഷകാമികളായ ജനങ്ങൾ നാരായണസ്വാമിയെഭജിക്കെണം ജനന
മരണദുഃഖങ്ങൾവെർപെടുമെന്നാൽ ൟശ്വരനെവമരുൾചെയ്തതുകെട്ട
നെര മീശ്വരീഭഗവതീപാൎവ്വതീചൊദ്യം ചെയ്താൾ വിഷയചിത്തരാ
യിസംസാരിജനങ്ങളാൽ വിഷയഹൃദയന്മാരായ മാനുഷൎക്കെല്ലാ മെ
ന്തുപായം ത്തെക്കൊണ്ടുമാനസംവിഷ്ണുവിങ്കൽ സന്തതമുറപ്പിച്ചീടാവുകാ
രുണ്യം ബുധെ പാൎവതിദെവീപുനരിങ്ങിനെചൊദിച്ചപ്പൊൾ ദെവദെ
വെശൻ പരമെശ്വരനരുൾ ചെയ്തു മുന്നംവെണ്ടതുവിഷയത്തിൽ വൈ
രാഗ്യന്തന്നെ പിന്നെമാനസംകൃഷ്ണന്തങ്കലെയുറപ്പിക്ക ഭഗവൽ ഭക്തിയു
റച്ചീടുവാൻ പിന്നെനിത്യം ഭഗവൽഗുണപ്രകാശങ്ങളാന്തപങ്ങളാൽ
സ്തുതിച്ചുമെവം പൂജചെയ്താൽ ഭക്തിയുമുള്ളി ലുദിച്ചുമുഴുത്തുവന്നിടുമെന്ന
റിഞ്ഞാലും എന്നതുകെട്ടുവിചാരിച്ചിതുഭഗവതി പിന്നെയുമതുമെ
ന്നൊടരുളിച്ചെയ്തീടെണം എന്തൊന്നുമുക്തികരമായിരിക്കുന്നസ്തൊത്ര മെ
തൊരുജാതിനിത്യാഭ്യാൎച്ചനമെന്നുമെല്ലാം ചൊദിച്ചനെരം പരമെശ്വരന്തി
രുവടി മൊദമുൾക്കൊണ്ടുമന്ദഹാസം ചെയ്തരുൾചെയ്തു കെട്ടാലും യഥാ
ൎത്ഥവണ്ണനമായീടുംസ്തൊത്രം ശ്രെഷ്ഠമായതുനാനാസ്തൊത്രങ്ങളെല്ലാറ്റി
ലും ജനനമരണാൎത്തന്മാരായിവലയുന്ന ജനത്തെക്കുറിച്ചുള്ളിൽ കൃഷ്ണനു
കൃപയുണ്ടാം ഭക്തിവൎദ്ധനമായസ്തൊത്രത്തെക്കൊണ്ടുനിത്യം ചിത്തശു
ദ്ധന്മാരായിസ്തുതിച്ചാൽഭക്തിയുണ്ടാം എന്നരുൾചെയ്തനെരംചൊദിച്ചുഭ
ഗവതീ എന്നൊടസ്തൊത്രമരുൾ ചെയ്യെണംഭഗവാനെ യാതൊരുസ്തൊ
ത്രംകൊണ്ടുഭഗവാന്നാരായണൻ ആദരാൽ സന്തുഷ്ടനായീടുന്നുഭഗവാ
നെ സന്തതംഭവാൎത്തന്മാരായുള്ളജനങ്ങളി ലന്തരാത്മനികൃപയുണ്ടായീ
വരുമെന്നൊ ഭക്തിവൎദ്ധനസ്തൊത്രംജപിച്ചീടുവൊൎക്കൊരു സങ്കടംജനി
മൃതികൊണ്ടാക്കുമുണ്ടായ്വരാ സംസാരദുഃഖസമുദ്രത്തിൽ വീണാണിടുന്നെൻ
കംസാരെഭവാനെഞ്ചാൻശരണം പ്രാപിക്കുന്നെൻ അന്യമാശ്രയമില്ലഭവ
ല്പാദാംഭൊരുഹ മെന്നിയെരക്ഷിച്ചുകൊള്ളെണമെന്തമ്പുരാനെ കെചന
സുകൃതികൾഭഗവൽ സ്തുതികൊണ്ടു കെശവപ്രസാദത്തെയുണ്ടാക്കിച്ചമെ
ക്കുന്നു അൎച്ചനകൊണ്ടും കയിൽദ്ധ്യാനംകൊണ്ടന്യെചിലരിജ്ജനമവ [ 40 ] റ്റിൽവെച്ചൊന്നിനും പാത്രമല്ലെ എങ്കിലുമെന്നിൽ കൃപയുണ്ടാകാവണം
പൊറ്റി സങ്കടമുള്ള വരിലുള്ളൊരുകൃപയെത്രെ സാഫല്യമുള്ളു പിന്നെ
സ്സുകൃതിജനങ്ങളൊ കെവലന്തങ്ങൾ തന്നെ സുഖികളെല്ലൊനൂനം നി
ന്തിരുവടിതന്നെസ്തുതിപ്പാനാരംഭിക്കു മന്ധതനൊളമല്പമതികൾ മറ്റില്ലാ
രും നിന്തിരുവടിയുടെമഹിമാനത്തെച്ചൊൽവാൻ ചിന്തിച്ചാൽ വെദങ്ങ
ൾക്കുമറിയായീലയെല്ലൊ പിന്നെയിന്നധികനായ്നിന്നുടൻ സ്തുതിപ്പാ
നും മന്നനാമെന്നുള്ളിൽ മറ്റൊൎക്കയും വെണ്ടയെല്ലൊ പ്രപഞ്ചസൃഷ്ടി
സ്ഥിതിസംഹാരാദികൾ ചൊല്ലി സ്തുതിക്കാമെന്നാലതുംസ്തുതിയായ്വന്നുകൂ
ടാ ആരറിയാതെയുള്ളതക്കഥാറ്റിരൂപിച്ചാൽ കാരുണ്യമൂൎത്തെലൊകപ്ര
സിദ്ധമെല്ലൊനാഥ ഇന്ദ്രാദിദെവകളാൽ ജയീപ്പാനരുതാതൊരു രിന്ദ്രാ
രികളെക്കുലചെയ്തതെന്തൊരുചിതം മശകങ്ങളാലരുതാതകൎമ്മത്തെയൊ
രു മദവാരണംചെയ്തതൽഭുതമായ്വന്നീടാ നരകന്തുടങ്ങിയുള്ളസുരവ
രന്മാരെ പൊരുതുകൊന്നുഭവാനെന്നതെന്തൊരു ചിത്രം പ്രളയത്തി
ങ്കൽചരാചരമജ്ജഗത്തെല്ലാ മെലുതായ്ഭസിതമായ്ചമഞ്ഞീടുന്നുവെല്ലൊ
നരസിംഹത്വം പൂണ്ടരൂപമെന്താശ്ചൎയ്യമൊ സുരമാനുഷപശുപക്ഷികൾ
രൂപമെല്ലാം ചിന്തിച്ചാലഭെദമായ്വൎത്തിച്ചിടുന്നിതെല്ലൊ നിന്തിരു
വടിതന്നൊടതുമത്ഭുതമല്ല ഒരുപൎവ്വതമൊരുകൈകൊണ്ടുചുമന്നതും ക
രുതീടുകിൽ ഭവാനാശ്ചൎയ്യമല്ലയെല്ലൊ പൎവ്വതവനദ്വീപരാജ്യങ്ങളൊടും
കൂടി ഉൎവ്വിയെസമുദ്രത്തിൽ നിന്നുടൻ ദൎശനത്താൽ പൊങ്ങിച്ചതൊൎത്തു
കണ്ടാലത്ഭുതമല്ലയെതു മിങ്ങിനെഗൊവൎദ്ധനം പൊങ്ങിച്ചതഖിലെ
ശാ യമുനാജലത്തിൽ കാളിയന്റെ മൂൎദ്ധാവിങ്കൽ പലവട്ടവും നൃത്തം
ധരിച്ചതെന്തത്ഭുതം പാലാഴിതന്നീലനന്തന്മെലെനിദ്രകൊള്ളും നീ
ലനിരജനെത്രനിന്തിരുവടിക്കെൎത്താൽ മൂന്നുലൊകവും മഹാബലിയൊ
ടൎത്ഥിച്ചുടൻ മൂന്നടിയാക്കിയളന്നതുത്ഭുതമല്ല ൟരെഴുലൊകങ്ങളുമു
ദരത്തിങ്കലെല്ലൊ വാരിജെക്ഷനെവസിച്ചീടുന്നുസദാകാലം എത്ര
യും സമൎത്ഥനായ്വിദ്വാനായിരിക്കിലും ശക്തനല്ലെല്ലൊഭവാനെസ്തുതി
പ്പതിന്നൊൎത്താൽ അല്പപ്രജ്ഞന്മാർഗുണകഥനം ചെയ്തീടിനാൽ തല്പ്ര [ 41 ] തിഭവിപ്പാനാസ്തുതിയായിവന്നുകൂടാ ഗുണകീൎത്തനം തന്നെസ്തുതിയാകുന്ന
തെങ്കിൽ ഗുണഹീനെന്തെപരമാൎത്ഥമായുള്ളപദം സൽഗുണമായരൂപമ
സത്യമെന്നുതന്നെസകലശ്രുതികളും ചൊല്ലന്നുദയാംബുധെ എന്നാലും
സ്തുതിയൊഗ്യംഭവല്പാദാബ്ജമെന്നു വന്നാലും സ്തുതിപ്പതിനശക്തനെല്ലൊ
നൂനം എന്നുടെഗുരുഭൂതന്മാരാലുമചിന്ത്യമാമെന്നതും പദസ്ഥിതാനാംഭ
വാനെവിടുത്തു ചിത്രമെത്രയുംചൊന്നാലടുപ്പൊന്നല്ലയെല്ലൊ തങ്ങൾ
തങ്ങൾക്കുള്ളൊരുദുഃഖങ്ങളെല്ലാം പുനരങ്ങുണൎത്തിക്കയെന്നിമറ്റന്യസ്തുതി
യില്ലെ മൂഢാത്മക്കൾക്കുപുനരീമന്ത്രംകൊണ്ടുതന്നെ ഗാഢമാംകാരുണ്യമു
ണ്ടായ്വരും മഹാത്മനാം ദുഃഖിതന്മാരെക്കുറിച്ചുൾക്കാമ്പിൽ കൃപയുണ്ടാം മുഖ്യ
ന്മാൎക്കെന്നുള്ളതും വിഖ്യാതഞ്ജഗത്തിങ്കൽ അൎത്ഥമില്ലായ്കകൊണ്ടുമുള്ളതിന്നാ
ശംകൊണ്ടും പുത്രദാരാദികൾക്കുണ്ടാകും പീഡകൾകൊണ്ടും ശത്രുക്കൾപൊ
ക്കൽ നിന്നുണ്ടാകുന്നഭയം കൊണ്ടും മിത്രവൎഗ്ഗത്തിനുണ്ടാമനൎത്ഥങ്ങളെക്കൊ
ണ്ടും ഇഷ്ടന്മാരൊടുവിയൊഗംവരുന്നതുകൊണ്ടു മിഷ്ടമല്ലാതവരൊടുള്ള
സംയൊഗംകൊണ്ടും ഘൊരമായുള്ള മഹാവ്യാധികൾകൊണ്ടുപൊമൊരൊരൊ
രൊദുഃഖങ്ങൾ ചൊല്ലമല്ലഭഗവനെ ഒട്ടൊഴിയാതെയുള്ള പാപദുഃഖങ്ങളെ
ല്ലാം നഷ്ടമാക്കുവാൻ ദീക്ഷിച്ചിരിപ്പൊന്നെല്ലെതവ പാദപത്മങ്ങളെ
സ്ഥലതിങ്കലെന്റെ ചിത്തം എതുമെയ്യക്കെന്നുതല്ലമൽ പാപുബലാൽ ത
ന്നുടെമനൊവശത കൊണ്ടുസുലഭമാം നിന്നുടെ പാദാ ബുജം ലൊകാനാ
മാൎത്തീഹരം എന്നുടെ മനസ്സൊരൊവിഷയന്നിമിത്തമാ യെന്നുടെവശ
ത്തുവന്നീടുന്നിതല്ലയെല്ലൊ വിഷയപ്രാധാനനും പുരുഷന്തനിക്കുണ്ടൊ
വ്യസനമുണ്ടാകാതെ വരുന്നു ഭഗവാനെ വെളിശമൊഹം പൂണ്ടുവിഴുങ്ങും മത്സ്യ
മുണ്ടൊ മരണം പ്രാപിയാതെജീവിച്ചീടുന്നു നാഥ യാതൊരുധനമിനി
ക്കിപ്പൊഴുള്ളതുപിന്നെ യാമതകന്നുലഭിപ്പാനായിരിക്കുന്നതുനാഥ ഇ
ത്ഥമൊരൊരൊവിഷയശ്രദ്ധകൊണ്ടും മമ ചിത്തത്തിലുള്ളദുഃഖമൊക്കവെ
ചൊല്ലീടുവാൻ എന്നുടെഗുരുഭൂത തനിക്കും ശക്തിപൊരാ പിന്നെഞാ
നെന്തു പറയുന്നതുഭഗവാനെ എപ്പൊഴും വിഷയഭ്രന്തി കളാലുണ്ടായൊ
രു മൽ പാപഫലമെല്ലാമെത്രവത്സരത്തിനാൽ എപ്യെരുമനുഭവിച്ചൊ [ 42 ] ടുങ്ങികൂടുന്നുഞാൻ ഇപ്പൊഴതെതുമറിയുന്നെനല്ലയ്യൊകഷ്ടം മാനസമാ
യുമിത്ഥം കാമികമായുമുള്ള നാനാദുഃഖങ്ങൾകൊണ്ടുപീഡിക്കുമെന്റെചി
ത്തം കുണ്ഡലിതന്നാൽഗ്രസിക്കപ്പെട്ടുഗളസ്ഥമാം മണ്ഡൂകമ്പൊലെഭയ
പ്പെട്ടിരിക്കുന്നുപൊറ്റി ഇനിക്കുഭഗവാങ്കൽഭക്തിയുണ്ടെന്നതാകിൽ കന
ക്കദുരിതവുമുണ്ടാകയില്ല നൂനം എന്നുടെപാപത്തിനാലുറെക്കുന്നീലഭക്തീ
പിന്നെയെങ്ങിനെദുഃഖത്തൊടുവെർപെടുന്നുഞാൻ നിന്തിരുവടിക്കെ
ന്നിൽകരുണയുണ്ടെന്നാകിൽ സന്താപമെല്ലാന്തീരും ഭക്തിയും വൎദ്ധിച്ചീ
ടും ഭക്തിയെന്നൊഴിഞ്ഞൊന്നുമൎത്ഥീച്ചീടുന്നെനല്ല ഭക്തിയുണ്ടായാൽമ
റ്റൊന്നുംവരെണ്ടതുമില്ലെ ദുഃഖിതനാകുമെന്നെക്കുറിച്ചുകാരുണ്യവു മുൾ
ക്കാമ്പിലുണ്ടാകെണം സത്വരന്ദയാനിധെ രൊഗിയായുള്ളവനെക്കുറിച്ചു
ഭിഷക്കിനാൽ വെഗെനകരണീയംഭെഷജംസിദ്ധൌഷധം അൎത്ഥിയാ
യുള്ളൊരുഞാനെത്രയും നീചനെല്ലൊ അത്യൎത്ഥമുന്നതിമാനഭിയാചിതൻഭ
വാൻ ഉപകാരത്തെനിരൂപിച്ചല്ലമഹാത്മാക്കൾ കൃപയെച്ചെയ്തീടുന്നുദീന
ന്മാർവിഷയമായമ്പിനൊടൊരുത്തനെക്കുറിച്ചുകൃപയുള്ളിൽ സംഭവിച്ചീ
ടുന്നാകിൽനിന്തിരുവടിക്കിപ്പൊൾ മുമ്പിനാലെന്നെകുറിച്ചുണ്ടാകവെണം
നാഥ സമ്പ്രതിദുഃഖിതനായിത്രിഭുവനത്തിങ്ക ലെമ്പൊറ്റിയ സമനായി
ട്ടില്ലൊരുത്തനും നിമ്പാദാംബുജമെല്ലനെരവുംവണങ്ങുന്നെൻ കാക്കൽവീ
ണുടൻ നമസ്കരിക്കയൊഴിഞ്ഞുമ റ്റൊൎക്കുമ്പൊളനുഗ്രഹകാരണമില്ലയെ
ല്ലൊ സെവകജനത്തിന്റെ ദുഃഖത്തെക്കളവാനായ്സാവധാനത്വന്തന്നെ
ഭൂഷ്ണമ്മഹാത്മനാം ദുഷ്കൃതാംബുധിയിൽനിന്നുദ്ധരിപ്പിച്ചീടുവാനുൾക്കാ
മ്പിൽഭവാനെന്തുദണ്ഡമില്ലതുപാൎത്താൽ സൃഷ്ടിയുംസംഹാരവുമിക്കണ്ടജ
നങ്ങൾക്കു ദൃഷ്ടിതൻ വികാരവുമുടനെ നിമെഷവും ഇത്രമാത്രമെവെണ്ടു
കെവലമെന്നെദുരി താബ്ധിയിൽ നിന്നുകരെറ്റീടുവാനെന്തുദണ്ഡം ദുരിതം
ചെയ്താനിവനെന്നുപെക്ഷിക്കുന്നാകിൽ പെരികക്കുറ്റമടിയനില്ലെന്നറി
യെണം ശിക്ഷിക്കവെണം ദാസജനത്തെഭൎത്താവുതാൻ ശിക്ഷിതാവിനുത
ന്നെകുറ്റമായ്വരുമെത്രെ അപരാധങ്ങൾപലചെയ്താനെങ്കിലുമുള്ളിൽ കൃപ
ണന്മാരെക്കുറിച്ചെതുമെദൊഷമതിന്നുണ്ടാകുന്നീലമഹാപുരുഷന്മാൎക്കുപു [ 43 ] ന രുണ്ടാമൊഭവാനപരാധകൎത്താവായെകൻ ഞാനെറ്റമനുചിതം പറ
ഞ്ഞെനെന്നാകിലും നൂനം നിന്തിരുവടിപൊറുത്തുകൊൾകവെണം നി
ന്തിരുവടിയുടെമായയാമൂഢാത്മാവാ യന്ധനാം ഞാനെങ്ങിനെയുചിതമ
റിയുന്നു ഇത്തരമാലാപം കൊണ്ടച്യുതപാദമൂലെ നിത്യവുംവിപത്തുകളറി
യിച്ചീടുന്നാകിൽ ഭക്തിയും കൊടുത്തീടുമാപത്തുംകെടുത്തീടും ഭക്തവത്സ
ലനായഭഗവാന്നാരായണൻ ഭക്തിവൎദ്ധനസ്തൊത്രമെന്നാലെചൊല്ല
പ്പെട്ടു ഭദ്രെചൊല്ലിനിയെന്തുകെൾക്കെണ്ടതാത്മനാഥെ എന്നരുൾചെയ്ത
നെരം ചൊദിച്ചുഭഗവതീ ഒന്നരുൾചെയ്കവെണമിനിയും പശുപതെ
കാശ്യപിയനും ചതുൎമ്മുഖനും പ്രാൎത്ഥിക്കയാൽ ആശ്രിതജനപരായണനാം
നാരായണൻ വില്വാദ്രിതങ്കൽ പ്രാദുഭാവമുണ്ടായവാറു മെല്ലമെയരുൾ
ചെയ്തുകെൾക്കെണമിനിക്കിപ്പൊൾ കെട്ടാലുമെങ്കിലതിൻ കാരണമെല്ലാം
നാഥെ ശ്രെഷ്ഠമാംകൃതത്രെതദ്വാപരയുഗ മൂന്നും കഴിഞ്ഞുകലിയുഗം പ്രാ
പ്തമായൊരുകാലം ഒഴിഞ്ഞുധൎമ്മപാദം മൂന്നുമെന്നറിഞ്ഞാലും വിപ്രക്ഷ
ത്രിയവൈശ്യശൂദ്രവൎണ്ണങ്ങൾനാലും അപ്പൊൾസംകരമായിതുടങ്ങി കലി
ബലാൽ ദാനവപ്രവരന്മാരതുകണ്ടൊക്കത്തക്ക മാനസമൊത്തുചെന്നു
ഭാൎഗ്ഗവന്തന്നെക്കണ്ടാൻ കാക്കൽ വീണൊക്കനമസ്കരിച്ചുചൊന്നാരവർ
കെൾക്കെണമവസ്ഥകൾ നിന്തിരുവടിയിപ്പൊൾ മാതാവായതും പിതാവാ
യതുമാചാൎയ്യനും ഭ്രാതാവും മറ്റാരുമില്ലടിയങ്ങൾക്കുനാഥ മുന്നംദെവക
ളുടെയസ്ത്രജാലങ്ങളെറ്റു സന്നന്മാരായാർ ചിലർമൊഹിച്ചുചിലമെല്ലാം
ഒന്നുണ്ടന്നരുൾചെയ്തുനിന്തിരുവടിനിങ്ങളിന്നിപ്പൊളടങ്ങുകനിങ്ങൾ
ക്കജയം വരാ പാൎക്കെണം കൃതത്രെതദ്വാപരംകഴിവൊളം തൊൽക്കയുമില്ല
പിന്നെകലിക്കാലത്തുനിങ്ങൾ ധൎമ്മവുംക്ഷയിച്ചുപൊമധൎമ്മം വൎദ്ധിച്ചീ
ടും കൎമ്മങ്ങൾവഴി പൊലെചെയ്കയുമില്ലാരുമെ രാഗാദിദൊഷങ്ങളാൽകാ
മക്രൊധങ്ങളൊടും രൊഗവുംവൎദ്ധിച്ചീടും മാനുഷന്മാൎക്കുനിത്യം ദെവകള
തുമൂലം ദുൎബ്ബലന്മാരായ്വരും ആവൊളംസുഖിച്ചിരിക്കാമെന്നുനിങ്ങൾക്കെ
ല്ലാം അങ്ങിനെയുള്ളകാലമിപ്പൊൾസംഭവിച്ചിതു ഞങ്ങളെന്തിനിയൊ
ന്നുമവയ്യെണ്ടതരുൾചെയ്ക നിന്തിരുവടിയെന്നുദൈത്യന്മാർചൊന്ന [ 44 ] നെരം സന്തുഷ്ടാത്മനാഭൃഗുപുത്രനുമരുൾചെയ്തു യുദ്ധത്തിന്നൊരുമ്പെട്ടു
ചെല്ലുവിന്നിങ്ങളെന്നു സത്വരശുക്രനരുൾചെയ്തതുകെട്ടനെരം ദെവ
കളൊടുയുദ്ധംതുടങ്ങിദൈത്യെന്ദ്രന്മാർ ദെവവൈരികളൊടുതൊറ്റിതുദെവ
കളും ക്ഷീരസാഗരം പ്രാപിച്ചനന്തശായിതന്നെ ഒരൊരൊതരം ചൊല്ലി
സ്തുതിച്ചുവീബുധന്മാർ പാകശാസനപ്രമുഖന്മാരൊടതുനെരം യൊഗനി
ദ്രയുമുണൎന്നരുളിച്ചെയ്തുനാഥൻ താമരസൊത്ഭുതന്തൻ പ്രാൎത്ഥനനിമിത്തമാ
യാമലകനെയനുഗ്രഹിപ്പാനായിക്കൊണ്ടും ധൎമ്മസംസ്ഥാപത്തിന്നായ്ക്കൊ
ണ്ടിനി നിങ്ങളുടെ ധൎമ്മത്തെവരുത്തുവാനായ്ക്കൊണ്ടുമിതുകാലം വില്വാ
ദ്രിതന്മെൽ ശിലമയനായ്പ്രാദുഭവിച്ചല്ലലെല്ലാൎക്കുംതിൎത്തുകൊള്ളുവൻ വി
രവിൽഞാൻ ഭക്തന്മാൎക്കെല്ലാം കൎമ്മബന്ധവും തീൎത്തുപിന്നെ മുക്ത്യൎത്ഥ
മനുഗ്രഹിച്ചീടുവൻസുരന്മാരെ നിങ്ങളുമിപ്പൊൾബലവത്തുകളായ്വ
ന്നീടു മങ്ങുപൊയ്സ്വൎഗ്ഗം പുക്കുസുഖിച്ചുവസിച്ചാലും എന്നരുൾചെയ്ത
നെരം ദെവകൾസന്തൊഷിച്ചു ചെന്നുടൻ തന്റെ ഭവനമകം പു
ക്കാർ തദനുനാരായണനവനൊടരുൾചെയ്തു ഞാനിഹശിലരൂപിയാ
യത്രവസിക്കുന്നെൻ മാനസഭക്തിയൊടുമെന്നെപ്പൂജിച്ചുനിത്യം മുക്തി
യെലഭിക്കനീയെന്നനുഗ്രഹഞ്ചെയ്തു തത്രൈവശിലയിങ്കലന്തൎദ്ധാനവും
ചെയ്തു പിന്നെത്താൻ കരചരണാദ്യവയവത്തൊടു മസ്ഥിതമായിട്ടുള്ളൊ
രായുധഗണത്തൊടും ശ്രീഭൂമിമാരായുള്ള ദെവിമാരൊടുംകൂടി പാപനാശ
നമ്മഗാലൊകൎക്കുകാണുന്നെരം അറിയാമ്മാറുശിലരൂപിയായ്ക്കാണായ്വന്നു
മറകളുടെമറപ്പൊരുളാജെദന്നാഥൻ അന്നെരം പുഷ്പവൃഷ്ടിപൊഴിച്ചാർ
ദെവകളും ദുന്ദുഭിനാദങ്ങളുമ്മുഴക്കീടിനാരെല്ലൊ മുപ്പത്തുമുക്കൊടിദെവകളു
മൊരുമിച്ചി ട്ടപ്പൊഴെഭഗവാനെസ്തുതിച്ചു തുടങ്ങിനാർ അനൎത്ഥങ്ങളുന്നീ
ങ്ങി ബലവാന്മാരായെറ്റം മനസ്തൊഷവും പൂണ്ടവിബുധന്മാരെക്കണ്ടു
ദൈത്യന്മാർചെന്നുശുക്രന്തന്നൊടു നിരൂപിച്ചാ രാസ്ഥയാദിതിജന്മാ
രൊടുശുക്രനുഞ്ചൊന്നാൻ തപസ്സുകൊണ്ടെസാധിക്കാവിതുനിങ്ങളിനി
ത്തപസ്സുചെയ്കയെന്നുചൊന്നതുകെട്ടനെരാ കുംഭനാസനും ചൊന്നാന്ന
മ്മുടെശത്രുക്കളാ മുമ്പരെസ്സെവിക്കെന്നതെന്നുമെചെയ്തുകൂട നമുക്കുസ [ 45 ] മ്പത്തുണ്ടായ്വരുവാനുപായമു ണ്ടമൎത്ത്യന്മാൎക്കുനാശംഭവിപ്പാനതുകെൾ
പ്പിൻ വില്വാദ്രിതന്നെയിപ്പൊൾ നമ്മുടെഭവനത്തിൽ മെല്ലെവെയെടു
ത്തുവെച്ചീടുകവെണ്ടതെന്നാൽ നമുക്കുസമൃദ്ധിയും വൎദ്ധിച്ചു ചമഞ്ഞീടു മ
മൎത്ത്യജനങ്ങൾക്കുനാശവുംവൎദ്ധീച്ചീടും എന്നതു കെട്ടനെരം ഭാൎഗ്ഗവനു
രചെയ്താൻ ചെന്നുകൂടുകയില്ലനിങ്ങൾക്കുശൈലത്തിന്മെൽ ദെവതാപ
സദ്വിജവാസമദ്ദിക്കുനിങ്ങൾ ക്കാവെശിപ്പതിന്നരുതെന്നതുധരിച്ചാലും
ഭാൎഗ്ഗവവാക്യംകെട്ടുകുംഭനാസനുംചൊന്നാൻ കെൾക്കെടൊദൈത്യന്മാ
രെമായയാതത്രചെന്നു ബ്രാഹ്മണവെഷം പൂണ്ടുവൈഷ്ണവമായശില
ഞാന്മെല്ലെപറിച്ചെറിഞ്ഞീടുവനുപായത്താൽ ദുഷ്കൃതപ്രധാനയായ്വന്നീ
ടും ഭൂമിയെന്നാൽ ദുഃഖവും പിന്നെനമുക്കുണ്ടാകയില്ലതാനും ഇത്ഥം
ദൈത്യെന്ദ്രന്മാരൊടനുജ്ഞവാങ്ങിക്കൊണ്ടു തത്രബ്രാഹ്മണവെഷംകയ്ക്കൊ
ണ്ടുസമ്പ്രാപിച്ചാൻ രാക്ഷസവെഷത്തൊടും രാത്രിയിൽ പശുമൃഗ വ്യാ
ഘ്രഭൂദെവന്മാരെക്കൊന്നുടൻ ഭക്ഷിക്കയും ബ്രാഹ്മണവെഷം പൂണ്ടുപക
ൽസഞ്ചരിക്കയും ഭൂമിയിൽ പശുമൃഗജാതികൾകുറക്കയും ശൊണീതമാംസാ
സ്ഥികളൊരൊരൊദിക്കുതൊറുംകാണായ്വന്നതുകണ്ടുലൊകരും നിരൂപി
ച്ചാർ പണ്ടെങ്ങും കാണാതൊരുപുരുഷന്തന്നെതിപ്പൊളുണ്ടിഹകാണാ
കുന്നുദെശഗെഹങ്ങൾതൊറും രാത്രിയീലൊരിടത്തും കാണ്മാനുമില്ലതാനും
രാത്രിചാരികളുടെമായമല്ലല്ലീസഖെ ഗൊമൃഗദ്വിജാദികളസ്ഥികളുണ്ടു
കാണ്മാൻ ഭൂമിയിൽ ചത്തുകിടക്കുന്നതും കാണ്മാനില്ല നെരല്ലിക്കാണാകു
ന്നപുരുഷനെന്നുനൂനം പാരാകെതിരയെണമിവനീരാത്രിതൊറും ഇ
ങ്ങിനെശംകാമഹാലൊകൎക്കുതുടങ്ങിയ തങ്ങുള്ളിലുണ്ടായി ഉകുംഭനാസനു
മപ്പൊൾ പാൎക്കയല്ലിനിക്കാൎയ്യം സാധികവെണമെന്നൊ ൎത്തുക്കൊടുവി
ഷ്ണുലിംഗം പറിച്ചുകളവാനാ യ്‌രാത്രിയിൽ ചെന്നുപിടിച്ചിളക്കിയതുമൂലം
ധാത്രിമണ്ഡലത്തോടുംക്ഷൊഭിച്ചുലൊകമെല്ലാം തൽക്കാലെശിലയിങ്ക
ൽനിന്നുടൻ പുറപ്പെട്ടു ചക്രശംഖാബ്ജഗദാധരനായ്ക്കാണായ്വന്നു മാനു
ഷരാരുമറിയാതെനിഗ്രഹിച്ചിതു ദാനവപ്രവരനാംകുംഭനാസനെയ
പ്പൊൾ പരമെശ്വരന്താനും ബ്രഹ്മാവുമതുകണ്ടു ചരണാബുജങ്ങളിൽ [ 46 ] വണങ്ങിസ്തുതിചെയ്തു ഇന്നുതൊട്ടസുരന്മാരുമീഭൂമിതന്നിൽ വന്നുസ
ഞ്ചരിക്കയുമില്ലെന്നുധരിച്ചാലും എന്നെവന്നിനിനിത്യന്നിങ്ങളിങ്ങിരിവ
രും വന്ദിച്ചീടുകവെണം വിണ്ണവരെല്ലാരൊടും എന്നരുൾചെയ്തുലൊകാ
നുഗ്രഹം വരുത്തുവാൻ പിന്നെയശ്ശിലയിങ്കൽ മറഞ്ഞുഭഗവാനും ഇത്ഥം
ശ്രീനാരായണന്തന്നുടെനിയൊഗത്താൽ നിത്യസാന്നിദ്ധമുണ്ടുദെവക
ൾക്കെല്ലാനാളും വില്വാദ്രിതങ്കലെന്നുധരിക്കശൈലാത്മജെ കല്യാണ
ശീലെപുനരെന്തുകെൾക്കെണ്ടതെടൊ കെൾക്കെണ്ടതൊന്നുണ്ടിതിലിനി
ക്കുപശുപതെ ആഖ്യാനം ചെയ്തീടെണമതിനെവഴിപൊലെ നരകഭ
യം കൊണ്ടുദെഹികളെല്ലാവരും നരകം കാണാതവകാശത്തെവരുത്തുവാ
ൻ പെരികക്കൎമ്മങ്ങളെച്ചെയ്യുന്നുദിനന്തൊറും നരകംകാണാതവരെങ്ങി
നെയറിയുന്നു നരകവെദനകളഖിലെശ്വരപൊറ്റി അറിഞ്ഞീടാത്ത
തിനെയറിവാനുപായമെ ന്തരുളിച്ചെയ്കവെണമെന്നൊടുഭഗവാനെ
അരുളിച്ചെയ്താൻ പരമെശ്വരന്തിരുവടി പരമെശ്വരിഭദ്രെകെട്ടാലുമതുമെ
ങ്കിൽ വിദ്വാന്മാർ ശ്രുതിപുരാണസ്മൃതികളെക്കൊണ്ടു ചിത്തത്തിൽനര
കദുഃഖങ്ങളെക്കണ്ടീടുവൊർ അജ്ഞന്മാരൊടുപറഞ്ഞവരുമറിയിക്കും പ്ര
ജ്ഞയുള്ളവർകെട്ടുസത്യമെന്നുറച്ചീടും നരന്മാരതിനുതക്കൊർചിലകൎമ്മം
ചെയ്തു നരകം കണ്ടുവീണ്ടുഭൂമിയിൽ വന്നീടുവൊർ എന്നതുകെട്ടുചൊ
ദ്യഞ്ചെയിതുഭഗവതീ പിന്നെയും മഹാദെവന്തന്നൊടുകുതൂഹലാൽ എ
ങ്ങിനെയുള്ളകൎമ്മംചെയ്തൊരുജന്മം കൊണ്ട അങ്ങുചെന്നിങ്ങുവന്നുവസി
ച്ചീടുന്നുചിലർ എന്നെചൊദ്യത്തെക്കെട്ടുഭഗവാനരുൾചെയ്തു നന്നായി
കെട്ടുകൊൾകസുന്ദരി ഗിരിസുതെ നിത്യമായ്വെദാഭ്യാസഞ്ചെയ്താത്മശുദ്ധി
യൊടും വൃത്തിയും പിഴയാതെവാഴുന്നഭൂദെവന്മാർ എന്നെത്താൻ നാരാ
യണന്തന്നെത്താൻ പ്രസാദിപ്പിച്ചന്വഹന്തപൊബലം കൈക്കൊണ്ടുവ
ഴിപൊലെ തങ്ങൾക്കുവെണ്ടുന്നെരം ദെഹത്യാഗവും ചെയ്തു ഇങ്ങിനെയു
ള്ളജനം പലരുമുണ്ടുനാഥെ എന്നതിലൊരുവിപ്രന്തന്നുടെവൃത്താന്തംകെ
ൾ അനന്തകൃഷ്ണപക്ഷത്തിൽ ചതുൎദ്ദശിദിനം എന്നെപ്പൂജിച്ചുപലകാല
വും ചെന്നശെഷം സന്തുഷ്ടനായ്സ്വപ്നത്തിൽ ചൊദിച്ചെനവന്തന്നൊ [ 47 ] ടെന്തഭീഷ്ടമെന്നാലുമാശുനൽകുവനിപ്പൊൾ എന്നപ്പൊൾ ഭക്തിയൊടുമ
ൎത്ഥിച്ചാൻ വിപ്രൊങ്കമൻ പന്നഗവിഭൂഷണപരമെശ്വരപൊറ്റിയമലൊ
കവുമൊരൊയമദണ്ഡങ്ങളെയുമ്മമതനരജന്മജനനമൃതികളും ഇജ്ജന്മം
കൊണ്ടെകാണ്മാനിച്ശയുണ്ടിനിക്കിപ്പൊൾ സംജ്ഞനാം നിനക്കതിന്നെത്തു
മെന്നനുഗ്രഹം കൊടുത്തുമറത്താനെന്നറിഞ്ഞുയമനപ്പൊൾ ബ്രാഹ്മണൊ
ത്തമജീവൻ യാതൊരുദെഹന്തന്നി ലാമ്മാറുപകൎന്നുകൊണ്ടങ്ങെഴുപത്തുരണ്ടു
കൊടിയൊജനവഴിപിന്നിട്ടുചെല്ലുന്നെരം കൂടയൊരൊരൊജനഞ്ചെയ്തപാ
പത്തിനൊത്ത ഘൊരമായുള്ളദണ്ഡം പലവുംകാണായ്വന്നു വെദനസഹി
യാങ്ങുകരയുംകരച്ചിലും വെദജ്ഞനായവിപ്രന്തനിക്കുകെൾക്കായ്വന്നു എ
ന്നതുകെട്ടുകാരുണ്യാൎദ്രമാനസങ്കൊടു പിന്നെയുംചൊദ്യംചെയ്തു പാൎവ്വതീ ഭഗവ
തീ എന്തൊരുകൎമ്മഞ്ചെയ്താൽ കാലദൂതന്മാരെല്ലാ മന്തസ്താപം നൽകാതെ സൌ
ഖ്യെനകൊണ്ടുപൊവു തയ്ക്കയുംചുടുമണൽതന്നിലിട്ടിഴക്കയും മുഡ്ഗരം കൊ
ണ്ടുചുറ്റു നിന്നുകൊണ്ടടിക്കയും ഇത്തരം ദണ്ഡമൊന്നും കൂടാതെയമലൊ
ക ത്തെത്തുവാനുള്ളപെരുവഴിയെനൂള്ളുനാഥ കാലദണ്ഡന്മാരെതും ദ
ണ്ഡിപ്പിയാതെകണ്ടു കാലമന്നിരത്തിങ്കൽ കാലമെകൊണ്ടെയാക്കും മാൎഗ്ഗ
സീമനിനടക്കാവുവെച്ചീടുന്നാകിൽ മാൎഗ്ഗമായ്ത്തണലൂടെപൊവൊരെ
ന്നറികനീ വാഹനങ്ങളെക്കൊടുക്കുന്നവൎക്കെല്ലാന്നല്ല വാഹനത്തി
ന്മെൽ കൂടിപൊകാമെന്നറികനീ ച്ശത്രം നൽകുകിൽ തഴനിഴലിൽകൂടെ
പ്പൊകാം തണ്ഡീർനൽകീടുന്നൊൎക്കുദാഹം കൂടാതെപൊകാം അന്നം ന
ൽകുന്നൊൎക്കമതുപയൊഗിച്ചുകൊള്ളാം വിളക്കുവെപ്പിച്ചീടിൽ വെളിച്ചം
കണ്ടുപൊകാം ഇല്ലങ്ങൾ നൽകീടുകിലില്ലവും സിദ്ധിച്ചീടും യാതൊന്നു
സാധുക്കൾക്കുദാനംചെയ്യുന്നുതെന്നാൽ പ്രീതിപൂണ്ടതിനനുരൂപമായ
ജിച്ചീടാം എങ്ങിനെയുള്ളജനം സാധുക്കളാകുന്നതെ ന്നംഗജരാതെക
നിഞ്ഞരുളിച്ചെയ്തീടെണം തന്നുടെകുലത്തിനുവിധിച്ചൎകമ്മം ചെയ്ക പി
ന്നെത്താൻ നിഷിദ്ധകൎമ്മങ്ങളെച്ചെയ്യായ്കയും ഇങ്ങിനെയിരിപ്പവർസാ
ധുക്കളാകുന്നതും മംഗലശീലെദെവികെട്ടാലുമിനിയും നീ വഴിപൊക്ക
രെത്തനിക്കാംവണ്ണം പൂജിക്കയും വഴിയെപിതൃദെവപൂജയെച്ചെയ്യുന്നൊ [ 48 ] രു രാഗദ്വെഷാദിദൊഷം കൂടാതെയിരിപ്പൊരാം ഭൊഗത്തീലഭിരുചിപാ
രമില്ലാതവരും എന്നെത്താൻ വിഷ്ണുഭഗവാനെത്താൻഭക്തിയൊടെ സം
ഥമില്ലാതജനം ഭജിച്ചാലവൎക്കെല്ലാം യമലൊകപ്രാപ്തിയും യമദണ്ഡവു
മില്ലകമലവിലൊചനെകെട്ടാലും കഥാശെഷം ഗൊപുരദ്ധ്വജപ്രാസാദാ
ലയങ്ങളെക്കൊണ്ടു ശൊഭിച്ചയമാലനുവാതുക്കൽചെന്നനെരം ബ്രാഹ്മ
ണനെയുമത്രനില്ക്കെന്നുനിയൊഗിച്ചു യാമ്മ്യന്മാരകം പുക്കാരവസ്ഥയത
യിപ്പാൻ വാതുക്കൽ നിൽക്കുന്നെരമൊരൊരൊപാപികളെ ഖെദിപ്പിച്ചീടു
ന്നതുകണ്ടിതുവിപ്രൊത്തമൻ എന്നതുകെട്ടനെരം ചൊദിച്ചുഭഗവതീ ഇ
ന്നുമൊന്നരുളിച്ചെയ്തീടെണംഭഗവാനെ ഇന്നപാപങ്ങൾചെയ്താലിന്ന
തുനരകളെ ന്നെന്നൊടുവഴിപൊലെയരുൾചെയ്കയും വെണം വല്ലഭെ
കെട്ടാലും നീ ബ്രാഹ്മണവധംചെയ്താൽ ചൊല്ലുവമ്പു പതിനായിരംസം
വത്സരം സന്തതം പൂയരക്തപൂൎണ്ണമായ്വരുവീടു മന്ധതാമിസ്രമായന
രകംഭുജിക്കെണം സൂകരഖരാദികളായ്ജനിച്ചീടും പിന്നെ രൊഗികളാ
യും ചണ്ഡാലപ്പരിഷകളായും മദ്യപാനത്തെച്ചെയ്യും ബ്രാഹ്മണരതുപൊ
ലെ വിദ്രുതം രൌരവമാന്നരകം ഭുജിക്കെണം അവനുമറുപതിനായി
രംസംവത്സരം അവനിതന്നിൽ കീടാദികളായിജ്ജനീച്ചടും സ്വൎണ്ണ
സ്തെയനുമറുപതിനായിരത്താണ്ടു ചെല്ലുവൊളവുംസമ്പ്രതാപനനര
കംകെൾ ദ്വിജദാരാദികളെരഹസിപ്രാപിക്കുന്ന പുരുഷന്തന്നെചു
ട്ടുപഴുപ്പിച്ചുള്ള ചെമ്പിൽ പുണൎന്നുവാഴുമറുപതിനായിരത്താണ്ടു ജനിക്കും
ഭൂമെപിന്നെ സ്ഥാപരയൊനികളിൽ നിൎമ്മൎയ്യാദെനപരസ്ത്രീഗമനംചെ
യ്വൊനും ബ്രഹ്മസ്വമപഹരിച്ചീടുന്നപുരുഷനും മുപ്പതനായിരത്താണ്ട
സിപത്രാരണ്യമാം ദുഷ്പാപനരകത്തെഭുജിച്ചുകിടക്കെണം പക്ഷിജാതി
കളായിപിറക്കും പിന്നെയവൻ ദുഷ്കൎമ്മങ്ങളെ ചെയ്വാനനുവാദം ചെയ്ത
വൻ മുപ്പതിനായിരംസംവത്സരം നരകത്തിൽ എപ്പൊഴും കിടന്നുദുഃഖിച്ചീ
ടും മഹാഭാഗെ അറ്റമില്ലാതവണ്ണമൊരൊരൊദുരിതങ്ങൾ മറ്റുമുണ്ടവറ്റി
നും പ്രായശ്ചിത്തം ചെയ്തീടിൽ നരകജാലമനുഭവിക്കയില്ലനാഥെസുര
ലൊകം പ്രാപിച്ചുസുഖിച്ചുവസിച്ചീടാം എന്തെല്ലാം നാമം നരകങ്ങൾക്കെ [ 49 ] ന്നവൾചെയ്ക നിന്തിരുവടിയെന്നുപാവ്വതീചൊദിച്ചപ്പൊൾ കാമദ്വെ
ഷിയുമരുൾചെയ്തിതുകെട്ടാലും നീ താമിസ്രം പുനരന്ധതാമിസ്രംകാലസൂ
ത്രം രൌരവം പിന്നെമഹാരൌരവംകുംഭീപാകം വൈതരണിയുമസിപ
ത്രാരണ്യവും പിന്നെ സൂകരമുഖം കൂടശമ്മലിലൊഹശങ്കു മീരിപത്തെട്ടുകൊ
ടിനരകമുണ്ടിങ്ങിനെ ദുരിതങ്ങൾക്കുതക്കവാറനുഭവിപ്പാനാ യിങ്ങിനെയു
ള്ളരകങ്ങളെയെല്ലാം കണ്ടു തിങ്ങീടും മൊദത്തൊടുബ്രാഹ്മണൻ നില്ക്കുന്നെ
രം ബ്രാഹ്മണന്തന്നെയനുഗ്രഹിപ്പാനായിട്ടും ഞാൻ ധാൎമ്മികനായകാലന്ത
ന്നുടെമുമ്പിൽച്ചെന്നെൻ ഉത്തമനായ വിപ്രനിഷ്ടമായുള്ളതെല്ലാം ദഞ്ചെ
യ്യെണം നിയ്യെന്നന്തകനൊടുചൊന്നെൻ പിന്നെഞാൻപുറപ്പെട്ടനെര
ത്തുകൃതാന്തനും ഒന്നൊഴിയാതെയിതുവിപ്രനൊടറിയിച്ചാൻ ദണ്ഡപാ
ണിയെനമസ്കരിച്ചു വിപ്രെന്ദ്രനും പിന്നെത്തന്നന്തപ്പുരം പ്രാപിച്ചുകൃതാന്ത
നും യമലൊകത്തിന്നുപൊവാനുള്ള മാൎഗ്ഗങ്ങളും യമലൊകവും യമന്തന്നെ
യുമെന്നുവെണ്ട നരകവാസികളായുള്ളൊരുജനത്തെയും നരകങ്ങളെയും
കണ്ടാശ്ചൎയ്യപ്പെട്ടു വിപ്രൻ ജീവനുണ്ടായി കണ്ണും മിഴിച്ചാനതുകണ്ടു കെവ
ലംബന്ധുക്കളും സന്തൊഷം പൂണ്ടിനാർ ആശ്ചൎയ്യത്തൊടുകൂടച്ചൊദി
ച്ചാരവർകളും ആശ്വസിച്ചിതൊഭവാന്തീൎന്നിതൊമൊഹമെല്ലാം എന്നവർ
ചൊദിച്ചതുകെട്ടൊരുവീപ്രൊത്തമൻ മന്ദഹാസവും ചെയ്തുനൊക്കിനാരെല്ലാ
രെയും ഭക്താനുകം‌പിയായപരമെശ്വരന്തന്നെ ചിത്തത്തീലുറപ്പിച്ചു
ചൊല്ലിനാൻ വിപ്രൊത്തമൻ നിങ്ങളെല്ലാവരുംകുറിക്കൊണ്ടിതുകെൾപ്പി
നെങ്കിൽ മംഗലംവരുവാനായ്ചൊല്ലുവൻ വിശെഷങ്ങൾ മുന്നം ഞാൻ കൃ
ഷ്ണപക്ഷത്തിൽ ചതുൎദ്ദശിതൊറും പഗന്നാഭരണനാംത്രൈലൊക്യാധിപന്ദൃഢം
ശ്രീകണ്ഠൻ ചന്ദ്രചൂഡന്തന്നെപൂജിക്കമൂലം എകദാസ്വപ്നത്തിൽ വന്നരുളി
ച്ചെയ്തുദെവൻ എന്തഭിമതന്തവനൽകവൻ ചൊല്ലീടെന്നാൽ തന്തിരു
വടിയൊടുഞാനുമൊന്നപെക്ഷിച്ചെൻ വിശ്വെശമരിച്ചാലുള്ളവസ്ഥയെ
ല്ലാമിനി ക്കിജ്ജന്മത്തിങ്കൽ തന്നെകാണായ്വന്നീടവെണം എങ്കിലവ്വണ്ണംവ
രുമെന്നനുഗ്രഹിച്ചിതു ശങ്കരൻ മഹെശ്വരൻ ശന്ദ്രശെഖരൻ പരൻ അതുകാ
രണമായിസൎവ്വദെഹികളുടെ മൃതിയുംഗമനവും പൊകുന്നവഴികളും നര [ 50 ] കവാസികളായ്ദുഃഖിക്കുന്നവരെയും നരകങ്ങളെയുംകാലനെയുമാശുകണ്ടെ
ൻ എന്നുചൊന്നതുകെട്ടുചൊല്ലിനാർബന്ധുക്കളും ഇന്നവയെല്ലാമൊക്ക
നിങ്ങളെകെൾപ്പിക്കെണം എന്നതുകെട്ടുചൊന്നാൻബ്രാഹ്മണനവരൊ
ടു നന്നായികെട്ടുകൊൾവിൻ ചൊല്ലൂവനഖിലവും എത്രയുംദുഃഖപ്രദമായു
ള്ളവഴികളുമത്യന്തംസുഖപ്രദമായുള്ളവഴികളും പിന്നിട്ടുയമലൊകം പ്രാ
പിച്ചുനരകങ്ങളൊന്നൊഴിയാതെകണ്ടുഗൊപുരദ്വാരത്തിങ്കൽ നില്ക്കുന്ന
നെരം നാകമണിതൻ നാദംകെൾക്കാ യ്പുഷ്കരമാൎഗ്ഗെനിന്നുമെൽപ്പെട്ടുനൊ
ക്കുന്നെരം ശരൽക്കാലദ്രംതൊൽക്കും കൈലാസശൈലം പൊലെ ഇരിക്കുമ്മൃ
ഷഭദെവനെയും കാണായ്വന്നു തൽകണ്ഠദെശെവിളങ്ങീടിനപശുപതി ശ
ക്രമുഖ്യാദിദെവവൃന്ദവന്ദിതന്ദെവൻ ദീനാനുഗ്രഹവരനാകിയ കൃപാ
ലയനാനന്ദമൂൎത്തി പരമെശ്വരൻ ചന്ദ്രചൂഡൻ ലൊകധീശ്വരനജനവ്യ
യൻ മഹാദെവൻ യൊഗിവൃന്ദാനുദ്ധ്യെയന്ത്രീക്ഷണന്നീലഗ്രീവൻ ഭൂതി
ഭൂഷണധരൻശ ൎദ്ദൂലചൎമ്മാംബരൻ വെദവെദാംഗാത്മകൻ വെദാന്തവെ
ദ്യൻ വിഭു നാഥനെക്കണ്ടുവീണുനമസ്കാരവും ചെയ്തു അന്നെരമംഗുല്യാ
ഗ്രം കൊണ്ടെന്നെവിളിച്ചുടൻ ചെന്നുഭാസ്കരസുതന്തന്നുടെഗൃഹം പുക്കു
സംഭ്രമച്ചെഴുനീറ്റു നമസ്കാരവുംചെയ്താൻ തമ്പുരാനുടെ പാദബ്ജങ്ങളി
ൽ വീണുഭക്ത്യാ എന്തുകാരണമെഴുനെള്ളുവനിപ്പൊഴെന്നു ചിന്തിച്ചു
ഭയപ്പെടുന്നെതിന്നുഞാനൊനാഥ എന്നുടെഭക്തനാകുംബ്രാഹ്മണൊ
ത്തമനിവൻ തന്നുടെമനൊരഥം നൽകെണം ഭവാനിപ്പൊൾ എന്നരു
ൾചെയ്തുമറഞ്ഞീടിനാൻ മഹെശ്വരൻ പിന്നെയെന്നൊടുധൎമ്മരാജനും
ചൊല്ലീടിനാൻ ബ്രാഹ്മണൊത്തമഭവാനെന്തഭിമതമെന്നാൽ കാമ്യ
മായതുതവനൽകുവനഖിലവും എന്നതുകെട്ടുയമനൊടുഞാൻ ചൊദ്യം
ചെയ്തെൻ ഇന്ന കൎമ്മങ്ങൾ ചെയ്താൽ നരകം പ്രാപിക്കുന്നു ഇന്നകൎമ്മ
ങ്ങൾചെയ്താൽ സ്വൎഗ്ഗത്തെ പ്രാപിക്കുന്നു എന്നു ഞാൻ ചൊദിച്ചപ്പൊ
ൾ ധൎമ്മരാ ജനും ചൊന്നാൻ ദശലക്ഷണമായധൎമ്മത്തെചെയ്യുന്നവ
ൻ ത്രിദശലൊകം പുക്കുസുഖിച്ചുവസിച്ചീടും സൎവ്വഭൂതങ്ങളിലും കൃ
പയുള്ളവന്താനും സൎവ്വദാജനങ്ങൾക്കുനല്ലതുചൊല്ലുന്നൊന്നും ജന്തു [ 51 ] ക്കളെല്ലാമെന്നെപ്പൊലെയെന്നകതാരിൽ ചിന്തിച്ചുദുഃഖന്തീൎത്തുരക്ഷി
ച്ചീടുന്നവനും ശക്തിക്കുതക്കവണ്ണംദാനങ്ങൾ ചെയ്യുന്നെനും സ്വൎഗ്ഗലൊ
കം പ്രാപിച്ചുസുഖിച്ചുവസിച്ചീടാം ഞാനതുകെട്ടുയമന്തന്നൊടു ചൊദ്യം
ചെയ്തെൻ ദാനങ്ങളെല്ലാറ്റിലും മുഖ്യമായൊന്നതെന്ത മുഖ്യമായതുവാ
രിദാനമെന്നറിഞ്ഞാലും എന്നതൊശ്രീനാരദന്തങ്കലെകാണപ്പെട്ടു എന്ന
റിയിച്ചവാറെപിന്നെയും ചൊദ്യംചെയ്തെൻ വാരിദാനം കൊണ്ടെന്തുനാ
രദൻസിദ്ധിച്ചതു നെരെചൊൽകതുകെൾപ്പാൻ യൊഗ്യഞ്ഞാനെങ്കിലി
പ്പൊൾ എങ്കിലൊകലിയുഗാദിയിൽ പണ്ടൊരുവിപ്രൻ തങ്കലെധൎമ്മമാ
യവെദശാസ്ത്രങ്ങളൊന്നും അഭ്യസിച്ചീടായ്കയാൽജ്ഞാനവുമുണ്ടായീല
പത്മനാഭങ്കലുള്ളിൽഭക്തിയുമുണ്ടായീല എന്തൊന്നുനല്ലുമ മഭക്തിയുണ്ടാ
വാനെന്നു ചിന്തിച്ചുപരിഭ്രമിച്ചങ്ങിനെനടക്കുമ്പൊൾ കാണായിബലാ
ലൊരുതാപസൊത്തമൻ തന്നെവീണുടൻ നമസ്കരിച്ചഭിവാദ്യവും ചെയ്താ
ൻ ആദികാലത്തുവെദമഭ്യസിയായ്കകൊണ്ടു ബൊധവുമില്ലമമവൈഷ്ണവ
മാൎഗ്ഗമൊന്നും വൈദികകൎമ്മമറിഞ്ഞീടുവാനുപായവു മാദരാലരുളിച്ചെ
യ്യെണം നിന്തിരുവടി വിപ്രനിങ്ങിനെചൊദ്യംചെയ്തപ്പൊൾ മുനീന്ദ്രനു
മപ്പൊഴെവിപ്രൊൎത്തമന്തന്നൊടു ചൊല്ലീടിനാൻ വാരിദാനത്തൊളം ന
ന്നല്ലമറ്റൊന്നുമെടൊ വാരിദാനത്തെക്കൊണ്ടുസാധിക്കാം സകലവും ചി
റയും കുളങ്ങളും കിണറുംകുഴിപ്പിക്കാം കരകാദികൾജലപാത്രങ്ങൾകൊടുക്ക
യും വെനലിൽ പഥികളിൽ തണ്ണീൎപ്പന്തലുംവെച്ചു ദാനം ഞ്ചെയ്യെണം വാ
രിഭക്തിപൂൎവ്വകം നന്നാ യീവണ്ണം ദാനംചെയ്കനീയ്യും ഞാൻ ചൊന്നവണ്ണം
ജീവനമെല്ലൊവാരിസകലപ്രാണികൾക്കും താപസാജ്ഞയും വാങ്ങിപ്പൊ
ന്നുഭൂദെവമ്പിന്നെ ത്താപസഞ്ചൊന്നവണ്ണം വാരിദാനവും ചെയ്താൻ പി
ന്നെയുംബ്രാഹ്മണനായ്ജനിച്ചാനന്നുമുള്ളിൽ മുന്നതാൻചെയ്തകൎമ്മസ്മ
രണമുണ്ടുതാനും ആറുജന്മങ്ങളിത്ഥം കഴിഞ്ഞുഭൂദെവനാ യ്വാരിദാനത്തി
ന്നൊരുചഞ്ചലമില്ലതാനും എഴാംജന്മത്തിങ്കലും വാരിദാനവും ചെയ്തു വാ
ഴുന്നകാലം ഭക്തവത്സലൻ നാരായണനൻ ബ്രാഹ്മണസമീപത്തിൽ പ്ര
ത്യക്ഷനായിച്ചൊന്നാൻ കാമ്യമായതുചൊൽ നീതരുവനഖിലവും എ [ 52 ] ന്നതുകെട്ടുവിപ്രൻ വന്ദിച്ചുചൊല്ലീടിനാൻ വന്നിതങ്ങഭിഷ്ടമായുള്ളതെ
ല്ലാമെയിപ്പൊൾ മൊക്ഷത്തെയെല്ലൊവരിക്കെണ്ടുന്നതെന്നാകിലും മൊ
ക്ഷത്തെയല്ലയിപ്പൊൾ ഞാനപെക്ഷിക്കുന്നതും നിന്തിരുവടിമമസ്വാമി
യായിരിക്കയും നിന്തിരുവടിക്കു ഞാൻ ദാസനായിരിക്കയും വെണമതെ
ല്ലൊസുഖമായതുമൊക്ഷത്തിലും ഗാനഞ്ചെയ്യെണം ചരിത്രങ്ങളും നാമങ്ങളും
എല്ലാലൊകത്തിലും സഞ്ചരിക്കായീടെണം ചെല്ലാതെയിരിക്കെണം മാ
നസം ദ്വന്ദ്വങ്ങളിൽ ഇത്ഥം പ്രാൎത്ഥിച്ചനെരം ഭഗവാനരുൾചെയ്തു ഭക്ത
നാം ഭവാൻ ബ്രഹ്മപുത്രനായ്ജനിച്ചാലും വാരിദാനം ചെയ്കയാൽ നാരദ
നെന്നുതന്നെ പെരുമെന്നരുൾചെയ്തുഭഗവാൻ നാരായണൻ മുക്തി
യെക്കാളും മുഖ്യമായതുഭക്തിതന്നെ ഭക്തവത്സലനൊടുഭക്തിയെവാങ്ങി
ക്കൊണ്ടാൻ എവന്നാരദനുടെപൂൎവ്വവൃത്താന്തമെന്നു ദെവദെവനുമരുൾ
ചെയ്തിതുവഴിപൊലെ വൃത്താന്തമിത്ഥം കെട്ടുവന്നിതുഞാനുമിപ്പൊൾ പൃ
ത്ഥ്വീദെവന്മാരായനിങ്ങളെക്കണ്ടുചൊല്വാൻ ചന്ദ്രചൂഡാനുഗ്രഹംകാ
രണമിവറ്റിനു ചന്ദ്രചൂഡനെത്തന്നെസ്സെവിച്ചുകൊൾകനിങ്ങൾ അതു
കെട്ടവരെന്നെശ്ശരണം പ്രാപിച്ചിതു ഗതിയുമവൎക്കെല്ലാം കൊടുക്കും ഞാനും
ഭദ്രെ വാരിദാനെത്തിന്മഹിമാനം ചൊല്ലാവതല്ല വാരിജനത്രെസൂക്ഷ്മ
ധൎമ്മമാംഗുഹ്യമിദം നാസ്തികന്മാരായുള്ളൊർകെൾക്കചൊല്ലരുതിതു മാ
സ്തീകന്മാൎക്കെപറഞ്ഞറിയിച്ചീടാവുകെൾ നിങ്കലെസ്നെഹം കൊണ്ടുനി
ന്നൊടുചൊന്നെനെന്നു ശങ്കരൻ ചന്ദ്രചൂഡനരുളിച്ചെയ്തനെരം ഗൊ
ത്രാധീശ്വരപുത്രിയാകിയ കാൎത്ത്യായി നീ വാഴ്ത്തിനാൾമൊദകരസ്തൊത്രങ്ങ
ൾകൊണ്ടുഭക്ത്യാ സന്തുഷ്ടനായപരമെശ്വരനരുൾചെയ്തു ചിന്തിതമെ
ന്തൊന്നതുതരുവൻ ചൊല്ലിക്കൊൾനീ വന്ദിച്ചുവന്ദിച്ചപെക്ഷിച്ചിതുഭഗ
വതീ സന്തതം ഭവാങ്കലും പങ്കജനാഭങ്കലും അന്തരം വരാതൊരുഭക്തിസം
ഭവിക്കെണം അന്തരാത്മനീമമഭെദം കൂടാതവണ്ണം ചഞ്ചലമില്ലാതൊരു
ഭക്തിസംഭവിക്കതെ ചഞ്ചലായതനെത്രെശബരിതന്നെപ്പൊലെ പരമെ
ശ്വരനിത്ഥമരുളിച്ചെയ്തനെരം പരമെശ്വരിതാനും തൊഴുതുചൊദ്യം ചെയ്തു
ശബരീയാകുന്നതാരെന്തവളുടെധൎമ്മം പ്രബലയായഭക്തിയുണ്ടാവാനെ [ 53 ] ന്മൂലം ൟശ്വരീവന്ദിച്ചെവം ചൊദ്യം ചെയ്തതുനെരം ൟശ്വരന്താനുമ
രുൾചെയ്തിതുഭദ്രെകെൾനീ മൂൎവ്വെഴുവട്ടം മുടിക്ഷത്രിയവീരന്മാരെ ഉൎവ്വിയി
ലില്ലാതെയാക്കീടിനാനെല്ലൊരാമൻ വാരിധിതന്നിൽ പൊയഗൊകൎണ്ണൊ
ദ്ധരണാൎത്ഥം വാരിധിയയച്ചൊരുഭൂമിതന്നെയും വാങ്ങി സാദരം വീരഹ
ത്യാപ്രായശ്ചിത്താൎത്ഥം പിന്നെ വെദജ്ഞന്മാൎക്കുദാനം ഞ്ചെയ്തിതുവഴി പൊ
ലെ ലൊകാനുഗ്രഹപരനായിസ്സഞ്ചരിക്കുമ്പൊൾ എകദാപിതൃക്കളെക്കണ്ടി
തുഭാൎഗ്ഗവനും എന്തൊരുകരണീയമെന്നാലെന്നരുൾ ചെയ്താലന്തരമെതു
മില്ല ഞാനതുചെയ്വനെല്ലൊ എങ്കിൽ നീ നാരായണസ്വാമിയെ പ്രതിഷ്ഠിക്ക
സങ്കടം തീൎത്തുകൊൾവാൻ വൈകാതെഭൂമണ്ഡലെ എന്നുരചെയ്തുമറഞ്ഞീടിനാർപിതൃക്കളും പിന്നെരാമനുമതിന്നാരംഭിച്ചരുളിനാൻ അന്നെരമ
ശരീരിവാക്കുകെൾക്കായിഭവാൻ ചെന്നാലും വില്വാദ്രിമെലവിടെമ
ഹാദെവൻ വിഷ്ണുപൂജയും ചെയ്തുവസിച്ചിടുന്നുനിത്യം ജിഷ്ണുമുഖ്യന്മാ
രായദെവകളെല്ലാരൊടും തന്തിരുവടിതന്നെച്ചെന്നുനീസെവിക്കുമ്പൊ
ൾ സന്തൊഷിച്ചനുഗ്രഹിച്ചിടും മന്മഥവൈരീ തന്തിരുവടിനിയൊഗെ
നനീമുകുന്ദനെ വില്വാദ്രിതന്മെൽ പ്രതിഷ്ഠിക്കയെന്നതുകെട്ടു കല്യാണ
മുൾക്കൊണ്ടുമന്ദമന്ദഞ്ചെല്ലുന്നെരം ഭൂതങ്ങൾകണ്ടുവന്ദിച്ചെന്നൊടുചൊ
ല്ലീടിനാർ ആദരവൊടുകൂട്ടിക്കൊണ്ടിരികെന്നുപിന്നെ ഭക്തനെക്കൂട്ടി
ക്കൊണ്ടുവന്നിതുഭൂതങ്ങളും ചിത്തസന്തൊഷത്തൊടു ഭാൎഗ്ഗവരാമനപ്പൊ
ൾ മുഖ്യമാം ദിവ്യസ്തൊത്രം കൊണ്ടെന്നെസ്തുതിചെയ്തു നില്ക്കുമ്പോൾ നി
നക്കെന്തുവെണ്ടുന്നതെന്നുചൊൽനീ എന്നുഞാൻ ചൊദിച്ചപ്പൊൾചൊ
ല്ലിനാൻ ഭാൎഗ്ഗവനും ഒന്നനുഗ്രഹിക്കെണംനിന്തിരുവടിയിപ്പൊൾ ശ്രീ
നാരായണന്തന്നെപ്രതിഷ്ഠിക്കെണമെന്നു മാനസത്തിങ്കലിനിക്കാഗ്ര
ഹമുണ്ടുപാരം എങ്കിൽഞാൻപണ്ടുപണ്ടെ അൎച്ചനചെയ്യുന്നൊരു പങ്കജ
നെത്രബിംബദിതിനെത്തന്നെഭവാൻ വില്വാദ്രിയുടെ മുകളിൽ പ്രതിഷ്ഠി
ച്ചുകൊൾക നല്ലതുകലിയുഗത്തിങ്കൽ വന്നിടുവാനാ യ്ഭാൎഗ്ഗവൻ വിഷ്ണുലിം
ഗമവിടെപ്രതിഷ്ഠിച്ചു ഭാൎഗ്ഗവിരമണനെപ്പൂജിച്ചുദിനന്തൊറും സെവി
ച്ചു വില്വാദ്രിമെൽ വസിക്കും കാലമതിൻ പൂൎവ്വഭാഗത്തുണ്ടൊരു കാട്ടാളൻ [ 54 ] വസിക്കുന്നൂ ഒരുനാളവനൊരു മൃഗത്തെയാട്ടിക്കൊണ്ടു ശരചാപങ്ങളൊ
ടും തത്രൈവവന്നനെരം വില്വാദ്രിപ്രസ്തത്തിങ്കൽനിന്നവനെയ്തുകൊ
ന്നാൻ നല്ലൊരുപുരുഷനായ്ക്കണ്ടിതാകാശമാൎഗ്ഗെ ചൊല്ലിനാൻ കാട്ടാള
നൊടവനുമതുനെരം അല്ലലെല്ലാമെതിൎന്നുകല്യാണം പ്രാപിച്ചെൻ ഞാ
ൻ നിന്നുടെശരമെറ്റുമരിക്കനിമിത്തമാ യ്വന്നിതുശാപമൊക്ഷമിനി
ക്കെന്നറികനീ വിചിത്രകവചനാംഗന്ധൎവ്വപ്രവരൻ ഞാൻ ദ്വിജദ്വെ
ഷവും പൂണ്ടുവൈദികകൎമ്മമെല്ലാം നിന്ദിച്ചുപരിഹസിച്ചിങ്ങിനെനടക്കു
ന്നാൾ വന്നെൻ ഞാനൊരുദിനമിവിടെബലാലപ്പൊൾ തപസ്സുചെ
യ്തുവാഴും പരശുരാമന്തന്നെ സ്സഭസ്മശരീരനായ്ക്കണ്ടപഹസിക്കയാൽ കൊ
പിച്ചുഭാൎഗ്ഗവനും ശപിച്ചാനതുനെരം ശാപത്തെക്കൊണ്ടുഞാനും താപത്തെ
പ്പൂണ്ടീടിനെൻ വെദശാസ്ത്രങ്ങൾകെൾപ്പാൻ യൊഗ്യനല്ലാതതിയ്യ ഗാ
തിയായ്പൊകഭവാനെന്നശാപം കെട്ടുഞാൻ കാക്കൽ‌വീണാശുനമസ്കരി
ച്ചുദുഃഖത്തൊടും ഭാൎഗ്ഗവനൊടുശാപമൊക്ഷവുമപെക്ഷിച്ചെൻ ഹരി
ണമായിക്കാലം വൈകാതെശാപമൊക്ഷം വരുമാറനുഗ്രഹിക്കെണമെ
ന്നതുനെരം അങ്ങിനെതന്നെഭവാൻ മൃഗമായ്പിറന്നുട നിങ്ങുനിന്നത്രമ
രണം വന്നുനിജരൂപം പ്രാപിച്ചുപൂൎവ്വസ്ഥാനം പ്രാപിക്കെന്നരുൾചെ
യ്താൻ അതിനാൽമൃഗമായിപരുമാറീടുന്നെഞ്ഞാ നധുനാനിന്നാൽകുല
പ്പെട്ടതുനീമിത്തമായ്ശാപമൊക്ഷവും വന്നുദിവ്യരൂപവും പൂണ്ടെൻ പാ
പങ്ങളൊടുവെറുപെട്ടുഞാനിതുകാലം എന്തൊന്നുനിനക്കഭീഷ്ടം പറ
ഞ്ഞാലുമതി നന്തരമെതുമില്ലനൽകുവനിന്നുതന്നെ ഗന്ധൎവനെവംചൊ
ന്നനെരത്തുകാട്ടാളനും ചിന്തിച്ചുചൊല്ലീടിനാൻ തന്നുടെകാംക്ഷയപ്പൊ
ൾ പുത്രന്മാരുണ്ടുപലരിനിക്കിങ്ങിനിയൊരു പുത്രിയുണ്ടാവാനുള്ളിലാഗ്ര
ഹമുണ്ടുപാരം നല്ലൊരുപുത്രിയുണ്ടായ്വരികനിനക്കെന്നു ചെല്ലിയഗ്ഗന്ധ
ൎവ്വനും മറഞ്ഞാനതുനെരം തണ്ടാരിൽമകളവതാരം ചെയ്തതുപൊലെ ഉ
ണ്ടായികാട്ടാളനുപുത്രിയുമതുകാലം ചണ്ഡാലസമ്പൎക്കവും വെടിഞ്ഞുബാ
ല്യകാലെ ചണ്ഡാലവൃത്തികളും വെടിഞ്ഞുദിനമ്പ്രതി നല്ലപുഷ്പങ്ങളെ
ല്ലാമറുത്തുകൊണ്ടുപൊന്നു വില്വനാഥനെസംകല്പിച്ചുകൊണ്ടാരാധിച്ചു [ 55 ] ഭഗവത്ഭക്തിയുള്ളിലുറച്ചുചമഞ്ഞിതു സകലഭൊഗങ്ങളും വെടിഞ്ഞങ്ങതു
കാലം ചക്രശംഖാബ്ജഗദാധരനായ്ഭഗവാനെ ഉൾകമലത്തിൽ കണ്ടുപാ
പങ്ങൾ നശിക്കയാൽ മാനുഷദെഹമുപെക്ഷിച്ചുപൊയ്സ്വൎഗ്ഗം പൂക്കു വാ
നവരാലും നിത്യാപൂജിതയായെവാണാൾ സ്വൎഗ്ഗഭൊഗങ്ങളനുഭവിച്ചുപി
ന്നെച്ചെന്നു മുഖ്യനാംക്ഷമാമുനിപുത്രിയായ്ജന്മം ചെയ്താൾ പിമ്പവൾ
പമ്പാതീരം പ്രാപിച്ചുതാപസരാൽ സമ്പ്രതിസംഭാവിതയായ്മരുവീടുംകാ
ലം തന്നുടെപൂൎവജന്മവൃത്താന്തമെല്ലാമവ ളൊന്നൊഴിയാതെമുനിശ്രെ
ഷ്ഠന്മാരൊടുചൊന്നാൾ അതിനാൽശബരിയെന്നവൾക്കുപെരുംചൊ
ന്നാ രതിഥിപൂജയും ചെയ്തവിടെവാഴുംകാലം വെദശാസ്ത്രാദികളുംഗ്രഹി
ച്ചുയൊഗത്തൊടും ആദിനാരായണനെദ്ധ്യാനിച്ചുസദാകാലം മരുവീടി
നാൾതനുദെവതാപസദ്വിജ വരന്മരെല്ലാം കൂടവസിച്ചാർപലകാലം ഭ
ഗവൽ ചരിതങ്ങളവർ ചൊല്ലീടുന്നതു സുഖമെകെട്ടുകെട്ടുപലനാൾചെ
ന്നശെഷം നാരദൻ വില്വംപുരാണത്തെകെൾപ്പിച്ചനെരം പാരമാന
ന്ദം പൂണ്ടുചമഞ്ഞുശബരിയും പരമെശ്വരനിത്ഥമരുൾ ചെയ്തതുനെരം പര
മെശ്വരിതാനും ചൊദിച്ചാൾപശുപതെ ശബരീ ചരിത്രത്തെവിസ്തരിച്ചു
രചെയ്തെ ന്നഭിമൊദെനകെട്ടുഭഗവാനരുൾചെയ്തു ദെവഭൂദെവന്മുനി
മാരുമായാശ്രമത്തിൽ ശബരിവാഴുന്നെരം ചെന്നിതുനാരദനും അൎഗ്ഘ്യ
പാദ്യാദികളാൽ പൂജിച്ചുദെവമുനി മുഖ്യനെവന്ദിച്ചിരുത്തീടിനാൾശബ
രിയും നാരദനരുൾചെയ്തഭഗവൽകഥകൾകെ ട്ടാരൂഢാനന്ദംകൈക്കൊ
ണ്ടെല്ലാരുമിരിക്കുമ്പൊൾ ദെവെന്ദ്രൻ‌ചൊദിച്ചിതുനാരദനൊടുഭവാൻ
ദെവദെവശനായചന്ദ്രശെഖരന്തന്നെ കണ്ടുവന്ദിച്ചിതെല്ലാനമുക്കൊ
ഭഗവാനെ ക്കണ്ടുകൊൾവാനും പണിയായിരിക്കുന്നുപാരം രാവണന്ത
ന്നെപ്പെടിച്ചെങ്ങുമെനടപ്പാനും ആവതല്ലാതെവന്നുദുഷ്കൎമ്മഫലമെല്ലൊ
അവനെക്കൊൽവാൻഭവാനും കൂടവെലചെയ്ക ഭുവനങ്ങൾക്കുമുപകാര
മായ്വരുമെല്ലൊ ദെവെന്ദ്രൻ തന്നൊടപ്പൊൾ നാരദനരുൾ ചെയ്താൻ കെ
വലം മഹാദെവന്തന്നെയല്ലറികെടൊ മൂൎത്തികൾ മൂവ്വരെയുമൊരുമിച്ചൊ
രുനില ത്താസ്ഥയാനിന്നുകണ്ടുവന്ദിച്ചെനൊരുദിനം എന്നതിനവകാ [ 56 ] ശം വന്നമാറ്റിയിക്കാം നിന്നൊടുശതക്രതൊകെട്ടുകൊണ്ടാലുമെങ്കിൽ
ഞാൻ പതിന്നാലുലൊകത്തിങ്കലും നടക്കുമ്പൊൾ സാംബനെകാണ്മാൻ
കൈലാസത്തിങ്കൽച്ചെന്നെനെല്ലൊ ചന്ദ്രചൂഡനെനമസ്കരിച്ചുനില്ക്കു
ന്നെരം മന്ദഹാസാനന്തരമരുളിച്ചെയ്തുദെവൻ ദെവകൾക്കെല്ലാം സുഖ
മല്ലിയെന്നതുകെട്ടു ദെവദെവനെത്തൊഴുതുണൎത്തിച്ചിതുഞാനും ൟവ
ണ്ണന്തന്നെപെടിച്ചൊളിച്ചുകിടക്കുന്നു ദെവകൾഭൂമിതന്നിൽ വെഷച്ശ
ന്നന്മാരായി എന്നതുകെട്ടുകാരുണ്യാങ്കുലനായദെവൻ കുന്നിൽമാനി
നിയൊടും ബ്രഹ്മലൊകം പ്രാപിച്ചാൻ ബ്രഹ്മാവിനൊടും കൂടിക്ഷീരസാഗ
രം പുക്കു ചിന്മയനായനാരായണനെസ്തുതിചെയ്തു യൊഗനിദ്രയുമുണ
ൎന്നീടിനൊരനന്തരം ഭൊഗിഭൊഗസ്ഥനായനാഥനുമരുൾചെയ്തു എ
ന്തൊരുമൂലം ഭവാന്മാരെഴുനെള്ളീടുവൻ എന്തൊന്നുകൎത്തവ്യം മന്നാലെ
ന്നുകെൾക്കവെണം എങ്കിലൊകെൾക്കഭവാൻ രാവണന്തന്നാലിപ്പൊൾ
സങ്കടമുണ്ടുപതിന്നാലുലൊകത്തിങ്കലും അവനെക്കൊന്നുവിശ്വം രക്ഷി
ച്ചീടുകവെണം ഭുവനെശ്വരകരുണാനിധെരമാപതെ ഇത്ഥമാകണ്യനാരാ
യണനുമരുൾചെയ്തു സത്യം ഞാൻ തീൎത്തീടുവൻ രാവണകൃതഭയം സൂൎയ്യ
വംശൊത്ഭൂതനാംഭൂപതിദശരഥ ഭാൎയ്യയാംകൌസല്യതൻ പുത്രിയായ്പിറ
ന്നു ഞാൻ ഗാഥിനന്ദനനുടെയാഗരക്ഷയും ചെയ്തു ഗൌതമപത്നീയുടെ
ശാപമൊക്ഷവും ചെയ്ത മൈഥിലീയുടെ പാണിഗ്രഹണം ചെയ്തുപിന്നെ
ഭൂതെശശിഷ്യനുടെദൎപ്പവും ശമിപ്പിച്ച സാകെതപുരിപുക്കുലൊകരെരഞ്ജി
പ്പിച്ചു കൈകെയീവചനത്താൽ കാനനം പ്രവെശിച്ചു താപസരക്ഷാൎത്ഥമാ
യ്ദണ്ഡകാരണ്യം പുക്കു കൊപെനവന്നഖരാദികളെക്കുലചെയ്തു പൊ
ന്മാനായ്വന്നമാരീചന്തന്നെക്കുലചെയ്തു വിമനസ്സൊടും സീതാന്വെഷ
ണതല്പരനാ യ്‌ലക്ഷ്മണനൊടും കൂടശ്ശബൎയ്യാശ്രമം പുക്കു തൽക്ഷണം ശബരി
ക്കുമൊക്ഷവും കൊടുത്തുടൻ സുഗ്രിവരക്ഷാൎത്ഥമായ്ബാലിയെവധം ചെയ്തു
സുഗ്രീവാദികളായവാനരപ്പടയൊടും സമുദ്രം തന്നിൽച്ചിറകെട്ടിലങ്കയി
ൽ ച്ചെന്നു സമസ്തനിശിചരന്മാരെയും കുലചെയ്തു വൈകുണ്ഠം പ്രാപിച്ചീ
ടാം വൈദെഹിയൊടും കൂടി സമ്മൊദത്തൊടും പൊവിനെതുമെഖെദി [ 57 ] ക്കെണ്ട എന്നതുകെട്ടനെരമവരുന്നിജനിജ മന്ദിരം പുക്കു സന്തൊഷം പൂ
ണ്ടുമരുവിനാർ ഞാനുമീവൃത്താന്തങ്ങൾ നിങ്ങളൊടറിയിപ്പാ നാനന്ദം പൂ
ണ്ടുവന്നെനിവിടെക്കറിഞ്ഞാലും നാരദവാക്യമെവംകെട്ടൊരുദെവക
ളും പാരാതെനിജനിജമന്ദിരമകംപുക്കാർ ശബരിയുടെപൂജകൈക്കൊണ്ടു
നാരദനും കബരീ തന്നിൽ കൈവെച്ചാശീൎവ്വാദവും ചൊല്ലി മറഞ്ഞുനാര
ദനും ശബരീപിന്നെരാമൻ വരുന്നവരവും പാൎത്തിരുന്നാളാശ്രമത്തിൽ
ശ്രീനാരായണസ്വാമിവന്നവതാരംചെയ്താൻ മാനവവംശത്തിങ്കൽകൌ
സല്യാതനയനാ യ്മുന്നന്താനരുൾചെയ്തപൊലെകൎമ്മങ്ങളെല്ലാ മൊ
ന്നൊന്നെചെയ്തുചെന്നുദണ്ഡകം പുക്കനെരം തമ്പിയും താനും കൂടിസീ
താന്വെഷണം ചെയ്തു പമ്പാതീരം പ്രാപിച്ചുശബരീ തന്നെക്കണ്ടു അവ
ളാൽചെയ്യപ്പെട്ടപൂജയും പരിഗ്രഹിച്ചവളൊടാശുസീതാവൃത്താന്തംചൊ
ദിച്ചപ്പൊൾ കൊണ്ടുപൊയതുദശകണ്ഠനെന്ന‌വളുള്ളിൽ കണ്ടിതുദിവ്യ
നെത്രം കൊണ്ടതുമറിയിച്ചാൾ ദൃശ്യനായ്വരും പമ്പാകടന്നു ചെന്നാലുടൻ
ഋശ്യമൂകാദ്രൌതത്രസുഗ്രീവന്തന്നെയെന്നാൽ സഖ്യംചെയ്തവനൊടുബാ
ലിയെനിഗ്രഹിച്ചാൽ മൎക്കടപ്പടയൊടും ദക്ഷിണാംബുധികട ന്നക്കരെ
ച്ചെന്നുദശകണ്ഠനെനിഗ്രഹിച്ചു കൈക്കൊണ്ടുപൊന്നീടുകദെവിയെ
വൈകീടാതെ ഇത്തരമറിയിച്ചുരാമചന്ദ്രനെഭക്ത്യാ ചിത്തത്തിലുറപ്പി
ച്ചുദെഹത്യാഗവും ചെയ്താൾ ഇങ്ങിനെ മൊക്ഷം പ്രാപിച്ചീടിനാൾ ശബരി
യെന്നംഗജാരാതിനിജവല്ലഭയൊടുചൊന്നാൻ ൟശ്വരീയതുനെരമീശ്വ
രനൊടുചൊന്നാ ളാശ്രിതപരായണനാകിയജഗന്നാഥ വില്വാദ്രിസം
ശ്രിതമായുള്ള സൽകഥയിതു നല്ലതുലൊകങ്ങൾക്കുവരുത്തികൊൾവാനാ
യെ വില്വാദ്രിക്ഷെത്രത്തിങ്കൽ സ്ഥാപിക്കവെണമതി ന്നില്ലസംശയമെ
ന്നുപാൎവ്വതിചൊന്നനെരം ശ്രീമഹാഭാരതത്തിങ്കൽ പരാശരനിദ മാമൊ
ദം വരുമാറുചൊല്ലിയെനെല്ലൊനാഥ ഞാനൊഭാരതന്തന്നിലിക്കഥാകെ
ട്ടീലെല്ലൊ നൂനമെന്നതുകെട്ടുഭഗവാനരുൾചെയ്തു വിലത്തിങ്കന്നുപാഠ
ഞ്ചെയ്തിതുവെദവ്യാസൻ പലൎക്കുമതുകൊണ്ടുകെൾക്കായിവന്നീലെല്ലൊഞാ
നിഹലൊകത്തിങ്കലൊക്കവെപരത്തുവാൻ നൂനമിക്കഥയതിന്നാശുനാം [ 58 ] പൊകയെങ്കിൽ എന്നരുൾചെയ്തുപരമെശ്വരിയൊടും കൂടിചെന്ന തുവെ
ഗാൽ ബദൎയ്യാശ്രമത്തിനുനാഥൻ വെദവ്യാസനുമൎഗ്ഘ്യപാദ്യാദിമുഖ്യങ്ങ
ളാൽ വെദാന്തവെദ്യന്തന്നെപ്പൂജിച്ചുഭക്തിയൊടെ പരമെശ്വരിയെയും
പൂജിച്ചുഭക്തിപൂൎവ്വം പരമാനന്ദം പൂണ്ടു വണങ്ങിനിന്നീടിനാൻ അന്നെ
രം പ്രീതിയൊടുമരുളിച്ചെയ്തുനാഥൻ നിന്നെക്കണ്ടൊന്നുചൊൽവാൻവ
ന്നിതുഞങ്ങളിപ്പൊൾ ഭാരതമാകുമഞ്ചാം വെദത്തെകൊണ്ടുഭവാൻ കാരു
ണ്യവശാൽ പ്രപഞ്ചത്തെരക്ഷിച്ചായെല്ലൊ അവ്വണ്ണംതന്നെഭവാനി
നിയുമൊന്നുവെണം ദിവ്യമാംവില്വംപുരാണത്തെയും ലൊകത്തിങ്കൽ
നന്നായിപ്രകാശിപ്പിച്ചിടെണമെന്നനെരം പുണ്യവൎദ്ധനമായപുസ്ത
കം നൽകീടിനാൻ വെദവ്യാസനെയനുഗ്രഹിച്ചുമഹാദെവൻ ആദര
വൊടുലെഖതടിയുംവാങ്ങിക്കൊണ്ടു കൈലാസം പ്രാപിച്ചിതുപരമെശ്വരി
യൊടും കാലാതീതന്നെക്കാണ്മാൻ വന്നിതുവിരിഞ്ചനും പുസ്തകമതുനെ
രം പത്മസംഭവനുടെ ഹസ്തപങ്കജത്തിങ്കൽ കൊടുത്തുമഹെശനും ധാതാ
വും ഗിരീശനുമിശ്വരീതാനും കൂടി സാദരം വില്വാദ്രിയെ പ്രാപിച്ചുബ
ഹിൎഭാഗെ സത്വരം പ്രദക്ഷിണം ചെയ്തുടനകം പുക്കു ഭക്തികൈക്കൊണ്ടുകൂ
പ്പിത്തൊഴുതുവന്ദിച്ചുടൻ ജിതമിത്യാദിസ്തൊത്രം കൊണ്ടെറ്റംസ്തുതിച്ച
പ്പൊൾ മധുസൂദനന്താനും പ്രീതപൂണ്ടതുനെരം ശ്രീ ഭഗവതിയൊടു
ന്ധരണീദെവിയൊടും ശ്രീ പതിയായവിഷ്ണുഭഗവാന്നാരായണൻ
പുഷ്കരെക്ഷണൻ ശിലരൂപിയായ്പുറപ്പെട്ടാൻ ചക്രശംഖാബ്ജാഗദാധര
നായതുനെരം പിന്നയും തെരുതെര സ്തുതിച്ചാരിരിവരും പന്നഗഭരണനും
ഹരിയൊടരുൾചെയ്തു ഭഗവച്ചരിതമായുള്ളൊരുലെഖാതതി സകല
ജനങ്ങൾക്കും കൈവല്യം വന്നീടുവാൻ ഇവിടെസ്ഥാപിക്കെണമിതി
നെയെന്നുചൊല്ലി ശ്ശിവനും നാരായണൻ തൃക്കയ്യിൽ നൽകീടിനാൻ മാ
ധവനിതുവാങ്ങിസ്സാദരമരുൾ ചെയ്താൻ പ്രീതനായ്ചമഞ്ഞുഞാനെങ്കിലു
മിതുകെൾപ്പിൻ നിത്യവും കൊകമുഖത്തിങ്കലെന്നെപ്പൂജിച്ചു ഭക്തനായൊ
രുവിപ്രൊത്തമനുണ്ടിരിക്കുന്നു പുസ്തകമവൻ കയ്യിൽ കൊടുത്താലവനിതു
സത്വരം നീളെപ്രകാശിപ്പിക്കുമെന്നുനൂനം എന്നരുൾചെയ്തുപരമെശ്വ [ 59 ] രൻ തൃക്കയ്യിലെ പിന്നെയുംകൊടുത്തിതുഭഗവാന്നാരായണൻ ലൊകെശ
ഭൂതെശ്വരന്മാൎക്കനുഗ്രഹംചെയ്തു വെഗെനശിലയിങ്കൽ മറഞ്ഞുഭഗവാനും
ഭക്തികൈക്കൊണ്ടുമഹാദെവനെവണങ്ങിപ്പൊ യ്സത്യലൊകം പ്രാപിച്ചു
വസിച്ചുവിരിഞ്ചനും പരമെശ്വരൻ കൊകമുഖം പ്രാപിച്ചതത്ര സരസീരു
ഹനെത്രഭക്തനാം വിപ്രൊത്തമൻ ഉറങ്ങുന്നെരമവൻ കയ്യിൽ പുസ്തകം
നൽകി മറഞ്ഞുഭവാനിയൊടും കൂടിമഹാദെവൻ കൈലാസാ ചലംപുക്കു
വസിച്ചുഗൌരിയുമാ യ്ശൈലെന്ദ്രപുത്രിതാനും പ്രീതിപൂണ്ടരുളിനാൾ ഉണ
ൎന്നനെരം വിപ്രൻ പുസ്തകം കണ്ടുമൊദാൽ വണങ്ങിഭഗവാനെസ്തുതിച്ചാ
ൻപലതരം പിന്നെയപ്പുരാണത്തെപ്പഠിപ്പിച്ചിതുനന്നാ യ്തന്നുടെശിഷ്യ
ന്മാൎക്കുകൌതുകസമന്വിതം വില്വാദ്രിയാകും മഹാക്ഷെത്രത്തിന്നെറ്റമടുത്തി
ല്ലമുള്ളൊരുവിപ്രൊത്തമൻ താമ്പുറപ്പെട്ടാൻ തീൎത്ഥസ്നാനാൎത്ഥം ഗംഗാതീര
ത്തെപ്രാപിച്ചപ്പൊൾ സാത്വീകന്മാരാഞ്ചിലസന്യാസിപ്രവരന്മാർ പ
ഠിക്കും വില്വംപുരാണം കെട്ടുസന്തുനാ യടുത്തുചെന്നുസന്യാസികളെസ്സെ
വിച്ചപ്പൊൾ മഹത്വമുള്ളസന്യാസികളൊടൎത്ഥത്തെയും ഗ്രഹിച്ചുസഹി
തയെക്കൊണ്ടവൻ പൊന്നാനെല്ലൊ വില്വാദ്രിതങ്കൽമധുസൂദനനുടെ
പാദ മെല്ലാനെരവുംന്ധ്യാനിച്ചുറച്ചുഭക്തിയൊടും പിന്നെബ്രാഹ്മണ
ൎക്കെല്ലാമുപദെശിച്ചീടിനാൻ ചെന്നിതുപലകാലമങ്ങിനെവിപ്രെന്ദ്രനും
വന്നിതുകൈവല്യവുമെന്നിഹധരിച്ചാലും വന്നീടും മൊക്ഷംവില്വാദ്രീ
ന്ദ്രനെവണങ്ങിയാൽ മന്നവാനീയും മധുസൂദനപാദാംബുജം വന്ദിച്ചുപു
രാണവും പഠിച്ചുംകെട്ടുകൊണ്ടും വില്വാദ്രിനാഥന്തന്നെസ്സെവിച്ചാൽ വ
രും മൊക്ഷം ഇല്ലതിനൊരുകില്ലെന്നറികധൎമ്മാത്മജ ഇങ്ങിനെശരശയ
നത്തിന്മെൽകിടക്കുന്ന ഗംഗാദത്തനും ധൎമ്മപുത്രനൊടറിയിച്ചാൻ യാ
തൊരുപുമാൻപഠിക്കുന്നതിക്കഥായവൻ ചെതസിനിരൂപിച്ചതൊക്കവെ
ലഭിച്ചീടും വന്ദ്യമാംവൈകുണ്ഠവും വന്നീടുമൊടുക്കത്തു നന്ദനന്ദനന്ത
ന്നെസ്സെവിച്ചുകൊൾകനിത്യം ഇങ്ങിനെപലശ്രുതികളെയുമറിയിച്ചു മം
ഗലവാചാവൈശമ്പായനമഹാമുനി ജനമെജയന്താനും പരമാനന്ദം പൂ
ണ്ടു ജനരഞ്ജനയൊടും സുഖിച്ചുമരുവിനാൻ ദുഷ്ടദുശ്ചരിത്രാദികഥകളു [ 60 ] പെക്ഷിച്ചു പുഷ്ടമംഗലഭദ്രകഥകൾ ചൊന്നെനെവം സൂതനുമിൎത്ഥം പറഞ്ഞു
പസംഹരിച്ചിതു സാദരമാനന്ദം പൂണ്ടിരുന്നാരെല്ലാവരും ഇങ്ങിനെകി
ളിമകൾചൊന്നതുകെട്ടനെരം ഞങ്ങളും പരമാനന്ദം പൂണ്ടിതെല്ലാരുമെ
ഇതിവില്വംപുരാണം കഥാസാരസംക്ഷെപം സമാപ്തം ശുഭമസ്തു

കരകൃതപരാധംക്ഷന്തുമൎഹന്തിസന്ത

"https://ml.wikisource.org/w/index.php?title=വില്വംപുരാണം&oldid=210317" എന്ന താളിൽനിന്ന് ശേഖരിച്ചത്