താൾ:CiXIV265b.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണാം (൨൫)

പിച്ചവിടെയു നന്നായ്തന്നുടെസഖികളുമായ്കളിച്ചിരുന്നനാൾ ക്രൂരങ്ങ
ളായിച്ചിലചെന്നായ്ക്കൂട്ടങ്ങൾവന്നിട്ടൊരൊന്നെപിടിച്ചുഭക്ഷിക്കുന്നനെ
രന്തത്ര ഭദ്രശൎമ്മാവായുള്ള മാനിനെക്കൂടക്കടിച്ചെത്രയും പീഡിപ്പിച്ചു ഭക്ഷി
ച്ചുതുടങ്ങുമ്പൊൾ വെദനപ്പെട്ടുവിചാരിച്ചിതുഭദ്രശൎമ്മാ വെതൊരുശരീര
ത്തിൽ പൂകാവീതിനിക്കിപ്പൊൾ ഇത്ഥമൊൎത്തൊരൊദിക്കിൽ നൊക്കി യ
നെരം കണ്ടു മൃത്യുവും വന്നുകിടക്കുന്നൊരുകിളിയുടൽ അക്കിളിതന്നിൽ പു
ക്കുവെഗത്തിൽ പറന്നൊരു വൃക്ഷത്തിൻ കൊമ്പത്തിരുന്നൊരൊന്നെനി
രൂപിച്ചാൻ എന്നെകഷ്ടമെവൃഥാകാലക്ഷെപവും ചെയ്തെൻ എന്നൊളം
നിൎഭാഗ്യനായാരുമില്ലവനിയിൽ അറ്റമില്ലാതവണ്ണം ദുഃഖവും പ്രാപിച്ചെ
ഞ്ഞാൻ മറ്റൊരുഫലം വന്നീലതിനാലയ്യൊപാപം താപസശ്രെഷ്ഠ
ഞ്ചൊന്നതാദരിയായ്കമൂലം താപവുമിനിക്കിപ്പൊഴുണ്ടായ്വന്നിതുപാരം
എന്നുടെശരീരമൊദൂരത്തായിതുകാലം ചെന്നൊളം ചീഞ്ഞുചീഞ്ഞുദുൎഗ്ഗന്ധ
മുണ്ടായ്വരും രക്ഷിതാവായമുനിമുഖ്യനുമുപെക്ഷിക്കും ഭക്ഷിച്ചുകളഞ്ഞീ
ടുമെന്നെരം പിശാചന്മാർ സൃഷ്ടികൎത്താവെഇനിക്കിങ്ങിനെവന്നീടുവാൻ
ദുഷ്ടകൎമ്മത്താനെന്തുചെയ്തതുവിധാതാവെ എത്രയും വലിയൊരു പക്ഷി
ദെഹത്തിൽ പുക്കി ട്ടത്യന്തം കൃശമായൊരിതിലായ്വന്നെനെല്ലൊ ഞാനി
നിഎന്റെശരീരത്തെ പ്രാപിക്കുന്നാകിൽ നൂനമീവിദ്യയൊഴിഞ്ഞെ പുന
രഭ്യസിപ്പു ഇങ്ങിനെ നിരൂപിച്ചും പറഞ്ഞുമ്പൊകുന്നെരം മംഗലപ്രദമായ
സൽ പ്രദെശത്തെക്കണ്ടാൻ കാനനമതിലുള്ള വൃക്ഷാദിജന്തുക്കളും കാണാ
യിസ്വൎണ്ണവൎണ്ണത്തൊടും ശൊഭിച്ചങ്ങെറ്റം ആരണ്യമതിലിരിക്കുന്നതുമാ
രെന്നിനി ക്കറിഞ്ഞീടെണമെന്നു കല്പിച്ചുചെന്നാനപ്പൊൾ ദെവതാപസ
വിദ്യാധരസിദ്ധാദികളാൽ സെവിതനായിട്ടൊരുതാപസന്തന്നെക്കണ്ടാ
ൻ ബ്രഹ്മാവിനൊടുസമമാകിയതെജസ്സൊടും നിൎമ്മലൻ വിഷ്ണുഭക്തന്മാ
രിൽ വെച്ചത്യുത്തുമൻ ഇമ്മുനിദെഹകാന്തികൊണ്ടിക്കാനനമെല്ലാം ചെ
മ്മെകാഞ്ചനവൎണ്ണമായ്ചമഞ്ഞിതുനൂനം ഞാനിവന്താന്നനമസ്കരിച്ചാലിവ
നെന്റെ ദീനതയൊക്കത്തീൎത്തുരക്ഷിച്ചുകൊള്ളുന്നൂനം അതിനുവെണ്ടും
പ്രഭാവം മുനിവരനുണ്ടെ ന്നഭിമൊദെനനമസ്കരിച്ചാൻ ഭക്തിയൊടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/29&oldid=180557" എന്ന താളിൽനിന്ന് ശേഖരിച്ചത്