താൾ:CiXIV265b.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൪൧)

മ്പത്തുണ്ടായ്വരുവാനുപായമു ണ്ടമൎത്ത്യന്മാൎക്കുനാശംഭവിപ്പാനതുകെൾ
പ്പിൻ വില്വാദ്രിതന്നെയിപ്പൊൾ നമ്മുടെഭവനത്തിൽ മെല്ലെവെയെടു
ത്തുവെച്ചീടുകവെണ്ടതെന്നാൽ നമുക്കുസമൃദ്ധിയും വൎദ്ധിച്ചു ചമഞ്ഞീടു മ
മൎത്ത്യജനങ്ങൾക്കുനാശവുംവൎദ്ധീച്ചീടും എന്നതു കെട്ടനെരം ഭാൎഗ്ഗവനു
രചെയ്താൻ ചെന്നുകൂടുകയില്ലനിങ്ങൾക്കുശൈലത്തിന്മെൽ ദെവതാപ
സദ്വിജവാസമദ്ദിക്കുനിങ്ങൾ ക്കാവെശിപ്പതിന്നരുതെന്നതുധരിച്ചാലും
ഭാൎഗ്ഗവവാക്യംകെട്ടുകുംഭനാസനുംചൊന്നാൻ കെൾക്കെടൊദൈത്യന്മാ
രെമായയാതത്രചെന്നു ബ്രാഹ്മണവെഷം പൂണ്ടുവൈഷ്ണവമായശില
ഞാന്മെല്ലെപറിച്ചെറിഞ്ഞീടുവനുപായത്താൽ ദുഷ്കൃതപ്രധാനയായ്വന്നീ
ടും ഭൂമിയെന്നാൽ ദുഃഖവും പിന്നെനമുക്കുണ്ടാകയില്ലതാനും ഇത്ഥം
ദൈത്യെന്ദ്രന്മാരൊടനുജ്ഞവാങ്ങിക്കൊണ്ടു തത്രബ്രാഹ്മണവെഷംകയ്ക്കൊ
ണ്ടുസമ്പ്രാപിച്ചാൻ രാക്ഷസവെഷത്തൊടും രാത്രിയിൽ പശുമൃഗ വ്യാ
ഘ്രഭൂദെവന്മാരെക്കൊന്നുടൻ ഭക്ഷിക്കയും ബ്രാഹ്മണവെഷം പൂണ്ടുപക
ൽസഞ്ചരിക്കയും ഭൂമിയിൽ പശുമൃഗജാതികൾകുറക്കയും ശൊണീതമാംസാ
സ്ഥികളൊരൊരൊദിക്കുതൊറുംകാണായ്വന്നതുകണ്ടുലൊകരും നിരൂപി
ച്ചാർ പണ്ടെങ്ങും കാണാതൊരുപുരുഷന്തന്നെതിപ്പൊളുണ്ടിഹകാണാ
കുന്നുദെശഗെഹങ്ങൾതൊറും രാത്രിയീലൊരിടത്തും കാണ്മാനുമില്ലതാനും
രാത്രിചാരികളുടെമായമല്ലല്ലീസഖെ ഗൊമൃഗദ്വിജാദികളസ്ഥികളുണ്ടു
കാണ്മാൻ ഭൂമിയിൽ ചത്തുകിടക്കുന്നതും കാണ്മാനില്ല നെരല്ലിക്കാണാകു
ന്നപുരുഷനെന്നുനൂനം പാരാകെതിരയെണമിവനീരാത്രിതൊറും ഇ
ങ്ങിനെശംകാമഹാലൊകൎക്കുതുടങ്ങിയ തങ്ങുള്ളിലുണ്ടായി ഉകുംഭനാസനു
മപ്പൊൾ പാൎക്കയല്ലിനിക്കാൎയ്യം സാധികവെണമെന്നൊ ൎത്തുക്കൊടുവി
ഷ്ണുലിംഗം പറിച്ചുകളവാനാ യ്‌രാത്രിയിൽ ചെന്നുപിടിച്ചിളക്കിയതുമൂലം
ധാത്രിമണ്ഡലത്തോടുംക്ഷൊഭിച്ചുലൊകമെല്ലാം തൽക്കാലെശിലയിങ്ക
ൽനിന്നുടൻ പുറപ്പെട്ടു ചക്രശംഖാബ്ജഗദാധരനായ്ക്കാണായ്വന്നു മാനു
ഷരാരുമറിയാതെനിഗ്രഹിച്ചിതു ദാനവപ്രവരനാംകുംഭനാസനെയ
പ്പൊൾ പരമെശ്വരന്താനും ബ്രഹ്മാവുമതുകണ്ടു ചരണാബുജങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/45&oldid=180577" എന്ന താളിൽനിന്ന് ശേഖരിച്ചത്