താൾ:CiXIV265b.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൪) വില്വംപുരാണം

പ്പിച്ചീടും അക്കാലമൊരുപരുന്നപ്പൊയ്കതന്നിൽനിന്നു തക്കത്തിൽ വ
ലിയൊരുമത്സ്യത്തെപ്പിടിപെട്ടാൻ തെറ്റന്നുമത്സ്യത്തെയുംകൊണ്ടവൻ
പറക്കുമ്പൊൾ മറ്റൊരുപരുന്നതുകണ്ടുചെന്നെതിരിട്ടാൻ ഇനിക്കുഭ
ക്ഷിക്കെണമിതിനെത്തരുന്നീല നിനക്കുഭക്ഷിപ്പാൻ ഞാനെന്നുറച്ചവ
നപ്പൊൾ പക്ഷങ്ങൾകൊണ്ടുംകൊക്കുകൊണ്ടുംകാൽനഖംകൊണ്ടും പു
ഷ്കരമാൎഗ്ഗെനിന്നുപൊരുതാർഭയങ്കരം അന്യൊന്യം തുണ്ഡങ്ങളെകൊ
ണ്ടുഭെദിച്ചമത്സ്യ മന്നെരം പിടിപഴുതിപതിച്ചിതുബലാൽ പ്രാണനും പി
രിഞ്ഞുകൊകമുഖക്ഷെത്രസ്ഥലെ വീണിതുമത്സ്യദെഹം സകൃതബലവ
ശാൽ വീണതിൽ പിന്നെപ്രാണൻ പൊയിതെന്നാകിൽ പിന്നെ ക്ഷൊ
ണിയിലൊരുജന്മമുണ്ടാകയില്ലനൂനം താഴത്തുവീഴും മുന്നെജീവൻ പൊ
യതുമൂലം ഊഴിയിലൊരുജന്മം പിന്നെയുമുണ്ടായ്വന്നു ഊഷരക്ഷെത്രത്തി
ന്റെ മാഹാത്മ്യമെവമിന്നും യൊഷമാർകുലമൌലിമാലികെകെട്ടാലും നീ
ജാതനായിതുബലസാരനെന്നൊരുനൃപൻ ഭൂതലെധൎമ്മിഷ്ഠനായും പൂൎണ്ണ
ഗണവാനാ യവനുതനയനായിറന്നാനൊരുപമാൻ അവനുംഹരിവ
ൎമ്മാവെന്നെല്ലൊപെരാകുന്നു അവനുപൂൎവ്വജന്മസ്മരണമുണ്ടായ്വന്നു ഭുവ
നാധിപനായഭഗവാന്തങ്കലെറ്റം ഭക്തിയുമുണ്ടായന്നു ചെറുപ്പത്തിലെ
പിന്നെ സക്തിയമിലവിഷയങ്ങളിലൊന്നിങ്കലും ജാതകൎമ്മാദികളാം
ഷൊഡശക്രിയചെയ്ത ദ്ദെവാദിവിദ്യകളും പഠിച്ചപതിനെട്ടും യൌവനം
പരിപൂൎണ്ണമായ്യന്നുകുമാരനും ദിവ്യനെത്രയുമെന്നുലൊകരും പകഴ്ത്തിനാ
ര ഓരൊരൊഗുണഗണം നാൾ തൊറും കണ്ടുകണ്ട പൌരന്മാൎക്കുള്ളിൽ പര
മാനന്ദം വളരുന്നു അക്കാലം സപരതനായിതുജനകനും സംസ്കാരാദ്യഖി
ലകൎമ്മങ്ങളും ചെയ്തസുതൻ സാമന്തപുരൊഹിതാമാത്യാദിപൌരന്മാരും
ഭൂമിപാലിപാനഭിഷെകം ചെയ്വതിനായെ ഭാവിച്ചനെരമതിന്നനുവാദം
ചെയ്തീല സെവിച്ചുമരുവിനാൻ വിഷ്ണുപാദാംഭൊരുഹം ഞാനിനിരാജാ
വായിരാജ്യൈശ്വൎയ്യങ്ങൾകണ്ടാൽ ജ്ഞാനവും നശിച്ചുപൊം രാജഭൊഗ
ങ്ങൾകണ്ടാൽ രാജ്യവാസികൾ ചെയ്യും ദുഷ്കൎമ്മങ്ങളുമെല്ലാം പൂജ്യനാം രാജാ
വിനെപ്രാപിക്കുമെന്നുനൂനം ദണ്ഡനീതികളുടെ സൂക്ഷ്മമാം ലൊകത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/18&oldid=180546" എന്ന താളിൽനിന്ന് ശേഖരിച്ചത്