താൾ:CiXIV265b.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(‌൪൨) വില്വം‌പുരാണം

വണങ്ങിസ്തുതിചെയ്തു ഇന്നുതൊട്ടസുരന്മാരുമീഭൂമിതന്നിൽ വന്നുസ
ഞ്ചരിക്കയുമില്ലെന്നുധരിച്ചാലും എന്നെവന്നിനിനിത്യന്നിങ്ങളിങ്ങിരിവ
രും വന്ദിച്ചീടുകവെണം വിണ്ണവരെല്ലാരൊടും എന്നരുൾചെയ്തുലൊകാ
നുഗ്രഹം വരുത്തുവാൻ പിന്നെയശ്ശിലയിങ്കൽ മറഞ്ഞുഭഗവാനും ഇത്ഥം
ശ്രീനാരായണന്തന്നുടെനിയൊഗത്താൽ നിത്യസാന്നിദ്ധമുണ്ടുദെവക
ൾക്കെല്ലാനാളും വില്വാദ്രിതങ്കലെന്നുധരിക്കശൈലാത്മജെ കല്യാണ
ശീലെപുനരെന്തുകെൾക്കെണ്ടതെടൊ കെൾക്കെണ്ടതൊന്നുണ്ടിതിലിനി
ക്കുപശുപതെ ആഖ്യാനം ചെയ്തീടെണമതിനെവഴിപൊലെ നരകഭ
യം കൊണ്ടുദെഹികളെല്ലാവരും നരകം കാണാതവകാശത്തെവരുത്തുവാ
ൻ പെരികക്കൎമ്മങ്ങളെച്ചെയ്യുന്നുദിനന്തൊറും നരകംകാണാതവരെങ്ങി
നെയറിയുന്നു നരകവെദനകളഖിലെശ്വരപൊറ്റി അറിഞ്ഞീടാത്ത
തിനെയറിവാനുപായമെ ന്തരുളിച്ചെയ്കവെണമെന്നൊടുഭഗവാനെ
അരുളിച്ചെയ്താൻ പരമെശ്വരന്തിരുവടി പരമെശ്വരിഭദ്രെകെട്ടാലുമതുമെ
ങ്കിൽ വിദ്വാന്മാർ ശ്രുതിപുരാണസ്മൃതികളെക്കൊണ്ടു ചിത്തത്തിൽനര
കദുഃഖങ്ങളെക്കണ്ടീടുവൊർ അജ്ഞന്മാരൊടുപറഞ്ഞവരുമറിയിക്കും പ്ര
ജ്ഞയുള്ളവർകെട്ടുസത്യമെന്നുറച്ചീടും നരന്മാരതിനുതക്കൊർചിലകൎമ്മം
ചെയ്തു നരകം കണ്ടുവീണ്ടുഭൂമിയിൽ വന്നീടുവൊർ എന്നതുകെട്ടുചൊ
ദ്യഞ്ചെയിതുഭഗവതീ പിന്നെയും മഹാദെവന്തന്നൊടുകുതൂഹലാൽ എ
ങ്ങിനെയുള്ളകൎമ്മംചെയ്തൊരുജന്മം കൊണ്ട അങ്ങുചെന്നിങ്ങുവന്നുവസി
ച്ചീടുന്നുചിലർ എന്നെചൊദ്യത്തെക്കെട്ടുഭഗവാനരുൾചെയ്തു നന്നായി
കെട്ടുകൊൾകസുന്ദരി ഗിരിസുതെ നിത്യമായ്വെദാഭ്യാസഞ്ചെയ്താത്മശുദ്ധി
യൊടും വൃത്തിയും പിഴയാതെവാഴുന്നഭൂദെവന്മാർ എന്നെത്താൻ നാരാ
യണന്തന്നെത്താൻ പ്രസാദിപ്പിച്ചന്വഹന്തപൊബലം കൈക്കൊണ്ടുവ
ഴിപൊലെ തങ്ങൾക്കുവെണ്ടുന്നെരം ദെഹത്യാഗവും ചെയ്തു ഇങ്ങിനെയു
ള്ളജനം പലരുമുണ്ടുനാഥെ എന്നതിലൊരുവിപ്രന്തന്നുടെവൃത്താന്തംകെ
ൾ അനന്തകൃഷ്ണപക്ഷത്തിൽ ചതുൎദ്ദശിദിനം എന്നെപ്പൂജിച്ചുപലകാല
വും ചെന്നശെഷം സന്തുഷ്ടനായ്സ്വപ്നത്തിൽ ചൊദിച്ചെനവന്തന്നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/46&oldid=180578" എന്ന താളിൽനിന്ന് ശേഖരിച്ചത്