താൾ:CiXIV265b.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൦) വില്വംപുരാണം

നെരം സന്തുഷ്ടാത്മനാഭൃഗുപുത്രനുമരുൾചെയ്തു യുദ്ധത്തിന്നൊരുമ്പെട്ടു
ചെല്ലുവിന്നിങ്ങളെന്നു സത്വരശുക്രനരുൾചെയ്തതുകെട്ടനെരം ദെവ
കളൊടുയുദ്ധംതുടങ്ങിദൈത്യെന്ദ്രന്മാർ ദെവവൈരികളൊടുതൊറ്റിതുദെവ
കളും ക്ഷീരസാഗരം പ്രാപിച്ചനന്തശായിതന്നെ ഒരൊരൊതരം ചൊല്ലി
സ്തുതിച്ചുവീബുധന്മാർ പാകശാസനപ്രമുഖന്മാരൊടതുനെരം യൊഗനി
ദ്രയുമുണൎന്നരുളിച്ചെയ്തുനാഥൻ താമരസൊത്ഭുതന്തൻ പ്രാൎത്ഥനനിമിത്തമാ
യാമലകനെയനുഗ്രഹിപ്പാനായിക്കൊണ്ടും ധൎമ്മസംസ്ഥാപത്തിന്നായ്ക്കൊ
ണ്ടിനി നിങ്ങളുടെ ധൎമ്മത്തെവരുത്തുവാനായ്ക്കൊണ്ടുമിതുകാലം വില്വാ
ദ്രിതന്മെൽ ശിലമയനായ്പ്രാദുഭവിച്ചല്ലലെല്ലാൎക്കുംതിൎത്തുകൊള്ളുവൻ വി
രവിൽഞാൻ ഭക്തന്മാൎക്കെല്ലാം കൎമ്മബന്ധവും തീൎത്തുപിന്നെ മുക്ത്യൎത്ഥ
മനുഗ്രഹിച്ചീടുവൻസുരന്മാരെ നിങ്ങളുമിപ്പൊൾബലവത്തുകളായ്വ
ന്നീടു മങ്ങുപൊയ്സ്വൎഗ്ഗം പുക്കുസുഖിച്ചുവസിച്ചാലും എന്നരുൾചെയ്ത
നെരം ദെവകൾസന്തൊഷിച്ചു ചെന്നുടൻ തന്റെ ഭവനമകം പു
ക്കാർ തദനുനാരായണനവനൊടരുൾചെയ്തു ഞാനിഹശിലരൂപിയാ
യത്രവസിക്കുന്നെൻ മാനസഭക്തിയൊടുമെന്നെപ്പൂജിച്ചുനിത്യം മുക്തി
യെലഭിക്കനീയെന്നനുഗ്രഹഞ്ചെയ്തു തത്രൈവശിലയിങ്കലന്തൎദ്ധാനവും
ചെയ്തു പിന്നെത്താൻ കരചരണാദ്യവയവത്തൊടു മസ്ഥിതമായിട്ടുള്ളൊ
രായുധഗണത്തൊടും ശ്രീഭൂമിമാരായുള്ള ദെവിമാരൊടുംകൂടി പാപനാശ
നമ്മഗാലൊകൎക്കുകാണുന്നെരം അറിയാമ്മാറുശിലരൂപിയായ്ക്കാണായ്വന്നു
മറകളുടെമറപ്പൊരുളാജെദന്നാഥൻ അന്നെരം പുഷ്പവൃഷ്ടിപൊഴിച്ചാർ
ദെവകളും ദുന്ദുഭിനാദങ്ങളുമ്മുഴക്കീടിനാരെല്ലൊ മുപ്പത്തുമുക്കൊടിദെവകളു
മൊരുമിച്ചി ട്ടപ്പൊഴെഭഗവാനെസ്തുതിച്ചു തുടങ്ങിനാർ അനൎത്ഥങ്ങളുന്നീ
ങ്ങി ബലവാന്മാരായെറ്റം മനസ്തൊഷവും പൂണ്ടവിബുധന്മാരെക്കണ്ടു
ദൈത്യന്മാർചെന്നുശുക്രന്തന്നൊടു നിരൂപിച്ചാ രാസ്ഥയാദിതിജന്മാ
രൊടുശുക്രനുഞ്ചൊന്നാൻ തപസ്സുകൊണ്ടെസാധിക്കാവിതുനിങ്ങളിനി
ത്തപസ്സുചെയ്കയെന്നുചൊന്നതുകെട്ടനെരാ കുംഭനാസനും ചൊന്നാന്ന
മ്മുടെശത്രുക്കളാ മുമ്പരെസ്സെവിക്കെന്നതെന്നുമെചെയ്തുകൂട നമുക്കുസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/44&oldid=180576" എന്ന താളിൽനിന്ന് ശേഖരിച്ചത്