താൾ:CiXIV265b.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൧൭)

പരമെശ്വരനിത്ഥമരുളിച്ചെയ്തുകെട്ടു പരമെശ്വരിതാനും പരമാനന്ദം പൂണ്ടാ
ൾ ഊഷരക്ഷെത്രമാഹാത്മ്യങ്ങളിങ്ങിനെകെട്ട ശെഷമിശ്വരീ ഭഗവാനൊ
ടുചൊദ്യം ചെയ്തു ബീജക്ഷെത്രങ്ങളുടെ മാഹാത്മ്യം കെൾക്കവെണം ബീജ
ക്ഷെത്രങ്ങളിലെതുത്തമമെന്നുമെല്ലാം അരുളിച്ചെയ്കവെണമെന്നതുകെട്ടനെ
ര മരുളിച്ചെയ്തു പരമെശ്വരന്തിരുവടി കെട്ടാലുമെങ്കിൽ ബീജക്ഷെത്രങ്ങ
ളെല്ലാറ്റിലും ശ്രൈഷ്ഠമായതുവില്വം പൎവ്വതമറികനീ ദക്ഷിണദിക്കിലുണ്ടു
വില്വാദ്രിയാകും ക്ഷെത്രം ലക്ഷ്മീവല്ലഭന്തത്രവാഴുന്നുകലിയുഗെ താമരസൊ
ത്ഭവന്താൻ പ്രാൎത്ഥിക്കമൂലവുമങ്ങാമലകന്റെ തപസ്സിൻ പ്രഭാവത്തെക്കൊ
ണ്ടും എന്നരുൾ ചെയ്തനെരം ചൊദിച്ചഭഗവതീ എന്നൊടതെല്ലാമരുൾചെ
യ്യെണം ഭഗവാനെ എന്തുകാരണം ബ്രഹ്മാവൎത്ഥിച്ചഭഗവാനെ എന്തിനായ്വി
ല്വാദ്രിമെൽവസിച്ചനാരായണൻ ആമലകഖ്യെനായതാരെന്നുമവനെന്തു
കാമൊയുഗ്രമായതപസ്സതുടങ്ങുവാൻ നിന്തിരുവടിയരുൾ ചെയ്യെണമെന്ന
നെരം ചന്ദ്രശെഖരന്താനരുളിച്ചെയ്തീടിനാൻ വല്ലഭെകൃതത്രെതദ്വാപര
മെന്നിങ്ങിനെ ചൊല്ലപ്പെട്ടുള്ളയുഗം മ്മൂന്നുമ്പൊയതുകാലം അത്യന്തംകഷ്ട
മായകലികാലത്തുലൊകൎക്കെതയുമനൎത്ഥങ്ങൾ വന്നു സംഭവിച്ചിതു ധൎമ്മനീ
തികളെല്ലാം കുറഞ്ഞു ചമഞ്ഞിതു കൎമ്മങ്ങൾ വഴിയെചെയ്കയുമില്ലാരുമിപ്പൊൾ
ആശ്രമവൎണ്ണങ്ങൾക്കുസങ്ക്രമനൂടങ്ങിതൊരാശ്രയമില്ലരക്ഷിപ്പാനുമില്ലാ
രുമയ്യൊ ക്ലെശിച്ച ചമഞ്ഞിതുഭൂമിയിൽ പ്രജകളും നാശത്തെത്തീൎത്തുരക്ഷി
ച്ചീടുവാനെന്തുനല്ല സൃഷ്ടികൎത്താവാം ചതുൎമ്മുഖനും നിജഹൃദി കഷ്ടകാല
ത്തെക്കണ്ടു ചിന്തിച്ചപലതരം ജന്തുക്കൾക്കുള്ള താപം തീൎത്തുകൊള്ളുവാനി
പ്പൊൾ എന്തുഞാൻപ്രതിക്രിയചെയ്യെണ്ടതെങ്ങിനെ ചിന്തിച്ചക
ല്പിച്ചിതുഞാനിനിവൈകാതെപൊയ്ക്ഷീരസാഗരം പ്രാപിച്ചഖിലെശ്വര
നൊടു പാരാതെയുണൎത്തിച്ചസങ്കടങ്ങളെയെല്ലാം സന്താപമെല്ലാന്തീൎത്തുര
ക്ഷിക്കും പ്രജകളെ തന്തിരുവടിതന്നെ മറ്റൊരുകുഴിയിലെ സൃഷ്ടിക്കെ
യിനിക്കാവുരക്ഷിപ്പാൻ വിഷ്ണുവെണം ദുഷ്ടനിഗ്രഹത്തിനുശക്തിയും
മറ്റില്ലാൎക്കും ഇത്ഥമൊൎത്തുബ്ജൊത്ഭവൻ പാല്ക്കടൽതീരം പൂക്കു ഭക്ത്യാശ്രീ
നാരായണനെസ്തുതിച്ചരുളിനാൻ വെദാൎത്ഥാത്മകജയവെദാന്തവെദ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/21&oldid=180549" എന്ന താളിൽനിന്ന് ശേഖരിച്ചത്