താൾ:CiXIV265b.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൮) വില്വംപുരാണം

ട്ടുകൊണ്ടാലും ഭദ്രെ സാത്വികഹൃദയനായ്വിദ്വാനായ്വിനീതനാ യ്സ്വാദ്ധ്യായ
നിരതനായ്ക്കരുണാസംയുക്തനാ യ്വൃത്തവാനായുള്ളൊരുപരമാചാൎയ്യന്ത
ന്നെ ശുശ്രൂഷചെയ്തുസെവിച്ചാലവൻ പൊക്കൽനിന്നു കെട്ടുകൊണ്ടീടാ
മെല്ലൊഭഗവൽകഥകളെ ഭഗവൽകഥാകെട്ടാലാത്മജ്ഞാനവുമുണ്ടാം സ
കല ജന്തുക്കളിൽ കൃപയുമുണ്ടായ്വരും എങ്കൽ താൻ വിഷ്ണു ഭഗവാങ്കൽ താനക
താരിൽ സഗങ്ങൾനശിച്ചൊരുഭക്തിയുമുണ്ടായ്വരും ഭക്തിവിശ്വാസങ്ങ
ളുണ്ടായ്വന്നാലവനൊടു പറ്റുകയില്ല കമ്മബലങ്ങളൊന്നുന്നാഥെ പണ്ടുദു
ശ്വരന്നുമൊക്ഷം ലഭിച്ചതുപൊലെ യുണ്ടായ്വന്നീടും മൊക്ഷം കലികാല
ത്തിങ്കലും ദുശ്വരനാകുന്നതാരെന്നരുൾചെയ്തീടെണം നിശ്ചലയായഭ
ക്തിസിദ്ധിച്ചപാറുമെല്ലാം കെട്ടുകൊൾകെങ്കിലഹിഞ്ഛത്രമാം ഗ്രാമത്തിങ്കൽ
ശ്രെഷ്ഠനായിരിപ്പൊരുഭൂദെവനുണ്ടായ്വന്നു ഗൃഹസ്ഥാശ്രമത്തെയും രക്ഷി
ച്ച വഴി പൊലെ മഹത്വമെറുമഗ്നിഷ്ഠൊമാദികൎമ്മഞ്ചെയ്തു നിത്യമായതി
ഥിപൂജകളും ചെയ്തുകൊണ്ടു വൃത്തവാൻ വ്രതൊപവാസാദികളനുഷ്ഠിച്ചു
ഭക്തനായ്വാഴും കാലമുണ്ടായാനൊരുപുത്രൻ ദുശ്ശീലനവൻ ചെറുപ്പത്തി
ലെയതുകൊണ്ടു നിശ്ശെഷമായശിക്ഷചെയ്തിതുജനകനും ദുശ്ചരിത്രങ്ങ
ൾ കൊണ്ടു സജ്ജനങ്ങളുമെല്ലാം ദുശ്ചരനിവനെന്നുനാമവുമുരചെയ്താർ താ
തനുംതനയന്റെ ദുശ്ശീലം സഹിയാഞ്ഞു ജാതനിൎവ്വെദം പരിത്യജിച്ചാന
തുകാലം കാട്ടിൽ പൊയ്ചെന്നുപക്കുകാട്ടാളരൊടുംകൂടി കാട്ടാളനാരിയെയും
വെട്ടു കൊണ്ടടാവിയിൽ പക്ഷികൾ മൃഗങ്ങളെന്നിവറ്റൈകൊന്നുകൊ
ന്നു ഭക്ഷിക്കന്ദിനമനുദുഷ്കൎമ്മങ്ങളെച്ചെയ്തു പാന്ഥന്മാരെയും കൊന്നു പറി
ച്ചധനമെല്ലാം കാന്താരനായകനായിരുന്നാൻ പലകാലം അന്നൊരുകാ
ലം സത്യധൎമ്മവും ശിഷ്യകള അന്യന്മാരായിട്ടുള്ള സബ്രഹ്മചാരികളും കൂ
ടവെഗുരുവിനെവന്ദിപ്പാൻ പുറപ്പെട്ടാർ ഗാഢകൌതുകം ബദൎയ്യാശ്രമ
ത്തിനു പൊവാൻ ദുശ്ചരപാലിതമാം കാടകം പുക്കനെര മുച്ചനാദത്തൊടടു
ത്തീടിനാർകാട്ടാളരും പാന്ഥന്മാരാകുമിവരെകൊന്നു പറിക്കെണം കാന്താ
രത്തിങ്കൽ നിന്നു പൊവാനുമയക്കെണ്ട് ഇത്ഥമൊരെന്നെപറഞ്ഞടുത്താ
ചണ്ഡാലന്മാർ വിത്രസ്തന്മാരായൊടിപ്പൊയിതു ചിലരപ്പൊൾ കയ്യി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/12&oldid=180540" എന്ന താളിൽനിന്ന് ശേഖരിച്ചത്