താൾ:CiXIV265b.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൨൭)

ൻ എന്നതുകെട്ടുഭദ്രശൎമ്മാവുചൊദ്യഞ്ചെയ്താൻ നന്നായിട്ടരുളിച്ചെയ്യെ
ണമെന്നൊടതിപ്പൊൾ കെട്ടാലുമെങ്കിൽഭവാന്നാരദനിയൊഗത്താൽ
കാട്ടാളപ്രവരരെനീക്കിയവാറുമെല്ലാം വില്വാദ്രിതങ്കൻ ചെല്വാനടുത്തു
ചെല്ലുന്നെരം ചെല്ലുവാൻ ദണ്ഡം ചിലവെടരാലെന്നുകെട്ടു ബാഹ്യദെ
ശെഷുപ്പരുമാറിയെൻ ചിലകാലം ഗ്രാഹ്യമായിതുപെരുവഴിയിൽ നിന്നു
ബലാൽ ഇമ്മലതന്നിൽ വാഴും പുളിന്ദാധിപനായ നിൎമ്മലൻ സഹ്യപാ
ലൻ വ്യാധിമൂച്ശിക്കയാലെ ഇന്നൊനാളെയൊവരും മരണമെന്നാലതു
ചെന്നൊരുമഹാവൈദ്യൻ വ്യാധിയെശമിപ്പിക്കിൽ അവനുവെണ്ടുന്ന
തുകൊടുക്കും സഹ്യപാലൻ അവധിയില്ലാതൊളംധനവുംകൊടുത്തിടും ഇ
ത്ഥമന്യൊന്യം ചിലകാട്ടാളർപറയുന്ന വൃത്താന്തം കെട്ടുഞാനും ദൂതലക്ഷ
ണം പ്പാൎത്തെൻ വ്യാധിതൻ തന്റെവിശെഷങ്ങൾ ചെറ്ററിഞ്ഞപ്പൊൾ
വ്യാധന്മാരൊടുപറഞ്ഞീടിനർനിങ്ങൾചൊല്വിൻ വ്യാധിതനെവി
ടുത്തൊഞ്ഞാനവന്തന്നെക്കണ്ടാൽ വ്യാധിയെല്ല മെമമദ്ധ്യാനം കൊണ്ടൊ
ഴിച്ചീടാം എന്നപ്പൊളവർകളിലൊരുത്തൻ വന്നുതൊഴു തെന്നൊടുവി
നയവും കൈക്കൊണ്ടു ചൊല്ലീടിനാൻ സഹ്യപാലന്റെ സഖിയായൊരു
പുളിന്ദൻ ഞാൻ ഇനിക്കുനാമം നിശാശൂരനെന്നാകുന്നിതു കനക്കപ്രീതി
യുമുണ്ടുസഹ്യപാലനുമെന്നിൽ അവന്റെവ്യാധിയൊഴിച്ചീടുകിലടിയനു
മവൻ നൽകീടുന്നതുകൂടാതെസമ്മാനിപ്പൻ എങ്കിൽ വൈകാതെഎഴുനെ
ള്ളാമെന്നതുകെട്ടു ശങ്കകൂടാതെയവൻ വഴിയെപൊയെൻ ഞാനും അൎദ്ധ
യൊജനവഴിചെന്നപ്പൊൾ കാണായ്വന്നി തദ്രിപാൎശ്വത്തിങ്കലൊരൊപു
ളിന്ദന്മാർഗെഹം പക്ഷികൾമൃഗങ്ങൾ മാനുഷരെന്നിവർകളെ ഭക്ഷിച്ചു
കിടക്കുന്നകുടരുമസ്ഥികളും എത്രയുംഭയംകരന്മാരായികറുത്തിരു ണ്ടു
ദ്ധൂതകെശത്തൊടും രക്തമാംനെത്രത്തൊടും വില്ലുമമ്പുംകൈക്കൊണ്ടുകാല
ദൂതരെപ്പൊലെ പല്ലവം കൊണ്ടുവെഷ്ഠിച്ചുള്ളൊരുനാരികളും വ്യാധന്മാ
രുടെ കുമാരന്മാരും വൃദ്ധന്മാരും ഭീതിയാമെല്ലാവൎക്കും കാണുമ്പൊളവയെ
ല്ലാം അന്നെരം നിശാശൂരനെന്നൊടുചൊല്ലീടിനാൻ നിന്നാലുമിവി
ടെഞാനങ്ങു ചെന്നിഹവന്നെൻ എന്നുരചെയ്തുപുറത്തെന്നെയും നിൎത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/31&oldid=180559" എന്ന താളിൽനിന്ന് ശേഖരിച്ചത്