താൾ:CiXIV265b.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൦) വില്വംപുരാണം

ക്കാട്ടിക്കൊണ്ടു ദെഹത്തെക്ഷീണമാക്കിബന്ധുക്കളൊടുചൊന്നാൻ മൊ
ഹമില്ലിനിക്കിനിജീവിച്ചുവാണീടുവാൻ വിന്ധ്യധൎമ്മാവെന്നൊരുവെ
ടനെയവിടെക്കു സന്തതം നാഥനാക്കി വാഴിച്ചുരൊഗത്താലെ മരണം പ്രാ
പിച്ചുടനെന്നുടെശരീരത്തിൽ തരസാവുക്കു പൊന്നുവില്വാദ്രിതങ്കൽ വ
ന്നെൻ അതിനുബന്ധം വന്നവാറും ഞാൻ ചൊല്ലീടുവൻ മതിമാനെ
ല്ലൊഭവാൻ കെട്ടാലും പരമാൎത്ഥം ഭദ്രശൎമ്മാവെനിന്നെപ്പൊലെ ഞാൻ ബാ
ല്യകാലെ വിദ്രുതം പരകായത്തെ പ്രവെശിച്ചുമൊഹാൽ കാലക്ഷെപ
ത്തെച്ചെയ്തുക്രീഡിച്ചുനടക്കുന്ന കാലത്തുശ്രീനാരദൻ കാരുണ്യാഹൃദയനാ
യ്വന്നൊരുഹിതൊപദെശഞ്ചെയ്താൻ വഴിപൊലെ നന്നല്ലീവിദ്യയുപെ
ക്ഷിക്കെണമിനിഭവാൻ അന്യായം പരകായത്തെ പ്രവെശിക്കയാലെ
നിന്നുടെ ശരീരവും മ്ലെച്ശമായ്ചമഞ്ഞിതു നാരദനിത്ഥമരുൾ ചെയ്തതുകെട്ടു
ഞാനും പാരാതെചൊദിഞ്ചെയ്തെനെന്തിനിയൊന്നുനല്ലു എന്നുടെ ശരീ
രശുദ്ധ്യൎത്ഥമായെന്തൊന്നുള്ള തെന്നരുൾചെയ്തീടെണമെന്നതുകെട്ടനെ
രം ലൊകെശാത്മജനായനാരദനരുൾചെയ്തു ശൊകനാശം വന്നീടുംകെ
ട്ടാലും വഴിയെനീ ദക്ഷിണദിക്കിലുണ്ടുവില്വാദ്രിയെന്നുപെരായ്മുഖ്യമാം
വിഷ്ണുക്ഷെത്രം വില്വാദ്രിതന്മെലെടൊ അദ്രിതന്നുടെതാഴത്തുണ്ടൊരുമഹാ
വില്വം എത്രയും തെജസ്സൊടുമതിലുണ്ടൊരുവില്വം അതിന്റെ പഴത്താലൊ
ന്നുപയൊഗിക്കുന്നവൎക്കതിനാൽ സ്വൎണ്ണമയമായ്വരും ശരീരവും നാരദനെ
വമുപദെശിച്ചമൂലം ഞാനും പാരാതെവില്വാദ്രിതൻ പാൎശ്വെചെന്നതുനെ
രം വെടരാൽ പ്രവെശിച്ചുകൂടാഞ്ഞുവലഞ്ഞെറ്റം ആടൽ പൂണ്ടുഴന്നൊരു
കാലഞ്ചെന്നതുനെരം എത്രയും പ്രയാസം ചെയ്തവരെയകറ്റിയ നദ്രിമൂ
ൎദ്ധനിചെന്നുനാഥനെവണങ്ങിനെൻ പരശുരാമന്തന്നാല്പ്രതിഷ്ഠിക്കപ്പെ
ട്ടുളൊരു കരുണാകരന്തന്നെത്തപസ്സുചെയ്തെൻ ചിരം കല്യാണമൂൎത്തിനി
യൊഗെനപൊയ്വില്വംപൊക്കു വില്വപക്വവുമുപയൊഗിച്ചെനതുമൂലം
സുവൎണ്ണമയമായിച്ചമങ്ങുശരീരവും അവ്വണ്ണം വന്നുകൂടും നിനക്കുമെ
ന്നുനൂനം സിദ്ധചാരൊക്തികെട്ടുഭദ്രശൎമ്മാവുഞ്ചൊന്നാ നെത്രയും കൃശ
മായൊന്നെല്ലൊയിശ്ശൂകരൂപം എത്രയും ദൂരത്തായിച്ചമഞ്ഞുമമദെഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/34&oldid=180565" എന്ന താളിൽനിന്ന് ശേഖരിച്ചത്