താൾ:CiXIV265b.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൨) വില്വംപുരാണം

ശം വന്നമാറ്റിയിക്കാം നിന്നൊടുശതക്രതൊകെട്ടുകൊണ്ടാലുമെങ്കിൽ
ഞാൻ പതിന്നാലുലൊകത്തിങ്കലും നടക്കുമ്പൊൾ സാംബനെകാണ്മാൻ
കൈലാസത്തിങ്കൽച്ചെന്നെനെല്ലൊ ചന്ദ്രചൂഡനെനമസ്കരിച്ചുനില്ക്കു
ന്നെരം മന്ദഹാസാനന്തരമരുളിച്ചെയ്തുദെവൻ ദെവകൾക്കെല്ലാം സുഖ
മല്ലിയെന്നതുകെട്ടു ദെവദെവനെത്തൊഴുതുണൎത്തിച്ചിതുഞാനും ൟവ
ണ്ണന്തന്നെപെടിച്ചൊളിച്ചുകിടക്കുന്നു ദെവകൾഭൂമിതന്നിൽ വെഷച്ശ
ന്നന്മാരായി എന്നതുകെട്ടുകാരുണ്യാങ്കുലനായദെവൻ കുന്നിൽമാനി
നിയൊടും ബ്രഹ്മലൊകം പ്രാപിച്ചാൻ ബ്രഹ്മാവിനൊടും കൂടിക്ഷീരസാഗ
രം പുക്കു ചിന്മയനായനാരായണനെസ്തുതിചെയ്തു യൊഗനിദ്രയുമുണ
ൎന്നീടിനൊരനന്തരം ഭൊഗിഭൊഗസ്ഥനായനാഥനുമരുൾചെയ്തു എ
ന്തൊരുമൂലം ഭവാന്മാരെഴുനെള്ളീടുവൻ എന്തൊന്നുകൎത്തവ്യം മന്നാലെ
ന്നുകെൾക്കവെണം എങ്കിലൊകെൾക്കഭവാൻ രാവണന്തന്നാലിപ്പൊൾ
സങ്കടമുണ്ടുപതിന്നാലുലൊകത്തിങ്കലും അവനെക്കൊന്നുവിശ്വം രക്ഷി
ച്ചീടുകവെണം ഭുവനെശ്വരകരുണാനിധെരമാപതെ ഇത്ഥമാകണ്യനാരാ
യണനുമരുൾചെയ്തു സത്യം ഞാൻ തീൎത്തീടുവൻ രാവണകൃതഭയം സൂൎയ്യ
വംശൊത്ഭൂതനാംഭൂപതിദശരഥ ഭാൎയ്യയാംകൌസല്യതൻ പുത്രിയായ്പിറ
ന്നു ഞാൻ ഗാഥിനന്ദനനുടെയാഗരക്ഷയും ചെയ്തു ഗൌതമപത്നീയുടെ
ശാപമൊക്ഷവും ചെയ്ത മൈഥിലീയുടെ പാണിഗ്രഹണം ചെയ്തുപിന്നെ
ഭൂതെശശിഷ്യനുടെദൎപ്പവും ശമിപ്പിച്ച സാകെതപുരിപുക്കുലൊകരെരഞ്ജി
പ്പിച്ചു കൈകെയീവചനത്താൽ കാനനം പ്രവെശിച്ചു താപസരക്ഷാൎത്ഥമാ
യ്ദണ്ഡകാരണ്യം പുക്കു കൊപെനവന്നഖരാദികളെക്കുലചെയ്തു പൊ
ന്മാനായ്വന്നമാരീചന്തന്നെക്കുലചെയ്തു വിമനസ്സൊടും സീതാന്വെഷ
ണതല്പരനാ യ്‌ലക്ഷ്മണനൊടും കൂടശ്ശബൎയ്യാശ്രമം പുക്കു തൽക്ഷണം ശബരി
ക്കുമൊക്ഷവും കൊടുത്തുടൻ സുഗ്രിവരക്ഷാൎത്ഥമായ്ബാലിയെവധം ചെയ്തു
സുഗ്രീവാദികളായവാനരപ്പടയൊടും സമുദ്രം തന്നിൽച്ചിറകെട്ടിലങ്കയി
ൽ ച്ചെന്നു സമസ്തനിശിചരന്മാരെയും കുലചെയ്തു വൈകുണ്ഠം പ്രാപിച്ചീ
ടാം വൈദെഹിയൊടും കൂടി സമ്മൊദത്തൊടും പൊവിനെതുമെഖെദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/56&oldid=180590" എന്ന താളിൽനിന്ന് ശേഖരിച്ചത്