താൾ:CiXIV265b.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൧൫)

നു ദണ്ഡമുണ്ഡതിനാലുംദുരിതമകപ്പെടും സാക്ഷാൽ ശ്രീ നാരായണപാ
ദങ്ങൾ സെവിച്ചുടൻ മൊക്ഷവും പ്രാപിക്കെണമതിനുരാജാവായാൽ പാ
മല്ലാതെവരുമില്ലസംശയമെതും ശാസ്ത്രാൎത്ഥവിചാരവും നഷ്ടമായ്വന്നു
കൂടും കൊപരാഗാദികളും വെറിട്ടുപൊകയില്ല. താപസവെഷം പൂണ്ടുകാ
നനെവസിക്കെണാ ഭൊഗങ്ങളെല്ലാമുപെക്ഷിച്ചുകാനനത്തിനു പൊ
കെണമെന്നുതന്നെനിശ്ചിത്യമരുവിനാൻ അന്നെരം വരുന്നതുകാണാ
യിതൊരുത്തനെ തന്നുള്ളിൽ നിരൂപിച്ചാനാരിവനാക്കുന്നതു ദിവ്യ
നെത്രയുമൊരുദെവനൊ ഗന്ധൎവ്വനൊ ഹവ്യ വാഹനന്താനൊസൂൎയ്യ
നൊശശാങ്കനൊ സൎവ്വദാപൂജാഹനെന്നുറച്ചുസിംഹാസന മുൎവ്വീന്ദ്ര
നു കൊടുത്തൎഗ്ഘ്യപാദ്യങ്ങൾനൽകീടിനാൻ. ശ്രീപാദങ്ങളിൽവീണുനമ
സ്കാരവുംചെയ്താൻ താപസനാശീൎവാദഞ്ചെയ്തുടനിരുത്തിനാൻ എന്നെ
യും രാജ്യത്തെയും ശുദ്ധമാക്കീടുവാനാ യ്വന്നനിന്തിരുവടിതന്നെഞാന
റിഞ്ഞീല ബൊധമില്ലാതൊരെന്നെനിന്തിരുവടിയെല്ലാം ബൊധിപ്പി
ക്കെണം നെരെതത്വമായുള്ളതിപ്പൊൾ എന്നതുകെട്ടനെരം നാരദനരു
ൾചെയ്തു മന്നവധരിച്ചാലുംതത്വമായുള്ളതെല്ലാം ഞാനിഹപതിന്നാ
ലുലൊകങ്ങളെല്ലാടവും ജ്ഞാനൊപദെശം ചെയ്തുസഞ്ചാരിപ്പിതുനിത്യംവി
ഷ്ണുഭക്തന്മാൎക്കാത്മജ്ഞാനൊപദെശഞ്ചെയ്വാൽ വിഷ്ണുപാദാൎബ്ജങ്ങളുമാ
ശ്രയിച്ചുള്ളൊരുത്തൻ നാരായണാംഘ്രിപത്മഭക്തരിൽമുമ്പനെല്ലൊ നാ
രദനെന്നുമമനാമവുന്ധരിക്കനീ ശ്രീ നാരായണഭക്തന്മാരൊരന്യായം
ചെയ്വാൻ മാനസെനിരൂപാക്കിലതിനെമുടക്കെണം നാരായണാംഘ്രി
പത്മഭക്തൻ നീയതുകൊണ്ടു പാരാതെനിന്നെകാണ്മാനായ്വന്നെനിവിടെ
ഞാൻ ന്യായമല്ലാതകൎമ്മം ചെയ്വതിനാരംഭിച്ചു നിയ്യുമെന്നതും കൊണ്ടുനി
ന്നെശിക്ഷിപ്പാൻ വന്നെൻ ഹരിവൎമ്മാവുമതു കെട്ടുവിസ്മയം പൂണ്ടു തര
സാവീണുനമിച്ചീടിനാൻ ഭക്തിയൊടെ ഞാനൊരന്യായം ചെയ്വാനാ
രംഭിച്ചതുമിപ്പൊൾ മാനസെതൊന്നീലതുമരുളിച്ചെയ്തീടെണം എങ്കി
ലൊകട്ടാലും നീനിന്നുടെപൂൎവ്വന്മാരാൽ സങ്കടന്തീൎത്തുരക്ഷിക്കപ്പെട്ടരാജ്യ
മിദം ഇപ്പൊഴീരാജ്യം പരിപാലിപ്പാൻ വിധാതാവു കല്പിച്ചു ഭവാനെയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/19&oldid=180547" എന്ന താളിൽനിന്ന് ശേഖരിച്ചത്