താൾ:CiXIV265b.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൨൩)

ലപ്പെടുവൊന്നുമല്ലെന്നുനൂനം എന്നാൽഞാനതിൽപ്പൂക്കുവെണ്ടുന്ദെശ
ങ്ങളെല്ലാം നന്നായിക്ഷണമാത്രം കൊണ്ടുകണ്ടിങ്ങുവരാം എന്നുടെദെ
ഹമൊരീടത്തുസംഗ്രഹിപ്പതി നന്വെഷിക്കെണമെന്നുകല്പിച്ചുനടക്കു
മ്പൊൾ കാണായീതൊരുമുനി പ്രവരാശ്രമന്തത്ര സ്ഥാണുവൻ കണ്ടാനൊ
രു താപസവരനെയും വീണുടൻ നമസ്കരിച്ചീടിനാൻ മുനീന്ദ്രനെ ക്ഷൊ
ണിദെവനെക്കണ്ടുതാപസന്താനും ചൊന്നാൻ ആരെടൊഭവാനിപ്പൊഴെ
വിടെനിന്നുവന്നു നെരൊടെപറെകെവിടെക്കിനിപ്പൊകുന്നതും. എ
ന്നതുനെരം ചൊന്നാൻ ഞാനൊരുഭൂമിദെവ നെന്നുടെനാമം ഭദ്രശൎമ്മാ
വെന്നാകുന്നിതു പരകായപ്രവെശാലൊരൊരൊദിക്കുതൊറും പരുമാറു
കമമശീലമെന്നറിഞ്ഞാലും തുഹിനാചലപാശ്വെകണ്ടെൻഞാനൊരു
പക്ഷി സഹസമൃതനായിക്കിടക്കുന്നതുമിപ്പൊൾ എത്രയും ഭയങ്കരമാ
യൊരുരൂപമതി നൊത്തൊരുശരീരഞ്ഞാനെങ്ങുമെകണ്ടീലെല്ലൊ ഞാന
തിൽ‌പുക്കുകിയിൽ സഞ്ചരിച്ചിവിടെക്കു ദീനമെന്നിയെവരുവൊളം നി
ന്തിരുവടി എന്നുടെ രൂപമത്രവെച്ചരക്ഷിച്ചീടെണ മെന്നപെക്ഷിപ്പാ
ൻ വന്നെനെന്നതുകെട്ടനെരം ഭദ്രശൎമ്മാവിനൊടുതാപസന്താനും ചൊന്നാ
നെത്രയും ചിത്രമൊരൊമൊഹങ്ങൾ നിരൂപിച്ചാൽ ഞാനും പണ്ടെവം പ
രകായ പ്രവെശം ചെയ്തു കാനനഗിരിക്ഷെത്രരാജ്യഗെഹങ്ങൾ തൊറും
സഞ്ചരിച്ചനെകം നാൾകഴിച്ചെൻ വൃഥാബലാൽ കിഞ്ചനസുഖമില്ല ദുഃഖ
മെന്നിയെനൂനം കൎത്തവ്യം നമുക്കെല്ലാമീശ്വരസെവയെല്ലൊ ചിത്തവി
ഭ്രമമെത്രെമറ്റുള്ളകൎമ്മമെല്ലാം എന്തിനുവൃഥാപ്രയത്നം ചെയ്തു കഴിക്കുന്നു
ബന്ധമൊക്ഷാൎത്ഥം തപസ്സെന്നിയെനന്നല്ലൊന്നും ഞാനൊനിന്നിഷ്ട
മനുസരിക്കാംതാനുമിപ്പൊൾ മാനസഖെദമതുകൊണ്ടെതുമുണ്ടാകെണ്ട ഉ
ണ്ടൊരുമഹാവിലമവിടെയതുഭവാൻ കണ്ടാലുമതിൽസൂൎയ്യരശ്മിയും ചെ
ൽകയില്ല വായുസഞ്ചാരവുമില്ലവിടെത്തന്നെതവ കായവും നിക്ഷെപി
ക്ക ഞാനതുരക്ഷിച്ചീടാം എന്നതുകെട്ടുഭദ്രശൎമ്മാവും നിജദെഹ മന്നെരം മ
ഹാഗുഹതന്നിലും നിക്ഷെപിച്ചാൻ പിന്നെപ്പൊയി പക്ഷീശരീരം പ്ര
വെശിച്ചുപറന്നൎണ്ണവഘൊഷം പൊലെപക്ഷവിക്ഷൊഭത്തൊടും രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/27&oldid=180555" എന്ന താളിൽനിന്ന് ശേഖരിച്ചത്