താൾ:CiXIV265b.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൪) വില്വംപുരാണം

പൊകയെങ്കിൽ എന്നരുൾചെയ്തുപരമെശ്വരിയൊടും കൂടിചെന്ന തുവെ
ഗാൽ ബദൎയ്യാശ്രമത്തിനുനാഥൻ വെദവ്യാസനുമൎഗ്ഘ്യപാദ്യാദിമുഖ്യങ്ങ
ളാൽ വെദാന്തവെദ്യന്തന്നെപ്പൂജിച്ചുഭക്തിയൊടെ പരമെശ്വരിയെയും
പൂജിച്ചുഭക്തിപൂൎവ്വം പരമാനന്ദം പൂണ്ടു വണങ്ങിനിന്നീടിനാൻ അന്നെ
രം പ്രീതിയൊടുമരുളിച്ചെയ്തുനാഥൻ നിന്നെക്കണ്ടൊന്നുചൊൽവാൻവ
ന്നിതുഞങ്ങളിപ്പൊൾ ഭാരതമാകുമഞ്ചാം വെദത്തെകൊണ്ടുഭവാൻ കാരു
ണ്യവശാൽ പ്രപഞ്ചത്തെരക്ഷിച്ചായെല്ലൊ അവ്വണ്ണംതന്നെഭവാനി
നിയുമൊന്നുവെണം ദിവ്യമാംവില്വംപുരാണത്തെയും ലൊകത്തിങ്കൽ
നന്നായിപ്രകാശിപ്പിച്ചിടെണമെന്നനെരം പുണ്യവൎദ്ധനമായപുസ്ത
കം നൽകീടിനാൻ വെദവ്യാസനെയനുഗ്രഹിച്ചുമഹാദെവൻ ആദര
വൊടുലെഖതടിയുംവാങ്ങിക്കൊണ്ടു കൈലാസം പ്രാപിച്ചിതുപരമെശ്വരി
യൊടും കാലാതീതന്നെക്കാണ്മാൻ വന്നിതുവിരിഞ്ചനും പുസ്തകമതുനെ
രം പത്മസംഭവനുടെ ഹസ്തപങ്കജത്തിങ്കൽ കൊടുത്തുമഹെശനും ധാതാ
വും ഗിരീശനുമിശ്വരീതാനും കൂടി സാദരം വില്വാദ്രിയെ പ്രാപിച്ചുബ
ഹിൎഭാഗെ സത്വരം പ്രദക്ഷിണം ചെയ്തുടനകം പുക്കു ഭക്തികൈക്കൊണ്ടുകൂ
പ്പിത്തൊഴുതുവന്ദിച്ചുടൻ ജിതമിത്യാദിസ്തൊത്രം കൊണ്ടെറ്റംസ്തുതിച്ച
പ്പൊൾ മധുസൂദനന്താനും പ്രീതപൂണ്ടതുനെരം ശ്രീ ഭഗവതിയൊടു
ന്ധരണീദെവിയൊടും ശ്രീ പതിയായവിഷ്ണുഭഗവാന്നാരായണൻ
പുഷ്കരെക്ഷണൻ ശിലരൂപിയായ്പുറപ്പെട്ടാൻ ചക്രശംഖാബ്ജാഗദാധര
നായതുനെരം പിന്നയും തെരുതെര സ്തുതിച്ചാരിരിവരും പന്നഗഭരണനും
ഹരിയൊടരുൾചെയ്തു ഭഗവച്ചരിതമായുള്ളൊരുലെഖാതതി സകല
ജനങ്ങൾക്കും കൈവല്യം വന്നീടുവാൻ ഇവിടെസ്ഥാപിക്കെണമിതി
നെയെന്നുചൊല്ലി ശ്ശിവനും നാരായണൻ തൃക്കയ്യിൽ നൽകീടിനാൻ മാ
ധവനിതുവാങ്ങിസ്സാദരമരുൾ ചെയ്താൻ പ്രീതനായ്ചമഞ്ഞുഞാനെങ്കിലു
മിതുകെൾപ്പിൻ നിത്യവും കൊകമുഖത്തിങ്കലെന്നെപ്പൂജിച്ചു ഭക്തനായൊ
രുവിപ്രൊത്തമനുണ്ടിരിക്കുന്നു പുസ്തകമവൻ കയ്യിൽ കൊടുത്താലവനിതു
സത്വരം നീളെപ്രകാശിപ്പിക്കുമെന്നുനൂനം എന്നരുൾചെയ്തുപരമെശ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/58&oldid=180593" എന്ന താളിൽനിന്ന് ശേഖരിച്ചത്