താൾ:CiXIV265b.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൪) വില്വംപുരാണം

ക്ഷിച്ചു പരമാത്മാവിനെയുമറിഞ്ഞുവഴിപൊലെ പരമാനന്ദം പ്രാപിച്ചീ
ടുമദ്രിന്ദ്രകന്യെ പരമെശ്വരീയതുകെട്ടുടൻ ചൊദ്യം ചെയ്താൾ പരമെശ്വ
രഭവാനരുളിച്ചെയ്തിടെണം പരമാത്മസ്വരൂപന്നന്നായിട്ടറിവാനാ യ്പ
രമെശ്വരന്താനുമരുളിച്ചെയ്തീടിനാൻ ഭദ്രെകെളവാങ്മനൊഗൊചരമാ
യൊന്നെത്രെ നിത്യമത്മാനം നിന്നൊടെങ്ങിനെപറയുന്നു നിൎഗ്ഗുണന്നി
രഞ്ജനന്നിൎമ്മല നിരാകലൻ നിഷ്കളന്നിരൂപമന്നിൎമ്മമന്നിരാമയൻ
അദ്വയനെകമ്പരനവ്യയനനാധാരൻ ചിദ്രൂപന്നിത്യനജനവ്യക്തൻ
സനാതനൻ അനന്തനനാദ്യന്നിഗമാന്തം വദ്യ നസംഗൻ നി
രീന്ദ്രിയനച്യുതൻ ഗുണഭൊക്താ സമസ്തചരാചരജന്തുക്കളനുഭാഗെ സ
മത്വം പൂണ്ടുജീവാത്മാവായുമിരിപ്പവൻ അഖണ്ഡൻ പരിപൂൎണ്ണൻ പര
മാനന്ദരൂപി വൈകുണ്ഠൻ പരബ്രഹ്മമെന്നുചൊല്ലുന്നുലൊകം അതി
നെയറിഞ്ഞുപാസിക്കുന്നജനമെല്ലാ മതുലാനന്ദത്തെയും പ്രാപിക്കുമറി
കനീ ഭഗവദ്വചനങ്ങളിങ്ങിനെകെട്ടനെരം ഭഗവല്പാദം കൂപ്പിച്ചൊദി
ച്ചുഭഗവതീ മൎത്ത്യന്മാരമൎത്ത്യരെപ്പൂജിച്ചീടുന്നുനിത്യം കൎത്തവ്യമവരാ
ലെന്തരുളിച്ചെയ്തിടെണം അതുകെട്ടരുൾചെയ്തുപരമെശ്വരനപ്പൊൾ മ
തിനെർമുഖിയാളെകെട്ടുകൊണ്ടാലുമെങ്കിൽ ഞാനും നാരായണനും ഭക്ത
രാം നരന്മാൎക്കും ജ്ഞാനവു മൊക്ഷത്തെയും കൊടുക്കുമറികനീ അന്ന്യദെ
വന്മാരെല്ലാം മൊക്ഷമെന്നിയെമറ്റു തന്നാലായതുകൊടുത്തിടുവൊരെ
ത്രെനാം ഥ സൎവഭീതിയും തീൎത്തുരക്ഷിക്കുന്ദുൎഗ്ഗാദെവി സൎവ്വസംസാരത്തെ
യും ശാസ്താവുരക്ഷിച്ചീടും സൎവവിഘ്നങ്ങളെയും കളയും ഗണാധിപൻ സ
ൎവസമ്പത്തുകളെകൊടുക്കും ലക്ഷ്മിദെവീ സൎവ്വശൌൎയ്യങ്ങൾ നൽകും താരകാ
രാതിഭദ്രെ സൎവലാവണ്യം നൽകും താരകാധിപൻ നാഥെ സൎവ്വരൊഗങ്ങ
ളെയും കളയും ദിനകരൻ സൎവ്വൈശ്വൎയ്യവുന്നൽകും പാവകാദെവനെടൊ
സൎവ്വഭൊഗങ്ങളെയും കൊടുക്കുന്ദിനകരൻ ഇത്ഥമൊരൊരൊഭൊഗന്നി
ത്യമല്ലറികെടൊ നിത്യമാം പുരുഷാൎത്ഥം കൈവല്യമറികനീ അതിനുമൂല
മാത്മാവിങ്കലെരതിയെല്ലൊ അതിനുഹെതുവിഷയങ്ങളിൽ വൈരാഗ്യം
കെൾ വിഷയവിരക്തിക്കുകാരണം വിഷ്ണുഭക്തി വിഷയവിരക്തരായ്മൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/38&oldid=180569" എന്ന താളിൽനിന്ന് ശേഖരിച്ചത്