താൾ:CiXIV265b.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൧൩)

നെകെട്ടനെരം ദെവദെവനുമരുൾചെയ്തിതുവഴിപൊലെ ധാത്രിയി
ൽ രണ്ടു വിധമുണ്ടെല്ലൊധരിച്ചാലും ക്ഷെത്ര അളവറ്റിന്റെ ഭെദവും
ചൊല്ലാമെടൊ ഊഷരക്ഷെത്രമെന്നുംബീജക്ഷെത്രമെന്നതും ദൊഷ
ങ്ങളകലുവാൻ മാനുഷൎക്കറികനി ഊഷരക്ഷെത്രങ്ങളിൽ മുഖ്യമായുള്ളൊ
ന്നുകെ ളൂഴിയിൽകൊകമുഖമാകിയദിവ്യക്ഷെത്രം അതിനാൽ സത്യശൎമ്മ
ൻ ദിശ്ചരനൊടുപര ഗതിയെവരുത്തുവാനുപദെശിച്ചുഭദ്രെ പാരതിൽര
ണ്ടു കൂട്ടം ക്ഷെത്രങ്ങളുണ്ടാവാനും കാരണമെന്തുതമ്മിൽഭെദമെന്തെന്നുമെ
ന്നൊ ടരുളിച്ചെയ്തീടെണമെന്നുചൊദിച്ചനെര മരുളിച്ചെയ്തു പരമെശ്വ
രൻ തിരുവടി ഊഷരക്ഷെത്രങ്ങളിലിരുന്നുതപസ്സുചെ യ്തെഷണാദികൾ
നീക്കിദെഹത്യാഗവും ചെയ്താൽ പുണ്യപാപങ്ങളെല്ലാന്നശിച്ചുമൊക്ഷം
വരും പിന്നെയുണ്ടാകയില്ല ജന്മമെന്നറികനീ ബീജക്ഷെത്രത്തിങ്കൽ
നന്നാദരാൽ ചെയ്യും കൎമ്മം വ്യാജമെന്നറിയെ പുനരൊന്നിനുനൂറായ്വരും ഊ
ഷരക്ഷെത്രമാഹത്മ്യങ്ങൾ ഞാൻ ചൊല്ലീടുവൻ യൊഷമാർകുലമൌലി
മാലികെശൈലാത്മജെ യക്ഷകിന്നരസിദ്ധചാരണവിദ്യാധര മുഖ്യദെ
വബ്രാഹ്മണതാപസരെല്ലാം മുന്നം ദിവ്യമാംകൊകമുഖം പ്രാപിച്ചു ശുദ്ധ
ന്മാരാ യ്സൎവ്വദാപഞ്ചാഗ്നി മദ്ധ്യസ്ഥന്മാരായെനിത്യാ തപസ്സുചെയ്തുമൊ
ക്ഷഗതിയെ പ്രാപിച്ചാർകെൾ ചൊല്ലെറും കൊകമുഖമാകിയക്ഷെത്രത്തി
ങ്കൽ നല്ലൊരുപൊയ്കയുമുണ്ടെത്രെയുമഗാധമാ യ്വാരിജകുമുദനീലൊല്പ
ലാദകളായ ചാരുപുഷ്പങ്ങൾ കൊണ്ടുശൊഭിപ്പിച്ചിരിപ്പെടം പീനകായ
ന്മാരായി പെടികൂടാതെനിത്യം മിനങ്ങളുണ്ടുതമ്മിലറ്റമില്ലാതവണ്ണം അ
ന്യൊന്യമൊരുമിച്ചുകളിച്ചുസുഖിച്ചെറ്റ മന്നങ്ങൾ കാരണങ്ങൾ ചക്രവാ
കാദികളും ആനകൾപിടികളും മക്കളും കൂടിവന്നു ദീനമെന്നിയെനല്ലതാ
മരവളയലും പറിച്ചുതിന്നുകളിച്ചെറ്റവും പുളക്കുമ്പൊൾ പറക്കും കരങ്ങു
കൊണ്ടൊരൊരൊപക്ഷികളും അവറ്റിന്നാദം കൊണ്ടുമെത്രയുമ്മനൊഹ
രം വിബുധസ്ത്രീകൾവന്നു നിത്യവും കുളിക്കയാൽ കൊങ്കകൾതൊറും തെ
ച്ചകുങ്കുമപ്പങ്കംകൊണ്ടു പങ്കജാദ്യങ്ങളായ കുസുമങ്ങളെക്കൊണ്ടും ദിക്കൊ
ക്കപ്പരന്നൊരുകുസുമഗന്ധം കൊണ്ടു മെറ്റമുൾക്കാമ്പിലാനന്ദത്തെവൎദ്ധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/17&oldid=180545" എന്ന താളിൽനിന്ന് ശേഖരിച്ചത്