താൾ:CiXIV265b.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൦) വില്വംപുരാണം

ത്തിങ്കൽ ബ്രാഹ്മണൊത്തമനുടെപുത്രനായ്ജന്മം ചെയ്തെൻ ദുശ്ചരിത്രങ്ങ
ൾ ചെറുപ്പത്തിലെകാണ്കമൂലം മുശ്ചരനെന്നുപെരുമിട്ടിതു സാധുക്കളും മ
ല്പിതാവിനാൽ പരിത്യക്തനായ്ചമഞ്ഞു ഞാൻ പില്പാടുവനം പുക്കുകാട്ടാളരൊ
ടും ചെൎന്നു. പക്ഷികൾമൃഗങ്ങളെന്നിവറ്റെക്കൊന്നുകൊന്നു ഭക്ഷണം
കഴിച്ചൊരു കാട്ടാളനാരിയോടും ദുഷ്കൃതം പലതരം ചെയ്തുകാനനമതാൽ പ
ക്കണമുണ്ടാക്കി വാഴുന്ന ദുഷ്ടാത്മാവുഞാൻ നിന്തിരുവടിതന്നെ കണ്ടുകിട്ടി
യമൂലം സന്താപന്തിരുമൂൎദ്ധ്വഗതിയും വരുമെല്ലൊ പാപങ്ങളെല്ലാന്തീൎത്തു
സല്ഗതിവരുത്തെണം താപസശ്രെഷ്ഠഭവാൻ കരുണാശാലയെല്ലൊ സ
ത്യശൎമ്മാവുമതുകെട്ടരുൾചെയ്തിടിനാൻ സത്യം ഞാൻ ചൊല്ലുന്നുണ്ടു കെൾ
ക്ക ദുശ്ചരഭവാൻ മുമ്പിനാൽ വെണ്ടുന്നതുകാട്ടാളന്മാരൊടുള്ള സമ്പൎക്കമക
റ്റെണമെന്നാൽ നല്ലതുവരും അന്തരാത്മാവു ശാന്തമായ്വരും പിന്നെയൊരു
മന്ത്രവും ജപച്ചിരുന്നീടുക ഭക്തിയൊടെ എന്നതുകെട്ടുചൊന്നാൻ ദുശ്ചര
നതുനെരം മെന്നുടെ ദുഷ്കൃതങ്ങളകറ്റും ദെവമെതു മന്ത്രമാകുന്നതെന്തുജ
പിപ്പാനിവയെല്ലാം ചിന്തചെയ്തരുൾ ചെയ്കവെണന്നിന്തിരുവടി സത്യം
ശൎമ്മാവുമതുകെട്ടരുൾ ചെയ്തീടിനാൻ നിത്യനാം നാരായണസ്വാമിയെ
ഭജിക്കെണം മന്ത്രമായതു നമൊനാരായണായെതിനി സന്തതം ജപി
ച്ചു കൊൾകെന്നാൽ മുക്തിയും വരും സത്യശൎമ്മാവിൻ വാക്യം കെട്ടു ദുശ്ചര
നപ്പൊൾ ഭക്തിപൂൎവ്വകം വീണുനമസ്കാരവും ചെയ്താൻ എന്തെകഷ്ട
മെഞാനും നിങ്ങളെ കൊണ്ടുവാനായ്വന്നതുനീരൂപിച്ചാലെന്നുടെപാപ
മെല്ലൊ സൎവ്വാപരാധങ്ങളും ക്ഷമിച്ചുകൊള്ളെണമെ ദെവന്മാരായനിങ്ങ
ൾ കരുണാത്മാക്കളെല്ലൊ അശ്രുക്കളൊടും നമസ്കരിച്ചു കിടക്കുന്ന ദുശ്ചര
നൊടു സത്യശൎമ്മവുമരുൾചെയ്തു ഉത്തിഷ്ടൊത്തിഷ്ടഭദ്രസ്വസ്ത്യസ്തുഭവാന്മ
മ സത്വരമിനിബദൎയ്യാശ്രമത്തിനു പൊവാൻ മാൎഗ്ഗന്നീ കാട്ടിത്തരികെന്ന
തുകെട്ടനെരം മാൎഗ്ഗെണ ചാപധരനായിതുദുശ്ചരനും മുന്നിലാന്മറുനട
ന്നീടിനാൻ വഴികാട്ടിപിന്നിലെ പൊന്നീടുവിനെതുമെപെടിക്കെണ്ട ഇ
ത്തരഞ്ചൊല്ല ബദൎയ്യാശ്രമമടുത്തപ്പൊൾ സത്വരം തിരിഞ്ഞു നിന്നവനുമുര
ചെയ്താൻ അത്രൈവകാണായിതുബദൎയ്യാശ്രമമിനിക്കത്രെയങ്ങടുക്കാവു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/14&oldid=180542" എന്ന താളിൽനിന്ന് ശേഖരിച്ചത്