താൾ:CiXIV265b.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൦) വില്വംപുരാണം

മെല്ലാം വില്വാദ്രിതങ്കൽചെന്നാർ ആമലകനെച്ചുഴന്നൊരൊരൊതരമുള്ള
കാമവൎദ്ധനമായനൃത്തഗാനങ്ങൾചെയ്താർ എതുമെസമാധിക്കൊരിളക്ക
മുണ്ടായീല ചെതസിമുനികുമാരന്നതുകണ്ടനെരം നരനാരായണന്മാർ
തപസ്സുമുടക്കുവാൻ സുരസുന്ദരീജനം പണ്ടുചെന്നതുപൊലെ അപ്സര
സ്ത്രീകളുടെ നൃത്തഗീതാദികളും നിഷ്ഫലമായ്വന്നതുകണ്ടുപെടിച്ചുപൊന്നാ
ർ ദെവെന്ദ്രനൊടുചെന്നുപറഞ്ഞൊരവസ്ഥകൾ ആവരില്ലെതും ഞങ്ങൾ
ക്കവനൊടൊന്നുകൊണ്ടും ഇന്ദ്രനുമതുകെട്ടുദുഃഖിച്ചുനിരൂപിച്ചാ നിന്ദ്ര
ത്വം പറിച്ചുപൊമില്ല സംശയമെതും നമ്മുടെജനകനാംകാശ്യപപ്രജാപ
തി തന്മുന്നിൽ ചെന്നുമമസങ്കടമറിയിപ്പൂ എന്നുകല്പിച്ചുപുറപ്പെട്ടുദെവ
കളുമായ്ചെന്നുകാശ്യപമുനിതന്നെയുംവണങ്ങിനാൻ എന്തുണ്ണിപൊന്നു
നിനക്കെന്തു സങ്കടമെന്നു സന്തൊഷത്തൊടുചൊദിച്ചീടിനാൻ കാശ്യപ
നും നിന്തിരുവടിയുടെപുത്രനാമലകനുണ്ടന്തരംവരക്കുതാരുതപസ്സുചെ
യ്തീടുന്നു എന്നുടപദമെല്ലാമടക്കികൊള്ളുമവനെന്നതുചൊൽവാനാ
യിവന്നിതെന്നറിഞ്ഞാലും ഇന്ദ്രവാക്യങ്ങൾ കെട്ടുകാശ്യപനതുനെരം മ
ന്ദഹാസവും ചെയ്തുവാസവനൊടുചൊന്നാൻ എതും മപെടിക്കെണ്ടനീ
യതുനിരൂപിച്ചു. ബാധയുമെതും നിനക്കുണ്ടാകയില്ല നൂനം ദിവ്യലൊച
നം കൊണ്ടുകണ്ടിതുകാശ്യപനും സൎവ്വജ്ഞനാമലകന്തന്നുടെമനൊരഥം
പിന്നെയുമരുൾചെയ്തുകാശ്യപൻ മുനിസുതൻ തന്നുടതപസ്സുകൊണ്ടെ
തും നീപെടിക്കെണ്ട നിന്നുടെപദമൊരുപുല്ലൊളം പ്രതിപത്തി തന്നുള്ളി
ലവനില്ലകെൾക്കനീയത്രയല്ല ബ്രഹ്മലൊകാദികളും തൃണവൽകൊണ്ടി
ട്ടില്ല ബ്രഹ്മൊപാസത്തെമൊഴിച്ചൊന്നിലും കാംക്ഷയില്ല രാഗദ്വെഷാദി
കളുമൊക്കവെർപെടുത്തവൻ ഭൊഗങ്ങളെല്ലാമുപെക്ഷിച്ചുനിശ്ചലബു
ദ്ധ്യാ ആദിനാരായണനാം ജഗൽക്കാരണരുടെ പാദപംകജമൊഴിച്ചൊ
ന്നിലും കാംക്ഷയില്ല നിയ്യിനിസ്വൎഗ്ഗം പുക്കുസുഖിച്ചുവസിച്ചാലും പൊ
യാലുമിതുനിനച്ചെതുമെപെടിക്കെണ്ട ഇത്ഥ കാശ്യപനരുൾ ചെയ്തതു
കെട്ടനെരം വൃത്യാരിതാനുമമരാവതിപുക്കീടിനാൻ അത്രമാഹാത്മ്യമുള്ളൊ
രാമലകാഖ്യൻ മമഭക്തനെയനുഗ്രഹിച്ചീടുവാൻ ഞാനുംവന്നു വില്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/24&oldid=180552" എന്ന താളിൽനിന്ന് ശേഖരിച്ചത്