താൾ:CiXIV265b.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൮) വില്വംപുരാണം

ജയ ബൊധരൂപകജയദെവദെവെശജയ ശ്രീനാരായണജയശ്രീപ
തെജയജയ ദാനവാരാതെ ജയമാധവജയജയ കൃഷ്ണഗൊവിന്ദജയരാ
മരാഘവജയ വിഷ്ണൊവൈകുണ്ഠജയജിഷ്ണുസാരഥെജയ വിഷ്ണൊകെ
ശവജയജിഷ്ണുസെവ്യാഘ്രെജയ ജന്മനാശാരെജയജഗദുത്ഭവജയ ജ
ഗദുത്ഭവസ്ഥിതിസംഹാരാകാരജയ ജഗന്മാഗലജയജഗദുത്ഭവജയ
ജഗന്മംഗലജയജഗദാകാരജയ ഭക്തവത്സലജയഭഗവൻ ജയജയ മു
ക്തിദാനൈകപരമുകുന്ദജയജയ ഇൎത്ഥന്മൊരൊന്നെ ചൊല്ലിസ്തുതിച്ചൊ
രനന്തരം നിദ്രയുമുണൎന്നരുൾ ചെയ്തിതുമുകുന്ദനും ധാതാവെഭവാനത്ര
വരുവാനെന്തുമൂലം എതാനും താപം പ്രപഞ്ചത്തിങ്കലുണ്ടാകയൊ എന്ന
രുൾ ചെയ്തനെരം ബ്രഹ്മാവുമുണൎത്തിച്ചാനിന്ദിരാപതെതിരുവുള്ളത്തിലെ
റീടെണം നിന്തിരുവടിനിയൊഗത്താൽ ഞാൻ ജഗത്തിങ്കൽ ജന്തുവൃന്ദ
ത്തെയൊക്ക സൃഷ്ടിച്ചെൻ ബഹുവിധം അന്നന്നുഭവിച്ചീടുമാപത്തുതീൎത്തുതീ
ൎത്തു നന്നായി രക്ഷിക്കയും ചെയ്തു നിന്തിരുവടി വെദങ്ങൾ വീണ്ടുമമനൽ
കുവാൻ മത്സ്യമായി മെദുരകമഠമായ്മന്ദരം പൊങ്ങിച്ചതും സുകരവെഷംപു
ണ്ടുഹിരണാക്ഷനെക്കൊന്നു ഭൂഗൊളം ജലധിയിൽ നിന്നങ്ങുപൊങ്ങിച്ച
തും നരസിംഹാകാരെണഹിരണ്യകശിപത നരസിനഖം കൊണ്ടുഭെദിച്ച
വധിച്ചതും വാമനമൂൎത്തിയായിച്ചെന്നുടൻബലിയൊടു സാമവാദെനമൂ
ന്നുലൊകവും വാങ്ങിയതും ഭാൎഗ്ഗവനായികാൎത്തവീൎയ്യനെവധിച്ചതും ഭാൎഗ്ഗ
വിയൊടും കൂടിരാമനായ്പിറന്നതും രെവതീരമണനായ്തു ഭാരംകുറച്ചതും ശ്രീ
വാസുദെവനായകൃഷ്ണനായ്പിറന്നതും അന്നന്നീവണ്ണമൊരൊദിവ്യാവതാ
രം പൂണ്ടു വന്നീടുമാപത്തുകൾ തീൎത്തതുമറ്റാരൊൎത്താൽ ഒരൊരൊയുഗന്തൊ
റുമൊരൊരൊവെഷം പൂണ്ടു പാരിടം പരിപാലിച്ചീടിനാൻ കാരുണ്യത്താ
ൽ ഇക്കാലം പാപിയായ കലിയും സമ്പ്രാപിച്ച് ദുഃഖവും പ്രജകൾക്കു വൎദ്ധി
ച്ചിതതുമൂലം അതുകണ്ടെതും സഹിയാഞ്ഞുഞാനുണൎത്തിപ്പാ നധുനവന്നെ
നെന്നുചൊന്നതുകെട്ടനെരം പുരുഷൊത്തമന്താനുമരുളിച്ചെയ്തീടിനാ
ൻ സരസീരുഹഭവാന്തന്നൊടുസരസമായ്സൃഷ്ടിക്കയെല്ലൊ തവധൎമ്മമായതു
ഭവാൻ സൃഷ്ടിച്ചജനങ്ങളെരക്ഷിക്കമമധൎമ്മം ഒക്കസ്സംഹരിക്കെന്നു പൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/22&oldid=180550" എന്ന താളിൽനിന്ന് ശേഖരിച്ചത്