താൾ:CiXIV265b.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൫൩)

ക്കെണ്ട എന്നതുകെട്ടനെരമവരുന്നിജനിജ മന്ദിരം പുക്കു സന്തൊഷം പൂ
ണ്ടുമരുവിനാർ ഞാനുമീവൃത്താന്തങ്ങൾ നിങ്ങളൊടറിയിപ്പാ നാനന്ദം പൂ
ണ്ടുവന്നെനിവിടെക്കറിഞ്ഞാലും നാരദവാക്യമെവംകെട്ടൊരുദെവക
ളും പാരാതെനിജനിജമന്ദിരമകംപുക്കാർ ശബരിയുടെപൂജകൈക്കൊണ്ടു
നാരദനും കബരീ തന്നിൽ കൈവെച്ചാശീൎവ്വാദവും ചൊല്ലി മറഞ്ഞുനാര
ദനും ശബരീപിന്നെരാമൻ വരുന്നവരവും പാൎത്തിരുന്നാളാശ്രമത്തിൽ
ശ്രീനാരായണസ്വാമിവന്നവതാരംചെയ്താൻ മാനവവംശത്തിങ്കൽകൌ
സല്യാതനയനാ യ്മുന്നന്താനരുൾചെയ്തപൊലെകൎമ്മങ്ങളെല്ലാ മൊ
ന്നൊന്നെചെയ്തുചെന്നുദണ്ഡകം പുക്കനെരം തമ്പിയും താനും കൂടിസീ
താന്വെഷണം ചെയ്തു പമ്പാതീരം പ്രാപിച്ചുശബരീ തന്നെക്കണ്ടു അവ
ളാൽചെയ്യപ്പെട്ടപൂജയും പരിഗ്രഹിച്ചവളൊടാശുസീതാവൃത്താന്തംചൊ
ദിച്ചപ്പൊൾ കൊണ്ടുപൊയതുദശകണ്ഠനെന്ന‌വളുള്ളിൽ കണ്ടിതുദിവ്യ
നെത്രം കൊണ്ടതുമറിയിച്ചാൾ ദൃശ്യനായ്വരും പമ്പാകടന്നു ചെന്നാലുടൻ
ഋശ്യമൂകാദ്രൌതത്രസുഗ്രീവന്തന്നെയെന്നാൽ സഖ്യംചെയ്തവനൊടുബാ
ലിയെനിഗ്രഹിച്ചാൽ മൎക്കടപ്പടയൊടും ദക്ഷിണാംബുധികട ന്നക്കരെ
ച്ചെന്നുദശകണ്ഠനെനിഗ്രഹിച്ചു കൈക്കൊണ്ടുപൊന്നീടുകദെവിയെ
വൈകീടാതെ ഇത്തരമറിയിച്ചുരാമചന്ദ്രനെഭക്ത്യാ ചിത്തത്തിലുറപ്പി
ച്ചുദെഹത്യാഗവും ചെയ്താൾ ഇങ്ങിനെ മൊക്ഷം പ്രാപിച്ചീടിനാൾ ശബരി
യെന്നംഗജാരാതിനിജവല്ലഭയൊടുചൊന്നാൻ ൟശ്വരീയതുനെരമീശ്വ
രനൊടുചൊന്നാ ളാശ്രിതപരായണനാകിയജഗന്നാഥ വില്വാദ്രിസം
ശ്രിതമായുള്ള സൽകഥയിതു നല്ലതുലൊകങ്ങൾക്കുവരുത്തികൊൾവാനാ
യെ വില്വാദ്രിക്ഷെത്രത്തിങ്കൽ സ്ഥാപിക്കവെണമതി ന്നില്ലസംശയമെ
ന്നുപാൎവ്വതിചൊന്നനെരം ശ്രീമഹാഭാരതത്തിങ്കൽ പരാശരനിദ മാമൊ
ദം വരുമാറുചൊല്ലിയെനെല്ലൊനാഥ ഞാനൊഭാരതന്തന്നിലിക്കഥാകെ
ട്ടീലെല്ലൊ നൂനമെന്നതുകെട്ടുഭഗവാനരുൾചെയ്തു വിലത്തിങ്കന്നുപാഠ
ഞ്ചെയ്തിതുവെദവ്യാസൻ പലൎക്കുമതുകൊണ്ടുകെൾക്കായിവന്നീലെല്ലൊഞാ
നിഹലൊകത്തിങ്കലൊക്കവെപരത്തുവാൻ നൂനമിക്കഥയതിന്നാശുനാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/57&oldid=180592" എന്ന താളിൽനിന്ന് ശേഖരിച്ചത്