താൾ:CiXIV265b.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൨) വില്വംപുരാണം

പ്രഭയൊടുമുണ്ടൊരുവില്വം ഫലപക്വങ്ങളുമുണ്ടവധിയില്ലാതൊളം ആ
ദിത്യബിംബം പൊലെപക്വങ്ങൾ നിൽക്കുമെറ്റം മാധുൎയ്യരസവുമുണ്ടവ
റ്റിന്നറികനീ വില്വവൃക്ഷം നിൽക്കുന്നീവിലത്തിലെന്നാകയാൽ വി
ല്വാദ്രിയെന്നുചൊൽവാൻ കാരണമറികെടൊ വില്വപക്വത്തെയുപയൊ
ഗിക്കുന്നവർപിന്നെതുല്യമില്ലാതസുവൎണ്ണം പൊലെവരുന്ദെഹം ഗൌരി
യുമതുകെട്ടുചൊദിച്ചാളതിൻ പഴ മാരാനുമുപയൊഗിച്ചിട്ടവരുടെദെഹം
സുവൎണ്ണമയമായിച്ചമഞ്ഞവാറുണ്ടൊചൊൽ കവിടമറിയുമാരഖിലെശ്വ
രപൊറ്റി പൎവതഗുഹയിലുള്ളൊരുവില്വത്തിൻഫലം ദിവ്യനായ്സമ
ൎത്ഥനായുള്ള വനെത്തുമെത്രെ സിദ്ധിച്ചീടുകിൽ സ്വൎണ്ണമയമായീടുംദെഹം
സിദ്ധഗന്ധൎവയക്ഷകിന്നരാദികൾക്കാൎക്കും ദെവതാപസമനുഷ്യാദിക
ളൊരുവൎക്കും ആവതില്ലവിടെക്കുചൊല്ലുവാൻ മുന്നമെടൊ എല്ലാൎക്കുമിതു
കാലം സിദ്ധം ചാരുപായത്താൽ ചെല്ലുമാറായീതതുകാരണമായിട്ടെല്ലൊ
ഭദ്രശൎമ്മാവാദികൾ വില്വപക്വത്തെച്ചെന്നു സിദ്ധിച്ചഭുജിക്കയാലവൎക്കു
ശരീരവും പൊന്മയമായെവന്നിതെന്നതുകെട്ടനെരം അംബികാഭഗവതീ
ചൊദിച്ചതൂഹലാൽ എന്തുകാരണം മനുഷ്യൎക്കു ചെല്ലരുതായ്വാൻ ബദ്ധ
മായതുപിന്നെഇക്കാലം വിദ്യാചരനെന്തുപായങ്കാൽ താതചെല്ലുമാറാക്കിയ
തു മെന്തിനുഭദ്രശൎമ്മാവുപയൊഗിച്ചതെന്നും അരുളിച്ചെയ്തീടെണമെന്നതു
കെട്ടനെര മരുളിചെയ്തപരമെശ്വരൻ തിരുവടി ഭദ്രശൎമ്മാവാം മുനിപരകാ
യപ്രവെശാത്സിദ്ധിച്ചയഥെഷ്ടം താൻ നിനച്ച ശരീരത്തിൽ തന്നുടെയാ
ത്മാവിനെയും പ്രവെശിപ്പിച്ചകൊണ്ടന്യനാനന്ദം പൂണ്ടകളിച്ചനടപ്പവൻ
തന്നുടെ ശരീരത്തെയെങ്ങാനുംസംഗ്രഹിച്ചിട്ടനാദെഹത്തിൽ പുക്കുനാനാ
ദെശങ്ങൾതൊറും പക്ഷികൾമൃഗങ്ങൾമാനുഷരെന്നിത്യാദിമറ്റിക്ഷിതി
തന്നിലുള്ള ജന്തുക്കൾ ശരീരത്തിൽ പുക്കുകൊണ്ടൊരൊഭൊഗങ്ങളെയും ഭുജി
ച്ചൊരൊ ദിക്കുകൾതൊറും നടക്കുന്നവനൊരുദിനം ഹിമവൽ പാൎശ്വ
ത്തിങ്കൽ സഞ്ചരിക്കുന്നനെരം ശമനപുരംപുക്കാൻ പക്ഷിദെഹത്തെക്കണ്ടാ
ൻ പൎവ്വതതുല്യദെഹമായൊന്നിപ്പക്ഷി രൂപംദുൎവ്വാരമായുള്ളൊന്നുമറ്റുള്ള
ജന്തുക്കളാൽ ഭാരൂണ്ഡപക്ഷിയെന്നുനാമമായിരിപ്പൊന്നി താരാലുംകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/26&oldid=180554" എന്ന താളിൽനിന്ന് ശേഖരിച്ചത്