താൾ:CiXIV265b.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൩൧)

എത്തുവാൻ പണിയിനിയിശ്ശരീരത്തെകൊണ്ടെ ചിത്തകാരുണ്യമതിനു
ണ്ടാകവെണമിപ്പൊൾ എന്നതുകെട്ടുസിദ്ധചാരനുമുരചെയ്താൻ ചെന്നാ
ലും ശുകരൂപത്തൊടെനീയവിടെക്കു നിന്നുടെശരീരത്തെപ്രാപിക്കയ്വരു
മെന്നാൽ നിന്തിരുവടിമമതലയിൽ തൃക്കൈവെച്ചു സന്തൊഷത്തൊടുമനു
ഗ്രഹിച്ചീടുകവെണം സിദ്ധചാരനുമപ്പൊൾ ശുകത്തിന്തലതൊട്ടു സിദ്ധിക്ക
മനൊരഥമെല്ലാമെന്നരുൾ ചെയ്തു അപ്പൊഴെസ്വൎണ്ണമയിമായ തുശുകരൂപം
അത്ഭുതം പൂണ്ടുഭദ്രശൎമ്മാവുമുരചെയ്താൻ നിന്തിരുവടിയുടെ മാഹാത്മ്യമൊ
രുവൎക്കും ചിന്തിച്ചാലറിഞ്ഞുകൂടുകയുമില്ലയെല്ലൊ ജിഷ്ണുശങ്കരബ്രഹ്മാദി
കളാൽ വന്ദ്യന്മാരാം വിഷ്ണു ഭക്തന്മാൎക്കരുതാത്തതില്ലൊന്നുമൊൎത്താൽ എ
ന്നുരചെയ്തുഭദ്രശൎമ്മാവാം ശുകനുപൊ യ്ചെന്നിതുഹിമാചലത്തിങ്കലെന്ന
റിഞ്ഞാലും താപസാശ്രമം പുക്കുതന്നുടെശരീരത്തിൽ പ്രാപിച്ചുമുനിവര
ന്തന്നെയുംവണങ്ങിനാൻ പൊയതിൽ പിന്നെയുള്ളവൃത്താന്തമെല്ലാഞ്ചൊ
ല്ലി പൊയാലുമെങ്കിലെന്നുമുനിയും നിയൊഗിച്ചാൻ ഭദ്രശൎമ്മാവും പരമാ
നന്ദം പൂണ്ടുപൊന്നു വിദ്രുതാവില്വാദ്രിമെൽ വന്നുടെകൈവണങ്ങിനാൻ
നാരദന്തന്നാലൎച്ചിക്കപ്പെട്ടഭഗവാനെ നെരൊടെഭക്തിപൂണ്ടുസെവി
ച്ചാൻ ചിരകാലം വില്വപക്വവുമുപയൊഗിച്ചാൻ വില്വം പുക്കു നല്ലകാഞ്ച
നമായ്വന്നുശരീരവും വില്വാദ്രിക്ഷെത്രമാഹാത്മ്യങ്ങളെവിചാരിച്ചാ
ൽ ചൊല്ലുവാനരുതാൎക്കും പാൎവ്വതിഭക്തപ്രിയെ പരമെശ്വരനിത്ഥമരുളി
ച്ചെയ്തനെരം പരമെശ്വരീഗൌരീ പിന്നെയും വിചാരിച്ചാൾ നിത്യനായ്വി
രഞ്ജനനാകുമാത്മാവെങ്ങിനെ പ്രത്യംഗത്തിൽ പ്രവെശിക്കുന്നവാറുനാ
ഥ നാഥെകെൾജീവനായും പരനാകിയുമെവം ദ്വൈതീഭാവത്തൊടുകൂടി
രിക്കുമാത്മാവുതാൻ ഒരുദെഹത്തിൽനിന്നു മറ്റൊരുദെഹം പുക്കു നരകസ്വ
ൎഗ്ഗാദികൾ ഭുജിച്ചീടുന്നുനാഥെ മനുജാതികളായ ജന്തുക്കൾദെഹം പൂക്കു ജ
നനമരണസംയുക്തനായ്വൎത്തിക്കുന്നൂ എകനായ്സ്വയം പ്രകാശകനായ്നിരി
ഹനാ യ്‌രാഗാദിവിഹീനനായാദ്യന്തരഹിതനാ യ്നിഷ്കളൻ നിരഞ്ജനൻ
നിൎഗ്ഗുണൻ നിത്യൻപരൻ ചിൽഘനൻ സൎവ്വവ്യാപിയായിരിപ്പവനെത്രെ
പരമാത്മാവെന്നിത്ഥം ഭഗവാനരുൾ ചെയ്തു പരമെശ്വരിതാനുമന്നെരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/35&oldid=180566" എന്ന താളിൽനിന്ന് ശേഖരിച്ചത്