താൾ:CiXIV265b.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൩൫)

ക്ഷകാമികളായ ജനങ്ങൾ നാരായണസ്വാമിയെഭജിക്കെണം ജനന
മരണദുഃഖങ്ങൾവെർപെടുമെന്നാൽ ൟശ്വരനെവമരുൾചെയ്തതുകെട്ട
നെര മീശ്വരീഭഗവതീപാൎവ്വതീചൊദ്യം ചെയ്താൾ വിഷയചിത്തരാ
യിസംസാരിജനങ്ങളാൽ വിഷയഹൃദയന്മാരായ മാനുഷൎക്കെല്ലാ മെ
ന്തുപായം ത്തെക്കൊണ്ടുമാനസംവിഷ്ണുവിങ്കൽ സന്തതമുറപ്പിച്ചീടാവുകാ
രുണ്യം ബുധെ പാൎവതിദെവീപുനരിങ്ങിനെചൊദിച്ചപ്പൊൾ ദെവദെ
വെശൻ പരമെശ്വരനരുൾ ചെയ്തു മുന്നംവെണ്ടതുവിഷയത്തിൽ വൈ
രാഗ്യന്തന്നെ പിന്നെമാനസംകൃഷ്ണന്തങ്കലെയുറപ്പിക്ക ഭഗവൽ ഭക്തിയു
റച്ചീടുവാൻ പിന്നെനിത്യം ഭഗവൽഗുണപ്രകാശങ്ങളാന്തപങ്ങളാൽ
സ്തുതിച്ചുമെവം പൂജചെയ്താൽ ഭക്തിയുമുള്ളി ലുദിച്ചുമുഴുത്തുവന്നിടുമെന്ന
റിഞ്ഞാലും എന്നതുകെട്ടുവിചാരിച്ചിതുഭഗവതി പിന്നെയുമതുമെ
ന്നൊടരുളിച്ചെയ്തീടെണം എന്തൊന്നുമുക്തികരമായിരിക്കുന്നസ്തൊത്ര മെ
തൊരുജാതിനിത്യാഭ്യാൎച്ചനമെന്നുമെല്ലാം ചൊദിച്ചനെരം പരമെശ്വരന്തി
രുവടി മൊദമുൾക്കൊണ്ടുമന്ദഹാസം ചെയ്തരുൾചെയ്തു കെട്ടാലും യഥാ
ൎത്ഥവണ്ണനമായീടുംസ്തൊത്രം ശ്രെഷ്ഠമായതുനാനാസ്തൊത്രങ്ങളെല്ലാറ്റി
ലും ജനനമരണാൎത്തന്മാരായിവലയുന്ന ജനത്തെക്കുറിച്ചുള്ളിൽ കൃഷ്ണനു
കൃപയുണ്ടാം ഭക്തിവൎദ്ധനമായസ്തൊത്രത്തെക്കൊണ്ടുനിത്യം ചിത്തശു
ദ്ധന്മാരായിസ്തുതിച്ചാൽഭക്തിയുണ്ടാം എന്നരുൾചെയ്തനെരംചൊദിച്ചുഭ
ഗവതീ എന്നൊടസ്തൊത്രമരുൾ ചെയ്യെണംഭഗവാനെ യാതൊരുസ്തൊ
ത്രംകൊണ്ടുഭഗവാന്നാരായണൻ ആദരാൽ സന്തുഷ്ടനായീടുന്നുഭഗവാ
നെ സന്തതംഭവാൎത്തന്മാരായുള്ളജനങ്ങളി ലന്തരാത്മനികൃപയുണ്ടായീ
വരുമെന്നൊ ഭക്തിവൎദ്ധനസ്തൊത്രംജപിച്ചീടുവൊൎക്കൊരു സങ്കടംജനി
മൃതികൊണ്ടാക്കുമുണ്ടായ്വരാ സംസാരദുഃഖസമുദ്രത്തിൽ വീണാണിടുന്നെൻ
കംസാരെഭവാനെഞ്ചാൻശരണം പ്രാപിക്കുന്നെൻ അന്യമാശ്രയമില്ലഭവ
ല്പാദാംഭൊരുഹ മെന്നിയെരക്ഷിച്ചുകൊള്ളെണമെന്തമ്പുരാനെ കെചന
സുകൃതികൾഭഗവൽ സ്തുതികൊണ്ടു കെശവപ്രസാദത്തെയുണ്ടാക്കിച്ചമെ
ക്കുന്നു അൎച്ചനകൊണ്ടും കയിൽദ്ധ്യാനംകൊണ്ടന്യെചിലരിജ്ജനമവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/39&oldid=180570" എന്ന താളിൽനിന്ന് ശേഖരിച്ചത്