താൾ:CiXIV265b.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൬) വില്വംപുരാണം

ഭദ്രശൎമ്മാവുംസിദ്ധചാരനൊടുരചെയ്താ നെത്രയും കൃതാൎത്ഥനായെനഹ
ന്തപൊനിധെ നിന്തിരുവടിയുടെശ്രീപാദംതന്നെയുള്ളു സന്തൊഷംവ
ളൎത്തുവാാൻ കാരുണ്യവാരാന്നിധെ ഇത്തരംചൊല്ലിനമസ്കരിച്ചകിളിയെ
ക്ക ണ്ടുൾത്താരിൽനിരൂപിച്ചാൻസിദ്ധാചാരനുമപ്പൊൾ ചിത്രമെത്രയുമൊരുകിളിവന്നെന്റെ കാക്കൽ സത്വരം നമസ്കരിച്ചിങ്ങിനെചൊന്നതി
പ്പൊൾ ആരെടൊഭവാനെതുദിക്കിൽനിന്നത്രവന്നു നെരൊടെപറഞ്ഞാ
ലുമെന്നതുകെട്ടനെരം വൃത്താന്തമെല്ലാമൊക്കകെട്ടാലുമെങ്കിൽഭവാൻ ഭ
ദ്രശൎമ്മാവെന്നൊരുവിപ്രൻ ഞാനറിഞ്ഞാലും ഞാൻ പരകായപ്രവെശ
ഞ്ചെയ്തുദിക്കുതൊറും സാമ്പ്രതം നടക്കുന്നകാലമന്നൊരുദിനം ഹിമവൽ
പാൎശ്വെചെന്നെനവിടെക്കാണായ്വന്നു ശമനപുരം പുക്കുകിടക്കും പക്ഷി
ദെഹം ഭാരുണ്ഡമെന്നുനാമമെത്രയും ഭയംകരം പാരാതെയതുകണ്ടുഞാ
നുമെന്നുടെദെഹം കാരുണ്യമുള്ളൊഋഷിയാശ്രമന്തന്നിൽ വെച്ചു ഭാരു
ണ്ഡദെഹം പ്രവെശിച്ചുസഞ്ചരിക്കുമ്പൊൾ വക്രതുണ്ഡാഖ്യനായപക്ഷി
ഭാരുണ്ഡത്തെയും നിഗ്രഹിച്ചപ്പൊൾ ഞാനും മൃഗദെഹത്തിൽ പുക്കെൻ
മൃഗദെഹത്തെച്ചിലവൃകങ്ങൾഭക്ഷിച്ചപ്പൊൾ ശുകദെഹത്തില്പുക്കെനെ
ന്നുടെദെഹമിപ്പൊൾ ദൂരത്തായിതുപുനരവിടെച്ചെന്നുകൊൾവാൻ പൊ
രാതെ ചമഞ്ഞിതുശക്തിയുമിനിക്കിപ്പൊൾ നിന്തിരുവടിയുടെകാരുണ്യമു
ണ്ടെന്നാകി ലന്തം വന്നീടാതെമദ്ദെഹവും പ്രാപിച്ചീടും എന്നതുകെട്ടു
സിദ്ധചാരനുമുരചെയ്താൻ ചെന്നാലും വില്വാദ്രിമെൽ വൈകാതെഭവാ
നെന്നാൽ കാണാമൊരാമലകമതിന്റെ ഫലന്തിന്നൽ പ്രാണശക്തി
യും ദെഹശുദ്ധിയുംവരുമെല്ലൊ പിന്നെപ്പൊയ്വില്വപക്വമുപയൊഗി
ക്കഭവാൻ പൊന്നിറമായ്വന്നീടും നിന്നുടെദെഹമെന്നാൽ സിദ്ധിക്കും
മനൊരഥമെല്ലാമെന്നറിഞ്ഞാലും സിദ്ധചാരനുമെവമരുളിച്ചെയ്തനെ
രം ഭദ്രശൎമ്മാവാം ശുകൻപിന്നെയും ചൊല്ലീടിനാൻ എത്രയുണ്ടുള്ളതവിടെ
ച്ചെൽവാൻ ദണ്ഡമിപ്പൊൾ ചെല്ലുവാൻ ദണ്ഡഞ്ചിലവെടരാൽ മുന്നമി
പ്പൊൾ ചെല്ലുവാൻ ദണ്ഡമില്ലാതാക്കിയെന്നവിടെഞാൻ വെടരെയെ
ല്ലാന്നിക്കിസ്സജ്ജനത്തിനുതത്ര പെടികൂടാതെ ചെല്ലുമാറാക്കിച്ചമച്ചെഞ്ഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/30&oldid=180558" എന്ന താളിൽനിന്ന് ശേഖരിച്ചത്